അനുദിന മന്ന
ദിവസം 09 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Saturday, 30th of November 2024
1
0
75
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
നിങ്ങളുടെ ദൈവകല്പിത സ്ഥാനത്ത് എത്തുവാന്‍ സഹായിക്കുന്നവരുമായി നിങ്ങളെ ബന്ധിപ്പിക്കുക
എന്‍റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു. (സങ്കീര്‍ത്തനം 121:2).
നിങ്ങള്‍ നേടിയെടുക്കണമെന്നും ആയിത്തീരണമെന്നും ദൈവം ആഗ്രഹിക്കുന്നതാണ് നിങ്ങളുടെ ദൈവകല്പിത സ്ഥാനം. നിങ്ങളുടെ നിലനില്‍പ്പിനായുള്ള ദൈവത്തിന്‍റെ രൂപകല്പനയാണിത്. സകല മനുഷ്യരും സഹായിക്കുവാനും സഹായിക്കപ്പെടുവാനും വേണ്ടി നിയമിക്കപ്പെട്ടവരാണ്. ആര്‍ക്കുംതന്നെ തനിച്ച് തങ്ങളുടെ ദൈവീക നിര്‍ണ്ണയം പൂര്‍ത്തീകരിക്കുവാന്‍ കഴിയുകയില്ല.
നാം ദൈവത്തില്‍ ആശ്രയിക്കുവാന്‍ വേണ്ടിയാണ് അവന്‍ നമ്മെ സൃഷ്ടിച്ചിരിക്കുന്നത്, ആകയാല്‍ മാനുഷീകമായ നമ്മുടെ ബലം കൊണ്ട് നമുക്ക് ചെയ്യുവാന്‍ സാധിക്കാത്ത ധാരാളം കാര്യങ്ങളുണ്ട്. ബലത്തില്‍, അറിവില്‍, ജ്ഞാനത്തില്‍, കഴിവില്‍ നാം പരിമിതികള്‍ ഉള്ളവരാണ്. നാം ദൈവത്തില്‍ ആശ്രയിക്കുമെങ്കില്‍, പൌലോസിനെ പോലെ നമുക്കും ധൈര്യമായി ഇങ്ങനെ പറയുവാന്‍ കഴിയും, "എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു". (ഫിലിപ്പിയര്‍ 4:13). ദൈവമാണ് നമ്മുടെ സഹായത്തിന്‍റെ ഉറവിടം, അവന്‍ വിവിധ മുഖാന്തിരങ്ങളില്‍ കൂടി നമുക്ക് സഹായം അയക്കുന്നു, ഉദാഹരണത്തിന്, മനുഷ്യര്‍, ദൂതന്മാര്‍, പ്രകൃതി ആദിയായവ.
ദൈവീക നിര്‍ണ്ണയത്തിനായി സഹായിക്കുന്നവരുടെ ശുശ്രൂഷയെക്കുറിച്ച് വേദപുസ്തകത്തില്‍ ധാരാളം പറഞ്ഞിരിക്കുന്നു, നമുക്ക് അവരില്‍ ചിലരെക്കുറിച്ച് ഇന്ന് പഠിക്കാം.
ദൈവീക നിര്‍ണ്ണയത്തിനായി സഹായിക്കുന്നവരുടെ വേദപുസ്തക ഉദാഹരണങ്ങള്‍.
1. ആദാം
ദൈവീക നിര്‍ണ്ണയത്തിനായി സഹായിക്കുന്നവരുടെ ശുശ്രൂഷ അനുഭവിച്ച ഒന്നാമത്തെ വ്യക്തി ആദാമായിരുന്നു. ആദാമിനെ സഹായിക്കുവാന്‍ വേണ്ടിയാണ് ഹവ്വ സൃഷ്ടിക്കപ്പെട്ടത്. അവനു "തക്കതുണ" ആയിരിക്കേണ്ടതിനാണ് അവളെ ദൈവം സൃഷ്ടിച്ചത്. (ഉല്‍പത്തി 2:18).
2. യോസേഫ്
ഉല്‍പത്തി 40:14 ല്‍, പാനപാത്രവാഹകരുടെ പ്രാമാണിയുടെ സ്വപ്നം യോസേഫ് വ്യാഖ്യാനിച്ചതിനു ശേഷം, തനിക്കു ആ കാരാഗൃഹത്തില്‍ നിന്നും പുറത്തുവരുവാന്‍ വേണ്ടി പാനപാത്രവാഹകരുടെ പ്രമാണിയുടെ സഹായം അവന്‍ ചോദിക്കുന്നു, എന്നാല്‍ പാനപാത്രവാഹകരുടെ പ്രമാണി രണ്ടു വര്‍ഷത്തോളം അവനെ മറന്നുകളഞ്ഞു. (ഉല്‍പത്തി 40:22, 41:1, 9-14). ദൈവം നിങ്ങളെ നിങ്ങളെ സഹായിക്കുമ്പോള്‍ മാത്രമേ ആളുകള്‍ നിങ്ങളെ ഓര്‍ക്കുകയുള്ളു.
3. ദാവീദ്
ദാവീദ് തന്‍റെ ജീവിതത്തിന്‍റെ പല സന്ദര്‍ഭങ്ങളിലും സഹായം അനുഭവിച്ചിട്ടുള്ളവനാണ്. സഹായം അനുഭവിക്കുക എന്നാല്‍ എന്താണ് അര്‍ത്ഥമെന്ന് അവനു മനസ്സിലായി, അതുകൊണ്ടാണ് പല സന്ദര്‍ഭങ്ങളിലും സഹായത്തെ സംബന്ധിച്ചു അവന്‍ എഴുതിയിരിക്കുന്നത്.
ദാവീദിനെ സഹായിക്കേണ്ടതിനു ദിവസംപ്രതി ആളുകൾ അവന്‍റെ അടുക്കൽ വന്ന് ഒടുവിൽ ദൈവത്തിന്‍റെ സൈന്യംപോലെ വലിയൊരു സൈന്യമായിത്തീർന്നു. (1 ദിനവൃത്താന്തം 12:22).
15 ഫെലിസ്ത്യർക്കു യിസ്രായേലിനോടു വീണ്ടും യുദ്ധം ഉണ്ടായി; ദാവീദ് തന്‍റെ ഭൃത്യന്മാരുമായി ചെന്നു ഫെലിസ്ത്യരോടു പടയേറ്റു; ദാവീദ് തളർന്നുപോയി. 16 അപ്പോൾ മുന്നൂറു ശേക്കെൽ തൂക്കമുള്ള താമ്രശൂലം ധരിച്ചവനും പുതിയ വാൾ അരയ്ക്കു കെട്ടിയവനുമായി രാഫാമക്കളിൽ യിശ്ബി-ബെനോബ് എന്നൊരുവൻ ദാവീദിനെ കൊല്ലുവാൻ ഭാവിച്ചു. 17 എന്നാൽ സെരൂയയുടെ മകനായ അബീശായി അവനു തുണയായ് വന്നു ഫെലിസ്ത്യനെ വെട്ടിക്കൊന്നു; അപ്പോൾ ദാവീദിന്‍റെ ഭൃത്യന്മാർ അവനോട്: "നീ യിസ്രായേലിന്‍റെ ദീപം കെടുക്കാതിരിക്കേണ്ടതിന് മേലാൽ ഞങ്ങളോടുകൂടെ യുദ്ധത്തിനു പുറപ്പെടരുത് എന്നു സത്യം ചെയ്തു പറഞ്ഞു". (2 ശമുവേല്‍ 21:15-17).
ദൈവീക നിര്‍ണ്ണയത്തിനായി സഹായിക്കുന്ന ഒരുവനെ തിരഞ്ഞെടുക്കുന്നത് നിങ്ങളല്ല, നിങ്ങളെ സഹായിക്കുവാന്‍ വേണ്ടി ദൈവം ഒരുക്കിവെച്ചിരിക്കുന്നതുമായി നിങ്ങളെ ബന്ധിപ്പിക്കുന്നത് ദൈവമാണ്.
ഇന്നത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം, ദൈവത്തില്‍ നിന്നും അത്ഭുതകരമായ സഹായങ്ങള്‍ നിങ്ങള്‍ അനുഭവിക്കുമെന്നു ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. അടഞ്ഞുകിടക്കുന്ന വാതിലുകള്‍ വീണ്ടും തുറക്കപ്പെടും, ആളുകള്‍ യേശുവിന്‍റെ നാമത്തില്‍ നിങ്ങള്‍ക്ക് നന്മ ചെയ്യുവാന്‍ ആരംഭിക്കും.
വിവിധ തരത്തിലുള്ള സഹായങ്ങള്‍
- ദൈവത്തിന്‍റെ സഹായം
നമ്മുടെ സഹായത്തിന്‍റെ പ്രധാനപ്പെട്ട ഉറവിടം ദൈവമാകുന്നു. ദൈവം നിങ്ങളെ സഹായിക്കുമെങ്കില്‍, മനുഷ്യരും തീര്‍ച്ചയായും നിങ്ങളെ സഹായിക്കും. ചുറ്റുപാടും നടന്നു നിങ്ങളെ സഹായിക്കുവാന്‍ വേണ്ടി ആളുകളോട് അപേക്ഷിക്കുന്നതിനു പകരം, ദൈവത്തില്‍ നിന്നുമുള്ള സഹായത്തിനായി കുറച്ചു സമയം പ്രാര്‍ത്ഥനയില്‍ ചിലവഴിക്കുക. നിങ്ങളെ സഹായിക്കുവാന്‍ ആരുടേയും മനസ്സ് ഉണര്‍ത്തുവാന്‍ ദൈവത്തിനു കഴിയും.
നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്‍റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്‍റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും. (യെശയ്യാവ് 41:10).
ഒരുത്തന്‍റെ വഴികൾ യഹോവയ്ക്ക് ഇഷ്ടമായിരിക്കുമ്പോൾ അവൻ അവന്‍റെ ശത്രുക്കളെയും അവനോട് ഇണക്കുന്നു. (സദൃശ്യവാക്യങ്ങള്‍ 16:7).
- മനുഷ്യന്‍റെ സഹായം
ഏലിയാവിനെ പോഷിപ്പിക്കുവാന്‍ താന്‍ ഒരു വിധവയെ ഒരുക്കിയിട്ടുണ്ടെന്ന് ദൈവം പ്രവാചകനായ എലിയാവിനോട് പറഞ്ഞു. എല്ലാവര്‍ക്കും സഹായം ആവശ്യമാണ്, നിങ്ങള്‍ ദൈവത്തില്‍ ആശ്രയിക്കുമ്പോള്‍, ദൈവം നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന ശരിയായ വ്യക്തിയെ ദൈവം നിങ്ങളുടെ അടുക്കല്‍ അയക്കും. (1 രാജാക്കന്മാര്‍ 17:8-9).
സഹോദരന്മാരേ, മക്കെദോന്യസഭകൾക്കു ലഭിച്ച ദൈവകൃപ ഞങ്ങൾ നിങ്ങളോട് അറിയിക്കുന്നു. 2കഷ്ടത എന്ന കഠിനശോധനയിൽ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്യം കാണിപ്പാൻ കാരണമായിത്തീർന്നു. 3വിശുദ്ധന്മാരുടെ സഹായത്തിനുള്ള ധർമവും കൂട്ടായ്മയും സംബന്ധിച്ച് അവർ വളരെ താൽപര്യത്തോടെ 4ഞങ്ങളോട് അപേക്ഷിച്ചു പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമേധയായി കൊടുത്തു എന്നതിനു ഞാൻ സാക്ഷി. 5അതും ഞങ്ങൾ വിചാരിച്ചിരുന്നതുപോലെയല്ല; അവർ മുമ്പേ തങ്ങളെത്തന്നെ കർത്താവിനും പിന്നെ ദൈവേഷ്ടത്തിനൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു. (2 കൊരിന്ത്യര്‍ 8:1-5).
- ദൂതന്മാരുടെ സഹായം.
യെരിഹോ മതില്‍ തകര്‍ക്കുന്ന വിഷയത്തില്‍ യോശുവയും യിസ്രായേല്‍ മക്കളും ദൂതന്മാരുടെ സഹായം അനുഭവിക്കുവാന്‍ ഇടയായി.
13യോശുവ യെരീഹോവിനു സമീപത്ത് ഇരിക്കുമ്പോൾ തല ഉയർത്തി നോക്കി; ഒരു ആൾ കൈയിൽ വാൾ ഊരിപ്പിടിച്ചുകൊണ്ട് അവന്‍റെ നേരേ നില്ക്കുന്നതു കണ്ടു; യോശുവ അവന്‍റെ അടുക്കൽ ചെന്ന് അവനോട്: നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു. 14 അതിന് അവൻ: അല്ല, ഞാൻ യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ച് അവനോട്: കർത്താവിന് അടിയനോടുള്ള കല്പന എന്ത് എന്നു ചോദിച്ചു. 15 യഹോവയുടെ സൈന്യത്തിന്‍റെ അധിപതി യോശുവയോട്: നിന്‍റെ കാലിൽനിന്നു ചെരുപ്പ് അഴിച്ചുകളക; നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു. (യോശുവ 5:13-15).
ഇന്ന് നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, നിങ്ങള്‍ക്കായി ദൂതന്മാരുടെ സഹായം കര്‍ത്താവ് അയച്ചുതരുമെന്ന് ഞാന്‍ പ്രവചിക്കുന്നു. അസാദ്ധ്യമെന്നും, നേടുവാന്‍ കഴിയാത്തതെന്നും തോന്നുന്നത്, യേശുവിന്‍റെ നാമത്തില്‍ സംഭവിക്കും.
- ഭൂമിയില്‍ നിന്നുള്ള സഹായം.
ആവശ്യം വരുമ്പോള്‍ പ്രകൃതി ദൈവത്തിന്‍റെ ശബ്ദത്തോടു പ്രതികരിക്കയും ദൈവ ജനത്തിന്‍റെ നന്മയ്ക്കായി അത് പ്രവര്‍ത്തിക്കുകയും ചെയ്യും. സകലവും നമ്മുടെ നന്മയ്ക്കായി കൂടി വ്യാപരിക്കുന്നുവെന്ന് വചനം പറയുന്നു. സകലവും എന്നതില്‍ പ്രകൃതിയും ഉള്‍പ്പെടുന്നുണ്ട്; ദൈവത്തിന്‍റെ വചനപ്രകാരം ലഭ്യമായിരിക്കുന്ന അനുഗ്രഹത്തിനായി നാം വിശ്വസിക്കുകയും ഒരുങ്ങുകയും ചെയ്യേണ്ടത് മാത്രമാണ് ആവശ്യം.
എന്നാൽ ഭൂമി സ്ത്രീക്കു തുണനിന്നു; മഹാസർപ്പം വായിൽനിന്നു ചാടിച്ച നദിയെ ഭൂമി വായ്തുറന്നു വിഴുങ്ങിക്കളഞ്ഞു. (വെളിപ്പാട് 12:16).
അമോര്യരെ തോല്‍പ്പിക്കുവാന്‍ ദൈവം ആ ദിവസം യിസ്രായേല്യരെ സഹായിക്കുകയായിരുന്നു. അതുകൊണ്ട് ഏകദേശം ഉച്ചയായപ്പോള്‍, യിസ്രായേല്‍ ജനം മുഴുവന്‍ കേള്‍ക്കത്തക്കവണ്ണം ഉച്ചത്തില്‍ യോശുവ യഹോവയോടു പ്രാര്‍ത്ഥിച്ചു: "സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻതാഴ്വരയിലും നില്ക്ക എന്നു പറഞ്ഞു. ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി. ശൂരന്മാരുടെ പുസ്തകത്തിൽ അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ഇങ്ങനെ സൂര്യൻ ആകാശമധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നു. (യോശുവ 10:12-13).
കൂടുതല്‍ പഠനത്തിന്: സങ്കീര്‍ത്തനം 121:1-8, സങ്കീര്‍ത്തനം 20:1-9, സഭാപ്രസംഗി 4:10, യെശയ്യാവ് 41:13.
Bible Reading Plan: Luke 1- 4
പ്രാര്‍ത്ഥന
1.പിതാവേ, അങ്ങയുടെ വിശുദ്ധമന്ദിരത്തില്‍ നിന്നും എനിക്ക് സഹായം അയയ്ക്കേണമേ യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 20:2).
2.എന്‍റെ ലക്ഷ്യസ്ഥാനത്തെ നശിപ്പിക്കുവാനായി എനിക്ക് ചുറ്റുമുള്ള ആളുകളുടെ പ്രവര്‍ത്തികളെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തളര്‍ത്തുന്നു. (യോഹന്നാന്‍ 10:10).
3.എന്നേയും എന്‍റെ ലക്ഷ്യസ്ഥാനത്തിനായി എന്നെ സഹായിക്കുന്നവരേയും തടയുകയോ അഥവാ മറയ്ക്കുകയോ ചെയ്യുന്ന എന്തും, പരിശുദ്ധാത്മാവിന്‍റെ അഗ്നിയാല്‍ നശിച്ചുപോകട്ടെ യേശുവിന്‍റെ നാമത്തില്‍. (യെശയ്യാവ് 54:17).
4.ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ എന്നെ സഹായിക്കുന്നവരുടെ മുമ്പാകെ എന്നെ അപവാദം പറയുന്ന ഏതൊരു ദുഷ്ട ശബ്ദങ്ങളും, യേശുവിന്‍റെ നാമത്തില്‍ നിശബ്ദമാകട്ടെ. (വെളിപ്പാട് 12:10).
5.കര്‍ത്താവേ, എന്‍റെ അടുത്ത തലത്തിനായി അങ്ങയുടെ കൃപയാല്‍, അങ്ങ് ഒരുക്കിയിരിക്കുന്ന സഹായികളുമായി എന്നെ ബന്ധിപ്പിക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (പുറപ്പാട് 3:21).
6.കര്‍ത്താവേ, എന്‍റെ ജീവിതത്തെ സംബന്ധിക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നതായ സ്ഥലങ്ങളില്‍ എനിക്കുവേണ്ടി അങ്ങ് ഒരു ശബ്ദം ഉയര്‍ത്തേണമേ യേശുവിന്‍റെ നാമത്തില്‍. (സദൃശ്യവാക്യങ്ങള്‍ 18:16).
7.എന്‍റെ സഹായികളെ എനിക്ക് വിരോധമാക്കുവനായി കബളിപ്പിക്കുന്ന ഏതെങ്കിലും ശക്തിയുണ്ടെങ്കില്‍, യേശുവിന്‍റെ നാമത്തില്‍ ആ ശക്തികളുടെ സ്വാധീനത്തെ ഞാന്‍ നശിപ്പിക്കുന്നു. (എഫെസ്യര്‍ 6:12).
8.ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാന്‍ എന്നെ സഹായിക്കുന്നവര്‍ കൊല്ലപ്പെടുകയില്ല, അവര്‍ക്ക് യാതൊരു ദോഷവും സംഭവിക്കുകയില്ല, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 91:10-11).
9.എന്‍റെ ജീവിതത്തിനു എതിരെ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിട്ടുവീഴ്ചയുടേയും പരാജയത്തിന്‍റെയും സകല ആത്മാവിനേയും ഞാന്‍ യേശുവിന്‍റെ നാമത്തില്‍ നിരോധിക്കുന്നു. (2 കൊരിന്ത്യര്‍ 1:20).
10.പിതാവേ, എനിക്ക് അനുകൂലമായി പോകുവാനും സ്വാധീനം ചെലുത്തുവാനും വേണ്ടി അങ്ങയുടെ വിശുദ്ധ ദൂതഗണങ്ങളെ അയയ്ക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (എബ്രായര്‍ 1:14).
11.കരുണാ സദന്‍ മിനിസ്ട്രിയുടെ ലക്ഷ്യസ്ഥാന സഹായികള്‍ യേശുവിന്‍റെ നാമത്തില്‍ ഇപ്പോള്‍ മുമ്പോട്ടുവരട്ടെ. (1 കൊരിന്ത്യര്‍ 12:28).
12.ഈ 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയില്‍ ആയിരിക്കുന്ന ഓരോ വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും മേല്‍ യേശുവിന്‍റെ രക്തം ഞാന്‍ പുരട്ടുന്നു. (പുറപ്പാട് 12:13).
Join our WhatsApp Channel
Most Read
● ആത്മീക അഹങ്കാരത്തിന്റെ കെണി● പാപകരമായ കോപത്തിന്റെ പാളികളെ അഴിക്കുക
● വിത്തിന്റെ ശക്തി - 1
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #10
● യേശുവിങ്കലേക്ക് നോക്കുക
● ഒരു ഉറപ്പുള്ള 'അതെ'
● നിങ്ങള്‍ കര്‍ത്താവിനോടു ചെറുത്തുനില്‍ക്കാറുണ്ടോ?
അഭിപ്രായങ്ങള്‍