അനുദിന മന്ന
ദിവസം 10 : 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Sunday, 1st of December 2024
1
0
69
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
ദൈവീകമായ മാര്‍ഗ്ഗനിര്‍ദ്ദേശം ആസ്വദിക്കുക
കര്‍ത്താവ് പറയുന്നു, "ഞാൻ നിന്നെ ഉപദേശിച്ച്, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും;
ഞാൻ നിന്‍റെമേൽ ദൃഷ്‍ടിവച്ച് നിനക്ക് ആലോചന പറഞ്ഞുതരും". (സങ്കീര്‍ത്തനം 32:8).
ദൈവം നമ്മെ അന്ധകാരത്തില്‍ കൈവിട്ടുക്കളയുകയില്ല. ശരിയായ പാതയില്‍ നമ്മെ നയിക്കുവാന്‍ ദൈവം പൂര്‍ണ്ണമായി ഉറപ്പുനല്‍കുന്നു. ദൈവം നമ്മെ നയിക്കണമെന്ന് നാം ആഗ്രഹിക്കുന്നുവെങ്കില്‍, നാം അതിനു "താല്പര്യമുള്ളവരും അനുസരണമുള്ളവരും" ആയിരിക്കണം. (യെശയ്യാവ് 1:19). ദൈവം നമ്മെ സ്വാതന്ത്ര്യമുള്ള ധാര്‍മ്മീക പ്രതിനിധികളായി സൃഷ്ടിച്ചിരിക്കുന്നതുകൊണ്ട് അവന്‍റെ പാത പിന്തുടരുവാന്‍ ദൈവം നമ്മെ നിര്‍ബന്ധിക്കുകയില്ല. നാം കൈക്കൊള്ളേണ്ട തീരുമാനങ്ങള്‍ നമുക്കുണ്ട്, ഓരോ തീരുമാനങ്ങള്‍ക്കും പരിണിതഫലങ്ങളും അനുഗ്രഹങ്ങളുമുണ്ട്.
പലമാര്‍ഗ്ഗങ്ങളില്‍ നിന്നും തിരെഞ്ഞുടുക്കുവാന്‍ നമുക്കെല്ലാവര്‍ക്കും ദൈവീക മാര്‍ഗ്ഗദര്‍ശനങ്ങള്‍ ആവശ്യമാണ്; ദൈവത്തിന്‍റെ നിര്‍ദ്ദേശമില്ലാതെ, നമുക്ക് ഏറ്റവും നല്ല പാത തിരഞ്ഞെടുക്കുവാന്‍ കഴിയുകയില്ല. ശരിയായ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുവാന്‍, ബിസിനസ് നിക്ഷേപങ്ങള്‍ നടത്തുവാന്‍, അനുദിനവും നമ്മുടെ ജീവിതം നയിക്കുവാന്‍ നമുക്ക് ദൈവീക മാര്‍ഗ്ഗനിര്‍ദ്ദേശം ആവശ്യമാകുന്നു. അനേകരും ദൈവീക മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ കുറവുകൊണ്ട് മരണത്തിന്‍റെ കുടുക്കിലേക്ക് നടന്നിട്ടുണ്ട്. വിമാനത്തില്‍ കയറാതിരിക്കുവാന്‍ നിയോഗം ഉണ്ടായതുനിമിത്തം വിമാന അപകടത്തില്‍ നിന്നും രക്ഷപ്പെട്ട പലരുടേയും കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്.
ദൈവീക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിങ്ങളെ ഇതിനു ഇടയാക്കും:
- ശരിയായ സ്ഥലത്ത് ആയിരിക്കുക
- ശരിയായ സമയത്ത് ആയിരിക്കുക
- ശരിയായ കാര്യങ്ങള്‍ ചെയ്യുക
- ശരിയായ ആളുകളെ കണ്ടുമുട്ടുക
ദൈവീകമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ നേട്ടങ്ങള്‍ എന്തൊക്കെയാണ്?
1. മരണത്തില്‍നിന്നും തിന്മയില്‍ നിന്നും നിങ്ങള്‍ രക്ഷപ്പെടും.
കൂരിരുൾതാഴ്വരയിൽകൂടി നടന്നാലും ഞാൻ ഒരു അനർഥവും ഭയപ്പെടുകയില്ല;
നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്‍റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. (സങ്കീര്‍ത്തനം 23:4).
2. മറവിടങ്ങളിലെ ഗുപ്തനിധികളിലേക്ക് നിങ്ങള്‍ നയിക്കപ്പെടും.
നിന്നെ പേർ ചൊല്ലി വിളിക്കുന്ന ഞാൻ യഹോവ, യിസ്രായേലിന്‍റെ ദൈവം തന്നെ എന്നു നീ അറിയേണ്ടതിനു ഞാൻ നിനക്ക് ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും തരും. (യെശയ്യാവ് 45:3).
3. വലിയ അധികാരത്തില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കും.
ദൈവീകമായ നയിക്കപ്പെടലിനോടുള്ള നമ്മുടെ അനുസരണം നമ്മെ അധികാരസ്ഥാനത്തുള്ളവര്‍ ആക്കുന്നു. നിങ്ങള്‍ അധികാരത്തിന്‍ കീഴില്‍ അല്ലായെങ്കില്‍, നിങ്ങള്‍ക്ക് അധികാരം ഉപയോഗിക്കുവാന്‍ കഴിയുകയില്ല. നാം ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ പിശാച് നമ്മുടെ അധികാരം തിരിച്ചറിയുന്നു. യാക്കോബ് 4:7, മത്തായി 8:9-11.
ദൈവീകമായ നയിക്കപ്പെടല്‍ നമുക്ക് ആസ്വദിക്കുവാന്‍ കഴിയുന്നത് എങ്ങനെ?
1. നിങ്ങളുടെ ഇഷ്ടം ദൈവത്തിനു സമര്‍പ്പിക്കപ്പെട്ടത് ആയിരിക്കണം.
"എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്‍റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ". (ലൂക്കോസ് 9:23).
എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്‍റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്‍റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ട് എന്‍റെ വിധി നീതിയുള്ളത് ആകുന്നു. (യോഹന്നാന്‍ 5:30).
മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻതന്നെ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന് എന്‍റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കുകയത്രേ ചെയ്യുന്നത്. (1 കൊരിന്ത്യര്‍ 9:27).
2. നിങ്ങളുടെ പദ്ധതികളെ ദൈവത്തിനു സമര്‍പ്പിച്ച് അവനായി കാത്തിരിക്കുക.
നിങ്ങള്‍ക്ക് കേള്‍ക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍, കാത്തിരിക്കുവാന്‍ നിങ്ങള്‍ പഠിക്കണം. ദൈവംസംസാരിക്കണമെന്ന് നിങ്ങള്‍ക്ക് തിരക്ക് കൂട്ടുവാന്‍ കഴിയുകയില്ല. ദൈവം തന്‍റെ പ്രതികരണം താമസിപ്പിക്കുമ്പോള്‍ ഒക്കെയും അവന്‍ നിങ്ങളുടെ ക്ഷമയെ പരിശോധിക്കുകയാണെന്ന് മനസ്സിലാക്കുക. ദൈവം തന്‍റെ പ്രതികരണത്തില്‍ വളരെ താമസിക്കുന്നുവെന്ന് ശൌലിനു തോന്നിയതുകൊണ്ട്, അവന്‍ തിടുക്കത്തോടെ പ്രവര്‍ത്തിക്കയും അതും അവന്‍റെ തിരസ്കരണത്തിനു സംഭാവന ചെയ്തു. (1 ശമുവേല്‍ 13:10-14).
മനുഷ്യന്‍റെ ഹൃദയം തന്‍റെ വഴിയെ നിരൂപിക്കുന്നു; അവന്‍റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു. (സദൃശ്യവാക്യങ്ങള്‍ 16:9).
3. ആത്മാവില്‍ പ്രാര്‍ത്ഥിക്കുക.
നാം അറിയേണ്ടതുപോലെ അറിയുന്നില്ല എന്നുള്ളതാണ് നമ്മുടെ ബലഹീനതകളിലൊന്ന്. നാം അന്യഭാഷകളില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഒക്കെയും, നമ്മുടെ അറിവിനും പരിജ്ഞാനത്തിനും അപ്പുറമുള്ള കാര്യങ്ങളുടെ മേലുള്ള സഹായത്തിനായി നാം പരിശുദ്ധാത്മാവില്‍ ആശ്രയിക്കുകയാണ് ചെയ്യുന്നത്. ദൈവീകമായ മാര്‍ഗ്ഗനിര്‍ദ്ദേശം നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഒക്കെയും, ആത്മാവില്‍ പ്രാര്‍ത്ഥിക്കുന്നതില്‍ കുറച്ചു സമയങ്ങള്‍ ചിലവഴിക്കുക, അപ്പോള്‍ നിങ്ങളുടെ ആത്മമനുഷ്യനു വ്യക്തത ലഭിക്കുവാന്‍ ഇടയാകും.
26അവ്വണ്ണംതന്നെ ആത്മാവ് നമ്മുടെ ബലഹീനതയ്ക്കു തുണ നില്ക്കുന്നു. വേണ്ടുംപോലെ പ്രാർഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവുതന്നെ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. 27എന്നാൽ ആത്മാവു വിശുദ്ധർക്കുവേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ട് ആത്മാവിന്‍റെ ചിന്ത ഇന്നതെന്നു ഹൃദയങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നു. (റോമര്‍ 8:26-27).
ദൈവത്തിനു നമ്മെ നയിക്കുവാന്‍ കഴിയുന്ന വ്യത്യസ്തമായ വഴികള്‍.
- ദൈവവചനം
ദൈവത്തിന്‍റെ നടത്തിപ്പിന്‍റെ പ്രഥമമായ സ്രോതസ്സ് ദൈവത്തിന്‍റെ വചനമാകുന്നു. എഴുതപ്പെട്ട വചനം ആദ്യം സംസാരിക്കപ്പെട്ട വചനമായിരുന്നു. അത് ദൈവം എഴുത്തുക്കാരുടെ ഹൃദയങ്ങളോട് സംസാരിച്ചു. എഴുതപ്പെട്ട വചനവും സംസാരിക്കപ്പെട്ട വചനംപോലെ തന്നെ ശക്തിയുള്ളതാകുന്നു. എഴുതപ്പെട്ട വചനം പഠിക്കുക, അപ്പോള്‍ വെളിപ്പെടുത്തപ്പെട്ട വചനം (റീമ) നിങ്ങളുടെ ആത്മാവ് പ്രാപിക്കും. (യോഹന്നാന്‍ 1:1).
- അകത്തെ സാക്ഷ്യവും പരിശുദ്ധാത്മാവിന്‍റെ ശബ്ദവും.
നിങ്ങള്‍ എടുക്കുവാന്‍ പോകുന്ന ഒരു തീരുമാനത്തെ സംബന്ധിച്ച് നിങ്ങളുടെ ആത്മാവിലുള്ള ഒരു ഉറപ്പാണ് അകത്തെ സാക്ഷ്യം എന്ന് പറയുന്നത്. അകത്തെ സാക്ഷ്യം എന്നത് നിങ്ങളുടെ ആത്മാവിലെ പച്ച വെളിച്ചം, മഞ്ഞ വെളിച്ചം അല്ലെങ്കില്‍ ചുവന്ന വെളിച്ചം എന്നതുപോലെയാണ്. ചില സമയങ്ങളില്‍ ഒരു തീരുമാനം സംബന്ധിച്ചു നിങ്ങള്‍ക്ക് ശാന്തത തോന്നാം; മറ്റുചില സമയങ്ങളില്‍, നിങ്ങള്‍ തീരുമാനിക്കുന്നതിനു മുമ്പ് നിങ്ങള്‍ ഭയമുള്ളവരോ അല്ലെങ്കില്‍ ഒരു അവധി എടുക്കണമെന്ന തോന്നലുണ്ടാവുകയോ ചെയ്യാം. ഇതിനെയെല്ലാം "അകത്തെ സാക്ഷ്യം" എന്ന പദപ്രയോഗത്താല്‍ വിളിക്കാവുന്നതാണ്. അകത്തെ സാക്ഷ്യം അറിയുന്നതിനും അത് അനുസരിക്കുന്നതിനും നിങ്ങള്‍ പഠിക്കുകയും അതിനായി നിങ്ങളെത്തന്നെ ഒരുക്കുകയും വേണം.
നാം ദൈവത്തിന്‍റെ മക്കൾ എന്ന് ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. (റോമര്‍ 8:16).
ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിന്‍റെ മക്കൾ ആകുന്നു. (റോമര്‍ 8:14).
- ജ്ഞാനത്തോടെയുള്ള ആലോചന.
യിത്രോ മോശെക്ക് ജ്ഞാനത്തോടെയുള്ള ആലോചന പറഞ്ഞുകൊടുത്തു, അനുദിനവും ജനത്തെ നയിക്കുക എന്ന സമ്മര്‍ദ്ദം അതിജീവിക്കുവാന്‍ അത് അവനെ സഹായിച്ചു.
ആകയാൽ എന്‍റെ വാക്കു കേൾക്ക; ഞാൻ ഒരു ആലോചന പറഞ്ഞുതരാം. ദൈവം നിന്നോടുകൂടെ ഇരിക്കും; നീ ജനത്തിനുവേണ്ടി ദൈവസന്നിധിയിൽ ഇരിക്ക; നീ കാര്യങ്ങളെ ദൈവസന്നിധിയിൽ കൊണ്ടുചെല്ലുക. (പുറപ്പാട് 18:19).
- ദൂതന്മാരുടെ പ്രത്യക്ഷപ്പെടല്‍.
നിര്‍ദ്ദേശം നല്‍കുവാന്‍ ഇടയ്ക്കിടെ ദൂതന്മാരും പ്രത്യക്ഷമാകും, എന്നാല്‍ ദൂതന്മാരുടെ പ്രത്യക്ഷത അന്വേഷിക്കുന്നതില്‍ നാം വളരെ ശ്രദ്ധാലുക്കള്‍ ആയിരിക്കണം. ദൈവം നമ്മെ നയിക്കുവാന്‍ ആഗ്രഹിക്കുന്ന പ്രഥമമായ കാര്യങ്ങള്‍ അവന്‍റെ വചനത്തില്‍ കൂടിയും തന്‍റെ ആത്മാവിലും ആകുന്നു. ഏതു ദൂതന്മാരുടെ പ്രത്യക്ഷതയും ദൈവത്തിന്‍റെ വചനത്തിന്‍റെ അധികാരത്തിനു അധീനമായതായിരിക്കണം. ദൂതന്‍ പറഞ്ഞത് ദൈവവചനത്തിനു അനുസൃതമായതല്ലെങ്കില്‍, നാം ആ അമാനുഷീകമായ പ്രത്യക്ഷപ്പെടല്‍ ഉപേക്ഷിച്ചിട്ട് ദൈവവചനത്തില്‍ ഉറച്ചുനില്‍ക്കണം. ദൂതന്മാര്‍ നമുക്ക് പ്രത്യക്ഷപ്പെടണമോ എന്ന് തീരുമാനിക്കുന്നത് ദൈവമാണ്, ദൂതന്മാരുടെ പ്രത്യക്ഷതയ്ക്കോ നടത്തിപ്പിനോ വേണ്ടി നാം പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ല.
3 അവൻ പകൽ ഏകദേശം ഒമ്പതാം മണി നേരത്ത് ഒരു ദർശനത്തിൽ ഒരു ദൈവദൂതൻ തന്‍റെ അടുക്കൽ അകത്തു വരുന്നത് സ്പഷ്ടമായി കണ്ടു; കൊർന്നേല്യൊസേ, എന്നു തന്നോടു പറയുന്നതും കേട്ടു. 4അവൻ അവനെ ഉറ്റുനോക്കി ഭയപരവശനായി: എന്താകുന്നു കർത്താവേ എന്നു ചോദിച്ചു. അവൻ അവനോട്: നിന്‍റെ പ്രാർഥനയും ധർമവും ദൈവത്തിന്‍റെ മുമ്പിൽ എത്തിയിരിക്കുന്നു. 5ഇപ്പോൾ യോപ്പയിലേക്ക് ആളയച്ച്, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക. 6അവൻ തോല്ക്കൊല്ലനായ ശിമോൻ എന്നൊരുവനോടുകൂടെ പാർക്കുന്നു. അവന്‍റെ വീടു കടല്പുറത്ത് ആകുന്നു എന്നുപറഞ്ഞു. 7അവനോട് സംസാരിച്ച ദൂതൻ പോയശേഷം അവൻ തന്‍റെ വേലക്കാരിൽ രണ്ടു പേരെയും തന്‍റെ അടുക്കൽ അകമ്പടി നില്ക്കുന്നവരിൽ ദൈവഭക്തനായൊരു പടയാളിയെയും വിളിച്ചു.(അപ്പൊ.പ്രവൃ 10:3-7).
- സ്വപ്നങ്ങളും ദര്‍ശനങ്ങളും.
നമ്മുടെ ആത്മാവ് ദൈവവുമായി ശരിയായ ബന്ധത്തില്‍ ആയിരിക്കുമ്പോള്‍ ദൈവത്തിങ്കല്‍ നിന്നും തന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നമുക്ക് പ്രാപിക്കുവാന്‍ സാധിക്കും.
"അതിന്‍റെ ശേഷമോ, ഞാൻ സകല ജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങളെ ദർശിക്കും". (യോവേല്‍ 2:28).
ഇന്നുമുതല്‍, നിങ്ങള്‍ ദൈവീകമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആസ്വദിക്കുവാന്‍ തുടങ്ങുക യേശുവിന്‍റെ നാമത്തില്‍.
കൂടുതല്‍ പഠനത്തിന്: ആവര്‍ത്തനപുസ്തകം 32:12-14, സദൃശ്യവാക്യങ്ങള്‍ 16:25.
Bible Reading Plan: Luke 5 - 9
പ്രാര്‍ത്ഥന
1. കര്‍ത്താവേ, അങ്ങയുടെ ആത്മാവ് എന്നോടു പറയുന്നത് കേള്‍ക്കുവാന്‍ എന്‍റെ കാതുകളെ യേശുവിന്‍റെ നാമത്തില്‍ തുറക്കേണമേ.
2. പിതാവേ, അങ്ങയുടെ ജ്ഞാനത്തിന്‍റെയും വെളിപ്പാടിന്‍റെയും ആത്മാവിനെ എനിക്ക് തരേണമേ, അങ്ങനെ എനിക്ക് അങ്ങയെ കൂടുതല്‍ അറിയുവാന്‍ സാധിക്കും യേശുവിന്‍റെ നാമത്തില്‍.
3. കര്‍ത്താവേ, എന്‍റെ ജീവിതത്തില്‍ അങ്ങയുടെ ഹിതം നടക്കട്ടെ യേശുവിന്‍റെ നാമത്തില്‍.
4. കര്‍ത്താവേ, അനുഗമിക്കുവാനുള്ള ശരിയായ പാത എനിക്ക് കാണിച്ചുതരേണമേ (രണ്ടു കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കയും നിങ്ങള്‍ കാണുകയോ അഥവാ കേള്‍ക്കുകയോ ചെയ്യുന്നത് എഴുതുകയും ചെയ്യുക).
5. കര്‍ത്താവേ, അങ്ങയുടെ ഹിതത്തിനു വെളിയിലുള്ള ഏതൊരു തീരുമാനത്തില്‍ നിന്നും ദിശകളില്‍ നിന്നും പിന്തിരിയുവാന്‍ യേശുവിന്‍റെ നാമത്തില്‍ എന്നെ സഹായിക്കേണമേ.
6.കര്‍ത്താവേ, എന്‍റെ ജീവിതത്തിലെ തെറ്റും ശരിയുമായ കാര്യങ്ങളെ വിവേചിച്ചറിയുവാന്‍ എന്‍റെ ആത്മീക കണ്ണുകളെ തുറക്കേണമേ.
7. എന്നെ തെറ്റായ ദിശയിലേക്ക് നയിക്കുവാനും ദൈവത്തില്‍ നിന്നും എന്നെ അകറ്റുവാനും ആഗ്രഹിക്കുന്ന തെറ്റിന്‍റെ ആത്മാവിന്‍റെ പ്രവര്‍ത്തിയെ ഞാന്‍ ദുര്‍ബലപ്പെടുത്തുന്നു.
8. പിതാവേ, അങ്ങയുടെ ശബ്ദം ഞാന്‍ അനുസരിക്കാതിരുന്ന ഏതെങ്കിലും മേഖലയുണ്ടെങ്കില്‍ എന്നോടു ദയവായി ക്ഷമിക്കേണമേ.
9. എന്‍റെ സ്വപ്നജീവിതം യേശുവിന്‍റെ നാമത്തില്‍ ജീവനുള്ളതായി വരട്ടെ.
10. എന്‍റെ സ്വപ്നജീവിതത്തെ കൃത്രിമപ്പെടുത്തുന്ന സാത്താന്‍റെ പ്രവര്‍ത്തികളെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ബന്ധിക്കുന്നു.
11. പിതാവേ, അനുദിനവുമുള്ള ക്രിസ്തീയ ജീവിതത്തിനു വേണ്ടി ജ്ഞാനത്തിന്‍റെയും വിവേചനത്തിന്‍റെയും ആത്മാവിനെ ദയവായി എനിക്ക് തരേണമേ.
12. എന്‍റെ കാതുകളെ തടുക്കുന്ന ഏതു കാര്യവും യേശുവിന്‍റെ നാമത്തില്‍ നീങ്ങിപോകട്ടെ.
13. ദൈവീകമായ നടത്തിപ്പിന് വിരോധമായുള്ള ആശയക്കുഴപ്പത്തിന്‍റെയും നിര്‍ബന്ധബുദ്ധിയുടേയും ആത്മാവിനെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ എതിര്‍ക്കുന്നു.
14. കര്‍ത്താവേ, അങ്ങയുടെ വെളിച്ചത്താല്‍ എന്‍റെ അനുഗ്രഹങ്ങളുടെ സ്ഥലത്ത് ഞാന്‍ കാല്‍ചുവടുകളെ വെക്കുവാന്‍ യേശുവിന്‍റെ നാമത്തില്‍ അങ്ങ് കല്പ്പിക്കേണമേ.
15. അതേ ദൈവമേ, എന്നെ തെറ്റിദ്ധരിപ്പിക്കുവാന്‍ വേണ്ടി പിശാച് എന്‍റെ ജീവിതത്തിനു ചുറ്റും നട്ടിരിക്കുന്ന ആരേയും വേരോടെ പിഴുതുക്കളയേണമേ യേശുവിന്‍റെ നാമത്തില്‍.
2. പിതാവേ, അങ്ങയുടെ ജ്ഞാനത്തിന്‍റെയും വെളിപ്പാടിന്‍റെയും ആത്മാവിനെ എനിക്ക് തരേണമേ, അങ്ങനെ എനിക്ക് അങ്ങയെ കൂടുതല്‍ അറിയുവാന്‍ സാധിക്കും യേശുവിന്‍റെ നാമത്തില്‍.
3. കര്‍ത്താവേ, എന്‍റെ ജീവിതത്തില്‍ അങ്ങയുടെ ഹിതം നടക്കട്ടെ യേശുവിന്‍റെ നാമത്തില്‍.
4. കര്‍ത്താവേ, അനുഗമിക്കുവാനുള്ള ശരിയായ പാത എനിക്ക് കാണിച്ചുതരേണമേ (രണ്ടു കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കയും നിങ്ങള്‍ കാണുകയോ അഥവാ കേള്‍ക്കുകയോ ചെയ്യുന്നത് എഴുതുകയും ചെയ്യുക).
5. കര്‍ത്താവേ, അങ്ങയുടെ ഹിതത്തിനു വെളിയിലുള്ള ഏതൊരു തീരുമാനത്തില്‍ നിന്നും ദിശകളില്‍ നിന്നും പിന്തിരിയുവാന്‍ യേശുവിന്‍റെ നാമത്തില്‍ എന്നെ സഹായിക്കേണമേ.
6.കര്‍ത്താവേ, എന്‍റെ ജീവിതത്തിലെ തെറ്റും ശരിയുമായ കാര്യങ്ങളെ വിവേചിച്ചറിയുവാന്‍ എന്‍റെ ആത്മീക കണ്ണുകളെ തുറക്കേണമേ.
7. എന്നെ തെറ്റായ ദിശയിലേക്ക് നയിക്കുവാനും ദൈവത്തില്‍ നിന്നും എന്നെ അകറ്റുവാനും ആഗ്രഹിക്കുന്ന തെറ്റിന്‍റെ ആത്മാവിന്‍റെ പ്രവര്‍ത്തിയെ ഞാന്‍ ദുര്‍ബലപ്പെടുത്തുന്നു.
8. പിതാവേ, അങ്ങയുടെ ശബ്ദം ഞാന്‍ അനുസരിക്കാതിരുന്ന ഏതെങ്കിലും മേഖലയുണ്ടെങ്കില്‍ എന്നോടു ദയവായി ക്ഷമിക്കേണമേ.
9. എന്‍റെ സ്വപ്നജീവിതം യേശുവിന്‍റെ നാമത്തില്‍ ജീവനുള്ളതായി വരട്ടെ.
10. എന്‍റെ സ്വപ്നജീവിതത്തെ കൃത്രിമപ്പെടുത്തുന്ന സാത്താന്‍റെ പ്രവര്‍ത്തികളെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ബന്ധിക്കുന്നു.
11. പിതാവേ, അനുദിനവുമുള്ള ക്രിസ്തീയ ജീവിതത്തിനു വേണ്ടി ജ്ഞാനത്തിന്‍റെയും വിവേചനത്തിന്‍റെയും ആത്മാവിനെ ദയവായി എനിക്ക് തരേണമേ.
12. എന്‍റെ കാതുകളെ തടുക്കുന്ന ഏതു കാര്യവും യേശുവിന്‍റെ നാമത്തില്‍ നീങ്ങിപോകട്ടെ.
13. ദൈവീകമായ നടത്തിപ്പിന് വിരോധമായുള്ള ആശയക്കുഴപ്പത്തിന്‍റെയും നിര്‍ബന്ധബുദ്ധിയുടേയും ആത്മാവിനെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ എതിര്‍ക്കുന്നു.
14. കര്‍ത്താവേ, അങ്ങയുടെ വെളിച്ചത്താല്‍ എന്‍റെ അനുഗ്രഹങ്ങളുടെ സ്ഥലത്ത് ഞാന്‍ കാല്‍ചുവടുകളെ വെക്കുവാന്‍ യേശുവിന്‍റെ നാമത്തില്‍ അങ്ങ് കല്പ്പിക്കേണമേ.
15. അതേ ദൈവമേ, എന്നെ തെറ്റിദ്ധരിപ്പിക്കുവാന്‍ വേണ്ടി പിശാച് എന്‍റെ ജീവിതത്തിനു ചുറ്റും നട്ടിരിക്കുന്ന ആരേയും വേരോടെ പിഴുതുക്കളയേണമേ യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● രാജാക്കന്മാരുടെ മുമ്പാകെ ദാവീദിനെ നിറുത്തുവാന്‍ കാരണമായ ഗുണങ്ങള്‍● നമ്മുടെ രക്ഷകന്റെ നിരുപാധികമായ സ്നേഹം
● ദിവസം 08 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● കര്‍ത്താവിനെ അന്വേഷിക്കുക
● ദിവസം 31: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ഭോഷത്തത്തില്‍നിന്നും വിശ്വാസത്തെ വേര്‍തിരിച്ചറിയുക
● പരിശുദ്ധാത്മാവിന്‍റെ പേരുകളും ശീര്‍ഷകങ്ങളും: ദൈവത്തിന്‍റെ ആത്മാവ്
അഭിപ്രായങ്ങള്‍