അനുദിന മന്ന
ദിവസം 14:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Thursday, 5th of December 2024
1
0
102
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
എനിക്ക് കൃപ ലഭിക്കും
"ഞാൻ മിസ്രയീമ്യർക്ക് ഈ ജനത്തോടു കൃപ തോന്നുമാറാക്കും; നിങ്ങൾ പോരുമ്പോൾ വെറുംകൈയായി പോരേണ്ടിവരികയില്ല". (പുറപ്പാട് 3:21).
കൃപ എന്നാല്‍ ദൈവം മനുഷ്യരോട് അഥവാ മനുഷ്യര്‍ മനുഷ്യരോടു കാണിക്കുന്ന ദയയുടെ ഒരു പ്രവര്‍ത്തിയാകുന്നു. മറ്റുള്ളവരില്‍ നിന്നും നമുക്ക് എല്ലാവര്‍ക്കുംനല്ല കാര്യങ്ങളും ദയയും ആവശ്യമാണ്. മനുഷ്യര്‍ അനുഗ്രഹത്തിന്‍റെ മുഖാന്തിരങ്ങള്‍ ആണ്, എന്നാല്‍ ദൈവമാണ് അനുഗ്രഹത്തിന്‍റെയും കൃപയുടെയും ഉറവിടം. ദൈവം ഒരു മനുഷ്യനോടു പ്രീതി കാണിച്ചാല്‍, ആളുകളും അവനോടു പ്രീതി കാണിക്കുവാന്‍ ആരംഭിക്കും. ഇന്നത്തെ നമ്മുടെ വേദഭാഗത്തുനിന്നും, വചനം വെളിപ്പെടുത്തുന്നത് ദൈവമാണ് ആളുകള്‍ക്ക് കൃപ കൊടുക്കുന്നത്. "ഞാന്‍ ഈ ജനത്തോടു കൃപ കാണിക്കും..." ഇന്ന് നിങ്ങള്‍ ദൈവത്തിന്‍റെ കൃപയ്ക്കായി അപേക്ഷിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളോടു പ്രീതി തോന്നിക്കുവാന്‍ ആരേയും ഉപയോഗിക്കുവാന്‍ ദൈവത്തിനു കഴിയും; അത് നിങ്ങള്‍ അറിയുന്ന ജനങ്ങളിലോ സുഹൃത്തുക്കളിലോ പരിമിതപ്പെടുന്നില്ല. ദൈവത്തിനു ഒരു അപരിചിതനെയോ അല്ലെങ്കില്‍ ശത്രുവിനെ തന്നെയോ ഉപയോഗിക്കുവാന്‍ കഴിയും നിങ്ങളോടു കൃപ ചെയ്യുവാന്‍. നിങ്ങള്‍ യേശുവിന്‍റെ നാമത്തില്‍ പ്രീതി ലഭിച്ചവര്‍ ആയിത്തീരുമെന്ന് നിങ്ങളുടെ ജീവിതത്തെ നോക്കി ഞാന്‍ പ്രഖ്യാപിക്കുന്നു.
അനേകം ആളുകളും ജീവിതത്തില്‍ ശൂന്യത അനുഭവിക്കുന്നവരാണ്; അവര്‍ ഒന്നുകില്‍ ശാരീരികമായോ ആത്മീകമായോ അപഹരിക്കപ്പെട്ടവരും വഞ്ചിക്കപ്പെട്ടവരും ആകുന്നു. യിസ്രായേല്യര്‍ വെറുംകൈയോടെ മിസ്രയിമില്‍ നിന്നും പുറപ്പെടുമായിരുന്നു, എന്നാല്‍ ദൈവത്തിന്‍റെ കൃപയാല്‍, അവര്‍ സമ്പത്തോടും, മഹത്വത്തോടും, അവകാശങ്ങളോടും കൂടെ പുറപ്പെട്ടു. നിങ്ങള്‍ക്ക് നഷ്ടമായ സംവത്സരങ്ങള്‍ക്ക് ദൈവീകമായി പകരം തരുവാന്‍ ദൈവത്തിന്‍റെ കൃപയ്ക്ക് കഴിയും.
ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ ദൈവത്തിന്‍റെ കൃപയ്ക്ക് എന്താണ് ചെയ്യുവാന്‍ സാധിക്കുന്നത്?
1. ദൈവത്തിന്‍റെ കൃപയുണ്ടെങ്കില്‍ ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കുവാന്‍ തുടങ്ങും.
അത് ഒരു അവബോധം സൃഷ്ടിക്കയും നിങ്ങളെ കുറിച്ച് സകാരാത്മകമായ ഒരു മതിപ്പ് ആളുകള്‍ക്ക് ഉണ്ടാകുവാന്‍ അത് ഇടയാക്കുകയും ചെയ്യും.
എന്നാറെ അവൾ സാഷ്ടാംഗം വീണ് അവനോട്: ഞാൻ അന്യദേശക്കാരത്തി ആയിരിക്കെ നീ എന്നെ വിചാരിപ്പാൻ തക്കവണ്ണം നിനക്ക് എന്നോടു ദയ തോന്നിയത് എങ്ങനെ എന്നു പറഞ്ഞു. (രൂത്ത് 2:10).
2. ദൈവത്തിന്‍റെ പ്രീതി ഉന്നമനം ഉറപ്പുത്തരുന്നു.
നീ അവരുടെ ബലത്തിന്‍റെ മഹത്ത്വമാകുന്നു;
നിന്‍റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പ് ഉയർന്നിരിക്കുന്നു. (സങ്കീര്‍ത്തനം 89:17).
3. കൃപ നിങ്ങള്‍ക്ക് ദൈവത്തിന്‍റെ സഹായം ഉറപ്പാക്കുന്നു.
നമുക്ക് സഹായം ആവശ്യമുള്ളപ്പോള്‍ ഒക്കെയും, ദൈവത്തിന്‍റെ കൃപയ്ക്കായി അപേക്ഷിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. ദൈവീക പ്രീതിയുടെ വര്‍ദ്ധന കൂടുതല്‍ സഹായത്തിലേക്ക് നിങ്ങളെ നയിക്കും.
നിന്‍റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്ത്,
നിന്‍റെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കേണമേ. (സങ്കീര്‍ത്തനം 106:5).
4. കുടുംബജീവിതത്തിലെ സ്ഥിരതയ്ക്ക് ദൈവത്തിന്‍റെ കൃപ ആവശ്യമാണ്.
ദൈവത്തിന്‍റെ കൃപയാലാണ് നിങ്ങള്‍ക്ക് അനുയോജ്യരായ പങ്കാളിയെ കണ്ടെത്തുവാന്‍ കഴിയുന്നത്, സൌന്ദര്യമോ, സമ്പത്തോ, ശാരീരികമായ ആകാരഭംഗിയോ നോക്കിയല്ല.
ഭാര്യയെ കിട്ടുന്നവനു നന്മ കിട്ടുന്നു;
യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു. (സദൃശ്യവാക്യങ്ങള്‍ 18:22).
5. ദൈവത്തിന്‍റെ പ്രസാദത്താല്‍, നിങ്ങള്‍ക്ക് ദൈവത്തിങ്കല്‍ നിന്നും എന്തും അപേക്ഷിക്കുവാന്‍ സാധിക്കും.
ദൈവത്തിന്‍റെ പ്രസാദത്താലാണ് നാം പ്രാര്‍ത്ഥനയില്‍ അപേക്ഷിക്കുന്നത് ദൈവം ചെയ്തുതരുന്നത്.ദൈവപ്രസാദം ഇല്ലെങ്കില്‍ പ്രാര്‍ത്ഥനയ്ക്ക് മറുപടി ലഭിക്കയില്ല. പ്രാര്‍ത്ഥനയോടുള്ള ബന്ധത്തില്‍ കൃപ വളരെ പ്രധാനപ്പെട്ടതാണ്.
അതിന് അവൻ: നിനക്ക് എന്നോടു കൃപയുണ്ടെങ്കിൽ എന്നോടു സംസാരിക്കുന്നതു നീ തന്നെ എന്നതിന് ഒരു അടയാളം കാണിച്ചുതരേണമേ (ന്യായാധിപന്മാര്‍ 6:17).
6. ദൈവത്തിന്‍റെ പ്രസാദമാണ് അവന്‍റെ കരുണ ആസ്വദിക്കുവാന്‍ നമ്മെ സഹായിക്കുന്നു.
ദൈവത്തിന്‍റെ കൃപ, കരുണ, പ്രസാദം, സ്നേഹം ഇവ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് നിങ്ങള്‍ അറിയുമ്പോള്‍, ദൈവത്തിങ്കല്‍ നിന്നും ഏറ്റവും നല്ലത് നിങ്ങള്‍ അനുഭവിക്കും. കൃപയില്ലാതെ കരുണ ലഭ്യമാകുകയില്ല, കരുണയുടെ അസാന്നിദ്ധ്യം ന്യാവിധിയിലേക്ക് നടത്തും. കരുണ ഉള്ളിടത്ത്, ന്യായവിധിയുടെമേല്‍ അത് ജയം തരുന്നു.
അന്യജാതിക്കാർ നിന്‍റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാർ നിനക്കു ശുശ്രൂഷചെയ്യും; എന്‍റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയിൽ എനിക്കു നിന്നോടു കരുണ തോന്നും. (യെശയ്യാവ് 60:10).
കരുണ കാണിക്കാത്തവന് കരുണ ഇല്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു. (യാക്കോബ് 2:13).
ദൈവത്തിന്‍റെ പ്രസാദം ആസ്വദിച്ചവരുടെ വേദപുസ്തക ഉദാഹരണങ്ങള്‍.
- യേശു
ലൂക്കോസ് 2:52 അനുസരിച്ച്, കൃപയും ജ്ഞാനവും വര്‍ദ്ധിച്ചുവരുവാന്‍ കഴിയുമെന്ന് വ്യക്തമായി കാണുന്നു. ഈ ഭൂമിയിലെ തന്‍റെ ദൌത്യം പൂര്‍ത്തിയാക്കുവാന്‍ യേശുവിനു കൃപ ആവശ്യമായിരുന്നുവെങ്കില്‍, അത് വേണ്ടാതിരിക്കുവാന്‍ നിങ്ങള്‍ ആരാണ്? കൃപ ജീവിതത്തില്‍ അനിവാര്യമായതാണ്; അതാണ് മനുഷ്യര്‍ക്ക് ജീവിതം എളുപ്പമുള്ളതാക്കുന്നത്.
- യേശുവിന്‍റെ മാതാവായിരുന്ന മറിയ.
ദൈവത്തിന്‍റെ കൃപയാലാണ് മറിയ തിരഞ്ഞെടുക്കപ്പെട്ടത്. ആ പട്ടണത്തില്‍ അനേകം കന്യകമാര്‍ ഉണ്ടായിരുന്നു, എന്നാല്‍ ദൈവത്തിന്‍റെ കൃപ അവളെ തിരഞ്ഞെടുത്തു. മറ്റുള്ള കന്യകമാരും കൃപ പ്രാപിച്ചു, എന്നാല്‍ ദൈവവചനം പറയുന്നു മറിയയ്ക്ക് "ധാരാളം കൃപ ലഭിച്ചു". കൃപയ്ക്ക് പല തലങ്ങളുണ്ട്, അതാണ് ധാരാളം കൃപ എന്ന് പറയുന്നത്, നിങ്ങളും ധരാളം കൃപ അനുഭവിക്കുവാന്‍ ആരംഭിക്കട്ടെ യേശുവിന്‍റെ നാമത്തില്‍ (ലൂക്കോസ് 1:28, 30).
കൃപ ആസ്വദിക്കുവാന്‍ എന്താണ് ചെയ്യേണ്ടത്?
- ദൈവവചനം അനുസരിക്കുക
ദൈവ വചനത്തോടുള്ള അനുസരണം നിങ്ങള്‍ എത്രമാത്രം കൃപ അനുഭവിക്കും എന്ന് തീരുമാനിക്കും.
മകനേ, എന്‍റെ ഉപദേശം മറക്കരുത്; നിന്‍റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.
2 അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർധിപ്പിച്ചുതരും.
3 ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുത്; അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊൾക; നിന്‍റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊൾക.
4 അങ്ങനെ നീ ദൈവത്തിനും മനുഷ്യർക്കും ബോധ്യമായലാവണ്യവും സൽബുദ്ധിയും പ്രാപിക്കും. (സദൃശ്യവാക്യങ്ങള്‍ 3:1-4).
- താഴ്മയുള്ളവര്‍ ആകുക
കൃപയ്ക്കുള്ള മറ്റൊരു പദം "പ്രസാദം" എന്നതാണ്. ദൈവത്തിന്‍റെ പ്രസാദം അനുഭവിക്കുവാന്‍ നമ്മെ ഇടയാക്കുന്നത് താഴ്മയാണ്. നിഗളമുള്ള ഒരു മനുഷ്യന്‍ ചിന്തിക്കുന്നു അവന്‍ കഴിവുള്ളവനും സ്വതന്ത്രനുമാണെന്ന്; അങ്ങനെയുള്ള വ്യക്തി നെബുഖദ്നേസരിനെ പോലെയാകുന്നു, അവന്‍ വിജയവും, മുന്നേറ്റങ്ങളും, പ്രശസ്തിയും, സമ്പത്തും ദൈവം തന്നതാണെന്ന് അവന്‍ മറന്നുപോയി. അഹങ്കാരം ദൈവത്തിന്‍റെ കൃപ നിങ്ങളില്‍ നിന്നും അപഹരിക്കും.
നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോൾ നിന്‍റെ ഉറക്കം സുഖകരമായിരിക്കും. (സദൃശ്യവാക്യങ്ങള്‍ 3:24).
- മറ്റുള്ളവരോട് നല്ലവര്‍ ആയിരിക്കുമോ
നിങ്ങളുടെ ദയ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആളുകളിലും നിങ്ങളോടു നല്ലതായി പെരുമാറുന്നവരിലും മാത്രം പരിമിതപ്പെടരുത്. നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവിനെപോലെ ആകുകയും മറ്റുള്ളവരെ വ്യവസ്ഥ കൂടാതെ സ്നേഹിക്കയും വേണം.
ഉത്തമൻ യഹോവയോടു പ്രസാദം പ്രാപിക്കുന്നു; ദുരുപായിക്കോ അവൻ ശിക്ഷ വിധിക്കുന്നു. (സദൃശ്യവാക്യങ്ങള്‍ 12:2).
43കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകയ്ക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44ഞാനോ നിങ്ങളോടു പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിപ്പിൻ; 45സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനു പുത്രന്മാരായി തീരേണ്ടതിനു തന്നെ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്‍റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കയും ചെയ്യുന്നുവല്ലോ. 46നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെതന്നെ ചെയ്യുന്നില്ലയോ? 47സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെതന്നെ ചെയ്യുന്നില്ലയോ? 48
ആകയാൽ നിങ്ങളുടെ സ്വർഗീയപിതാവ് സൽഗുണപൂർണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണരാകുവിൻ. (മത്തായി 5:43-48).
- കൃപയ്ക്കായി പ്രാര്‍ത്ഥിക്കുക
ദൈവീകമായ അനുഗ്രഹത്തിന്‍റെ ഒരു മാതൃകയാണ് കൃപ; ഏതു സാഹചര്യത്തിലും ദൈവത്തിന്‍റെ കൃപ ചോദിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയും. മനുഷ്യരുടെ മുമ്പാകെ നിങ്ങള്‍ക്ക് കൃപ തരുവാന്‍ ദൈവം ആഗ്രഹിക്കുന്നു.
യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ട് അവനെ മറയ്ക്കും. (സങ്കീര്‍ത്തനം 5:12).
കൂടുതല്‍ പഠനത്തിന് : ഉല്‍പത്തി 6:8, 1 ശമുവേല്‍ 16:22, അപ്പൊ. പ്രവൃത്തി 7:10.
Bible Reading Plan : John 1- 5
പ്രാര്‍ത്ഥന
1. പിതാവേ, അങ്ങയുടെ കൃപ എന്‍റെ ജീവിതത്തില്‍ വര്‍ദ്ധിച്ചുവരുവാന്‍ ഇടയാക്കേണമേ, യേശുവിന്‍റെ നാമത്തില്‍.
2. കര്‍ത്താവേ, ഒരിക്കല്‍ അവര്‍ എന്നെ തള്ളിക്കളഞ്ഞ സ്ഥാനങ്ങളില്‍ എന്നെ സ്വീകരിക്കുവാന്‍ ഇടയക്കേണമേ, യേശുവിന്‍റെ നാമത്തില്‍.
3. ഈ കാലങ്ങളിലും ഈ മാസത്തിലും ഞാന്‍ കൃപ പ്രാപിക്കും, യേശുവിന്‍റെ നാമത്തില്‍.
4. പിതാവേ, ആളുകള്‍ക്ക് എന്നോടു പ്രസാദം തോന്നുവാന്‍ ആരംഭിക്കട്ടെ, യേശുവിന്‍റെ നാമത്തില്‍.
5. പിതാവേ, എന്നെ സാമ്പത്തീകമായി അനുഗ്രഹിക്കേണമേ, അങ്ങനെ എനിക്ക് മറ്റുള്ളവരെ അനുഗ്രഹിക്കുവാന്‍ സാധിക്കും.
6. പ്രസാദത്തിനു എതിരായുള്ള എല്ലാ മനോഭാവങ്ങേളെയും എന്‍റെ ജീവിതത്തില്‍ നിന്നും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പിഴുതുക്കളയുന്നു.
7. അതേ കര്‍ത്താവേ, അങ്ങയുടെ പ്രസാദം എന്‍റെ ബിസിനസിന്‍റെ മേല്‍ ഉണ്ടാകട്ടെ, യേശുവിന്‍റെ നാമത്തില്‍.
8. പിതാവേ, വടക്കുനിന്നും, തെക്കുനിന്നും, കിഴക്കുനിന്നും, പടിഞ്ഞാറുനിന്നും അങ്ങയുടെ പ്രസാദം എന്നിലേക്ക് വരുവാന്‍ ഇടയക്കേണമേ യേശുവിന്‍റെ നാമത്തില്‍.
9. അനുഗ്രഹത്തിന്‍റെ, ഉയര്‍ച്ചയുടെ, സമ്പത്തിന്‍റെ, അവസരങ്ങളുടെ അടയപ്പെട്ടിരിക്കുന്ന വാതിലുകള്‍ യേശുവിന്‍റെ നാമത്തില്‍ അഗ്നിയാല്‍ തുറന്നുവരട്ടെ.
10. യേശുവില്‍ ഞാന്‍ എഴുന്നേല്‍ക്കുന്നതില്‍ നിന്നും എന്നെ പുറകോട്ടു പിടിച്ചുവെക്കുന്ന ദുഷ്ടന്‍റെ ശക്തികളെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു.
11. പിതാവേ, അങ്ങയുടെ കൃപയാല്‍, അനുഗ്രഹത്തിന് എതിരായുള്ള സകല നിയമങ്ങളെയും വെല്ലുവിളികളേയും ഞാന്‍ അതിജീവിക്കും.
12. കര്‍ത്താവേ, ഈ 40 ദിവസത്തെ ഉപവാസപ്രാര്‍ത്ഥനയില്‍ പങ്കുചേരുന്ന എന്നെയും മറ്റുള്ളവരേയും അങ്ങയുടെ മഹത്വത്തിനായി ഉപയോഗിക്കേണമേ യേശുവിന്‍റെ നാമത്തില്‍..
2. കര്‍ത്താവേ, ഒരിക്കല്‍ അവര്‍ എന്നെ തള്ളിക്കളഞ്ഞ സ്ഥാനങ്ങളില്‍ എന്നെ സ്വീകരിക്കുവാന്‍ ഇടയക്കേണമേ, യേശുവിന്‍റെ നാമത്തില്‍.
3. ഈ കാലങ്ങളിലും ഈ മാസത്തിലും ഞാന്‍ കൃപ പ്രാപിക്കും, യേശുവിന്‍റെ നാമത്തില്‍.
4. പിതാവേ, ആളുകള്‍ക്ക് എന്നോടു പ്രസാദം തോന്നുവാന്‍ ആരംഭിക്കട്ടെ, യേശുവിന്‍റെ നാമത്തില്‍.
5. പിതാവേ, എന്നെ സാമ്പത്തീകമായി അനുഗ്രഹിക്കേണമേ, അങ്ങനെ എനിക്ക് മറ്റുള്ളവരെ അനുഗ്രഹിക്കുവാന്‍ സാധിക്കും.
6. പ്രസാദത്തിനു എതിരായുള്ള എല്ലാ മനോഭാവങ്ങേളെയും എന്‍റെ ജീവിതത്തില്‍ നിന്നും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പിഴുതുക്കളയുന്നു.
7. അതേ കര്‍ത്താവേ, അങ്ങയുടെ പ്രസാദം എന്‍റെ ബിസിനസിന്‍റെ മേല്‍ ഉണ്ടാകട്ടെ, യേശുവിന്‍റെ നാമത്തില്‍.
8. പിതാവേ, വടക്കുനിന്നും, തെക്കുനിന്നും, കിഴക്കുനിന്നും, പടിഞ്ഞാറുനിന്നും അങ്ങയുടെ പ്രസാദം എന്നിലേക്ക് വരുവാന്‍ ഇടയക്കേണമേ യേശുവിന്‍റെ നാമത്തില്‍.
9. അനുഗ്രഹത്തിന്‍റെ, ഉയര്‍ച്ചയുടെ, സമ്പത്തിന്‍റെ, അവസരങ്ങളുടെ അടയപ്പെട്ടിരിക്കുന്ന വാതിലുകള്‍ യേശുവിന്‍റെ നാമത്തില്‍ അഗ്നിയാല്‍ തുറന്നുവരട്ടെ.
10. യേശുവില്‍ ഞാന്‍ എഴുന്നേല്‍ക്കുന്നതില്‍ നിന്നും എന്നെ പുറകോട്ടു പിടിച്ചുവെക്കുന്ന ദുഷ്ടന്‍റെ ശക്തികളെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു.
11. പിതാവേ, അങ്ങയുടെ കൃപയാല്‍, അനുഗ്രഹത്തിന് എതിരായുള്ള സകല നിയമങ്ങളെയും വെല്ലുവിളികളേയും ഞാന്‍ അതിജീവിക്കും.
12. കര്‍ത്താവേ, ഈ 40 ദിവസത്തെ ഉപവാസപ്രാര്‍ത്ഥനയില്‍ പങ്കുചേരുന്ന എന്നെയും മറ്റുള്ളവരേയും അങ്ങയുടെ മഹത്വത്തിനായി ഉപയോഗിക്കേണമേ യേശുവിന്‍റെ നാമത്തില്‍..
Join our WhatsApp Channel
Most Read
● പുതിയ ആത്മീക വസ്ത്രം ധരിക്കുക● അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്: #2
● യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള് - 2
● വിശ്വാസത്താല് പ്രാപിക്കുക
● ഉത്പ്രാപണം (യേശുവിന്‍റെ മടങ്ങിവരവ്) എപ്പോള് സംഭവിക്കും?
● മാറ്റത്തിനുള്ള തടസ്സങ്ങള്
● റെഡ് അലര്ട്ട് (മുന്നറിയിപ്പ്)
അഭിപ്രായങ്ങള്‍