അനുദിന മന്ന
ദിവസം 25: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Monday, 16th of December 2024
0
0
35
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
എന്‍റെ വാതിലുകള്‍ തുറക്കപ്പെടട്ടെ
"രാത്രിയിലോ കർത്താവിന്‍റെ ദൂതൻ കാരാഗൃഹവാതിൽ തുറന്ന് അവരെ പുറത്തു കൊണ്ടുവന്നു". അപ്പൊ.പ്രവൃ 5:19. (സന്ദേശം).
വാതിലുകളുമായി ബന്ധപ്പെട്ട് വേദപുസ്തകത്തില്‍ നിരവധി വിവരണങ്ങളുണ്ട്. തിരുവെഴുത്തിലെ സകലതും നമ്മുടെ പഠനത്തിനായി എഴുതപ്പെട്ടതാണ്. വാതിലുമായി ബന്ധപ്പെട്ട ആ വിവരണങ്ങളില്‍ നിന്നും നാം പഠിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്ന ഒരു പ്രധാനപ്പെട്ട പാഠമുണ്ട്. ഭൌതീക മണ്ഡലത്തിനു ഒരു ആത്മീക പ്രതിരൂപമുണ്ട്, നിങ്ങള്‍ ഈ തത്വം മനസ്സിലാക്കുമ്പോള്‍, ദൈവത്തിന്‍റെ അനുഗ്രഹങ്ങളുടെ പൂര്‍ണ്ണതയില്‍ നടക്കുവാന്‍ ഇത് നിങ്ങളെ സഹായിക്കും.
ഭൌതീക മണ്ഡലത്തില്‍ വാതിലുകള്‍ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഭൌതീക മണ്ഡലത്തിലെ വാതിലുകളുടെ പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കുന്നതിനാല്‍, ആത്മീക മണ്ഡലത്തിലെ അവയുടെ പ്രവര്‍ത്തനങ്ങള്‍ നമുക്ക് എളുപ്പത്തില്‍ വിവേചിച്ചറിയുവാന്‍ സാധിക്കും കാരണം ആത്മീക മണ്ഡലത്തിലും വാതിലുകളുണ്ട്.
ആളുകളെ അഥവാ വസ്തുക്കളെ എത്തിപിടിക്കുവാന്‍ കഴിയാത്ത നിലയില്‍ തടസ്സങ്ങളായി നില്‍ക്കുവാന്‍ വാതിലുകള്‍ക്ക് കഴിയുന്നു, അപ്പോള്‍തന്നെ മാറ്റത്തിന്‍റെ സ്ഥാനങ്ങളായും അവ പ്രവര്‍ത്തിക്കുന്നു.
വാതിലുകളുടെ ചില ഫലങ്ങള്‍ എന്തൊക്കെയാണ്?
1. വാതിലുകള്‍ പ്രവേശനം നല്‍കുന്നു. ബിസിനസ്സിലെ ദര്‍ശനീയതയെ സംബന്ധിച്ച് ചില ആളുകള്‍ പരാതിപ്പെടുന്നുണ്ട്. ശ്രേഷ്ഠകരമായ ഉല്പന്നങ്ങളും സേവനങ്ങളും ഉള്ളതായ മികച്ച ബിസിനസുകള്‍ അവര്‍ക്കുണ്ട്, എന്നിട്ടും ഉപഭോക്താക്കളില്ല. ചില സന്ദര്‍ഭങ്ങളില്‍, അവര്‍ക്കോ അഥവാ അവരുടെ ബിസിനസ്സിനോ എതിരായി അടയപ്പെട്ടിരിക്കുന്ന ഒരു ആത്മീക വാതിലാകാം ഇതിനു കാരണം.
നമുക്ക് ഈ വേദഭാഗം ഒന്ന് നോക്കാം.
"വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ; മഹത്ത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ. മഹത്ത്വത്തിന്‍റെ രാജാവ് ആർ? ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ. വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ; മഹത്ത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ. മഹത്ത്വത്തിന്‍റെ രാജാവ് ആർ? സൈന്യങ്ങളുടെ യഹോവ തന്നെ; അവനാകുന്നു മഹത്ത്വത്തിന്‍റെ രാജാവ്". (സങ്കീര്‍ത്തനം 24:7-10).
ആത്മീക വാതിലുകള്‍ ഉണ്ടെന്ന് ഈ വേദഭാഗം വെളിപ്പെടുത്തുന്നു, മാത്രമല്ല ആ വാതിലുകള്‍ ഉയര്‍ത്തുവാനും തുറക്കുവാനും ഒരു കല്പനയും ഉണ്ടായിരുന്നു. കാര്യങ്ങള്‍ സുഗമമായി നടക്കുന്നില്ലെന്നും സകലതും തടയപ്പെട്ടതായും പൂട്ടിയിരിക്കുന്നതായും നിങ്ങള്‍ കാണുമ്പോള്‍, നിങ്ങള്‍ ചെയ്യേണ്ടത് എന്തെന്നാല്‍ നിങ്ങളുടെ വാതിലുകള്‍ തുറക്കപ്പെടുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ്.
2. അടയപ്പെട്ട വാതിലുകള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് ബിസിനസ് നടക്കുന്നില്ല, പുതിയ ബിസിനസ് അവസരങ്ങള്‍ ആകര്‍ഷിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍, വിവാഹം നടക്കുന്നില്ല, അതുപോലെ ജീവിതത്തിലെ മറ്റു പല കാലതാമസങ്ങള്‍ എന്നിങ്ങനെയുള്ള വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടതായിട്ടു വരും. ഇതില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ അനുഭവിക്കുമ്പോള്‍ ഒക്കെയും, ആത്മീക മണ്ഡലത്തില്‍ ആ വിഷയത്തെ കൈകാര്യം ചെയ്യുന്നതിനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കേണ്ടത് ആവശ്യമാകുന്നു.
"ജാതികളുടെ സമ്പത്തിനെയും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും നിന്‍റെ അടുക്കൽ കൊണ്ടുവരേണ്ടതിനു നിന്‍റെ വാതിലുകൾ രാവും പകലും അടയ്ക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും". (യെശയ്യാവ് 60:11).
തുറക്കപ്പെട്ട വാതിലുകളുടെ ഫലം സമ്പത്തിലേക്ക് നയിക്കുമെന്ന് ഈ തിരുവചനം വെളിപ്പെടുത്തുന്നു. വാതിലുകള്‍ അടയപ്പെട്ടിരുന്നാല്‍, രാജ്യങ്ങളുടെ സമ്പത്ത് നിങ്ങളിലേക്ക് കൊണ്ടുവരുവാന്‍ ആളുകള്‍ക്ക് അസാദ്ധ്യമായിരിക്കും. നിങ്ങള്‍ പോകുന്നിടത്തെല്ലാം തുറന്നിരിക്കുന്ന വാതിലുകള്‍ നിങ്ങള്‍ അനുഭവിക്കണമെന്നത് നിങ്ങളെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഹിതമാകുന്നു, എന്നാല്‍ ആത്മീക വാതിലുകളുടെ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള അജ്ഞത നിങ്ങള്‍ ആസ്വദിക്കുന്നതിനെ പരിമിതപ്പെടുത്തുവാന്‍ ഇടയാകും.
3. ശത്രു അടച്ചുവെച്ചിരിക്കുന്ന വാതിലുകളെ തുറക്കുവാനുള്ള ശക്തി ദൈവത്തിനുണ്ട്, അതുപോലെ ദൈവം തുറക്കുന്ന ഒരു വാതിലും, ശത്രുവിനു അടയ്ക്കുവാന്‍ സാധിക്കുകയില്ല. ദൈവം തുറന്നതായ വാതിലുകള്‍ അടയ്ക്കുവാന്‍ ശത്രുവിനു കഴിയുകയില്ല എന്നാല്‍ അവയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും നിങ്ങളെ തടയുവാന്‍ സാധിക്കും. പിശാച് നാം ചിന്തിക്കുന്നതുപോലെ ശക്തിയുള്ളവനല്ല. അവന്‍ ദൈവത്തിന്‍റെ സൃഷ്ടിയും ദൈവത്തിനു വിധേയപ്പെടേണ്ടവനും ആകുന്നു. ദൈവം ചെയ്ത ഏതെങ്കിലും കാര്യത്തെ ഇല്ലാതാക്കുവാനുള്ള ശക്തിയോ അവകാശമോ അവനില്ല. ഭൂമിയില്‍ ശക്തമായ രണ്ടു ഇച്ഛകളുണ്ട്: i) ദൈവത്തിന്‍റെ ഇഷ്ടവും, ii) മനുഷ്യന്‍റെ ഇഷ്ടവും. മനുഷ്യന്‍റെ ഇഷ്ടം ദൈവത്തിന്‍റെ ഹിതവുമായി യോജിച്ചുപോകുമ്പോള്‍, പിശാചിന്‍റെ ഇഷ്ടത്തെ തടയുവാന്‍ മനുഷ്യനു വളരെ എളുപ്പമായി മാറുന്നു.
"എനിക്കു വലിയതും സഫലവുമായോരു [അവസരത്തിന്‍റെ] വാതിൽ തുറന്നിരിക്കുന്നു [അവിടെ, വലിയതും വാഗ്ദാനപ്രദവുമായ ഒന്ന്]; എതിരാളികളും പലർ ഉണ്ട്". (1 കൊരിന്ത്യര്‍ 16:9, ആംപ്ലിഫൈഡ്).
ഞാന്‍ നിങ്ങളുമായി പങ്കുവെക്കുന്ന ഈ ആത്മീക സത്യത്തെ അപ്പോസ്തലനായ പൌലോസ് തിരിച്ചറിഞ്ഞു. ദൈവം അവനുവേണ്ടി ഒരു വാതില്‍ തുറന്നു, എന്നാല്‍ തുറക്കപ്പെട്ട വാതിലില്‍ പ്രവേശിക്കുന്നതില്‍ നിന്നും അതിനെ ആസ്വദിക്കുന്നതില്‍ നിന്നും അവനെ തടയുവാന്‍ കഴിയുന്ന നിരവധി എതിരാളികള്‍ ആ വാതിലിനു ചുറ്റുമായി ഉണ്ടെന്ന് അവന്‍ തിരിച്ചറിഞ്ഞു. ഇന്ന്, വാതിലുകള്‍ തുറക്കുവാന്‍ വേണ്ടി നിങ്ങള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ മാറ്റങ്ങള്‍ കാണുവാന്‍ തുടങ്ങുമെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു; പുതിയ കാര്യങ്ങളും അവസരങ്ങളും പ്രത്യക്ഷപ്പെടാന്‍ ആരംഭിക്കും.
Bible Reading Plan : Romans 11 - 1 Corinthians 1
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.
1. യേശുവിന്‍റെ രക്തത്താല്‍, എനിക്കെതിരായി അടച്ചുവെച്ചിരിക്കുന്ന സകല വാതിലുകളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തുറക്കുന്നു. (വെളിപ്പാട് 3:8).
2. എന്‍റെ വാതിലുകളെ അടയ്ക്കുവാന്‍ ശ്രമിക്കുന്ന എല്ലാ ശക്തികളേയും ഞാന്‍ തളര്‍ത്തുന്നു, യേശുവിന്‍റെ നാമത്തില്‍. (യെശയ്യാവ് 22:22).
3. എന്‍റെ തുറക്കപ്പെട്ട വാതിലുകളുടെ സകല എതിരാളികളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ബന്ധിക്കുന്നു. (മത്തായി 18:18).
4. പിതാവേ, ഈ വര്‍ഷത്തില്‍, എനിക്കുവേണ്ടി മഹത്തകരമായ വാതിലുകളെ യേശുവിന്‍റെ നാമത്തില്‍ തുറക്കേണമേ. (1 കൊരിന്ത്യര്‍ 16:9).
5. വാതിലുകളെ നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍, എന്‍റെ അനുഗ്രഹത്തിന്‍റെ, ആഘോഷത്തിന്‍റെ, മഹത്വത്തിന്‍റെ വാതിലിലേക്ക് ഞാന്‍ യേശുവിന്‍റെ നാമത്തില്‍ പ്രവേശിക്കുന്നു. (സങ്കീര്‍ത്തനം 24:7-10).
6. രോഗത്തിനു, വ്യാധിയ്ക്ക്, കടത്തിനു, തിന്മ്യ്ക്ക് എതിരായി ഞാന്‍ എന്‍റെ ജീവിതത്തിന്‍റെ വാതില്‍ അടയ്ക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (വെളിപ്പാട് 3:7).
7. അതേ കര്‍ത്താവേ, അങ്ങയുടെ കരുണ എന്നെ കാണിക്കുകയും എനിക്കെതിരായി ശത്രു അടച്ചുവെച്ചിരിക്കുന്ന ഏതൊരു വാതിലുകളും എനിക്കായി തുറക്കുകയും ചെയ്യേണമേ യേശുവിന്‍റെ നാമത്തില്‍. (ലൂക്കോസ് 1:78-79).
8. ജാതികളുടെ സമ്പത്ത് യേശുവിന്‍റെ നാമത്തില്‍ എന്‍റെ അടുക്കല്‍ വരേണ്ടതിനു, എന്‍റെ വാതിലുകള്‍ തുറന്നുവരട്ടെ. (യെശയ്യാവ് 60:11).
9. ദൈവത്തിന്‍റെ ദൂതന്മാരെ, വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നീ ദിക്കുകളിലേക്ക് പോയി എനിക്കുവേണ്ടിയും, എന്‍റെ കുടുംബത്തിനായും, എന്‍റെ ബിസിനസ്സിനായും സഹായത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും ദേശീയവും അന്തര്‍ദേശീയവുമായ വാതിലുകളെ യേശുവിന്‍റെ നാമത്തില്‍ തുറക്കേണമേ. (സങ്കീര്‍ത്തനം 103:20).
10. സമൃദ്ധി, സഹായം, അനുഗ്രഹങ്ങള്‍, മഹത്വം എന്നിവയെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ വിളിക്കുന്നു. (യോഹന്നാന്‍ 10:10).
Join our WhatsApp Channel
Most Read
● കര്‍ത്താവിനോടുകൂടെ നടക്കുക● സകലത്തിലും മതിയായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം
● സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 2
● നിങ്ങളുടെ കഷ്ടപ്പാടുകളും നിങ്ങളുടെ മനോഭാവങ്ങളും
● സ്ഥിരതയുടെ ശക്തി
● ചെത്തിയൊരുക്കുന്ന കാലങ്ങള്‍ -2
● എന്താണ് വിശ്വാസം
അഭിപ്രായങ്ങള്‍