അനുദിന മന്ന
ദിവസം 30: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Saturday, 21st of December 2024
0
0
31
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
ദൈവത്തിന്‍റെ ബഹുവിധ ജ്ഞാനവുമായി ബന്ധിപ്പിക്കുന്നു
"ഞാൻ അവനെ ദിവ്യാത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർഥ്യവുംകൊണ്ടു നിറച്ചിരിക്കുന്നു". (പുറപ്പാട് 31:5).
ദൈവം സര്‍ഗ്ഗവൈഭവമുള്ള ദൈവമാകുന്നു, അത് നമുക്ക് പ്രകൃതിയില്‍ കാണുവാന്‍ സാധിക്കുന്നു. ദൈവം സൃഷ്ടിച്ച സകലത്തിലും നമുക്കത് കാണുവാന്‍ കഴിയും. സകലവും മനോഹരമായും അത്ഭുതകരമായും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. പക്ഷികള്‍, വൃക്ഷങ്ങള്‍, നമുക്കുള്ള വിവിധയിനം മത്സ്യങ്ങള്‍, നിങ്ങള്‍ തിരിയുന്നിടത്തെല്ലാം കാണുന്ന മൃഗങ്ങള്‍ ഇവയെയെല്ലാം നിങ്ങള്‍ നോക്കുകയാണെങ്കില്‍, സൃഷ്ടിയുടെ മനോഹാരിത നിങ്ങള്‍ക്ക് കാണുവാന്‍ ഇടയാകും.
ഇതെല്ലാം സാധ്യമായത് സൃഷ്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ദൈവത്തിന്‍റെ ജ്ഞാനം നിമിത്തമാകുന്നു. ആകയാല്‍ ദൈവം സര്‍ഗ്ഗശക്തിയുള്ള ദൈവമാകുന്നു, അതുപോലെ ദൈവത്തിന്‍റെ മക്കളും സര്‍ഗ്ഗശേഷിയുള്ളവര്‍ ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. തിരുവചനം പറയുന്നു നാം ക്രിസ്തുവിന്‍റെ മനസ്സുള്ളവരാകുന്നുവെന്ന് (1 കൊരിന്ത്യര്‍ 2:16). അതുകൊണ്ട് ക്രിസ്തുവിന്‍റെ മനസ്സിന്‍റെ ഒരു സവിശേഷത ജ്ഞാനമാകുന്നു. ക്രിസ്തു ദൈവത്തിന്‍റെ ജ്ഞാനമാകുന്നു (1 കൊരിന്ത്യര്‍ 1:24). നാം ക്രിസ്തുവിന്‍റെ മനസ്സുള്ളവരാകുന്നു എന്ന് നാം പറയുമ്പോള്‍, നാം ക്രിയാത്മകമായ പ്രശ്ന പരിഹാരകര്‍ ആയിരിക്കണമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
അനേക ആളുകള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്തുവാന്‍ കഴിയാത്തതുകൊണ്ട് അവര്‍ തങ്ങളുടെ സാമ്പത്തീകത്തില്‍ കുടുങ്ങികിടക്കുകയാണ്. പരിഹാരങ്ങളും ഉത്പന്നങ്ങളും സൃഷ്ടിക്കുന്നതില്‍ ബിസിനസ്സ് ലോകം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പ്രശ്നമുണ്ടെങ്കില്‍, ജ്ഞാനത്തിന്‍റെ ആത്മാവിലൂടെ കണ്ടെത്തുവാന്‍ കഴിയുന്ന ഒരു പരിഹാരവുമുണ്ട്, അത് സാമ്പത്തീകമായ ഒരു മുന്നേറ്റത്തിലേക്ക് നയിക്കുവാന്‍ ഇടയായിത്തീരും.
ഇന്നത്തെ നമ്മുടെ വേദഭാഗത്ത്, ആളുകള്‍ക്ക് കാര്യങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയേണ്ടതിനു ദൈവം അവരെ ജ്ഞാനത്തിന്‍റെ, ബുദ്ധിയുടെ, വിവേകത്തിന്‍റെ ആത്മാവുകൊണ്ട് നിറച്ചിരിക്കുന്നതായി നാം കാണുന്നു. നാം ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യുവാന്‍ പ്രാപ്തരാകേണ്ടതിനു ദൈവത്തിന്‍റെ ബഹുവിധമായ ജ്ഞാനവുമായി ബന്ധിപ്പിക്കുന്നതിനു വേണ്ടിയാണ് നമ്മുടെ ഇന്നത്തെ പ്രാര്‍ത്ഥന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പുറപ്പാട് 36:2ല്‍ ഇപ്രകാരം പറയുന്നു,
"അങ്ങനെ മോശെ ബെസലേലിനെയും ഒഹൊലീയാബിനെയും യഹോവ മനസ്സിൽ ജ്ഞാനം നല്കിയിരുന്ന എല്ലാവരെയും പ്രവൃത്തിയിൽ ചേരുവാൻ മനസ്സിൽ ഉത്സാഹം തോന്നിയ എല്ലാവരെയും വിളിച്ചുവരുത്തി".
മനസ്സില്‍ ജ്ഞാനം നല്‍കിയിരിക്കുന്ന എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക കൂട്ടം ആളുകള്‍ ഉണ്ടെന്ന് ഈ വാക്യത്തില്‍ നിന്നും നിങ്ങള്‍ക്ക് മനസിലാക്കുവാന്‍ സാധിക്കും. ദൈവം ജ്ഞാനം നല്‍കിയിരിക്കുന്ന ആളുകളാകുന്നു അങ്ങനെയുള്ളവര്‍. ദൈവത്തിന്‍റെ മക്കളെന്ന നിലയില്‍, ദൈവത്തിന്‍റെ ജ്ഞാനം നിങ്ങളിലുണ്ട്, ക്രിസ്തുവെന്ന വ്യക്തിയില്‍ കൂടെ. ക്രിസ്തു ദൈവത്തിന്‍റെ ജ്ഞാനമാകുന്നു, അപ്പോള്‍ നിങ്ങള്‍ക്ക് ദൈവത്തിന്‍റെ ജ്ഞാനമുണ്ട്. അതുകൊണ്ട് ഒന്നും നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാകുകയില്ല. നിങ്ങള്‍ക്ക് ഒന്നുംതന്നെ വളരെയധികം കഠിനമായതായിരിക്കില്ല. ഒന്നുംതന്നെ നിങ്ങള്‍ക്ക് ഒരു പ്രശ്നമായിരിക്കുകയില്ല കാരണം നിങ്ങള്‍ക്കുള്ള മനസ്സ് ജ്ഞാനത്തിന്‍റെ മനസ്സാകുന്നു. അതിന്‍റെതായ വഴിയില്‍ വരുന്ന ഏതൊരു പ്രശ്നവും പരിഹരിക്കുവാന്‍ അതിനു സാധിക്കും.
1 രാജാക്കന്മാര്‍ 4-ാം അദ്ധ്യായം, 29-ാം വാക്യം ഇങ്ങനെ പറയുന്നു,
"ദൈവം ശലോമോന് ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടല്ക്കരയിലെ മണൽപോലെ ഹൃദയവിശാലതയും കൊടുത്തു. സകല പൂർവദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകല ജ്ഞാനത്തെക്കാളും ശലോമോന്‍റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു".
ഒരു മനുഷ്യന്‍റെ ജ്ഞാനം മിസ്രയിമിന്‍റെ, ഒരു രാജ്യത്തിന്‍റെ മുഴുവന്‍ ജ്ഞാനത്തേയും കവിയുന്നു. അതാണ് ദൈവത്തിനു ചെയ്യുവാന്‍ കഴിയുന്നത്. ഈ ജ്ഞാനം ശലോമോന്‍റെ മേല്‍ വെറുതെ വീണതല്ല. ശലോമോന്‍ പ്രാര്‍ത്ഥനാസ്ഥലത്ത് ആയിരിക്കുമ്പോള്‍ താന്‍ കണ്ട സ്വപ്നത്തില്‍ അവന്‍ ആഗ്രഹിച്ചതായിരുന്നു അത് (1 രാജാക്കന്മാര്‍ 3:5-12). അതുകൊണ്ട്, ദൈവത്തിന്‍റെ ബഹുവിധമായ ജ്ഞാനത്തോടു ബന്ധപ്പെടുവാന്‍ നിങ്ങള്‍ക്ക് കഴിയുന്ന ഒരു വഴി, പ്രാര്‍ത്ഥിക്കുകയും അതിനായി ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുക എന്നതാണ്.
ശലോമോന്‍റെ ജീവിതത്തില്‍ നിന്നുള്ള രണ്ടാമത്തെ കാര്യം അവന്‍ ഈ ജ്ഞാനം ആവശ്യപ്പെട്ടത് സ്വാര്‍ത്ഥപരമായ ഉദ്ദേശത്തിനു വേണ്ടിയല്ലായിരുന്നു. ദൈവത്തിന്‍റെ ജനത്തെ തനിക്കു നയിക്കുവാന്‍ കഴിയേണ്ടതിനാണ് അവന്‍ ജ്ഞാനം കിട്ടണമെന്ന് ആഗ്രഹിച്ചത്. ദൈവത്തിന്‍റെ രാജ്യം, ദൈവത്തിന്‍റെ ജനം, അതുപോലെ ദൈവത്തിന്‍റെ താല്പര്യങ്ങള്‍ എന്നിവയായിരുന്നു ജ്ഞാനത്തിന്‍റെ ആത്മാവിനെ ചോദിക്കുന്നതിലേക്ക് ശലോമോനെ നയിച്ചതായ പ്രേരകശക്തികള്‍.
ദൈവം ജ്ഞാനത്തിന്‍റെ ആത്മാവിനെ നിങ്ങളുടെ ജീവിതത്തിലേക്ക് അയയ്ക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? അത് സ്വാര്‍ത്ഥമായ ഉദ്ദേശങ്ങള്‍ക്കുവേണ്ടി ആയിരിക്കരുത്. ദൈവത്തിന്‍റെ രാജ്യം നിങ്ങളുടെ ഹൃദയത്തില്‍ ഉണ്ടായിരിക്കണം അപ്പോള്‍ അത് അയയ്ക്കപ്പെടുമ്പോള്‍, ഭൌമ മണ്ഡലത്തില്‍ നീതിയുടെ സ്ഥാപനവും ദൈവരാജ്യത്തിന്‍റെ മുന്നേറ്റവും പ്രോത്സാഹിപ്പിക്കുന്ന ദൈവരാജ്യത്തിന്‍റെ പരിഹാരങ്ങള്‍ പണിയുവാന്‍ നിങ്ങള്‍ അതിനെ ഉപയോഗിക്കും. ദാരിദ്ര്യത്തിനുള്ള പ്രതിവിധി ജ്ഞാനത്തിന്‍റെ ആത്മാവാകുന്നു കാരണം ജ്ഞാനം സമ്പത്തിനെ ഉളവാക്കുന്നു (സദൃശ്യവാക്യങ്ങള്‍ 3:16).
മൂന്നു തരത്തിലുള്ള ജ്ഞാനമുണ്ട്
- ദൈവത്തിന്‍റെ ജ്ഞാനം നമുക്കുണ്ട്, അത് അത്യന്തമായതാണ് (യാക്കോബ് 1:5).
- നമുക്ക് മനുഷ്യരുടെ ജ്ഞാനമുണ്ട്, അത് മനുഷ്യന്‍റെ ഇന്ദ്രിയങ്ങളെയും യുക്തിയേയും അടിസ്ഥാനമാക്കിയുള്ളതാണ്. നമുക്ക് ഇന്ദ്രിയപരമോ ദേഹി പരമായതോ ആയ ജ്ഞാനമുണ്ട്. (1 കൊരിന്ത്യര്‍ 3:18-20).
- പിശാചും ജ്ഞാനത്തിന്‍റെ ചില അളവുകള്‍ കാണിക്കുന്നുണ്ട്. (യാക്കോബ് 3:15).
നിങ്ങള്‍ ഇന്നുമുതല്‍ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ദൈവത്തിന്‍റെ ജ്ഞാനത്തില്‍ നടക്കുവാന്‍ ആരംഭിക്കും എന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു കാരണം യേശുവിന്‍റെ ശക്തിയുള്ള നാമത്തില്‍ ദൈവത്തിന്‍റെ ബഹുവിധമായ ജ്ഞാനം നിങ്ങളുടെ ജീവിതത്തിലേക്ക് പകരപ്പെടും.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.
1. കര്‍ത്താവേ, ഇന്ന് അങ്ങയുടെ ജ്ഞാനത്തിന്‍റെ ആത്മാവിനെ എന്‍റെ ജീവിതത്തിലേക്ക് പകരേണമേ, യേശുക്രിസ്തുവിന്‍റെ നാമത്തില്‍. (യാക്കോബ് 1:5).
2. എന്‍റെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ദൈവത്തിന്‍റെ ബഹുവിധമായ ജ്ഞാനവുമായി ഞാന്‍ ബന്ധപ്പെട്ടിരിക്കുന്നു, അങ്ങനെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യുവാന്‍ തുടങ്ങും. (എഫെസ്യര്‍ 3:10).
3. എനിക്ക് ക്രിസ്തുവിന്‍റെ മനസ്സുണ്ട്, ആകയാല്‍, യേശുവിന്‍റെ നാമത്തില്‍, ജ്ഞാനത്തിന്‍റെ ആത്മാവോടുകൂടെ ഞാന്‍ പ്രവര്‍ത്തിക്കുവാന്‍ ആരംഭിക്കും, യേശുവിന്‍റെ നാമത്തില്‍. (1 കൊരിന്ത്യര്‍ 2:16).
4. ഇന്ന് ഞാന്‍ അനുഭവിക്കുന്ന ഒരു പ്രശ്നങ്ങളും, ഓരോ പ്രയാസങ്ങളും, സകലവിധമായ പ്രശ്നങ്ങളെയും പ്രയാസങ്ങളെയും പരിഹരിക്കുവാന്‍ വേണ്ടതായ ജ്ഞാനത്തെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാപിക്കുന്നു. (സദൃശ്യവാക്യങ്ങള്‍ 2:6).
5. പിതാവേ, സാമ്പത്തീകമായ മുന്നേറ്റത്തിനായി ഉള്‍കാഴ്ചകളും,ആശ്ചര്യകരമായ പരിഹാരങ്ങളും യേശുവിന്‍റെ നാമത്തില്‍ എനിക്ക് നല്‍കേണമേ. (സദൃശ്യവാക്യങ്ങള്‍ 8:12).
6. കര്‍ത്താവേ, സ്വര്‍ഗ്ഗത്തിലെ കിളിവാതില്‍ തുറന്നു ഒരു അനുഗ്രഹത്തെ ചൊരിയേണമേ, ഉള്‍കാഴ്ചകള്‍ ഉണ്ടാക്കുകയും ആളുകളെ അത്ഭുതപ്പെടുത്തുന്ന ഉത്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുവാന്‍ എന്നെ ശക്തീകരിക്കുകയും ചെയ്യുന്നതായ ഒരു അനുഗ്രഹം, യേശുവിന്‍റെ നാമത്തില്‍. (മലാഖി 3:10).
7. ദൈവത്തിന്‍റെ ജ്ഞാനത്താല്‍, എന്‍റെ ജീവിതത്തിനു വിരോധമായുള്ള ദുഷ്ടന്‍റെ എല്ലാ തന്ത്രങ്ങളില്‍ നിന്നും, സങ്കീര്‍ണ്ണതകളില്‍ നിന്നും, ആരോപണങ്ങളില്‍ നിന്നും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പുറത്തുവരുന്നു. (യാക്കോബ് 3:17).
8. കര്‍ത്താവേ, ആളുകളുമായി ബന്ധം സ്ഥാപിക്കുവാന്‍, എന്നെക്കാളും ഉയര്‍ന്ന നിലവാരത്തിലുള്ള ആളുകളുമായി ബന്ധപ്പെടുവാന്‍, എനിക്ക് തുല്യരായ ആളുകളുമായി ബന്ധപ്പെടുവാന്‍, എന്നെക്കാളും താഴ്ന്ന നിലയിലുള്ള ആളുകളുമായി ബന്ധപ്പെടുവാന്‍, യേശുവിന്‍റെ നാമത്തില്‍ എനിക്ക് ജ്ഞാനം നല്‍കേണമേ. (ലൂക്കോസ് 2:52).
9. കര്‍ത്താവേ, അങ്ങ് എനിക്ക് തന്നിട്ടുള്ളതായ എല്ലാ അവസരങ്ങളും, സകല ഉറവിടങ്ങളും,സമയങ്ങളും, താലന്തുകളും പ്രയോജനപ്പെടുത്തുന്നതിനുള്ള ജ്ഞാനം യേശുവിന്‍റെ നാമത്തില്‍ എനിക്ക് നല്‍കേണമേ. (എഫെസ്യര്‍ 5:16).
10. ദൈവത്തിന്‍റെ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകുവാന്‍ കാരണമാകുന്ന പരിഹാരങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി ദൈവത്തിന്‍റെ ജ്ഞാനം ഞാന്‍ സ്വീകരിക്കുന്നു യേശുക്രിസ്തുവിന്‍റെ നാമത്തില്‍. (സദൃശ്യവാക്യങ്ങള്‍ 4:7)
Join our WhatsApp Channel
Most Read
● സ്വയമായി വരുത്തിയ ശാപത്തില്‍ നിന്നുള്ള വിടുതല്‍● ദൈവവചനത്തിനു നിങ്ങളില്‍ ഇടര്‍ച്ച വരുത്തുവാന്‍ കഴിയുമോ?
● നിലനില്‍ക്കുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവരുന്നത് എങ്ങനെ - 2
● മല്ലന്മാരുടെ വംശം
● നിങ്ങള്‍ ഒരു ഉദ്ദേശത്തിനായി ജനിച്ചവരാണ്
● ദിവസം 02:40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ അനുഭവങ്ങള്‍ വൃഥാവാക്കരുത്
അഭിപ്രായങ്ങള്‍