അനുദിന മന്ന
ദിവസം 33: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Tuesday, 24th of December 2024
1
0
21
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
അങ്ങയുടെ കരുണ എനിക്കാവശ്യമാണ്
"എന്നാൽ യഹോവ യോസേഫിനോടുകൂടെ ഇരുന്നു, കാരാഗൃഹപ്രമാണിക്ക് അവനോടു ദയ തോന്നത്തക്കവണ്ണം അവനു കൃപ നല്കി". (ഉല്പത്തി 39:21).
ആളുകള്‍ അപരിചിതമായ ഒരു സ്ഥലത്ത് ആയിരിക്കുമ്പോള്‍ അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലൊന്നു അവര്‍ക്ക് സഹായത്തിന്‍റെയും ഉറവിടങ്ങളുടെയും അഭാവം ഉണ്ടായിരിക്കും എന്നുള്ളതാണ്. എന്നാല്‍ ഇവിടെ ഇതാ യോസേഫ് അപരിചിതമായ ഒരു രാജ്യത്ത്, കാരാഗൃഹത്തില്‍ ആയിരിക്കുന്നു, അവന്‍ പോയടുത്തെല്ലാം, ദൈവം അവനോടു കരുണ കാണിക്കുകയും ആളുകളുടെ മുമ്പാകെ കൃപ കാണിക്കുകയും ചെയ്തു. കാരാഗൃഹത്തിലും ദൈവത്തിന്‍റെ കൃപയും ദയയും ആസ്വദിക്കുവാന്‍ യോസേഫിനു കഴിഞ്ഞുവെങ്കില്‍, അവന്‍ കാരാഗൃഹത്തില്‍ ആകുന്നതിനു മുമ്പുതന്നെ അവന്‍ അത് അനുഭവിച്ചിരുന്നു എന്നതാണ് അതിനര്‍ത്ഥം.
ആളുകളില്‍ നിന്നും നല്ല കാര്യങ്ങള്‍ ആസ്വദിക്കുവാനും നമ്മുടെ ലക്ഷ്യസ്ഥാനം നാം നിറവേറ്റുവാനും നമുക്ക് ജീവിതത്തില്‍ ദൈവത്തിന്‍റെ കരുണ ആവശ്യമാണ്. ദൈവത്തിന്‍റെ കരുണയില്ലെങ്കില്‍, ശത്രുവിന്‍റെ പല ന്യായവിധികളും ആരോപണങ്ങളും നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും.
നാം പൂര്‍ണ്ണരല്ല, അതിനര്‍ത്ഥം നാം അബദ്ധത്തില്‍ ചെയ്‌തതായ പാപകരമായ പ്രവൃത്തികള്‍ ന്യായവിധിയിലേക്ക് നയിച്ചേക്കാം എന്നാണ്. എന്നാല്‍ നമ്മെ സംരക്ഷിക്കുന്നതും, നിലനിര്‍ത്തുന്നതും, ദൈവത്തിന്‍റെ കൃപ അനുഭവിക്കുവാന്‍ നമ്മെ ഇടയാക്കുന്നതും ദൈവത്തിന്‍റെ കരുണയാകുന്നു. ഒരു വ്യക്തിയ്ക്ക് ദൈവത്തിന്‍റെ കൃപ ആസ്വദിക്കണമെങ്കില്‍, അവന്‍ ദൈവത്തിന്‍റെ ദയയെ അന്വേഷിക്കുന്നവന്‍ ആയിരിക്കണമെന്ന് നമ്മുടെ ഇന്നത്തെ പ്രധാന വാക്യം വെളിപ്പെടുത്തുന്നു.
പുറപ്പാട് പുസ്തകം 33-ാം അദ്ധ്യായം 19-ാം വാക്യത്തില്‍, ദൈവം പറയുന്നു, "അതിന് അവൻ: ഞാൻ എന്‍റെ മഹിമയൊക്കെയും നിന്‍റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്‍റെ മുമ്പാകെ ഘോഷിക്കും; കൃപ ചെയ്‍വാൻ എനിക്കു മനസ്സുള്ളവനോടു ഞാൻ കൃപ ചെയ്യും; കരുണ കാണിപ്പാൻ എനിക്കു മനസ്സുള്ളവന് ഞാൻ കരുണ കാണിക്കും എന്നരുളിച്ചെയ്തു".
ദൈവം ഒരു മനുഷ്യനോടു കരുണ കാണിക്കുമ്പോള്‍, മറ്റുള്ളവര്‍ക്ക് ലഭിക്കുവാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ആസ്വദിക്കുവാന്‍ അവനു സാധിക്കും.
എന്തുകൊണ്ട് ദൈവത്തിന്‍റെ കരുണ നമുക്ക് ആവശ്യമായിരിക്കുന്നു?
അനേക കാര്യങ്ങള്‍ ഞാന്‍ പരാമര്‍ശിച്ചുവെങ്കിലും, ദൈവത്തിന്‍റെ കരുണ നമുക്ക് എന്തുകൊണ്ട് ആവശ്യമായിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള കാര്യങ്ങളുടെ ഒരു പട്ടിക (ഇത് സമഗ്രമായ പട്ടികയല്ല) തരുവാന്‍ ഞാന്‍ താല്പര്യപ്പെടുന്നു.
- ന്യായവിധിയുടെ മേല്‍ വിജയം വരിക്കുവാന്‍ നമുക്ക് ദൈവത്തിന്‍റെ കരുണ ആവശ്യമാകുന്നു. (യാക്കോബ് 2:13).
- ദുഷ്ടന്‍ നമ്മുടെ ജീവിതത്തിനു വിരോധമായി തയ്യാറാക്കിയിട്ടുള്ള കയ്യെഴുത്തുകളെ നീക്കംചെയ്യുവാന്‍ നമുക്ക് ദൈവത്തിന്‍റെ കരുണ ആവശ്യമാകുന്നു. (കൊലൊസ്സ്യര്‍ 2:14).
- ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും ആസ്വദിക്കുവാന്‍ നമുക്ക് ദൈവത്തിന്‍റെ കൃപ ആവശ്യമാണ്.
- ദൈവത്തിന്‍റെ കല്പനകളെ നാം അശ്രദ്ധമായി (അറിയാതെ) ലംഘിക്കുമ്പോള്‍ നമുക്ക് ദൈവത്തിന്‍റെ കരുണ ആവശ്യമാണ്.
- ദൈവത്തിങ്കല്‍ നിന്നും നല്ല കാര്യങ്ങളെ ആസ്വദിക്കുവാന്‍ നമുക്ക് ദൈവത്തിന്‍റെ കരുണ ആവശ്യമാകുന്നു.
- ദൈവത്തിന്‍റെ സാന്നിധ്യത്തെ സമീപിക്കുവാന്‍ നമുക്ക് ദൈവത്തിന്‍റെ കരുണ ആവശ്യമാണ്. ദൈവത്തിന്‍റെ കരുണ കൂടാതെ അവന്‍റെ സാന്നിദ്ധ്യത്തോടു സമീപിക്കുവാന്‍ നമുക്ക് കഴിയില്ല. (പുറപ്പാട് 25:21-22).
- നമ്മുടെ ജീവിതത്തിലെ കുറ്റാരോപിതനെ നിശബ്ദമാക്കുവാന്‍ നമുക്ക് ദൈവത്തിന്‍റെ കരുണ ആവശ്യമാണ്. (യോഹന്നാന്‍ 8:7-11).
- നമുക്കെതിരെ ലക്ഷ്യമാക്കിയിട്ടുള്ള തിന്മകളെ, പ്രശ്നങ്ങളെ, കഷ്ടതകളെ, അതുപോലെ എല്ലാ തരത്തിലുമുള്ള ദുഷ്ട പ്രവര്‍ത്തികളെ നിര്‍ത്തലാക്കുവാന്‍ ദൈവത്തിന്‍റെ കരുണ നമുക്കാവശ്യമാണ്. കരുണയ്ക്കായുള്ള നമ്മുടെ നിലവിളിയാണ് ദൈവത്തിന്‍റെ അനുഗ്രഹങ്ങളും ശക്തിയും അനുഭവിക്കുവാനും ആസ്വദിക്കുവാനും നമ്മെ ഇടയാക്കുന്നത്.
മര്‍ക്കോസ് 10:46-52 വരെയുള്ള വേദഭാഗത്ത്, കുരുടനായ ബര്‍ത്തിമായി നിലവിളിക്കുന്നു, "യേശുവേ ദാവീദ് പുത്രാ, എന്നോട് കരുണ തോന്നേണമേ". അവന്‍ കരുണയ്ക്കായി നിലവിളിച്ചു. നിങ്ങള്‍ കരുണയ്ക്കായി അപേക്ഷിക്കുമ്പോള്‍, അത് ദൈവത്തിന്‍റെ ശ്രദ്ധയെ ആകര്‍ഷിക്കുവാന്‍ ഇടയാക്കും. കരുണയ്ക്കായുള്ള നിലവിളിയിലൂടെ യേശുവിന്‍റെ ശ്രദ്ധ കിട്ടികഴിഞ്ഞപ്പോള്‍, യേശു അവനോടു ചോദിച്ചു, "ഞാൻ നിനക്ക് എന്തു ചെയ്തുതരേണമെന്ന് നീ ഇച്ഛിക്കുന്നു?". അപ്പോള്‍ അവന്‍ പറഞ്ഞു, "എനിക്കു കാഴ്ച പ്രാപിക്കേണം". നിങ്ങളുടെ ശരീരത്തില്‍ പിശാച് കേടുപാട് വരുത്തിയിരിക്കുന്ന എന്തിനേയും പുനഃസ്ഥാപിക്കുവാന്‍ കരുണയ്ക്കായുള്ള നിലവിളിയ്ക്ക് സാധിക്കും.
ദൈവത്തിന്‍റെ കരുണ ആസ്വദിച്ച മറ്റൊരു വ്യക്തി ദാവീദാകുന്നു. അവന്‍ ദൈവത്തിന്‍റെ കരുണയെ മനസ്സിലാക്കുകയും സങ്കീര്‍ത്തന പുസ്തകത്തില്‍ അതിനെക്കുറിച്ച് അവന്‍ സംസാരിക്കുകയും ചെയ്തു.
ദൈവത്തിന്‍റെ കരുണയെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉള്ളതായ ദാവീദിന്‍റെ ചില സങ്കീര്‍ത്തനങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം:
- സങ്കീര്‍ത്തനം 4:1 "എന്‍റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപ തോന്നി എന്‍റെ പ്രാർഥന കേൾക്കേണമേ".
- സങ്കീര്‍ത്തനം 6:2 "യഹോവേ, ഞാൻ തളർന്നിരിക്കുന്നു; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്‍റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു; എന്നെ സൗഖ്യമാക്കേണമേ".
- സങ്കീര്‍ത്തനം 9:13 "യഹോവേ, എന്നോടു കരുണയുണ്ടാകേണമേ; മരണവാതിലുകളിൽനിന്ന് എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകയ്ക്കുന്നവരാൽ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ".
- സങ്കീര്‍ത്തനം 13:5 "ഞാനോ നിന്‍റെ കരുണയിൽ ആശ്രയിക്കുന്നു; എന്‍റെ ഹൃദയം നിന്‍റെ രക്ഷയിൽ ആനന്ദിക്കും".
- സങ്കീര്‍ത്തനം 23:6 "നന്മയും കരുണയും എന്‍റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും".
- സങ്കീര്‍ത്തനം 25:7 "എന്‍റെ ബാല്യത്തിലെ പാപങ്ങളെയും എന്‍റെ ലംഘനങ്ങളെയും ഓർക്കരുതേ; യഹോവേ, നിന്‍റെ കൃപപ്രകാരം നിന്‍റെ ദയ നിമിത്തം എന്നെ ഓർക്കേണമേ.
- സങ്കീര്‍ത്തനം 30:10 "യഹോവേ, കേൾക്കേണമേ; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്‍റെ രക്ഷകനായിരിക്കേണമേ".
കരുണയ്ക്കായുള്ള നിലവിളി ദൈവത്തിന്‍റെ ശ്രദ്ധയെ ആകര്‍ഷിക്കും. അത് വിടുതല്‍ നല്‍കും. അതിനു സൌഖ്യമാക്കുവാന്‍ കഴിയും. അതിനു സഹായിക്കുവാന്‍ കഴിയും.
- സങ്കീര്‍ത്തനം 32:10 "ദുഷ്ടനു വളരെ വേദനകൾ ഉണ്ട്; യഹോവയിൽ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും".
- സങ്കീര്‍ത്തനം 33:18 "യഹോവയുടെ ദൃഷ്‍ടി തന്‍റെ ഭക്തന്മാരുടെമേലും തന്‍റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു".
ഇന്ന്, ദൈവത്തിന്‍റെ കരുണയ്ക്കായി നിങ്ങള്‍ നിലവിളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ദൈവത്തിന്‍റെ കരുണയെക്കുറിച്ച് നിങ്ങള്‍ക്ക് ആഴമേറിയ ഒരു ഗ്രാഹ്യം ഉണ്ടാകേണ്ടതിനാണ് ഞാന്‍ ഈ സങ്കീര്‍ത്തന ഭാഗങ്ങള്‍ നിങ്ങളുമായി പങ്കുവെച്ചത്. ദൈവത്തിന്‍റെ ഇടപ്പെടല്‍ നിങ്ങള്‍ക്ക് ഏതു മേഖലയിലാണ് ആവശ്യമായിരിക്കുന്നതെന്ന് എനിക്കറിയില്ല, എന്നാല്‍ കരുണയ്ക്കായി ഇന്ന് നിലവിളിക്കാന്‍ കഴിയുമെങ്കില്‍, അതുപോലെ ദൈവത്തിന്‍റെ കരുണ നിങ്ങള്‍ക്ക് ആവശ്യമുള്ള മേഖല ഏതാണെന്ന് വ്യക്തമാക്കുകയും ചെയ്യുക, അപ്പോള്‍ ദൈവത്തിന്‍റെ കരുണ നിങ്ങള്‍ ആസ്വദിക്കും.
Bible Reading Plan : 1 Timothy 6 - Hebrews 1
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.
1. അതേ കര്‍ത്താവേ, എന്നോട് കരുണ തോന്നുകയും എന്നെ സഹായിക്കുകയും ചെയ്യേണമേ. (സങ്കീര്‍ത്തനം 51:1).
2. കര്‍ത്താവേ, അങ്ങയുടെ കരുണ എന്നെ കാണിക്കുകയും മനുഷ്യര്‍ എന്നോട് ദയ കാണിക്കുവാന്‍ ഇടയാക്കുകയും ചെയ്യേണമേ, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 90:17).
3. കര്‍ത്താവേ, അങ്ങയുടെ കരുണ എന്‍റെമേല്‍ ഉണ്ടായിരിക്കുകയും ഞാന്‍ പോകുന്നിടത്തെല്ലാം എന്നെ അനുഗമിക്കുകയും ചെയ്യട്ടെ. (സങ്കീര്‍ത്തനം 23:6).
4. അതേ ദൈവമേ, അങ്ങയുടെ കരുണയാല്‍, എന്നെ വിടുവിക്കയും സഹായിക്കുകയും ചെയ്യേണമേ, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 79:9).
5. കര്‍ത്താവേ, അങ്ങയുടെ കരുണയാല്‍ യേശുവിന്‍റെ നാമത്തില്‍ എന്നെ സൌഖ്യമാക്കേണമേ. (സങ്കീര്‍ത്തനം 6:2).
6. പിതാവേ, അങ്ങയുടെ കരുണയാല്‍, എന്‍റെ അനുഗ്രഹങ്ങളെ, എന്‍റെ മഹത്വത്തെ, എന്‍റെ ജീവിതത്തെ ലക്ഷ്യംവെച്ചിരിക്കുന്ന ശത്രുവിന്‍റെ സകല ആക്രമണങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും എന്നെ വിടുവിക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 116:8).
7. ദൈവമേ, എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുകയും എന്നോടു കരുണ കാണിക്കുകയും ചെയ്യേണമേ. അനേക വര്‍ഷങ്ങളായി ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഉത്തരം നല്‍കേണമേ. പിതാവേ, ഈ കാലങ്ങളില്‍, എന്നോടു കരുണ കാണിക്കേണമേ. ഈ പ്രാര്‍ത്ഥനകള്‍ക്കുള്ള മറുപടി എനിക്ക് നല്‍കേണമേ, യേശുവിന്‍റെ നാമത്തില്‍. (1 യോഹന്നാന്‍ 5:14-15).
8. പിതാവേ, അങ്ങയുടെ കരുണയാല്‍, എനിക്കെതിരായുള്ള എല്ലാ ആരോപണങ്ങളുടെയും ശബ്ദത്തെ അവിടുന്ന് നിശബ്ദമാക്കേണമേ. എന്‍റെ ജീവിതത്തിനു വിരോധമായി പുറപ്പെടുവിച്ചിരിക്കുന്ന സകല ന്യായവിധികളേയും ജയിക്കുവാന്‍ അങ്ങയുടെ കരുണയാല്‍ എന്നെ ഇടയാക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (യാക്കോബ് 2:13).
9. പിതാവേ, അങ്ങയുടെ കരുണയാല്‍, എന്‍റെ പാപങ്ങളെ എന്നോട് ക്ഷമിക്കുകയും അനീതിയുടെ എല്ലാ ഭാവങ്ങളില്‍ നിന്നും എന്നെ യേശുവിന്‍റെ നാമത്തില്‍ ശുദ്ധീകരിക്കുകയും ചെയ്യേണമേ. (1 യോഹന്നാന്‍ 1:9).
10. അതേ ദൈവമേ, അനുഗ്രഹങ്ങളുടെ പുനഃസ്ഥാപനത്തിനും എന്‍റെ അവകാശങ്ങള്‍ എല്ലാം കൈവശമാക്കുവാനും അങ്ങയുടെ കരുണ എനിക്ക് ആവശ്യമാണ്, യേശുവിന്‍റെ നാമത്തില്‍. (യോവേല്‍ 2:25).
Join our WhatsApp Channel
Most Read
● ശരിയായ ആളുകളുമായി സഹവര്‍ത്തിക്കുക● വിത്തിന്റെ ശക്തി - 2
● അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്‍: #2
● ഏഴു വിധ അനുഗ്രഹങ്ങള്‍
● ദിവസം 10 : 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● പെന്തക്കൊസ്തിനു വേണ്ടിയുള്ള കാത്തിരിപ്പ്
● എങ്ങനെയാണ് യാഗപീഠത്തിന്മേല്‍ അഗ്നി ഉണ്ടാകുന്നത്
അഭിപ്രായങ്ങള്‍