english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ശരിയായ ആളുകളുമായി സഹവര്‍ത്തിക്കുക
അനുദിന മന്ന

ശരിയായ ആളുകളുമായി സഹവര്‍ത്തിക്കുക

Thursday, 9th of January 2025
1 0 225
Categories : ബന്ധങ്ങള്‍ (Relationship)
ഒരു കൊച്ചുകുട്ടിയായിരുന്നപ്പോള്‍ ഞാന്‍ വളര്‍ന്ന സ്ഥലം ഞാന്‍ നന്നായി ഓര്‍ക്കുന്നു. അത് വളരെ ശാന്തമായ ഒരു ഗ്രാമമായിരുന്നു. കഴിഞ്ഞ പല വര്‍ഷങ്ങളിലായി, പലരും കളിക്കളത്തില്‍ വെറുതെയിരുന്ന് തങ്ങളുടെ സമയങ്ങള്‍ വൃഥാവാക്കുന്ന ആളുകളെ ഞാന്‍ കാണുവാന്‍ ഇടയായിട്ടുണ്ട്. 

അങ്ങനെയുള്ള ഒരുവനായിരുന്നു എന്‍സോ. അവന്‍ യുവാക്കളുടെ ഒരു കൂട്ടവുമായി കറങ്ങിനടക്കും. എന്തെങ്കിലും കാര്യം ചെയ്യാമെന്ന് അവന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ ഒക്കെയും മറ്റുള്ളവര്‍ അവനെ കളിയാക്കുകയും പല പേരുകള്‍ വിളിക്കുകയും ചെയ്യും. ആ കൂട്ടത്തിന്‍റെ ഭാഗമായിരിക്കുവാന്‍ വേണ്ടി എന്‍സോ മൌനം പാലിക്കും. 

എന്‍സോ പെട്ടെന്ന് തന്‍റെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് ഒരു നല്ല കോളേജില്‍ ചേര്‍ന്നു. ദൈവത്തിന്‍റെ കൃപയാല്‍ അവിടെ അവന്‍ ചില നല്ല ചിന്താഗതിക്കാരായ ലക്ഷ്യബോധമുള്ള ആളുകളെ കണ്ടെത്തി. വളരെ പെട്ടെന്ന് എന്‍സോയുടെ ജീവിതത്തില്‍ കാര്യങ്ങള്‍ മാറുവാന്‍ തുടങ്ങി. അവന്‍ ലക്ഷ്യം വെച്ചുകൊണ്ട് കഠിനാദ്ധ്വാനം ചെയ്യുവാന്‍ തുടങ്ങി. ഇന്ന് എന്‍സോക്ക് സ്വന്തമായി ഒരു കാറ്ററിംഗ് കമ്പനിയും നല്ലൊരു കുടുംബവും ഉണ്ട്. 

ചില നാളുകള്‍ക്ക് മുമ്പ് ഞാന്‍ അവനെ കണ്ടുമുട്ടി, ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്ന് ഞാന്‍ അന്നു അവനോടു ചോദിച്ചു. ശരിയായ സൌഹൃദങ്ങളും ശരിയായ ബന്ധങ്ങളുമാണ് ഈ വ്യത്യാസങ്ങള്‍ മുഴുവന്‍ കൊണ്ടുവന്നതെന്ന് അവന്‍ സത്യസന്ധമായി മറുപടി പറഞ്ഞു. അവന്‍ കണ്ടെത്തിയ പുതിയ സുഹൃത്തുക്കള്‍ അവനെ കര്‍ത്താവിങ്കലേക്കു നയിച്ചതിനെ കുറിച്ചും അവന്‍ പറഞ്ഞു.

അവനെയോര്‍ത്ത് എനിക്ക് വളരെ സന്തോഷം തോന്നി, എന്നാല്‍ മറ്റുള്ള ആ യുവാക്കള്‍ക്ക് എന്ത് സംഭവിച്ചു എന്നറിയുവാനുള്ള ആകാംക്ഷ എനിക്കുണ്ടായിരുന്നു. അവര്‍ അതേ ജീവിതസാഹചര്യത്തില്‍, ഒന്നും ചെയ്യാതെ ഇപ്പോഴും ജീവിക്കുന്നുവെന്ന് അവന്‍ എന്നോടു പറഞ്ഞു. അവന്‍ ഇതും കൂട്ടിച്ചേര്‍ത്തു, "പാസ്റ്റര്‍, ഞാന്‍ അവരുടെ കൂടെ ആയിരുന്നെങ്കില്‍, ഞാന്‍ ഇപ്പോഴും തെരുവില്‍ ക്രിക്കറ്റും കളിച്ചു നടക്കുമായിരുന്നു".

നമ്മുടെ ജീവിതത്തില്‍ മറ്റുള്ളവര്‍ക്കു വരുത്തുവാന്‍ കഴിയുന്ന സ്വാധീനത്തെക്കുറിച്ചുള്ള വലിയ ഓര്‍മ്മപ്പെടുത്തലാണ് എന്‍സോയുടെ കഥ. ചില സമയങ്ങളില്‍, അങ്ങനെയുള്ള ആളുകളോട് കൂടെ ആയിരിക്കുവാനുള്ള ശീലം നമുക്കുണ്ടാകാം. നമ്മുടെ വിളിയിലും, നമ്മുടെ ഭാവിയിലും അത് ഉണ്ടാക്കുന്ന പരിണിതഫലത്തെ സംബന്ധിച്ചു നാം ചിന്തിക്കുന്നുപോലുമില്ല.

വഞ്ചിക്കപ്പെടരുത്, “ദുർഭാഷണത്താൽ സദാചാരം കെട്ടുപോകുന്നു.” (1 കൊരിന്ത്യര്‍ 15:33).

ലോകപ്രകാരമുള്ള ധാര്‍മീകതയില്‍ ജീവിക്കുന്ന ആളുകളുമായി നാം സഹകരിക്കുകയും അവരുടെ കൂട്ടത്തില്‍ ആയിരിക്കുന്നതില്‍ ആനന്ദിക്കുകയും ചെയ്യുമ്പോള്‍, അവരുടെ പെരുമാറ്റങ്ങള്‍, അവരുടെ ഭാഷ, അവരുടെ ശീലങ്ങള്‍ നാമും അനുകരിക്കുവാനുള്ള സാദ്ധ്യത കൂടുതലാണ്.

ഈ പഴംചൊല്ലിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകാം, "നിങ്ങള്‍ ആരുടെ കൂടെയാണ് സഹവര്‍ത്തിക്കുന്നതെന്ന് എന്നോടു പറയുക, അപ്പോള്‍ നിങ്ങള്‍ ആരായിത്തീരുമെന്ന് ഞാന്‍ പറഞ്ഞുതരാം".

ആ ലളിതമായ പ്രസ്‌താവനയില്‍ വളരെയധികം ജ്ഞാനമുണ്ട്. ഒരു കൊച്ചുകുട്ടിയായി നിങ്ങള്‍ വളര്‍ന്നുവന്ന ആ പഴയ കാലത്തെക്കുറിച്ചു നിങ്ങള്‍ ഒന്ന് ചിന്തിച്ചുനോക്കുക. നാം ആരുമായി കൂട്ടുകൂടുന്നു എന്നതിനെ സംബന്ധിച്ചു നമ്മുടെ മാതാപിതാക്കള്‍ എത്രമാത്രം കരുതലുള്ളവരായിരുന്നു എന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?

നമ്മുടെ മാതാവും പിതാവും നമ്മുടെ സുഹൃത്തുക്കളെ കാണുവാനും അവരെക്കുറിച്ച് സകലതും അറിയുവാനും ആഗ്രഹിച്ചിരുന്നു. അത് ഒരല്പം മര്യാദയില്ലാത്തതായി അന്നു നമുക്ക് തോന്നി എന്നാല്‍ ഇന്ന് ഒരു പിതാവെന്ന നിലയില്‍, എന്തുകൊണ്ട് അവര്‍ അങ്ങനെ ചെയ്തുവെന്ന് ഞാന്‍ തിരിച്ചറിയുന്നു. (നിങ്ങള്‍ തീര്‍ച്ചയായും ഞാനുമായി യോജിക്കുന്നുണ്ടാകാം). ഒരു സുഹൃത്തിന് ഒരുവന്‍റെ ജീവിതത്തില്‍ ഉണ്ടാക്കാവുന്ന സ്വാധീനം ഏതു തരത്തിലുള്ളതാണെന്ന് നമ്മുടെ മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നു ആകയാല്‍ അവര്‍ നമ്മെ നന്നായി വീക്ഷിക്കുവാന്‍ ഇടയായി.

വേദപുസ്തകം വിവരിക്കുന്ന കാര്യം ശ്രദ്ധിക്കുക, 'ഭാഗ്യവാന്‍'
ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയുമുള്ള മനുഷ്യന്‍ ഭാഗ്യവാന്‍. (സങ്കീര്‍ത്തനം 1:1).

ആധുനീക സാഹിത്യം ആളുകളെ 'വിഷലിപ്തമായ ആളുകള്‍' എന്നും 'പോഷിപ്പിക്കുന്ന ആളുകള്‍' എന്നും തരംതിരിക്കുന്നു.

വിഷലിപ്തമായ ആളുകള്‍ എന്നാല്‍ എപ്പോഴൊക്കെ എവിടെയൊക്കെ സാധിക്കുമോ അവിടെയെല്ലാം വിഷം വമിപ്പിക്കുന്ന ആളുകളാണ്. അതിനു വിപരീതമായി, പോഷിപ്പിക്കുന്ന ആളുകള്‍ സഹകരിക്കുന്നവരും നന്മയുള്ളവരും ആകുന്നു. ലളിതമായി പറഞ്ഞാല്‍, അവര്‍ നിങ്ങളുടെ ആത്മാവിനെ ഉയര്‍ത്തുന്നവരും അവരോടുകൂടെ ആയിരിക്കുന്നതില്‍ സന്തോഷിക്കുന്നവരും ആകുന്നു.

വിഷലിപ്തമായ ആളുകള്‍ എപ്പോഴും നിങ്ങളെ അവരുടെ നിലയിലേക്ക് വലിച്ചുകൊണ്ടുപോകുവാന്‍ ശ്രമിക്കും, എന്നാല്‍ പോഷിപ്പിക്കുന്ന ആളുകള്‍ നിങ്ങളെ അവരുടെ തലത്തിലേക്ക് ഉയര്‍ത്തുന്നവര്‍ ആകുന്നു.

വിഷലിപ്തമായ ആളുകള്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക്‌ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയുന്നില്ല എന്ന് എപ്പോഴും പറയും, എന്തുകൊണ്ട് കാര്യങ്ങള്‍ അസാധ്യമായിരുക്കുന്നു എന്ന് പറയും. സാമ്പത്തീക കാര്യങ്ങള്‍ എത്ര അയഞ്ഞിരിക്കുന്നു എന്നിങ്ങനെയുള്ള പ്രയാസപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തി അവര്‍ നിങ്ങളെ ഭാരപ്പെടുത്തും.അങ്ങനെയുള്ള ആളുകളെ കേട്ടുകഴിഞ്ഞ്, മാനസീകമായും ശാരീരികമായും നിങ്ങള്‍ ശോഷിച്ചുപോകും.

കഴിഞ്ഞ വര്‍ഷങ്ങളില്‍, വിഷലിപ്തമായ ആളുകളും പോഷിപ്പിക്കുന്ന ആളുകളുമായും ഞാന്‍ ഇടപെട്ടിട്ടുണ്ട്. എനിക്ക് പറയുവാന്‍ കഴിയുന്നത്‌ ഇതാണ്, നിങ്ങളുടെ ലക്ഷ്യം പിന്തുടരുന്നതില്‍, ദൈവം തന്നിരിക്കുന്ന വിളി പൂര്‍ത്തീകരിക്കുന്നതില്‍ നിങ്ങള്‍ ശരിക്കും ഗൌരവമുള്ളവരാണെങ്കില്‍, ബാധയെപോലെ വിഷലിപ്തമായ ആളുകളെ ഒഴിവാക്കുക.

അങ്ങനെ ചെയ്യുമ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചില സുഹൃത്തുക്കളെ നഷ്ടപ്പെടുമെങ്കില്‍, നിഷേധാത്മകത പ്രോത്സാഹിപ്പിക്കുന്ന യുട്യൂബ് അണ്‍സബ്സ്ക്രൈബ് ചെയ്യണമെങ്കില്‍, ചില കോണ്ടാക്ടുകള്‍ ഒഴിവാക്കണമെങ്കില്‍ അഥവാ ബ്ലോക്ക്‌ ചെയ്യണമെങ്കില്‍, അത് ചെയ്യുക.

ദൈവീകമായ ബന്ധങ്ങള്‍ നിങ്ങള്‍ക്ക്‌ ഉണ്ടാകുന്നതിനു മുമ്പ് ദൈവ ഹിതത്താല്‍ ചിലതിനെ നിങ്ങളില്‍ നിന്നും വേര്‍പ്പെടുത്തേണ്ടത് ആവശ്യമാണ്.

ദൈവം അബ്രഹാമിനെ അനുഗ്രഹിക്കുന്നതിനു മുമ്പ് അവന്‍ ലോത്തില്‍ നിന്നും വേര്‍പിരിയണമായിരുന്നു (ഉല്‍പത്തി 13:5-13 വായിക്കുക).യാക്കോബ് വാഗ്ദത്ത ദേശം അവകാശമാക്കുന്നതിനു മുമ്പ് അവന്‍ എശാവില്‍ നിന്നും വേര്‍തിരിയണമായിരുന്നു (ഉല്‍പത്തി 33:16-20 വായിക്കുക).

Bible Reading : Genesis 27 - 29
പ്രാര്‍ത്ഥന
പിതാവേ, ശരിയായ ആളുകളുമായി എന്നെ ബന്ധിപ്പിക്കേണമേ. അവരുടെ ജീവിതത്തില്‍ ഞാന്‍ കാണുന്ന ദൈവീകമായ സ്വഭാവസവിശേഷതകള്‍ എന്‍റെമേലും വരികയും അങ്ങനെ ഞാന്‍ അങ്ങയുടെ മഹത്വത്തിനായി ഒരു നല്ല വ്യക്തിയായി മാറുകയും ചെയ്യും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● സ്നേഹത്തിന്‍റെ ഭാഷ
● മോശമായ മനോഭാവത്തില്‍ നിന്നുള്ള വിടുതല്‍
● ഇത് പരിഹരിക്കുക
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്‍ത്തുക - 2
● മഴ പെയ്യുന്നു
● മറ്റുള്ളവരുമായി സമാധാനത്തോടെ ജീവിക്കുക
● എസ്ഥേറിന്‍റെ രഹസ്യം എന്തായിരുന്നു?
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ