അനുദിന മന്ന
സ്നേഹത്തിനുവേണ്ടിയുള്ള അന്വേഷണം
Sunday, 12th of January 2025
1
0
51
Categories :
സ്നേഹം (Love)
എനിക്കു ഭർത്താവ് ഇല്ല എന്നു സ്ത്രീ അവനോട് ഉത്തരം പറഞ്ഞതിന്: എനിക്കു ഭർത്താവ് ഇല്ല എന്നു നീ പറഞ്ഞത് ശരി. അഞ്ചു ഭർത്താക്കന്മാർ നിനക്ക് ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല; നീ പറഞ്ഞതു സത്യംതന്നെ എന്നു യേശു പറഞ്ഞു. (യോഹന്നാന്‍ 4:17-18).
ഒരുദിവസം യേശു യെഹൂദയില്‍ നിന്നും ഗലീലയ്ക്ക് പോകുകയായിരുന്നു. ശമര്യയില്‍ കൂടി കടന്നുപോകുവാന്‍ അവന്‍ തീരുമാനിച്ചു. തന്‍റെ യാത്രയില്‍, ശമര്യയിലെ ഒരു പട്ടണമായ സുഖാറില്‍ അവന്‍ എത്തി. അവിടെ ഉച്ചസമയത്ത് ഒരു ശമര്യ സ്ത്രീ (അവളുടെ പേര് നമുക്ക് അറിയില്ല) വെള്ളം കോരുവാനായി കിണറ്റിന്‍ കരയില്‍ വന്നു.
ആ കാലങ്ങളില്‍, സാധാരണയായി സ്ത്രീകള്‍ വെയിലാറുന്ന സമയങ്ങളിലാണ് കിണറ്റില്‍ നിന്നും വെള്ളം കൊരുവാന്‍വേണ്ടി വരുന്നത്. ഈ സ്ത്രീ, ഒരുപക്ഷേ അവള്‍ക്കുണ്ടായിരുന്ന കളങ്കപ്പെട്ട പേരിനെക്കുറിച്ചു നല്ല ബോധ്യമുണ്ടായിരുന്നതുകൊണ്ട്, ആളുകള്‍ വളരെ കുറച്ചുമാത്രം വെള്ളംകൊരുവാന്‍ വരുന്ന സമയം മനപൂര്‍വ്വമായി അവള്‍ തിരഞ്ഞെടുത്തു, അവളുടെ അയല്പക്കക്കാരുടെ പിറുപിറുപ്പുകളും, പരിഹാസങ്ങളും, പ്രത്യക്ഷമായ അപ്രിയങ്ങളും ഒഴിവാക്കുവാന്‍ ശ്രദ്ധിച്ചു - ജീവിതത്തില്‍ കടന്നുപോകുന്ന എത്ര പരിതാപകരമായ അവസ്ഥ.
അവളുടെ ജീവിതത്തിലേക്ക് ആറു പുരുഷന്മാര്‍ ഇതിനകം വന്നുകഴിഞ്ഞു, എന്നാല്‍ അവള്‍ക്കു ആവശ്യമായിരുന്ന യഥാര്‍ത്ഥ സ്നേഹം നല്‍കുവാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. അവര്‍ അവളെ ദുരൂപയോഗം ചെയ്തിട്ട് അവളെ ഉപേക്ഷിച്ചു പോയതായിരിക്കാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം അവളുടെ ജീവിതത്തിലേക്ക് കടന്നുവന്ന ഏഴാമത്തെ വ്യക്തിയായിരുന്നു കര്‍ത്താവായ യേശു.
യേശു പൂര്‍ണ്ണനായ ഒരു മനുഷ്യനായിരുന്നു. യേശു അവളുടെ ജീവിതത്തെ അവളുടെ നന്മയ്ക്കായി മാറ്റുവാന്‍ തീരുമാനിക്കുന്നു. അവന്‍റെ സ്നേഹം പരിശുദ്ധവും, പരിപാവനവും ആയിരുന്നു. ഇങ്ങനെയുള്ള സ്നേഹത്തിനു വേണ്ടിയായിരുന്നു അവള്‍ നോക്കിക്കൊണ്ടിരുന്നത്. മറ്റു പുരുഷന്മാര്‍ അവള്‍ക്കു നല്‍കിയ തെറ്റായ സ്നേഹത്താല്‍ അവള്‍ മടുത്തിരുന്നു. യേശുവിന്‍റെ സ്നേഹം അവള്‍ക്കു ലഭിച്ചതിനു ശേഷം, അവള്‍ക്ക് സമൂഹത്തെ അഭിമുഖീകരിക്കുവാനും അവന്‍ അവള്‍ക്കായി ചെയ്തതിനെക്കുറിച്ചു അവരോടു പറയുവാനും അവള്‍ക്ക് കഴിഞ്ഞു. അതുപോലെ, നിങ്ങള്‍ യേശുവിന്‍റെ ഒരു സ്നേഹിതനായി മാറുമ്പോള്‍, മറ്റുള്ളവര്‍ക്കു നല്‍കുവാന്‍ കഴിയാത്ത യഥാര്‍ത്ഥ സ്നേഹം അനുഭവിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.
ചെറുപ്പക്കാരിയായ ഒരു പെണ്‍കുട്ടി എനിക്ക് ഇപ്രകാരം എഴുതി, അനേക വര്‍ഷങ്ങളായി അവളെ സ്നേഹിച്ചിരുന്ന അവളുടെ കാമുകന്‍ അവളെ ചതിച്ചു, ഇപ്പോള്‍ ആത്മഹത്യയെകുറിച്ച് ചിന്തിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല. അനേക ആളുകള്‍ ചിന്തിക്കുന്നു അവര്‍ വിവാഹം കഴിച്ചുകഴിഞ്ഞാല്‍, അവരുടെ മിക്കവാറും എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുവാന്‍ ഇടയാകും.
വിവാഹം എല്ലാത്തിനും പരിഹാരമല്ല. വിവാഹം കഴിഞ്ഞ ചില ദമ്പതികള്‍, കല്ല്യാണം കഴിക്കാതിരിക്കുന്നതായിരുന്നു തങ്ങള്‍ക്ക് നല്ലതെന്ന് പറയുന്നത് ഞാന്‍ പലപ്പോഴും കേട്ടിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, അതും ഒരു പരിഹാരമാര്‍ഗ്ഗമല്ല.
നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയില്‍ നിങ്ങള്‍ക്ക് സംതൃപ്തി കണ്ടെത്തുവാന്‍ കഴിയുമെങ്കില്‍, വിവാഹിതന്‍ എന്ന നിലയിലോ, ഏകാകിയെന്ന നിലയിലോ നിങ്ങള്‍ക്ക് തീര്‍ച്ചയായും സംതൃപ്തി കണ്ടെത്തുവാന്‍ സാധിക്കും. ഈ സംതൃപ്തി യേശുവില്‍ മാത്രമേ കണ്ടെത്തുവാന്‍ കഴിയുകയുള്ളൂ. ശമര്യക്കാരിയായ സ്ത്രീ അവളുടെ ജീവിതത്തിന്‍റെ അര്‍ത്ഥം യേശുവില്‍ കണ്ടെത്തി, അതുകൊണ്ട് ഈ സ്ത്രീയെ ഇന്നും നാം ഓര്‍ക്കുന്നു. ഇത് നിങ്ങളുടെ സമയമാകുന്നു.
Bible Reading : Genesis 34 -36

പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, നിത്യമായ സ്നേഹത്താല്‍ എന്നെ സ്നേഹിച്ചതുകൊണ്ട് ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ സ്നേഹം സ്വാര്‍ത്ഥതയില്ലാത്തതാകുന്നു. അങ്ങയുടെ സ്നേഹം നിരുപാധികമാകുന്നു. അങ്ങയുടെ പുത്രനായ കര്‍ത്താവായ യേശുവിനെ എനിക്കുവേണ്ടി അയച്ചുതരത്തക്കവണ്ണം അങ്ങ് എന്നെ അത്രമാത്രം സ്നേഹിച്ചു. അങ്ങയുടെ സ്നേഹത്തില്‍ വളരുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ദൈവത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം● സാധാരണമായ പാത്രത്തില് കൂടിയുള്ള ശ്രേഷ്ഠമായ പ്രവര്ത്തി
● പുതിയ ഉടമ്പടി, ചലിക്കുന്ന ആലയം
● ദിവസം 15: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ഉള്ളിലെ നിക്ഷേപം
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്ണ്ണായക ഉള്ക്കാഴ്ചകള് - 4
● ദുഷ്ട ചിന്തകളിന്മേലുള്ള പോരാട്ടം ജയിക്കുക
അഭിപ്രായങ്ങള്‍