അനുദിന മന്ന
1
0
90
ഒന്നും മറയ്ക്കപ്പെടുന്നില്ല
Saturday, 18th of January 2025
Categories :
ശിഷ്യത്വം (Discipleship)
പ്രബോധനപുത്രൻ എന്ന് അർഥമുള്ള ബർന്നബാസ് എന്ന് അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ് എന്നൊരു ലേവ്യൻ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാല്ക്കൽ വച്ചു. (അപ്പോ.പ്രവൃ 4:36,37).
മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യങ്ങളില്‍ ബര്‍ന്നബാസ് എന്ന് പേരുള്ള ഒരു മനുഷ്യനെ നാം കാണുന്നു, അദ്ദേഹം തന്‍റെ നിലമെല്ലാം വിറ്റിട്ട് ആ പണം അപ്പൊസ്തലന്മാരുടെ പക്കല്‍ കൊണ്ടുവന്നു. ഇത് വിശ്വസ്തതയുടേയും ഔദാര്യത്തിന്‍റെയും ഒരു പ്രവര്‍ത്തിയായിരുന്നു.
എന്നാൽ അനന്യാസ് എന്നു പേരുള്ള ഒരു പുരുഷൻ തന്‍റെ ഭാര്യയായ സഫീരയോടുകൂടെ ഒരു നിലം വിറ്റു. ഭാര്യയുടെ അറിവോടെ വിലയിൽ കുറെ എടുത്തുവച്ച് ഒരംശം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാല്ക്കൽ വച്ചു. (അപ്പോ.പ്രവൃ 5:1-2).
സാധാരണ നിലയില്‍ വീക്ഷിക്കുന്ന ഒരുവന് അനന്യാസും സഫീരയും അതേ കാര്യംതന്നെ ചെയ്യുന്നതായി തോന്നാം. എന്നാല്‍, അവരുടെ ഹൃദയത്തിന്‍റെ ആഴങ്ങളില്‍ പണത്തോടുള്ള ഒരു സ്നേഹം കിടപ്പുണ്ടായിരുന്നു.
ശരിക്കും ഔദാര്യത കാണിക്കാതെ ആളുകളുടെ മുമ്പാകെ തങ്ങള്‍ വലിയ ഔദാര്യ പ്രവര്‍ത്തികള്‍ ചെയ്യുന്നവരാണെന്ന് കാണിക്കണമായിരുന്നു. തീര്‍ച്ചയായും ദൈവത്തിന്‍റെ പുകഴ്ചയെക്കാള്‍ മനുഷ്യരുടെ മാനമാണ് അവര്‍ ആഗ്രഹിച്ചത്. (യോഹന്നാന്‍ 12:43).
രണ്ടു തരത്തിലുള്ള ആളുകളുണ്ട്:
ഒന്നാമത്തെ കൂട്ടര്‍ ദൈവത്തെ പ്രസാദിപ്പിക്കണമെന്നും ദൈവത്തിങ്കല്‍ നിന്നുമാത്രം മാനം ലഭിക്കണമെന്നും ആഗ്രഹിക്കുന്നവരാകുന്നു. നിര്‍ഭാഗ്യവശാല്‍ ഈ കൂട്ടര്‍ എണ്ണത്തില്‍ ന്യുനപക്ഷമാണ്.
മറ്റേ കൂട്ടര്‍ തങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ കാണേണ്ടതിനും അവര്‍ അഭിനന്ദിക്കേണ്ടതിനും മാത്രമായി തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യുന്നവരാണ്. അവര്‍ അഭിനന്ദിക്കപ്പെടുന്നില്ല എങ്കില്‍ അവര്‍ക്ക് പ്രയാസമാവുകയും കയ്പ്പുള്ളവര്‍ ആകുകയും ചെയ്യുന്നു. അതുകൊണ്ട് നിങ്ങള്‍ നോക്കുക, ഉപരിതലത്തില്‍ നല്ലതെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യുവാനും എന്നാല്‍ പൂര്‍ണ്ണമായും തെറ്റായ ഉദ്ദേശം ഹൃദയത്തില്‍ കൊണ്ടുനടക്കുവാനും സാധ്യമാണ്.
ഈ ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങളെത്തന്നെ പരിശോധിക്കുക:
മറ്റുള്ളവര്‍ കാണേണ്ടതിനും അഭിനന്ദിക്കേണ്ടതിനും വേണ്ടിയാണോ ഞാന്‍ കര്‍ത്താവിനെ സേവിക്കുന്നത്? ഞാന്‍ കര്‍ത്താവിന്‍റെ നാമത്തിനായി എന്തെങ്കിലും ചെയ്യുമ്പോള്‍ ഞാന്‍ ചെയ്തത് കാഹളം മുഴക്കി വിളംബരം ചെയ്യാറുണ്ടോ?
നാം തനിച്ചായിരിക്കുമ്പോള്‍ ദൈവമുമ്പാകെ നമ്മോടുതന്നെ ഇങ്ങനെയുള്ള പ്രധാനപ്പെട്ട ചോദ്യം ചോദിക്കുന്നത് മാനസാന്തരപ്പെടുവാനും ദൈവകൃപയില്‍ അധികമായി വളരുന്നതിനും കാരണമാകും.
ദൈവത്തിന്‍റെ കണ്ണില്‍ നിന്ന് ഒന്നും മറയ്ക്കപ്പെടുന്നില്ല എന്ന കാര്യം അനന്യാസും സഫീരയും മറന്നുപോയി. "യഹോവ ശമൂവേലിനോട്: അവന്‍റെ മുഖമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിനു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്ന് അരുളിച്ചെയ്തു". (1 ശമുവേല്‍ 16:7).
തുയഥൈര്യയിലെ വിട്ടുവീഴ്ച ചെയ്യുന്ന സഭയോടു യേശു പറഞ്ഞതുപോലെ, "ഞാൻ ഉൾപ്പൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ എന്ന് സകല സഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാൻ നിങ്ങൾക്ക് ഏവർക്കും പകരം ചെയ്യും". (വെളിപ്പാട് 2:23).
ദൈവം മനുഷ്യരുടെ ഉൾപ്പൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ ആണെന്ന് നാം മറന്നുപോകരുത്. അവന്‍റെ കണ്ണിനു മറഞ്ഞിരിക്കുന്നത് ഒന്നുമില്ല. ദൈവം യഥാര്‍ത്ഥമായി കണക്കാക്കുന്നത് പുറമേയുള്ള യോഗ്യതകളല്ല മറിച്ച് സദ്ഗുണങ്ങളില്‍ വെളിപ്പെടുന്ന ഹൃദയത്തിന്‍റെ ആന്തരീക രൂപാന്തരമാകുന്നു.
Bible Reading: Genesis 50, Exodus: 1-3

ഏറ്റുപറച്ചില്‍
പിതാവേ, എന്നെ ശോധനചെയ്തു, എന്നില്‍ എന്തെങ്കിലും തിന്മയുടെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ എന്ന് നോക്കേണമേ ദൈവമേ, ശാശ്വതമായ മാര്‍ഗ്ഗത്തില്‍ എന്നെ നടത്തേണമേ. (സങ്കീര്‍ത്തനം 139:23-24).
Join our WhatsApp Channel

Most Read
● യേശുവിനെ കാണുവാന് ആഗ്രഹിക്കുക● നഷ്ടമായ രഹസ്യം
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 6
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: കര്‍ത്താവിന്‍റെ ആത്മാവ്
● 21 ദിവസങ്ങള് ഉപവാസം: ദിവസം #19
● മഹനീയമായ പ്രവൃത്തികള്
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: ജ്ഞാനത്തിന്റെ ആത്മാവ്
അഭിപ്രായങ്ങള്‍