english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. മണവാളനെ എതിരേല്‍പ്പാന്‍ ഒരുങ്ങുക
അനുദിന മന്ന

മണവാളനെ എതിരേല്‍പ്പാന്‍ ഒരുങ്ങുക

Wednesday, 5th of February 2025
1 0 179
Categories : എസ്തറിൻ്റെ രഹസ്യങ്ങൾ: പരമ്പര (Secrets Of Esther: Series)
"അതുകൊണ്ട് യിസ്രായേലേ, ഞാൻ ഇങ്ങനെ നിന്നോടു ചെയ്യും; യിസ്രായേലേ, ഞാൻ ഇതു നിന്നോടു ചെയ്‍വാൻ പോകുന്നതുകൊണ്ടു നിന്‍റെ ദൈവത്തെ എതിരേല്പാൻ ഒരുങ്ങിക്കൊൾക". (ആമോസ് 4:12).

വിവാഹദിനം ദമ്പതികളെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള ദിനമാകുന്നു. വിവാഹിതരല്ലാത്തവര്‍, പ്രത്യേകിച്ച് സ്ത്രീകള്‍, തങ്ങള്‍ ആകര്‍ഷണത്തിന്‍റെയും ശ്രദ്ധയുടെയും കേന്ദ്രമാകുന്ന ആ ദിവസത്തിനായി നോക്കിയിരിക്കയാണ്. ഒരുപക്ഷേ അനേകം ആളുകള്‍ പട്ടണത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും തങ്ങളുടെ മകളുടെ ജീവിതത്തിലെ ആ പ്രെത്യേക ദിവസത്തെ ധന്യമാക്കുവാന്‍ വേണ്ടി യാത്ര ചെയ്തുവരുന്ന ഒരേ ഒരു ദിവസം. ഒരു കുടുംബത്തിലെ മകളായിരുന്ന വ്യക്തി മറ്റൊരുവന്‍റെ ഭാര്യയായി മാറുവാന്‍ പോകയാണ്. അത് എപ്പോഴും പ്രെത്യേകതയുള്ള നിമിഷമാകുന്നു. നിങ്ങള്‍ എന്നെങ്കിലും ഒരു മണവാട്ടി ആകയോ അഥവാ ഒരു കല്യാണ ദിവസം മണവാട്ടിയുമായി അടുത്ത് ഇടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍, ആ ഒരു പ്രെത്യേക ദിവസത്തിനായി ഒരുങ്ങുവാന്‍ നിങ്ങള്‍ എത്ര സമയം എടുത്തുവെന്ന് ഒരുപക്ഷേ നിങ്ങള്‍ക്ക്‌ മനസ്സിലാകും, നിങ്ങളുടെ ജിവിതത്തിലെ തുടര്‍ന്നുള്ള കാര്യങ്ങളെ ക്രമത്തിലാക്കുന്ന ആ ഒരു ദിവസം.

വിവാഹത്തിനായി ഒരു ഹാള്‍ ബുക്ക്‌ ചെയ്യുകയും സഭയുമായി ആലോചിച്ച് ഒരു തീയതി തീരുമാനിക്കയും ചെയ്തതിനുശേഷം, ആ ദിവസം അവസാനം എത്തുന്നു, മണവാട്ടി അവളെ ഒരുക്കുന്നവരാല്‍ ചുറ്റപ്പെടുന്നു, ആ ദിവസത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയായി ഒരുങ്ങുവാന്‍ തയ്യാറാകുന്നു. നന്നായി ചേരുന്ന ഒരു വിവാഹവസ്ത്രം അവള്‍ ധരിക്കയും പിന്നീട് അതിനു അനുയോജ്യമായ മനോഹരമായ പാദുകങ്ങളും അണിയുന്നു. അതിനുശേഷം അതാ വരുന്നു കിരീടം പോലെ തോന്നുന്ന ശിരോവസ്ത്രം. പിന്നീട് അവള്‍ മൂടുപടം അണിയുന്നു, അവളെ ഒരുക്കുന്ന വ്യക്തി ബാക്കിയുള്ള കാര്യങ്ങള്‍ ചെയ്യുന്നു. അണിയിച്ചൊരുക്കുന്ന വ്യക്തി തന്‍റെ ജോലി ചെയ്തതിനുശേഷം ഒരുങ്ങിയ സ്ത്രീകള്‍ പലരും തങ്ങള്‍ ഈ ലോകത്തിനു പുറത്താണെന്ന് തോന്നും. മാത്രമല്ല തങ്ങളുടെ കൈകളില്‍ കൈയുറകള്‍ അണിയിക്കുന്നു, പിന്നീട് ചേര്‍ച്ചയുള്ള ഒരു ബാഗ് അവള്‍ക്കു നല്‍കുന്നു അതിനുശേഷം രാജകീയമായി അവള്‍ നടക്കുന്നു. ഒരു മണവാട്ടിയെ തന്‍റെ ആ പ്രധാന ദിവസത്തിനായി ഒരുക്കുവാന്‍ എടുക്കുന്ന പരിശ്രമത്തിന്‍റെ വിശദീകരണമാണ് ഇത് നല്‍കുന്നത്.

എല്ലാ മണവാട്ടിയേയും പോലെ, എസ്ഥേറിനും അവളുടെ ഒരുക്കത്തിന്‍റെ സമയം ഉണ്ടായിരുന്നു. രാജാവിന്‍റെ മുമ്പാകെ പ്രത്യക്ഷപ്പെടുക എന്നത് നിങ്ങള്‍ക്ക്‌ സങ്കല്‍പ്പിക്കുവാന്‍ കഴിയുന്ന സകല കാര്യങ്ങളും ആവശ്യപ്പെടുന്ന ഒരേഒരു അവസരമാണ്. രാജാവിന്‍റെ മുമ്പാകെ അവര്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് അവര്‍ക്ക് വേണ്ടുന്നതെല്ലാം രാജാവ് ചെയ്തുകൊടുക്കുന്നു. വേദപുസ്തകം പറയുന്നു, "അതിന്‍റെ ശേഷം അഹശ്വേരോശ്‍രാജാവിന്‍റെ ക്രോധം ശമിച്ചപ്പോൾ അവൻ വസ്ഥിയെയും അവൾ ചെയ്തതിനെയും അവളെക്കുറിച്ചു കല്പിച്ച വിധിയെയും ഓർത്തു. അപ്പോൾ രാജാവിന്‍റെ സേവകന്മാരായ ഭൃത്യന്മാർ പറഞ്ഞത്: രാജാവിനുവേണ്ടി സൗന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ; രാജാവ് രാജ്യത്തിലെ സകല സംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിക്കേണം; അവർ സൗന്ദര്യമുള്ള യുവതികളായ സകല കന്യകമാരെയും ശേഖരിച്ചു ശൂശൻരാജധാനിയിലെ അന്തഃപുരത്തിൽ രാജാവിന്‍റെ ഷണ്ഡനായി അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ ഏല്പിക്കയും അവർക്ക് ശുദ്ധീകരണത്തിനു വേണ്ടുന്ന വസ്തുക്കൾ കൊടുക്കയും ചെയ്യട്ടെ. രാജാവിനു ബോധിച്ച യുവതി വസ്ഥിക്കു പകരം രാജ്ഞിയായിരിക്കട്ടെ. ഈ കാര്യം രാജാവിനു ബോധിച്ചു; അവൻ അങ്ങനെതന്നെ ചെയ്തു". (എസ്ഥേര്‍ 2:1-4).

അതേ വസ്ഥിക്ക് സിംഹാസനം നഷ്ടപ്പെട്ടു, എന്നാല്‍ അടുത്ത ഉത്തരവാദിത്വം എടുക്കേണ്ടവര്‍ ആരായാലും തയ്യാറാവേണ്ടത്‌ ആവശ്യമാണ്‌. എസ്തേറിനെ പോലെ, നമ്മുടെ മണവാളന്‍റെ മുമ്പാകെ ഒരുദിവസം നില്‍ക്കുവാന്‍ നാമെല്ലാവരും ഒരുങ്ങേണ്ടത് ആവശ്യമാണ്‌. വേദപുസ്തകം പറയുന്നു സഭ ക്രിസ്തുവിന്‍റെ മണവാട്ടിയാകുന്നു, രാജാവാകുന്ന മണവാളന്‍റെ മുമ്പാകെ അവന്‍റെ മണവാട്ടി കളങ്കം ഇല്ലാത്തവരായി നില്‍ക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു.
 
എഫെസ്യര്‍ 5:25-27 വരെ വേദപുസ്തകം പറയുന്നു, "ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ. അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിനും കറ, ചുളുക്കം മുതലായത് ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കുതന്നെ തേജസ്സോടെ മുൻനിറുത്തേണ്ടതിനും തന്നെത്താൻ അവൾക്കുവേണ്ടി ഏല്പിച്ചുകൊടുത്തു". ആ പ്രെത്യേക ദിവസത്തിനായി നിങ്ങള്‍ എത്രമാത്രം ഒരുക്കമുള്ളവരാകുന്നു? നിങ്ങള്‍ ക്രിസ്തുവിന്‍റെ മണവാട്ടിയാകുന്നു എന്ന കാര്യമെങ്കിലും നിങ്ങള്‍ക്ക്‌ അറിയുമോ?

യിസ്രായേല്യരും രാജാവിന്‍റെ മുമ്പാകെ പ്രത്യക്ഷമാകേണ്ട ഒരു സമയം അവര്‍ക്കുണ്ടായിരുന്നു, ഈ ഒരു കൂടിക്കാഴ്ചയ്ക്കായി അവര്‍ ഒരുങ്ങിയിരിക്കണമായിരുന്നു. പുറപ്പാട് 19:10-11 വരെ വേദപുസ്തകം പറയുന്നു, "യഹോവ പിന്നെയും മോശെയോടു കല്പിച്ചത്: നീ ജനത്തിന്‍റെ അടുക്കൽ ചെന്ന് ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക; അവർ വസ്ത്രം അലക്കി, മൂന്നാംദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ; മൂന്നാം ദിവസം യഹോവ സകല ജനവും കാൺകെ സീനായിപർവതത്തിൽ ഇറങ്ങും". 

പ്രധാനപ്പെട്ട ഒരുക്കം എന്നത് സകല മലിനതകളില്‍ നിന്നും പാപത്തില്‍ നിന്നും തങ്ങളെത്തന്നെ വേര്‍തിരിക്കുക എന്നതായിരുന്നു. യേശു തന്‍റെ രക്തം ചൊരിഞ്ഞു ആകയാല്‍ ആ പ്രത്യേക ദിവസത്തിനായി- കര്‍ത്താവിന്‍റെ ആ വലിയ ദിവസത്തിനായി നമുക്ക് വിശുദ്ധീകരിക്കപ്പെടുവാന്‍ സാധിക്കും. ഒരു മണവാളന്‍ തന്‍റെ മണവാട്ടിയെ അവന്‍റെ വീട്ടിലേക്കു കൂട്ടികൊണ്ടുപോകുവാന്‍ വരുന്നതുപോലെ, നമ്മെ നിത്യഭവനത്തില്‍ ചേര്‍ക്കുവാന്‍ വേണ്ടി യേശു വരുന്നുണ്ട്. എന്നാല്‍ ചോദ്യം എന്തെന്നാല്‍, ആ പ്രെത്യേക ദിവസത്തിനായി നിങ്ങള്‍ എത്രത്തോളം ഒരുക്കമുള്ളവരാകുന്നു? ഇത് പുനര്‍വിചിന്തനം ചെയ്യുവാനും നിങ്ങളുടെ ഹൃദയത്തേയും മനസ്സിനേയും വിശുദ്ധീകരിക്കുവാനുമുള്ള സമയമാകുന്നു.

Bible Reading: Leviticus 5-6
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഇന്ന് അങ്ങ് എന്നിലേക്ക്‌ അയച്ചിരിക്കുന്ന അവിടുത്തെ വചനത്തിന്‍റെ സത്യത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞാന്‍ ഇന്ന് എന്നെത്തന്നെ അങ്ങയുടെ മുമ്പാകെ സമര്‍പ്പിക്കുന്നു, അവിടുന്ന് എന്നെ ശുദ്ധീകരിക്കയും, നിര്‍മ്മലീകരിക്കയും ചെയ്യേണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. മണവാളന്‍റെ വരവിനായി ഞാന്‍ ഒരുങ്ങിയിരിക്കേണ്ടതിനായി എന്നെ ഇപ്പോള്‍ തന്നെ വിശുദ്ധീകരിച്ച് വേര്‍തിരിക്കേണമേ. ഇപ്പോള്‍ മുതല്‍ പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍, ഞാന്‍ കളങ്കമില്ലാത്ത ഒരു ജീവിതം നയിക്കുമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● നിങ്ങളുടെ ജീവിതത്തില്‍ യാഗപീഠത്തില്‍ നിന്നും യാഗപീഠത്തിലേക്ക് മുന്‍ഗണന നല്‍കുക
● ദിവസം 02 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ദൈവത്തിന്‍റെ സാന്നിദ്ധ്യത്തോടു സുപരിചിതമാകുക
● ഉൾമുറി
● പരിശുദ്ധാത്മാവിന്‍റെ എല്ലാ വരങ്ങളും എനിക്ക് വാഞ്ചിക്കുവാന്‍ കഴിയുമോ?
● വേദന - കാര്യങ്ങളെ മാറ്റുന്നവന്‍
● പ്രാര്‍ത്ഥനയില്ലായ്മ ദിവ്യമായ പ്രവര്‍ത്തികളെ തടസ്സപ്പെടുത്തുന്നു
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ