english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ശക്തി കൈമാറ്റം ചെയ്യുവാനുള്ള സമയമാണിത്
അനുദിന മന്ന

ശക്തി കൈമാറ്റം ചെയ്യുവാനുള്ള സമയമാണിത്

Saturday, 22nd of February 2025
1 0 146
Categories : എസ്തറിൻ്റെ രഹസ്യങ്ങൾ: പരമ്പര (Secrets Of Esther: Series)
"കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയർച്ചവരുന്നത്.
ദൈവം ന്യായാധിപതിയാകുന്നു; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു". (സങ്കീര്‍ത്തനം 75:6-7).


ശത്രു പരാജയപ്പെട്ടുക്കഴിഞ്ഞാല്‍, വിശുദ്ധന്മാര്‍ക്ക് രാജസ്ഥാനത്തേക്ക് മുന്നേറുവാനും വളരുവാനും സാധിക്കും. എസ്ഥേര്‍ 8:1-2 വരെ വേദപുസ്തകം പറയുന്നു, "അന്ന് അഹശ്വേരോശ്‍രാജാവ് യെഹൂദന്മാരുടെ ശത്രുവായ ഹാമാന്‍റെ വീട് എസ്ഥേർ രാജ്ഞിക്കു കൊടുത്തു; മൊർദ്ദെഖായിക്കു തന്നോടുള്ള ചാർച്ച ഇന്നതെന്ന് എസ്ഥേർ അറിയിച്ചതുകൊണ്ട് അവൻ രാജസന്നിധിയിൽ പ്രവേശം പ്രാപിച്ചു. രാജാവ് ഹാമാന്‍റെ പക്കൽനിന്ന് എടുത്ത തന്‍റെ മോതിരം ഊരി മൊർദ്ദെഖായിക്കു കൊടുത്തു; എസ്ഥേർ മൊർദ്ദെഖായിയെ ഹാമാന്‍റെ വീട്ടിനു മേൽവിചാരകനാക്കി വച്ചു".

രാജാവിന്‍റെ സ്വന്തം മുദ്ര മോതിരം മൊർദ്ദെഖായിക്കു കൊടുത്തത് സൂചിപ്പിക്കുന്നത് അവന്‍ വഹിച്ചിരുന്ന അധികാരവും തന്‍റെ പദവിയുടെ അടയാളവും ആയിരുന്നു. അധികാരം യെഹൂദന്മാരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഇപ്പോള്‍ യെഹൂദന്മാര്‍ക്ക് കൊട്ടാരത്തിലും ആ രാജ്യത്തിലെ മന്ത്രിസഭയിലും ശബ്ദമുയര്‍ത്തുവാനുള്ള അവകാശമുണ്ട്‌. വധിക്കപ്പെടുവാന്‍ വേണ്ടി വിധിക്കപ്പെട്ട അതേ ജനങ്ങള്‍ തന്നെ കേവലം ജീവിച്ചിരിക്കുക മാത്രമല്ല എന്നാല്‍ രാജ്യത്തിന്‍റെ നേതൃത്വ ഘടനയില്‍ പൂര്‍ണ്ണ പങ്കുവഹിക്കുന്നു. മൊർദ്ദെഖായി ഇപ്പോള്‍ രാജാവിന്‍റെ കൊട്ടാരത്തിലെ മറ്റൊരു പ്രമാണിയല്ല; അദ്ദേഹം ഇപ്പോള്‍ രാജാവ് കഴിഞ്ഞാല്‍ അടുത്ത വ്യക്തിയാകുന്നു. 

രാജാവ് തന്‍റെ മോതിരം അവനു കൊടുത്തു. ആ കാലങ്ങളില്‍, ഒരു രേഖ എഴുതിയതിനു ശേഷം രാജാവ് അത് വിളംബരം ചെയ്യുവാന്‍ ആഗ്രഹിക്കുമ്പോള്‍, രാജാവിന്‍റെ മോതിരം ഉപയോഗിച്ചാണ് ആ രേഖ മുദ്ര വെക്കുന്നത്. അത് അധികാരത്തിന്‍റെ ഒരു അടയാളമായിരുന്നു. ആ മുദ്രയുള്ള ഏതെങ്കിലും രേഖ ആളുകള്‍ കണ്ടാല്‍, അവര്‍ ആ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമായിരുന്നു. അതേ മോതിരം തന്നെയായിരുന്നു രാജാവ് മൊർദ്ദെഖായിക്കു കൊടുത്തത്. ഇപ്പോള്‍ അദ്ദേഹത്തിനു ആ രാജ്യത്തുള്ള അധികാരത്തിന്‍റെ വ്യാപ്തിയെക്കുറിച്ച് നിങ്ങള്‍ക്ക്‌ അനുമാനിക്കാവുന്നതാണ്. ഒരിക്കല്‍ ഒരു അടിമയായിരുന്ന മനുഷ്യന്‍ രാജ്യത്തിന്‍റെ അധികാരത്തിലെ രണ്ടാംസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നു. അവന്‍ രാജാവിന്‍റെ രണ്ടാമന്‍ ആയിരുന്നു.

വേദപുസ്തകം പറയുന്നു ഉയര്‍ച്ച വരുന്നത് കര്‍ത്താവിങ്കല്‍ നിന്നുമാകുന്നു. ആരൊക്കെ നിങ്ങളെ തരംതാഴ്ത്തിയെന്നോ അല്ലെങ്കില്‍ എത്രത്തോളം അവര്‍ നിങ്ങളെ മറന്നുക്കളഞ്ഞു എന്നോ കാര്യമാക്കേണ്ട; സമയം ആകുമ്പോള്‍ അധികാരം നിങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ചോദ്യം എന്തെന്നാല്‍, മന്ത്രിസഭയിലെ മറ്റു അംഗങ്ങള്‍ എവിടെ ആയിരുന്നു? ഹാമാന്‍ കഴിഞ്ഞാല്‍ അടുത്ത അധികാരി ആരായിരുന്നു? അവര്‍ കുറച്ചു കാലങ്ങള്‍ രാജാവിനോടുകൂടെ ആയിരുന്നതുകൊണ്ട് അവരില്‍ നിന്നും ഒരുവനെ അവന്‍റെ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുവാന്‍ രാജാവിനു കഴിയുമായിരുന്നില്ലേ? രാജാവിന്‍റെ രണ്ടാമനായി ആ രാജ്യത്തിന്‍റെ മന്ത്രിസഭയിലേക്ക് എന്തുകൊണ്ടാണ് പുതിയ ഒരു വ്യക്തിയെ കൊണ്ടുവന്നത്? ആ ആളുകളില്‍ അധികം പേരും ആ മുദ്ര മോതിരം രാജാവിന്‍റെ കൈയ്യില്‍ കിടക്കുന്നത് മാത്രമേ കണ്ടിട്ടുള്ളു എന്നാല്‍ ഒരിക്കല്‍ പോലും അതിലൊന്ന് തൊടുവാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അവരുടെ സാന്നിധ്യത്തില്‍ വെച്ചുതന്നെ, മൊർദ്ദെഖായിക്ക് അധികാരം നല്‍കപ്പെട്ടു.

എന്‍റെ സുഹൃത്തേ, നിങ്ങളെക്കുറിച്ചു ദൈവത്തിനു മഹത്തായ പദ്ധതികളുണ്ട്. നിങ്ങളുടെ വഴികളെ ഉയര്‍ത്തുവാന്‍ നിങ്ങള്‍ ആരേയും സ്വാധീനിക്കേണ്ട ആവശ്യമില്ല; സ്ഥാനക്കയറ്റം ലഭിക്കുവാന്‍ നിങ്ങള്‍ കൊല്ലുകയോ ചതിക്കയോ ചെയ്യേണ്ട ആവശ്യമില്ല. ജീവിതത്തില്‍ ഉയരുവാനും മാറ്റങ്ങള്‍ ആസ്വദിക്കുവാനും ഹാമാനെപോലെ ദോഷങ്ങള്‍ നിരൂപിക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ എവിടെ ആയിരിക്കുന്നു എന്നതിനെ സംബന്ധിച്ചു ദൈവത്തിനു അറിയാം, മാത്രമല്ല നിങ്ങളെക്കുറിച്ചു ദൈവത്തിനു വലിയ പദ്ധതികളുണ്ട്. ഒരു വ്യക്തിയെ താഴ്ത്തുവാനും മറ്റൊരുവനെ ഉയര്‍ത്തുവാനും ദൈവത്തിനു നന്നായി അറിയാം. അവന്‍ ഹാമാനെ താഴേക്ക്‌ കൊണ്ടുവന്നതുപോലെ, അവന്‍ നിങ്ങളുടെ ശത്രുക്കളെ താഴെ കൊണ്ടുവരികയും നിങ്ങളെ അവരുടെ സ്ഥാനങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്യും.

നിങ്ങള്‍ അവന്‍റെ മക്കളാകുന്നു, നിങ്ങള്‍ രാജകീയ അനുഭവത്തിനായി വീണ്ടെടുക്കപ്പെട്ടവര്‍ ആകുന്നു. നിങ്ങള്‍ ഒരു അടിമയല്ല മറിച്ച് ഒരു രാജാവാകുന്നു. വെളിപ്പാട് 1:6 പറയുന്നു, "നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്‍റെ രക്തത്താൽ വിടുവിച്ചു തന്‍റെ പിതാവായ ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന് എന്നെന്നേക്കും മഹത്ത്വവും ബലവും; ആമേൻ". നാം വീണ്ടെടുക്കപ്പെട്ടിരിക്കുന്നത് അടിമകളായിരിക്കുവാനല്ല പ്രത്യുത ഭരിക്കുവാനും നയിക്കുവാനും വേണ്ടിയാകുന്നു. ഉയര്‍ച്ച പ്രാപിക്കുവാന്‍ ഇപ്പോള്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നവര്‍ ആകുന്നുവോ? ഭാരപ്പെടേണ്ട; ദൈവം നിങ്ങള്‍ക്കുവേണ്ടി കടന്നുവരുന്നു. നിങ്ങളുടെ സ്ഥാനങ്ങള്‍ക്കുവേണ്ടി ദൈവം ഇപ്പോള്‍തന്നെ ഒരുക്കങ്ങള്‍ നടത്തുകയാണ്. നിങ്ങള്‍ക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള മോതിരം ദൈവം തയ്യാറാക്കുന്നു. 

അതുകൊണ്ട്, ശരിയായ മനോഭാവം ഉള്ളവര്‍ ആയിരിക്കുക. നിങ്ങള്‍ ഇപ്പോഴും ഉന്നതങ്ങളില്‍ എത്താത്തതുകൊണ്ട് നിരാശപ്പെടുവാനും താണതരത്തിലുള്ളവര്‍ എന്ന് തോന്നുവാനും എളുപ്പമാകുന്നു. ശത്രു ആ സ്ഥാനം വെച്ചുകൊണ്ടിരിക്കുന്നത് നിങ്ങള്‍ക്ക്‌ വേണ്ടിയാകുന്നുവെന്ന് നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട്, നിങ്ങള്‍ എവിടെ ആയിരിക്കുന്നു എന്നോര്‍ത്ത് സന്തോഷിക്കുക. ദൈവത്തെ സേവിക്കുന്നവരും നിങ്ങളുടെ ഉത്തരവാദിത്വത്തോടു സമര്‍പ്പണമുള്ളവരും ആയിരിക്കുക. തക്കസമയത്ത്, ദൈവത്തിന്‍റെ കൈ നിങ്ങളെ ഉയര്‍ത്തുവാന്‍ ഇടയാകും.

Bible Reading: Numbers 21-22
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍ എനിക്കുവേണ്ടി അങ്ങയുടെ പക്കലുള്ള മഹത്തായ പദ്ധതിയ്ക്കായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞാന്‍ ഒരു തെറ്റല്ലായ്കയാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ ശക്തിയുള്ള കൈ എന്നെ നിലത്തുനിന്നും ഉന്നതങ്ങളില്‍ എത്തിക്കുമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ പോകേണ്ടുന്ന വഴിയിലൂടെ അങ്ങ് എന്നെ നയിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ശരിയായ മനോഭാവം നിലനിര്‍ത്തുവാന്‍ അങ്ങയുടെ ആത്മാവിനാല്‍ അവിടുന്ന് എന്നെ സഹായിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● നിങ്ങളുടെ ഭവനത്തിന്‍റെ പരിതഃസ്ഥിതി മാറ്റുക - 2 
● തെറ്റായ ചിന്തകള്‍
● ചെത്തിയൊരുക്കുന്ന കാലങ്ങള്‍ -3
● കരുതിക്കൊള്ളും
● ദൈവം പ്രതിഫലം നല്‍കുന്ന ഒരുവനാണ്.
● ദൈവത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം
● നടക്കുവാന്‍ ശീലിക്കുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ