english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദൂതന്മാരുടെ സഹായം എങ്ങനെ പ്രയോഗക്ഷമമാക്കാം
അനുദിന മന്ന

ദൂതന്മാരുടെ സഹായം എങ്ങനെ പ്രയോഗക്ഷമമാക്കാം

Wednesday, 5th of March 2025
1 0 155
Categories : മാലാഖമാർ (Angels)
"നീ അവനോടു പ്രാർഥിക്കും; അവൻ നിന്‍റെ പ്രാർഥന കേൾക്കും; നീ നിന്‍റെ നേർച്ചകളെ കഴിക്കും". (ഇയ്യോബ് 22:27).

നിങ്ങള്‍ പ്രാര്‍ത്ഥനയില്‍ ദൈവത്തെ യഥാര്‍ത്ഥമായി വിളിച്ചപേക്ഷിക്കുകയാണെങ്കില്‍, നിങ്ങളുടെ പ്രയാസമേറിയ സമയങ്ങളില്‍ അവന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ജീവിതത്തില്‍ ആകമാനം ഒരു മാറ്റമുണ്ടാകും. സൂര്യനു കീഴില്‍ സകല കാര്യങ്ങളും ചെയ്താലും പ്രാര്‍ത്ഥിക്കാന്‍ തയ്യാറാകാത്ത ആളുകളുണ്ട്. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, കേള്‍ക്കുന്ന ചെവി മാത്രമല്ല അവന്‍ നല്‍കുന്നത് വഴിനടത്തുന്ന കരങ്ങളും അവന്‍ നല്‍കുന്നു. നിങ്ങള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ച സമയമാണിത്.

നീ ഒരു കാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും; നിന്‍റെ വഴികളിൽ വെളിച്ചം പ്രകാശിക്കും. (ഇയ്യോബ് 22:28).

നാം സംസാരിക്കുന്ന വാക്കുകള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുകയും അദൃശ്യമായ ആത്മീക ലോകത്തിലേക്ക് നമ്മെ ബന്ധിപ്പിക്കുകയും ചെയ്യും. സദൃശ്യവാക്യങ്ങള്‍ 18:21ല്‍, നാം ഇങ്ങനെ വായിക്കുന്നു, "മരണവും ജീവനും നാവിന്‍റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്‍റെ ഫലം അനുഭവിക്കും". മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, നാം സംസാരിക്കുന്ന വാക്കുകള്‍ക്ക് പരിണിതഫലങ്ങള്‍ ഉണ്ടാകും. മറ്റൊരു പരിഭാഷ പറയുന്നു, "കൊല്ലുവാനോ അഥവാ ജീവന്‍ നല്‍കുവാനോ കഴിയുന്ന തരത്തില്‍ ശക്തിയുള്ളതാണ് നിങ്ങളുടെ വാക്കുകള്‍...". കൂടാതെ, പുതിയ നിയമത്തില്‍, 1 പത്രോസ് 3:10 ല്‍ നാം ഇപ്രകാരം വായിക്കുന്നു, "ജീവനെ ആഗ്രഹിക്കയും ശുഭകാലം കാൺമാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്‍റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ". നമ്മുടെ ജീവിതത്തിന്‍റെ നിലവാരവും അതിന്‍റെ ദൈര്‍ഘ്യവും നാം പറയുന്നതായ വാക്കുകളെ ആശ്രയിച്ചിരിക്കും.

കല്പനകള്‍ രാജാക്കന്മാരുടെ പ്രത്യേക അവകാശങ്ങളാണ്. ഒരു രാജാവ് എന്തെങ്കിലും കല്പന പുറപ്പെടുവിക്കുമ്പോള്‍, അത് ദേശത്തിന്‍റെ നിയമമായി മാറുന്നു. ക്രിസ്തുവില്‍, നാം സ്വര്‍ഗീയ സ്ഥലങ്ങളില്‍ ഇരുത്തപ്പെട്ടിരിക്കുന്ന രാജാക്കന്മാരും പുരോഹിതന്മാരും ആകുന്നു, മാത്രമല്ല ദൈവത്തിന്‍റെ ഹിതവും വചനവും അനുസരിച്ചു നമുക്ക് കല്പ്പിക്കുവാന്‍ സാധിക്കും. നിങ്ങള്‍ അങ്ങനെ ചെയ്യുമ്പോള്‍, ആത്മീക ലോകത്തില്‍ ഒരു നിയമം സ്ഥാപിക്കപ്പെടുന്നു, അങ്ങനെ നാം കല്പിക്കുന്നത്  സംഭവിക്കുകയും ചെയ്യുന്നു.

ഒരിക്കല്‍, ഒരു യോഗം നടന്നുകൊണ്ടിരിക്കുമ്പോള്‍, ഒരു സ്ത്രീയുടെ ഏകദേശം അഞ്ചു വയസ്സ് മാത്രം പ്രായമുള്ള ചെറിയ മകനെ മണിക്കൂറുകളോളമായി കാണുന്നില്ല എന്ന വാര്‍ത്തയുമായി അവള്‍ക്കു ഒരു വിളി വന്നു. അവളുടെ അയല്പക്കകാരും കുടുംബാംഗങ്ങളും എല്ലായിടത്തും അവനുവേണ്ടി തിരച്ചില്‍ നടത്തി. മോശമായത് സംഭവിക്കുമോയെന്നു അവര്‍ ഭയപ്പെട്ടു. അവള്‍ കണ്ണുനീരിലായി, എന്നാല്‍ കര്‍ത്താവിനെ ആരാധിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. യോഗത്തിന്‍റെ അവസാനത്തില്‍, അവള്‍ വേദിയിലേക്ക് ഓടിവന്നു തളര്‍ന്നുവീണു. ആ നിമിഷത്തില്‍, ആത്മാവിന്‍റെ ശക്തി എന്നിലൂടെ പ്രവഹിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു, അപ്പോള്‍ അവളുടെ മകന്‍ സുരക്ഷിതമായി മടങ്ങിവരും എന്ന് പ്രഖ്യാപിക്കുവാനായി ഞാന്‍ മുഴുസഭയോടും ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനു ശേഷം, അവളുടെ മകന്‍ സുരക്ഷിതനായിരിക്കുന്നു എന്ന വാര്‍ത്തയുമായി ഞങ്ങള്‍ക്ക് ഒരു കോള്‍ വന്നു. ദുരൂഹമായ സാഹചര്യത്തിലാണ് അവര്‍ അവനെ കണ്ടെത്തിയത്. ഞങ്ങള്‍ ഒരു കല്പന പുറപ്പെടുവിച്ചു, അത് സംഭവിക്കുകയും ചെയ്തു.

അവസാന നാളിലെ കൊയ്ത്തിലും അതുപോലെ ദൈവത്തിന്‍റെ മഹത്വം ഭൂമിയില്‍ പ്രകടമാകുന്നതിലും സഭയെ സഹായിക്കുവാന്‍ വേണ്ടി അനേകായിരം ദൂതന്മാരുടെ സൈന്യത്തെ ഭൂമിയിലേക്ക്‌ അയക്കുന്നതിന്‍റെ ഒരു ദര്‍ശനം ലഭിച്ചതായ ഒരു ദൈവപുരുഷന്‍റെ സാക്ഷ്യം ഈ അടുത്ത സമയത്ത് ഞാന്‍ കേള്‍ക്കുകയുണ്ടായി. ഈ ദൂതന്മാര്‍ക്ക് വില്ലുകള്‍ ഉണ്ടായിരുന്നു എന്നാല്‍ അവരുടെ വില്ലുകളില്‍ അമ്പുകള്‍ ഇല്ലായിരുന്നു എന്നത് അദ്ദേഹം ശ്രദ്ധിച്ചു. സഭയാകുന്ന നാം, അധികാരത്തോടെ ദൈവത്തിന്‍റെ വചനം പ്രഖ്യാപിക്കുമ്പോള്‍, നാം അവരുടെ വില്ലുകളില്‍ അമ്പുകള്‍ തൊടുക്കുകയും, അത് അന്ത്യകാല ഉണര്‍വിനെ ഈ ഭൂമിയില്‍ കൊണ്ടുവരുവാന്‍ വേണ്ടി അവര്‍ ഭൂതലത്തില്‍ മുഴുവനും എയ്യുകയും ചെയ്യുമെന്ന് കര്‍ത്താവ് അവനോടു പറഞ്ഞു. എബ്രായര്‍ 1:14 ഇപ്രകാരം പറയുന്നു, കര്‍ത്താവിന്‍റെ ദൂതന്മാര്‍, ". . . . . രക്ഷ പ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷയ്ക്ക് അയയ്ക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?". നാം പറയുന്നതായ വാക്കുകളില്‍ കൂടിയാണ് ദൂതന്മാരുടെ പ്രവര്‍ത്തികള്‍ സചീവമാകുന്നത്.

ഇതിനെ സ്ഥിരീകരിക്കുന്ന മറ്റൊരു തിരുവെഴുത്ത് മത്തായി 6:10 ല്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കണമെന്ന് യേശു തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചു പറഞ്ഞതായ ഭാഗമാണ്, "നിന്‍റെ രാജ്യം വരേണമേ; നിന്‍റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ". ശരിയായ ഗ്രീക്ക് ഭാഷയില്‍, ഇതൊരു അഭ്യര്‍ത്ഥനയല്ല മറിച്ച് ഒരു പ്രഖ്യാപനമാണ്. അത് ഇപ്രകാരമാണ് കൊടുത്തിരിക്കുന്നത്: "ദൈവരാജ്യം വരേണം, ദൈവത്തിന്‍റെ ഹിതം സ്വര്‍ഗ്ഗത്തിലെ പോലെതന്നെ ഭൂമിയിലും നിറവേറിടേണം". ദൈവത്തിന്‍റെ വചനത്തിനു അനുസൃതമായ പ്രഖ്യാപനങ്ങളും കല്പനകളും വഴി സ്വര്‍ഗ്ഗത്തെ ഭൂമിയിലേക്ക്‌ കൊണ്ടുവരുവാന്‍ സാധിക്കും.

നമ്മുടെ വാക്കുകളും, പ്രഖ്യാപനങ്ങളും, ഏറ്റുപറച്ചിലുകളും നാം കാണുകയും, കേള്‍ക്കുകയും അല്ലെങ്കില്‍ അനുഭവിക്കുകയും ചെയ്യുന്നതിന്‍റെ അടിസ്ഥാനത്തിലല്ല മറിച്ച് ദൈവം തന്‍റെ വചനത്തില്‍ പറഞ്ഞിരിക്കുന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കണം എന്നത് പ്രധാനപെട്ട കാര്യമാണ്.

Bible Reading: Deuteronomy 12-14
പ്രാര്‍ത്ഥന
1. യഹോവ എന്‍റെ ഇടയനാകുന്നു. അതുകൊണ്ട് എന്‍റെ ജീവിതത്തില്‍ ഒരു നന്മയ്ക്കും കുറവുണ്ടാകുകയില്ല, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 23:1).

2. കര്‍ത്താവ് എന്‍റെ കുടുംബത്തിന്‍റെ ഇടയനാകുന്നു. ഞങ്ങള്‍ക്ക് ഒരു നന്മയ്ക്കും മുട്ടുണ്ടാകുകയില്ല, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 23:1).

3. ഞാന്‍ വാലല്ല; തലയായിരിക്കും. ഞാന്‍ എല്ലായിപ്പോഴും ഉയര്‍ച്ച പ്രാപിക്കും, താഴ്ച പ്രാപിക്കുകയില്ല, യേശുവിന്‍റെ നാമത്തില്‍. (ആവര്‍ത്തനപുസ്തകം 28:13).

4. എന്‍റെ ശത്രുക്കള്‍ എനിക്കായി ഒരുക്കിയ കെണികള്‍ അവരെത്തന്നെ പിടികൂടും, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 7:14-15).

5. ഞാന്‍ ഈ ഭൂമിയില്‍ ജീവിക്കുന്നിടത്തോളം, ഒരു ശക്തിയ്ക്കും എനിക്കെതിരായി നില്‍ക്കുവാന്‍ കഴിയുകയില്ല, യേശുവിന്‍റെ നാമത്തില്‍. യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ, അവന്‍ എന്നോടും എന്‍റെ കുടുംബത്തോടും കൂടെയിരിക്കും. അവന്‍ എന്നെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല, യേശുവിന്‍റെ നാമത്തില്‍. (യോശുവ 1:5).

6. നന്മയും, കരുണയും, അചഞ്ചലമായ സ്നേഹവും എന്നേയും എന്‍റെ കുടുംബാംഗങ്ങളെയും, എന്‍റെ ജീവിതത്തിലെ എല്ലാ ദിവസങ്ങളിലും, എന്‍റെ നാളുകളിലുടനീളവും പിന്തുടരും, കര്‍ത്താവിന്‍റെ ആലയം (അവന്‍റെ സാന്നിധ്യവും) യേശുവിന്‍റെ നാമത്തില്‍ എന്‍റെ വാസസ്ഥലമായിരിക്കും. . . (സങ്കീര്‍ത്തനം 23:6).

7. ഞാന്‍ ദൈവത്തിന്‍റെ ആലയത്തിലെ പച്ചയായ ഒരു ഒലിവ് വൃക്ഷംപോലെ ആയിരിക്കും; ഞാൻ ദൈവത്തിന്‍റെ ദയയിലും കരുണയിലും എന്നും എന്നേക്കും വിശ്വസിക്കുകയും ആത്മവിശ്വാസത്തോടെ ആശ്രയിക്കുകയും ചെയ്യുന്നു. (സങ്കീര്‍ത്തനം 52:8).

8. മറ്റുള്ളവര്‍ തിരസ്കരിക്കപ്പെട്ട സ്ഥാനത്ത്, യേശുവിന്‍റെ നാമത്തില്‍ ഞാന്‍ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യും.

Join our WhatsApp Channel


Most Read
● അന്യഭാഷ സംസാരിച്ച് അഭിവൃദ്ധി ഉണ്ടാക്കുക
● ദിവസം39:40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ മാറ്റത്തെ സ്വീകരിക്കുക
● ഉത്പ്രാപണം (യേശുവിന്‍റെ മടങ്ങിവരവ്) എപ്പോള്‍ സംഭവിക്കും?
● ആത്മീക വാതിലുകളുടെ മര്‍മ്മങ്ങള്‍
● അഗാപേ' സ്നേഹത്തില്‍ എങ്ങനെ വളരാം?
● പിതാവിന്‍റെ ഹൃദയം വെളിപ്പെട്ടിരിക്കുന്നു
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ