രാജും പ്രിയയും വലിയൊരു സാമ്പത്തീക പ്രതിസന്ധി നേരിടുകയായിരുന്നു. ഒരു രാത്രിയില്‍, അവരുടെ മക്കള്‍ ഉറങ്ങിയതിനു ശേഷം, ദൈവത്തിന്‍റെ സഹായത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി അവര്‍ തങ്ങളുടെ സോഫയില്‍ ഇരുന്നു. പെട്ടെന്ന് ഒരു ശബ്ദം ഇങ്ങനെ പറയുന്നതായി അവര്‍ കേട്ടു, "നിങ്ങള്‍ക്ക് സഹായം ആവശ്യമാണെങ്കില്‍, 9-1-1 എന്ന നമ്പറില്‍ വിളിക്കുക", അത് പലപ്രാവശ്യം കേട്ടു. അത്ഭുതത്തോടെ അവര്‍ പരസ്പരം നോക്കി.
അവരുടെ മകന്‍റെ കളിപ്പാട്ടങ്ങള്‍ സൂക്ഷിച്ചിരുന്ന മൂലയില്‍ നിന്നാണ് ആ ശബ്ദം വരുന്നതെന്ന് അവര്‍ക്ക് തോന്നി. അവര്‍ അവിടേക്ക് പോയി, ലൈറ്റ് ഓണ്‍ ചെയ്തു, അപ്പോള്‍ അവിടെ തറയുടെ നടുവില്‍ അവരുടെ മകന്‍റെ കളിപ്പാട്ടമായ ആംബുലന്‍സ് ഒഴികെ ബാക്കിയെല്ലാം സാധാരണ നിലയിലായിരുന്നു എന്ന് അവര്‍ കണ്ടു. രാജ് അതിലെ ഒരു ബട്ടണില്‍ അമര്‍ത്തിയപ്പോള്‍, "നിങ്ങള്‍ക്ക് സഹായം ആവശ്യമാണെങ്കില്‍, 9-1-1 എന്ന നമ്പറില്‍ വിളിക്കുക" എന്ന ശബ്ദം അത് പുറപ്പെടുവിച്ചു. ആ കളിപ്പാട്ടം താനേ എങ്ങനെ ഓണായി എന്ന് അവര്‍ അമ്പരന്നു. പിന്നീട്, പരിശുദ്ധാത്മാവ് തന്നോടു ഇങ്ങനെ പറയുന്നതായി രാജിനു തോന്നി, "നിങ്ങള്‍ക്ക് സഹായം ആവശ്യമാണെങ്കില്‍, 9-1-1 എന്ന നമ്പറില്‍ വിളിക്കുക - സങ്കീര്‍ത്തനം 91:1". അവര്‍ വേദപുസ്തകം എടുത്തു ആ വാക്യം വായിക്കുകയുണ്ടായി: "അത്യുന്നതന്‍റെ മറവിൽ വസിക്കയും സർവശക്തന്‍റെ നിഴലിൻകീഴിൽ പാർക്കയും ചെയ്യുന്നവൻ".
ദൈവവുമായുള്ള അവരുടെ ബന്ധത്തിനും, 'സര്‍വ്വശക്തന്‍റെ സാന്നിധ്യത്തിലും', അവര്‍ക്കായിരിക്കുവാന്‍ കഴിയുന്ന 'അവന്‍റെ മറവിലും' കൂടുതല്‍ ശ്രദ്ധ കൊടുക്കുവാന്‍ വേണ്ടി അവരെ കാണിക്കുന്നതിനുള്ള ദൈവത്തിന്‍റെ മാര്‍ഗ്ഗമാണിത് എന്ന് രാജിനും പ്രിയയ്ക്കും തോന്നി. ദൈവവുമായുള്ള ഈ അടുത്ത ബന്ധത്തിനായി അവര്‍ തങ്ങളെത്തന്നെ സമര്‍പ്പിച്ചപ്പോള്‍ അവരുടെ സാമ്പത്തീക പ്രശ്നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിനു ദൈവം അവരെ നയിക്കുമെന്ന് അവര്‍ വിശ്വസിച്ചു.
അത്യുന്നതന്‍റെ 'മറവിനു' നാം ശ്രദ്ധ കൊടുക്കുമ്പോള്‍, സ്വര്‍ഗ്ഗത്തില്‍ നിന്നും ശക്തമായ കാര്യങ്ങള്‍ ഭൂമിയില്‍ സംഭവിക്കുമെന്ന് ഞാന്‍ സത്യമായും വിശ്വസിക്കുന്നു.
ദൈവത്തോട് ഏറ്റവും അടുത്തിരിക്കുന്നതിന്‍റെ സന്തോഷത്തില്‍ നിന്നും നമ്മെ അകറ്റുവാനും നമ്മെ ആശയകുഴപ്പത്തിലാക്കുവാനും നരകവും അതിന്‍റെ പിശാചുക്കളും കഠിനമായി പരിശ്രമിക്കുന്നു. 'അത്യുന്നതന്‍റെ മറവിൽ' നിന്നും നമ്മുടെ സമയവും ഊര്‍ജ്ജവും എടുത്തുക്കളയുന്ന തരത്തിലാണ് ഇന്നത്തെ ലോകം സജ്ജീകരിച്ചിരിക്കുന്നത്. പലപ്പോഴും, പലവിധമായ പ്രവര്‍ത്തികളില്‍ വിശുദ്ധന്മാര്‍ കര്‍മ്മനിരതര്‍ ആയിരിക്കുവാന്‍ സഭ വളരെയധികം പരിശ്രമിക്കുന്നു. ദൈവവുമായുള്ള തങ്ങളുടെ 'രഹസ്യജീവിതം' വളരെ പ്രചോദനാത്മകവും ജീവന്‍ നിറഞ്ഞതും അങ്ങനെയായിരിക്കുവാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതും ആയിരിക്കുന്നതായ വിശ്വാസികളെ കണ്ടെത്തുന്നത് വിരളമാണ്.
'അത്യുന്നതന്‍റെ മറവിൽ' സമയങ്ങള്‍ ചിലവഴിക്കുന്നത് ശക്തമായ ഒരു ക്രിസ്തീയ ജീവിതത്തിനു അനിവാര്യമായ കാര്യമാകുന്നുവെന്ന് അനേകം വിശ്വാസികള്‍ക്കും അറിയാം, എന്നാല്‍ അനുദിനവും അങ്ങനെ ചെയ്യുന്നത് അവര്‍ക്ക് പ്രയായസമായി മാറുന്നു. നിങ്ങളുടെ ക്രിസ്തീയ ജീവിതത്തില്‍ നിങ്ങളുടെ സാധ്യതയ്ക്കു അനുസൃതമായി ജീവിക്കുവാന്‍ കഴിയാതെ കുടുങ്ങികിടക്കുന്നതായി തോന്നുന്നത് എന്താണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍, നാം ക്ഷീണിതരാകുമ്പോള്‍, നവ്യാനുഭവം ഉണ്ടാകുവാന്‍ ടെലിവിഷന്‍, ഒരു നിശാ പരിപാടി, അല്ലെങ്കില്‍ ഒരു നല്ല ഗാനമേള എന്നിവയിലേക്ക് നാം തിരിയുന്നു. ഈ പ്രവര്‍ത്തികളെല്ലാം നമ്മെ ഉന്മേഷപ്രദമാക്കുമെന്നു നാം ചിന്തിക്കുന്നു, എന്നാല്‍ അവ പലപ്പോഴും നമ്മെ ശൂന്യരാക്കി വിടുകയാണ് ചെയ്യുന്നത്. ശാന്തമായി ഇരിക്കുന്നതും, ദൈവവചനം ശ്രവിക്കുന്നതും, അവന്‍റെ സന്നിധിയില്‍ ആയിരിക്കുകയും ചെയ്യുന്നതിലൂടെ നമുക്ക് ലഭിക്കുന്നതായ ശക്തി ഈ വ്യതിചലനങ്ങള്‍ക്ക് നല്‍കുവാന്‍ കഴിയുകയില്ല എന്ന് നാം ആഴത്തില്‍ തിരിച്ചറിയുന്നു. ശരിയായ ശക്തിയും നിറവും കണ്ടെത്തുവാന്‍ കഴിയുന്നത് ഇവിടെയാകുന്നു.
3അവൻ പകൽ ഏകദേശം ഒമ്പതാം മണി നേരത്ത് ഒരു ദർശനത്തിൽ ഒരു ദൈവദൂതൻ തന്‍റെ അടുക്കൽ അകത്തു വരുന്നത് സ്പഷ്ടമായി കണ്ടു; കൊർന്നേല്യൊസേ, എന്നു തന്നോടു പറയുന്നതും കേട്ടു. 4അവൻ അവനെ ഉറ്റുനോക്കി ഭയപരവശനായി: എന്താകുന്നു കർത്താവേ എന്നു ചോദിച്ചു. അവൻ അവനോട്: നിന്‍റെ പ്രാർഥനയും ധർമവും ദൈവത്തിന്‍റെ മുമ്പിൽ എത്തിയിരിക്കുന്നു. (അപ്പൊ.പ്രവൃ 10:3-4).
ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം കൊര്‍ന്നല്യോസിന്‍റെ ജീവിതത്തില്‍ നിന്നും പൊട്ടിപുറപ്പെട്ടതായ ഫലപ്രാപ്തി അതിശയിപ്പിക്കുന്നതായിരുന്നു. അത് കേവലം ഒരു വ്യക്തിപരമായ അനുഗ്രഹമല്ലായിരുന്നു; അതൊരു ദൈവീക പദ്ധതിയായിരുന്നു, അദ്ദേഹത്തിന്‍റെ കുടുംബത്തിനും അപ്പുറമായി ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന ഒരു അലയൊലിയാണിത്. അതുതന്നെ നിങ്ങള്‍ക്കും സംഭവിക്കാം. 'അത്യുന്നതന്‍റെ മറവിൽ' സമയങ്ങള്‍ ചിലവഴിക്കുക എന്നതാണ് അതിന്‍റെ രഹസ്യം.
Bible Reading: Deuteronomy 15-17
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, എന്നെ അങ്ങയുടെ ഹൃദയത്തിലേക്ക് അടുപ്പിക്കേണമേ. അങ്ങയുടെ മറവില്‍ ഞാന്‍ ആഴമായി വസിക്കുകയും അങ്ങയുടെ സംരക്ഷണ നിഴലില്‍ ഞാന്‍ ആശ്വാസം കണ്ടെത്തുകയും ചെയ്യട്ടെ, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 91:1).
കര്‍ത്താവേ, എന്‍റെ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും, അങ്ങ് എന്‍റെ ഉറച്ച സങ്കേതവും അചഞ്ചലമായ കോട്ടയും ആയിരിക്കുമെന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രഖ്യാപിക്കുന്നു. (സങ്കീര്‍ത്തനം 91:2).
Join our WhatsApp Channel

Most Read
● വീഴ്ചയില്‍ നിന്നും വീണ്ടെടുപ്പിലേക്കുള്ള ഒരു യാത്ര● നിങ്ങളുടെ വിടുതല്‍ എങ്ങനെ സൂക്ഷിക്കാം
● അവര്‍ ചെറിയ രക്ഷകന്മാര് ആകുന്നു
● വിത്തിന്റെ ശക്തി - 3
● നമ്മുടെ രക്ഷകന്റെ നിരുപാധികമായ സ്നേഹം
● നഷ്ടമായ രഹസ്യം
● നിങ്ങളുടെ മാനസീകാവസ്ഥയെ മെച്ചപ്പെടുത്തുക
അഭിപ്രായങ്ങള്‍