അനുദിന മന്ന
ജീവനുള്ളതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു മരണപ്പെട്ട മനുഷ്യന്‍
Friday, 11th of October 2024
1
0
249
Categories :
നരകം (Hell)
ധനവാനായൊരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനംപ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു. (ലൂക്കോസ് 16:19).
ഈ മനുഷ്യന്‍റെ പേര്‍ നമുക്ക് അറിയില്ല. ഇദ്ദേഹം ധനവാനായ ഒരു മനുഷ്യന്‍ ആയിരുന്നുവെന്നും ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനംപ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു എന്നും നമുക്ക് അറിയുവാന്‍ കഴിയുന്നു. ഈ മനുഷ്യനു അഞ്ച് സഹോദരന്മാര്‍ ഉണ്ടെന്നും നമുക്ക് അറിയാം. (ലൂക്കോസ്16:27).
ലാസർ എന്നു പേരുള്ളൊരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്‍റെ പടിപ്പുരയ്ക്കൽ കിടന്നു. ധനവാന്‍റെ മേശയിൽനിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്ന് അവന്‍റെ വ്രണം നക്കും. (ലൂക്കോസ്16:20-21).
ലാസര്‍ എന്ന് പേരുള്ള ഈ യാചകന്‍ ആ ധനവാനായ മനുഷ്യന്‍റെ പടിപുരയ്ക്കല്‍ കിടന്നിരുന്നു. ഇത് യേശു മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍പിച്ച ലാസര്‍ അല്ലായിരുന്നു.
ഈ മനുഷ്യന്‍റെ ശരീരം മുഴുവന്‍ വൃണങ്ങളാല്‍ നിറഞ്ഞിരുന്നു, തനിക്കുണ്ടായിരുന്ന ഏക ആശ്വാസം നായ്ക്കള്‍ വന്നു തന്‍റെ വൃണം നക്കുമെന്നതായിരുന്നു. ആ ധനവാനായ മനുഷ്യനോ അദ്ദേഹത്തിന്‍റെ അഞ്ചു സഹോദരന്മാരോ ഈ യാചകനെ ശ്രദ്ധിക്കുവാന്‍ തയ്യാറായില്ല.
ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്‍റെ മടിയിലേക്കു കൊണ്ടുപോയി. ധനവാനും മരിച്ച് അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തുനിന്ന് അബ്രാഹാമിനെയും അവന്‍റെ മടിയിൽ ലാസറിനെയും കണ്ടു. (ലൂക്കോസ്16:22-23).
ആ ധനവാനായ മനുഷ്യനും ലാസറും ഏകദേശം ഒരേ സമയങ്ങളിലാണ് മരിച്ചതെന്ന് തോന്നുന്നു. ധനവാനായ മനുഷ്യന്‍ മരണത്തില്‍ തന്‍റെ കണ്ണുകള്‍ അടച്ചു പിന്നീട് തുറന്നത് ചൂടിന്‍റെയും, യാതനയുടെയും, തീയുടെയും ലോകത്തിലാണ്. മറുഭാഗത്ത്, ആ യാചകനെ ദൂതന്മാര്‍ വ്യക്തിപരമായി സൂക്ഷിച്ചുകൊണ്ട് തനിക്ക് ആശ്വാസം ലഭിച്ച സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ അവന്‍ വിശ്വാസികളുടെ പിതാവായ അബ്രാഹാമിനെ വ്യക്തിപരമായി കണ്ടുമുട്ടി.
എന്നാല്‍, ആ ധനവാനായ മനുഷ്യന്‍, തനിക്കു പരിചിതമല്ലാത്ത, വേദപുസ്തകം 'പാതാളം' അഥവാ 'യാതനാസ്ഥലം' എന്ന് വിളിക്കുന്ന സ്ഥലത്ത് തന്നെത്തന്നെ കണ്ടെത്തി.
അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസർ വിരലിന്‍റെ അറ്റം വെള്ളത്തിൽ മുക്കി എന്‍റെ നാവിനെ തണുപ്പിക്കേണ്ടതിന് അവനെ അയയ്ക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചുപറഞ്ഞു. അതിന് അവൻ: എന്നാൽ പിതാവേ, അവനെ എന്‍റെ അപ്പന്‍റെ വീട്ടിൽ അയയ്ക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു; എനിക്ക് അഞ്ചു സഹോദരന്മാർ ഉണ്ട്; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു. (ലൂക്കോസ്16:24, 27-28).
മുമ്പ് കുലീനനായിരുന്നു ഈ വ്യക്തിയ്ക്ക്, തന്‍റെ ജീവിതകാലത്ത് ദൈവത്തിനായി നല്‍കുവാന്‍ സമയം ഉണ്ടായിരുന്നില്ല മാത്രമല്ല ദരിദ്രരോട് യാതൊരു അനുകമ്പയും തോന്നിയിട്ടില്ല. എന്നാല്‍ മരിച്ചുപോയവരുടെ ആത്മാക്കളുള്ള ഈ ലോകത്തില്‍, അവന്‍ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. രസകരമായി, ചൂടും തീജ്വാലകളും നിറഞ്ഞ അടിത്തട്ടിലെ ഇ കാരാഗൃഹത്തില്‍ നിന്നും തനിക്കു പുറത്തുകടക്കണമെന്ന് താന്‍ ഒരിക്കലും ആവശ്യപെട്ടില്ല. ഈ സ്ഥലത്തുനിന്നും ഒരു രക്ഷപ്പെടല്‍ ഇല്ല എന്ന് അവന്‍ ഒരുപക്ഷേ അറിഞ്ഞിരിക്കാം.
ഈ മനുഷ്യന്‍ തന്‍റെ കുടുംബത്തിലെ അംഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. അവന്‍റെ ജീവിത കാലത്ത് തനിക്കുവേണ്ടിയും തന്‍റെ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നതില്‍ ഇദ്ദേഹം തിരക്കുള്ളവനായിരുന്നു. ഇന്നും ഈ ലോകത്തില്‍ ഇതുപോലുള്ള ആളുകളുണ്ട്. ദയവായി അവരെപ്പോലെ ആകരുത്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ധനവാനായ ആ മനുഷ്യന്‍റെ ശരീരം അടയ്ക്കിയിരുന്നുവെങ്കിലും, തന്‍റെ പ്രാണനും ആത്മാവും എല്ലാ പഞ്ചേന്ദ്രിയങ്ങളോടുകൂടിയും പ്രവര്‍ത്തിച്ചിരുന്നു. താഴെ പറയുന്ന കാര്യങ്ങള്‍ അവന്‍ അനുഭവിച്ചു:
i) ഏറ്റവും അന്ധകാരം (ഇരുട്ട്)
ii) കത്തുന്ന അഗ്നി (കഠിനമായ വേദന)
iii) കരച്ചില്‍ (പശ്ചാത്താപം)
iv) പല്ലുകടി (കോപം).
v) പുക (കഠിനമായ ദാഹം).
vi) കത്തുന്ന പൊയ്ക (പീഡിപ്പിക്കുന്ന ചൂട്).
vii) കരച്ചില്‍ (വേദനയുടെ നിരന്തരമായ ശബ്ദം).
viii) നികത്തുവാന്‍ കഴിയാത്ത വിടവ് (നിത്യമായ വേര്‍തിരിവ്).
ix) മാനുഷീക ബന്ധങ്ങളുടെ നഷ്ടം (കുടുംബം, സുഹൃത്തുക്കള്‍ - അങ്ങേയറ്റം ഏകാന്തത).
x) മാനസീകമായ വേദന (സുഹൃത്തുക്കളില്‍, കുടുംബങ്ങളില്‍, പരിചയക്കാരില്‍ നിന്നും സുവിശേഷം നിരാകരിച്ചതിലുള്ള ഓര്‍മ്മകള്‍).
ഈ കഥയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട് കാരണം ഇത് മറ്റു സുവിശേഷങ്ങളില്‍ കാണുവാന്‍ കഴിയുന്നില്ല - ഇത് ലൂക്കോസിന്‍റെ സുവിശേഷത്തില്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ഉപമകളില്‍, യേശു ഒരിക്കലും പ്രെത്യേക പേരുകള്‍ പരാമര്‍ശിച്ചിരുന്നില്ല, എന്നാല്‍ ഈ പ്രെത്യേക വിഷയത്തില്‍, ലാസര്‍, അബ്രഹാം, മോശെ തുടങ്ങിയ പേരുകള്‍ യേശു പരാമര്‍ശിക്കുന്നു.
ദൈവവചനം ദൃഢമായി നമ്മോടു പറയുന്നു, "ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാല്‍" (എബ്രായര്‍ 9:27).
ഇപ്പോള്‍ ജീവിച്ചിരിക്കുന്ന നാം ഓരോരുത്തരും ഈ ജീവിതം വിട്ടു കടന്നുപോകും. ഈ കളിമണ്‍ കൂടാരങ്ങളില്‍ നിന്നും നാം വേര്‍പ്പെട്ടു കഴിയുമ്പോള്‍, പുനരുത്ഥാന ദിവസം അഥവാ ന്യായവിധി ദിവസം വരെ നമ്മുടെ നിത്യമായ ആത്മാവും ദേഹിയും ശേഷിക്കുന്നത് രണ്ടു സ്ഥലങ്ങളില്‍ മാത്രമാകും.
ഒരു സ്ഥലത്ത്, മരിച്ചുപോയവര്‍ ഒരുപക്ഷേ പ്രാര്‍ത്ഥിക്കുന്നയിടം (ധനവാനായ മനുഷ്യനെപോലെ) അവിടെ നിങ്ങള്‍ ഒരിക്കലും വരരുത്. അടുത്ത സ്ഥലത്ത്, ദൈവത്തിന്‍റെ സിംഹാസനത്തിനു മുമ്പാകെ നമുക്കുവേണ്ടി നിരന്തരമായി പക്ഷപാതം കഴിക്കുന്ന ഒരു മഹാപുരോഹിതനുണ്ട്.
സ്വര്‍ഗ്ഗം തീര്‍ച്ചയായും യാഥാര്‍ത്ഥ്യമാണ്, അതുപോലെതന്നെ നരകവും. ദയവായി ജീവിതം തീരുമാനിക്കുക - യേശുക്രിസ്തുവില്‍ നിത്യജീവനുണ്ട്. (യോഹന്നാന്‍ 3:16-17). നിങ്ങളുടെ കുടുംബാംഗങ്ങളുടെ രക്ഷയ്ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന
പ്രിയ കര്‍ത്താവായ യേശുവേ, അങ്ങ് ദൈവപുത്രന്‍ ആകുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. 2000 ത്തില്‍പരം വര്‍ഷങ്ങള്‍ക്കുമുമ്പ് അങ്ങ് ഭൂമിയിലേക്ക് വന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങ് എനിക്കുവേണ്ടി കുരിശില്‍ മരിച്ചുവെന്നും എന്‍റെ രക്ഷ്യ്ക്കുവേണ്ടി അങ്ങയുടെ രക്തം ചൊരിഞ്ഞുവെന്നും ഞാന്‍ വിശ്വസിക്കുന്നു. അങ്ങ് മരിച്ചവരില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗത്തിലേക്ക് കയറിപോയെന്നു ഞാന്‍ വിശ്വസിക്കുന്നു. അങ്ങ് ഈ ഭൂമിയിലേക്ക് തിരികെവരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്‍റെ പാപത്തെ ക്ഷമിക്കേണമേ. അങ്ങയുടെ വിലയേറിയ രക്തത്താല്‍ എന്നെ ശുദ്ധീകരിക്കേണമേ. എന്‍റെ ഹൃദയത്തിലേക്ക് വരേണമേ. ഇപ്പോള്‍ത്തന്നെ എന്‍റെ പ്രാണനെ രക്ഷിക്കേണമേ. എന്‍റെ ജീവിതം ഞാന്‍ അങ്ങേയ്ക്ക് നല്‍കുന്നു. ഇപ്പോള്‍ അങ്ങയെ എന്‍റെ രക്ഷിതാവും, എന്‍റെ കര്‍ത്താവും, എന്‍റെ ദൈവവുമായി ഞാന്‍ സ്വീകരിക്കുന്നു.
Join our WhatsApp Channel
Most Read
● അധികമായ സാധനസാമഗ്രികള്‍ വേണ്ട● ആരാധനയ്ക്കുള്ള ഇന്ധനം
● യൂദായുടെ പതനത്തില് നിന്നുള്ള 3 പാഠങ്ങള്
● നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 3
● യൂദയുടെ ജീവിതത്തില് നിന്നുള്ള പാഠങ്ങള് - 1
● ഒരിക്കലും സാഹചര്യങ്ങളുടെ കരുണയില് അല്ല നില്ക്കുന്നത്
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #6
അഭിപ്രായങ്ങള്‍