english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ഒരു പോരാട്ടം കാഴ്ചവെയ്ക്കുക
അനുദിന മന്ന

ഒരു പോരാട്ടം കാഴ്ചവെയ്ക്കുക

Wednesday, 19th of March 2025
1 0 123
Categories : விடுதலை (Deliverance)
"അതിന് അവൻ: സ്വർഗസ്ഥനായ എന്‍റെ പിതാവ് നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും എന്ന് ഉത്തരം പറഞ്ഞു". (മത്തായി 15:13).

ഇത് ചിലര്‍ക്ക് വിചിത്രമായി തോന്നാം, എന്നാല്‍ നിങ്ങളുടെ ഭവനത്തില്‍ ശാപകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കുന്ന ചില പ്രത്യേകതരം വസ്തുക്കളോ, കാര്യങ്ങളോ ഉണ്ടാകുമെന്നത് സാദ്ധ്യതയുള്ള വസ്തുതയാകുന്നു. ഉദാഹരണത്തിന്, ചില സമയങ്ങളില്‍, സാത്താന്യ ആചാരങ്ങളില്‍ ഉപയോഗിച്ച വസ്തുക്കള്‍ ചിലര്‍ തങ്ങളുടെ ഭവനങ്ങളില്‍ കൊണ്ടുവരും. അശ്ലീല ദൃശ്യങ്ങള്‍ പോലെയുള്ള കാര്യങ്ങളും അങ്ങനെയുള്ള ദുരാത്മാക്കള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുവാന്‍ കാരണമാകും. ചില സന്ദര്‍ഭങ്ങളില്‍ ഒരു വസ്തു അതിന്മേലുള്ള ശാപം അതായിരിക്കുന്ന ഇടത്തേക്ക് വഹിച്ചുകൊണ്ടുവരും.

മിസ്രയിമില്‍ നിന്നുള്ള കത്തി
വിശുദ്ധ നാടായ യിസ്രായേലിലേക്കുള്ള ഞങ്ങളുടെ ഒരു യാത്രാവേളയില്‍, ഞങ്ങള്‍ മിസ്രയിമിലേക്കും യാത്ര ചെയ്യുവാന്‍ ഇടയായി. ആ യാത്രയില്‍ ആയിരുന്നപ്പോള്‍, ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു വ്യക്തി, ഞങ്ങളുടെ അറിവ് കൂടാതെ, ഒരു കത്തി വാങ്ങിക്കുവാന്‍ ഇടയായിത്തീര്‍ന്നു. അത് വളരെ പഴക്കമുള്ളത് ആകയാലും കാണുവാന്‍ മനോഹരമായിരുന്നതിനാലുമാണ് താന്‍ അത് വാങ്ങിക്കുവാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പിന്നീട് ഞങ്ങളോട് പറഞ്ഞു. രാത്രിയില്‍ അവന്‍ വീട്ടിലേക്കു മടങ്ങിവന്നപ്പോള്‍, തന്‍റെ നെഞ്ചില്‍ ആരോ കയറിയിരുന്നു തന്നെ ശ്വാസം മുട്ടിക്കുന്നതായി തനിക്കു അനുഭവപ്പെട്ടു. അവന്‍റെ ഭാര്യ സ്തംഭിച്ചുപോകുകയും, ആ രാത്രിയില്‍ തന്നെ എന്നെ വിളിച്ച് ആ ഭീകരാവസ്ഥയെക്കുറിച്ച് എന്നോടു പറയുകയും ചെയ്തു. 

ഇത് വായിക്കുന്ന അനേകര്‍ക്കും ഈ കഥകള്‍ വിചിത്രമായും അസാധാരണമായും തോന്നാം എന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്നിരുന്നാലും, ആത്മീക പോരാട്ടം മനസ്സിന്‍റെ തോന്നലുകളോ സങ്കല്പ്പങ്ങളോ അല്ല; ഇത് വളരെ യാഥാര്‍ത്ഥ്യമാണ്. അപ്പോസ്തലനായ പൌലോസ് എഴുതി: "നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല (ജഡപ്രകാരമുള്ള എതിരാളികള്‍ മാത്രം ഉള്‍പ്പെടുന്നതല്ല), വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ (പ്രകൃത്യാതീതമായ) ദുഷ്ടാത്മസേനയോടും അത്രേ" (എഫെസ്യര്‍ 6:12 ആംപ്ലിഫൈഡ് പരിഭാഷ).

അന്ധകാരശക്തികളുടെ നുഴഞ്ഞുക്കയറാനുള്ള ശക്തിയോടു ആത്മീകമായി നിര്‍വ്വികാരമായ സമീപനം സ്വീകരിക്കുവാന്‍ നമുക്ക് കഴിയുകയില്ല. നാം ഒരു യുദ്ധത്തിലാകുന്നു, ശത്രു കുടുംബങ്ങളെ ലക്ഷ്യമിടുന്നു. 2001 ലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണ വേളയില്‍, ഭീകരവാദികള്‍ ആ വലിയ കെട്ടിടത്തിന്‍റെ അടിയില്‍ ഒരു ചുറ്റികകൊണ്ട് അടിച്ചു ആ കെട്ടിടം നിലംപരിശാക്കുകയല്ല ചെയ്തത്; സുരക്ഷാഭടന്മാര്‍ അവരെ പിടിച്ചുകെട്ടാതിരുന്നാല്‍ പോലും അങ്ങനെ ചെയ്യുവാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. അതുകൊണ്ട് ഒറ്റ പരിശ്രമംകൊണ്ട് ഭൂമിയിലെ ഉയരംകൂടിയ കെട്ടിടങ്ങളില്‍ ഒന്നായ അതിനെ നിലംപതിപ്പിക്കുവാന്‍ വേണ്ടി ഒരു തന്ത്രം അവര്‍ തയ്യാറാക്കി. അതുപോലെ, ശത്രു കുടുംബങ്ങളുടെ പുറകെയാണ് കാരണം കുടുംബങ്ങളെ ആക്രമിച്ചാല്‍ സമൂഹങ്ങള്‍ ആക്രമിക്കപ്പെടുമെന്ന് അവനറിയാം.

അതുകൊണ്ട്, ഭവനങ്ങളെ പ്രതോരോധിക്കുവാന്‍ വേണ്ടി നാം പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാകുന്നു. നമ്മുടെ കുടുംബങ്ങള്‍ക്ക് എതിരായുള്ള ശത്രുവിന്‍റെ ഇടപ്പെടലിനു വിരോധമായി നാം ഒരു പോരാട്ടം കാഴ്ചവെക്കണം. നമ്മുടെ ഭവനങ്ങളില്‍ സാത്താന്‍റെ യാതൊരുവിധമായ വിത്തുകളും വീഴപ്പെടുവാന്‍ നാം അനുവദിച്ചുകൂടാ. അതിനെ നാം വേരോടെ പിഴുതുകളയേണ്ടത്‌ ആവശ്യമാണ്‌. നാം അറിവുകൂടാതെ ദീര്‍ഘനാളുകള്‍ അതിനു വെള്ളം ഒഴിച്ചുക്കൊടുത്തു; ഇപ്പോള്‍ അതിനെ നിലംപരിശാക്കുവാനുള്ള സമയമാകുന്നു. നമ്മുടെ കുടുംബങ്ങളില്‍ നിന്നും അവയെ പിഴുതെടുക്കയും സമാധാനം നമ്മില്‍ വാഴേണ്ടതിന് അവയെ ദൂരേയ്ക്ക്വ ലിച്ചെറിയുകയും ചെയ്യേണ്ടതായ സമയമാകുന്നിത്.

നിങ്ങളുടെ ഭവനത്തില്‍ നിന്നുകൊണ്ട് വാദിച്ചുകൊണ്ടിരിക്കുന്ന അന്ധകാരത്തിന്‍റെ ശക്തികളുടെ എല്ലാ സാന്നിധ്യങ്ങള്‍ക്കും എതിരായി ഒരു തീമതില്‍ ദൈവം തീര്‍ക്കേണ്ടതിനു നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. നിങ്ങള്‍ ഒരു വിജയിയാകുന്നു, അല്ലാതെ ഒരു ഇരയല്ല.

Bible Reading: Joshua 17-19
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ശാപകരമായ കാര്യങ്ങളെ സംബന്ധിച്ചുള്ള അങ്ങയുടെ വചനത്തിലെ സത്യങ്ങള്‍ കാണുവാന്‍ ഞങ്ങളുടെ കണ്ണുകളെ തുറന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞങ്ങളുടെ ഭവനത്തിലേക്കുള്ള പിശാചിന്‍റെ പ്രവേശനകവാടം  കാണുവാന്‍ ഒരിക്കല്‍ക്കൂടി ഞങ്ങളുടെ കണ്ണുകളെ അങ്ങ് തുറക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സാത്താന്‍റെ പിടിയില്‍ നിന്നും നരകത്തിന്‍റെ അടിമത്വത്തില്‍ നിന്നും അങ്ങയുടെ കരുണ ഞങ്ങളെ വിടുവിക്കേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ സ്വതന്ത്രരാണെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● നിങ്ങള്‍ യേശുവിങ്കലേക്ക് എപ്രകാരമാണ് നോക്കുന്നത്?
● എങ്ങനെയാണ് യാഗപീഠത്തിന്മേല്‍ അഗ്നി ഉണ്ടാകുന്നത്
● ദൈവം പ്രതിഫലം നല്‍കുന്ന ഒരുവനാണ്.
● സ്വയം പുകഴ്ത്തുന്നതിലെ കെണി         
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: കര്‍ത്താവിന്‍റെ ആത്മാവ്
● ദൈവത്തിന്‍റെ വചനത്തില്‍ മാറ്റം വരുത്തരുത്
● ഇത് നിങ്ങള്‍ക്ക് സുപ്രധാനമാണെങ്കില്‍, അത് ദൈവത്തിനും സുപ്രധാനമാണ്‌.
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ