english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ഭയപ്പെടേണ്ട
അനുദിന മന്ന

ഭയപ്പെടേണ്ട

Saturday, 5th of April 2025
1 0 103
Categories : മനസ്സ് (Mind) രൂപാന്തരത്തിനു (Transformation)
"നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്‍റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്‍റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും". (യെശയ്യാവ് 41:10).

ഭൂരിഭാഗം വിശ്വാസികളേയും അവരുടെ ജീവിത മുന്നേറ്റങ്ങളില്‍ നിന്നും അവരെ തടയുവാന്‍ ഇടയാക്കുന്ന പരിമിതപ്പെടുത്തുന്ന ശക്തികളിലൊന്ന് മനസ്സിന്‍റെ ദൃശ്യങ്ങളാണ്. മനസ്സിന്‍റെ പല ദൃശ്യങ്ങളും കൃത്യമായിരിക്കുമ്പോള്‍ തന്നെ, ചിലത് തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ തെറ്റായ വിവരങ്ങള്‍ പിന്നീട് ക്രമേണ നമ്മുടെയുള്ളില്‍ ഭയത്തെ കൊണ്ടുവരും. "ഈ രോഗത്തില്‍ നിന്നും നാം മുക്തരാകുമോ?" എന്ന് അനേകരും ആശ്ചര്യപ്പെടുന്നു. നമ്മുടെ മനസ്സിനകത്ത് പ്രവേശിക്കുവാന്‍ നാം അനുവദിച്ച തെറ്റായ വിവരങ്ങള്‍ നമ്മില്‍ ഭയത്തിന്‍റെ ഒരു കോട്ട പണിയുന്നു, അങ്ങനെ നാം നമ്മെക്കുറിച്ചും നമ്മുടെ  സാഹചര്യങ്ങളെക്കുറിച്ചും മോശമായ കാര്യങ്ങള്‍ ചിന്തിക്കുവാന്‍ ആരംഭിക്കും. 

യേശുവിനു സൌഖ്യമാക്കുവാന്‍ കഴിയുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ പോലും, നമ്മുടെ മനസ്സില്‍ പ്രവേശിക്കുവാന്‍ നാം അനുവദിച്ചിരിക്കുന്ന തെറ്റായ വിവരങ്ങള്‍ നമ്മുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള ആ സദ്വാര്‍ത്തയെ തിരസ്കരിക്കുന്നു. അല്ലെങ്കില്‍ നാം ഒരു ജോലിക്കുവേണ്ടി ഒരുപക്ഷേ കഠിനമായി പരിശ്രമിച്ചിട്ടുണ്ടാകാം, എന്നാല്‍ നമ്മുടെ അതേ യോഗ്യതയുള്ള ആളുകള്‍ വളരെ കുറച്ചു ശമ്പളമുള്ള ജോലി ചെയ്യുന്നത് കാണുമ്പോള്‍ നാം ഇടറിപ്പോകുന്നു. നമ്മുടെ യോഗ്യതകളെക്കാള്‍ അപ്പുറമായി ചെയ്യുവാന്‍ കഴിയുന്ന ദൈവത്തിലുള്ള നമ്മുടെ പ്രത്യാശ നഷ്ടപ്പെടുവാന്‍ ഈ വിവരങ്ങള്‍ കാരണമാകുന്നു. ഒരു ബഹുരാഷ്ട്ര സ്ഥാപനത്തിലെ ഏറ്റവും ഉന്നതമായ സ്ഥാനത്ത് നാം വ്യാപൃതരാകുന്നതായിട്ട് നമ്മെത്തന്നെ സങ്കല്‍പ്പിക്കുവാന്‍ ഒരിക്കലും കഴിയുന്നില്ല. പകരമായി, നാം കഷ്ടിച്ച് ജീവിതസന്ധാരണത്തിനുള്ള ഒരു ജോലിയല്‍ നമ്മെത്തന്നെ കാണുന്നു.

ഉയര്‍ച്ചയും ഉന്നതിയും ദൈവത്തിങ്കല്‍ നിന്നും വരുന്നുവെന്ന് വേദപുസ്തകം പറയുന്നത് നാം മറന്നുപോകുന്നു. ആരെയെങ്കിലും ഒരു സ്ഥാനത്ത് നിന്നും ഇറക്കിയിട്ട്‌ അവിടെ നിങ്ങളെ ആക്കുവാനും ദൈവത്തിനു സാധിക്കും. (സങ്കീര്‍ത്തനം 75:6-7). യോസേഫിനെ ദൈവം കാരാഗൃഹത്തില്‍ നിന്നും നേരിട്ട് കൊട്ടാരത്തില്‍ കൊണ്ടെത്തിച്ചത് എപ്രകാരമാണെന്ന് കാണുവാന്‍ കഴിയാതെവണ്ണം പിശാച് നമ്മെ കുരുടരാക്കുന്നു, അവന്‍ ആ ജോലിക്കായി യാതൊരു യോഗ്യതയുമുള്ളവന്‍ അല്ലായിരുന്നു. അഥവാ യോസേഫിനു എന്തെങ്കിലും യോഗ്യത ഉണ്ടായിരുന്നുവെങ്കില്‍ തന്നെ അവന്‍ തന്‍റെ അപ്പന്‍റെ ഭവനം വിട്ടത് തന്‍റെ ഏതെങ്കിലും യോഗ്യതാപത്രങ്ങള്‍ എടുത്തുകൊണ്ടല്ലായിരുന്നു. ആകയാല്‍, ഈ പുതിയ ദൌത്യത്തിനു തെളിവിനായി അവന്‍ എന്ത് ഹാജരാക്കും? എന്നാല്‍ ദൈവത്തിന്‍റെ കരം അവനോടുകൂടെയും അവന്‍റെമേലും ഉണ്ടായിരുന്നതുകൊണ്ട് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. ആകയാല്‍, കൊട്ടാരത്തിന്‍റെ വാതിലുകള്‍ തുറക്കപ്പെടുകയും, അവന്‍ നേരിട്ട് അകത്തു പ്രവേശിക്കയും ചെയ്തു.

രാജാവായി അഭിഷേകം ചെയ്യപ്പെടുവാന്‍ ഏറ്റവും കുറവ് യോഗ്യത മാത്രമുണ്ടായിരുന്ന ദാവീദിനെക്കുറിച്ച് എന്ത് തോന്നുന്നു? യിസ്രായേല്‍ സൈന്യത്തില്‍ ഉണ്ടായിരുന്ന അവന്‍റെ സഹോദരന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മേഖലയില്‍ ദാവീദിന്‍റെ പരിചയം വെറും ശൂന്യമായിരുന്നു. തന്‍റെ കൂടുതല്‍ സമയങ്ങളും ആടുകളോടുകൂടെ കാട്ടില്‍ ചിലവഴിച്ച ഒരുവനോടു താരതമ്യപ്പെടുത്തുമ്പോള്‍ അവര്‍ക്ക് കൊട്ടാരത്തിലെ നിയമങ്ങളും ചട്ടങ്ങളും നന്നായി അറിയാമായിരുന്നു. എന്നാല്‍ തന്‍റെ ജനത്തെ നയിക്കുവാനായി അവനെ അഭിഷേകം ചെയ്യുവാന്‍ വേണ്ടി ദൈവം ഇറങ്ങിവരുവാന്‍ ഇടയായി. 

സാധാരണയായി, ഭയം ശരിക്കും സംഭവിക്കുവാന്‍ പോകുന്നതിന്‍റെ അടിസ്ഥാനത്തിലല്ല ഉണ്ടാകുന്നത് മറിച്ച് അനുമാനങ്ങളുടെയും സാദ്ധ്യതകളുടേയും അടിസ്ഥാനത്തിലാണ്. നിങ്ങളുടെ മനസ്സിലെ ദൃശ്യങ്ങള്‍ പലപ്പോഴും നിങ്ങളുടെ മനസ്സിലേക്ക് അയക്കപ്പെട്ട തെറ്റായതോ ശരിയായതോ ആയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്നതാണ്. വന്യമായ സങ്കല്പങ്ങള്‍ നിങ്ങളുടെ മനസ്സിനെ നിയന്ത്രിച്ച്‌ നിങ്ങളുടെ ജീവിതത്തില്‍ മാനസീകമായ മല്ലന്മാരെ സൃഷ്ടിക്കുന്നതിനെ തടയുവാന്‍ അറിവിനും വിവേകത്തിനും സാധിക്കും. എന്നാല്‍, നിങ്ങളുടെ ദൈവം എത്ര വലിയവനാണെന്ന് കാണുന്നതിനു പകരം തടസ്സങ്ങള്‍ എത്രത്തോളം മറികടക്കുവാന്‍ ആകാത്തതാണെന്ന് മാത്രമേ നിങ്ങള്‍ കാണുന്നുള്ളൂ. നിങ്ങള്‍ നിങ്ങളുടെ വിജയത്തിന്‍റെ നൃത്തം പരിശീലിക്കുന്നതിനു പകരം പരാജയത്തെ നിങ്ങള്‍ സങ്കല്പ്പിക്കുവാനും പരിശീലിക്കുവാനും ആരംഭിക്കുന്നു. 

ദൈവം നിങ്ങളോടു പറയുന്നു ഭയപ്പെടേണ്ടാ. മറ്റൊരുവാക്കില്‍ പറഞ്ഞാല്‍, നിങ്ങളുടെ മനസ്സിലെ തെറ്റായ വിവരങ്ങളെ മായിച്ചുക്കളഞ്ഞിട്ടു ദൈവവചനത്തിലെ സാദ്ധ്യതകളെകൊണ്ട് നിങ്ങളുടെ മനസ്സിനെ നിറയ്ക്കുക. മര്‍ക്കൊസ് 13:37 ല്‍ യേശു പറഞ്ഞു, "ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ".

മറ്റൊരര്‍ത്ഥത്തില്‍, നിങ്ങളുടെ കണ്ണിന്‍റെ മുന്പാകെയുള്ള വചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്‍റെ പ്രവര്‍ത്തികളെ താഴ്ത്തിക്കളയുവാന്‍ പിശാചിനെ അനുവദിക്കരുത്. ആളുകളുടെ ജീവിതത്തില്‍ യേശു ചെയ്ത കാര്യങ്ങളെ വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു, നിങ്ങളുടെ ജീവിതത്തിലും അത് ചെയ്യുവാന്‍ അവന്‍ ആഗ്രഹിക്കുന്നവനും അതിനു ശക്തിയുള്ളവനുമാണ്. ഇന്നത്തെക്കാള്‍ ശക്തി കൂടുതല്‍ ഇന്നലെ ഉണ്ടായിരുന്നവനല്ല അവന്‍. വേദപുസ്തകം പറയുന്നു അവന്‍ ഇന്നലേയും, ഇന്നും, നാളേയും അവന്‍ ഒരുപോലെതന്നയാകുന്നു. (എബ്രായര്‍ 13:8).

ആകയാല്‍, ഭയപ്പെടേണ്ടാ. ദൈവം ഒരു മതിലുപോലെ നിങ്ങളോടുകൂടെയുണ്ട്. നിങ്ങളുടെ പാതകളില്‍ നില്‍ക്കുന്ന ഓരോ വാതിലുകളെയും ഉയര്‍ത്തിത്തരുവാന്‍ അവന്‍ നിങ്ങളോടുകൂടെ ഇരിക്കുന്നവനാണ്. എല്ലാ തടസ്സങ്ങളേയും നിരപ്പാക്കുവാന്‍ വേണ്ടി ദൈവം നിങ്ങളുടെ കൂടെയുണ്ട്. ദൈവവചനത്തില്‍ നിന്നുള്ള സത്യമായ വിവരങ്ങളാല്‍ നിങ്ങളുടെ ഹൃദയത്തെ കേവലം നിറയ്ക്കുക,വിശ്വാസം നിങ്ങളില്‍ പണിയപ്പെടുമ്പോള്‍, ദൈവവചനത്തിലെ യാഥാര്‍ത്ഥ്യങ്ങളെ നിങ്ങളുടെ ജീവിതം പ്രകടമാക്കുവാന്‍ തുടങ്ങും.

Bible Reading: 1 Samuel 14
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ വചനത്തില്‍ കൂടി കുത്തിവെക്കപ്പെട്ട വിശ്വാസത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.

പുതുക്കപ്പെട്ട ഒരു മനസ്സിനു ഉടമയാകുവാന്‍ അവിടുന്ന് എന്നെ സഹായിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ പാതകള്‍ പിന്തുടരുവാന്‍ എന്നെ സഹായിക്കേണമേ, എന്‍റെ ഹൃദയത്തില്‍ നിന്നും ഭയത്തിന്‍റെ എല്ലാ കോട്ടകളെയും ഞാന്‍ പുറത്താക്കുന്നു. ഇന്നുമുതല്‍, ഞാന്‍ സാദ്ധ്യതകള്‍മാത്രം കാണും.

അങ്ങയെക്കുറിച്ചുള്ള അറിവില്‍ ഞാനായിരിക്കും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● ദിവസം 13 : 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● കര്‍ത്താവേ, ഞാന്‍ എന്ത് ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: യഹോവാഭക്തിയുടെ ആത്മാവ്
● ദിവസം 29: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ആ കാര്യങ്ങള്‍ സജീവമാക്കുക
● നിങ്ങള്‍ ഏകാന്തതയോടു പോരാടുന്നവരാണോ?
● ദൈവീകമായ ക്രമം - 2
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ