english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ആദരവും മൂല്യവും
അനുദിന മന്ന

ആദരവും മൂല്യവും

Wednesday, 16th of April 2025
1 0 77
Categories : മാറ്റം(Change) വിശ്വാസങ്ങള്‍ (Beliefs)
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞാന്‍ പഠിച്ചതായ ഒരു തത്വമുണ്ടെങ്കില്‍ അതിതാണ്: "നിങ്ങള്‍ യഥാര്‍ത്ഥമായി ആദരിക്കുന്നതിനെ മാത്രം ആകര്‍ഷിക്കയും അനാദരിക്കുന്നതിനെ തള്ളുകയും ചെയ്യും". തുടര്‍മാനമായി സാമ്പത്തീകമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍, കാര്യമായി ധനത്തെ വിലമതിക്കാത്തവരും ബഹുമാനിക്കാത്തവരും ആണെന്ന് നിരീക്ഷിക്കാവുന്നതാണ്, മാത്രമല്ല ഈ മനോഭാവം പലപ്പോഴും അവര്‍ ധനം വിനിമയം ചെയ്യുന്നതില്‍ പ്രതിഫലിക്കാറുമുണ്ട്. 'മൂല്യവും' 'ആദരവും' ആരാധനയില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നുവെന്ന് ശ്രദ്ധിക്കേണ്ടത് പ്രാധാന്യമുള്ള കാര്യമാകുന്നു, ആരാധന ദൈവത്തിനു മാത്രം നല്‍കേണ്ടതാണ്. (പുറപ്പാട് 20:2-3).

ആദരവും മൂല്യവും എന്തുകൊണ്ട് പ്രധാനപ്പെട്ടതാകുന്നു?
ആദരവും മൂല്യവും നിര്‍ണ്ണായകമാണ് കാരണം അവ ദൈവീകമായ ക്രമത്തെ കൊണ്ടുവരുന്നു. എവിടെ ആദരവും മൂല്യവുമുണ്ടോ അവിടെ കലഹത്തിനും കുഴപ്പങ്ങള്‍ക്കും സ്ഥാനമില്ല. "ദൈവം കലക്കത്തിന്‍റെ ദൈവമല്ല സമാധാനത്തിന്‍റെ ദൈവമത്രേ". (1 കൊരിന്ത്യര്‍ 14:33). ഒരുവന്‍റെ ജീവിതത്തില്‍ ക്രമവും സമാധാനവുമില്ലാതെ, വിവാഹ ജീവിതത്തിലും സാമ്പത്തീക കാര്യങ്ങളിലുമുള്ള പുരോഗതി പരിമിതപ്പെടും. ഇന്ന് നാം ആദരിക്കുന്ന വില കല്‍പ്പിക്കുന്ന പലതും നാളുകള്‍കൊണ്ട് നാം പഠിച്ചതാണ്, പലപ്പോഴും അത് ആരംഭിച്ചത് ബാല്യത്തിലോ കൌമാരത്തിലോ ആയിരിക്കാം. എന്നാല്‍, മുതിര്‍ന്നവരായ നാം ഇന്ന് ആളുകള്‍ക്കും കാര്യങ്ങള്‍ക്കും ആദരവും മൂല്യവും നല്‍കുന്ന രീതിയെ സ്വാധീനിക്കത്തക്കതായ തെറ്റായ വിശ്വാസങ്ങളാല്‍, ഭോഷ്കിന്‍റെ അപ്പനായിരിക്കുന്ന പിശാച്, നമ്മെ ഒരുപക്ഷേ നിറച്ചിട്ടുണ്ടാകാം.

ഉദാഹരണത്തിന്, ധനം തിന്മയാണെന്നും അല്ലെങ്കില്‍ സമ്പത്ത് വരേണ്യവര്‍ഗ്ഗത്തിനു മാത്രമായി മാറ്റിവെച്ചിരിക്കുന്നതാണെന്നും നമ്മെ പഠിപ്പിച്ചിട്ടുണ്ടെങ്കില്‍, നമ്മുടെ സാമ്പത്തീക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അതിനു വില കൊടുക്കുന്നതിനും നാം ബുദ്ധിമുട്ടുവാന്‍ ഇടയാകും. എന്നാല്‍, സമ്പത്തും അവകാശങ്ങളും ദൈവത്തിങ്കല്‍ നിന്നുള്ള ദാനമാണെന്നു വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു, മാത്രമല്ല അത് ജ്ഞാനത്തോടെ കൈകാര്യം ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്വം ആകുന്നു. (സദൃശ്യവാക്യങ്ങള്‍ 10:22, ലൂക്കോസ് 12:48).

നിങ്ങളുടെ മൂല്യ വ്യവസ്ഥയെ നിങ്ങള്‍ എങ്ങനെ മാറ്റും?
നിങ്ങളുടെ മൂല്യവ്യവസ്ഥയെ മാറ്റുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പഴയനിയമത്തില്‍ പറഞ്ഞിരിക്കുന്ന ദാവീദിന്‍റെ ഉപദേശങ്ങള്‍ സഹായകരമായിരിക്കും. ദൈവവചനം ധ്യാനിക്കുവാന്‍ വേണ്ടി അവന്‍ നിര്‍ദ്ദേശം നല്‍കുന്നു. 

സങ്കീര്‍ത്തനങ്ങള്‍ 1:1-3 വരെയുള്ള വേദഭാഗത്തില്‍, വേദപുസ്തകം നമ്മെ ഇങ്ങനെ പഠിപ്പിക്കുന്നു, "ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവന്‍റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ. അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായിക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും".

ധ്യാനിക്കുക എന്നാല്‍ അതിനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുക, ആലോചിക്കുക മാത്രമല്ല ദൈവം തന്‍റെ വചനത്തില്‍ കൂടി സംസാരിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ പരിശ്രമിക്കുക എന്നതാണ്. ഈ ഉപദേശങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ എങ്ങനെ ബാധകമായിരിക്കുന്നുവെന്ന് ചിന്തിക്കുകയും, കൂടാതെ നമ്മുടെ വ്യക്തിത്വത്തോടു ഈ സകാരാത്മകമായ ഗുണങ്ങള്‍ എങ്ങനെ സംയോജിപ്പിക്കാമെന്ന് ആലോചിക്കയും വേണം. 

ഫിലിപ്പിയര്‍ 4:8 ല്‍, സത്യമായത് ഒക്കെയും, ഘനമായത് ഒക്കെയും, നീതിയായത് ഒക്കെയും, നിർമ്മലമായത് ഒക്കെയും, രമ്യമായത് ഒക്കെയും, സൽക്കീർത്തിയായത് ഒക്കെയും, സൽഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിക്കുവാനും നമ്മുടെ മനസ്സിനെ അതില്‍ കേന്ദ്രീകരിക്കുവാനും പൌലോസ് നമ്മെ പ്രബോധിപ്പിക്കുന്നു. ഈ ശീലം നമ്മുടെ ചിന്തകളില്‍ പരിവര്‍ത്തനം വരുത്തുകയും ദൈവം ആദരിക്കയും മൂല്യം കല്‍പ്പിക്കയും ചെയ്യുന്നതിനെ നാമും ആദരിക്കയും വില കല്‍പ്പിക്കയും ചെയ്യത്തക്കവണ്ണം നമ്മുടെ മനസ്സിനെ പുതുക്കുകയും ചെയ്യും. ഓര്‍ക്കുക നിങ്ങള്‍ ആദരിക്കുന്നതിനെ മാത്രം ആകര്‍ഷിക്കയും നിങ്ങള്‍ അനാദരിക്കുന്നതിനെ നിങ്ങള്‍ തള്ളുകയും ചെയ്യും.

Bible Reading: 2 Samuel 12-13
പ്രാര്‍ത്ഥന
പ്രിയ സ്വര്‍ഗീയ പിതാവേ, താഴ്മയുള്ള ഒരു ഹൃദയത്തോടെ ഇന്ന് ഞാന്‍ അങ്ങയുടെ മുമ്പാകെ കടന്നുവരുന്നു. എന്‍റെ മൂല്യവ്യവസ്ഥ അങ്ങയുടെ ഹിതവുമായി യോജിക്കുവാന്‍ ഇടയാക്കേണമേ. അങ്ങയുടെ വചനം ധ്യാനിക്കുവാനും, അങ്ങയുടെ ഉപദേശങ്ങളെ ആഴത്തില്‍ ചിന്തിക്കുവാനും അവയെ പ്രതിഫലിപ്പിക്കുവാനും, മാത്രമല്ല അവയെ എന്‍റെ അനുദിന ജീവിതത്തില്‍ സംയോജിപ്പിക്കുവാനുമുള്ള കൃപ എനിക്ക് തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.


Join our WhatsApp Channel


Most Read
● ഒഴിവുകഴിവുകള്‍ ഉണ്ടാക്കുകയെന്ന കല
● ഡാഡിയുടെ മകള്‍ - അക്സ
● വിവേചനവും വിധിയും
● നിരീക്ഷണത്തിലുള്ള ജ്ഞാനം
● പ്രാര്‍ത്ഥനയാകുന്ന സുഗന്ധം
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്‍ത്തുക - I
● ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നതിന്‍റെ പ്രാധാന്യത
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ