അനുദിന മന്ന
0
0
102
മതപരമായ ആത്മാവിനെ തിരിച്ചറിയുക
Thursday, 5th of June 2025
Categories :
വഞ്ചന (Deception)
നമ്മുടെ ജീവിതത്തിലെ പരിശുദ്ധാത്മാവിന്റെ ശക്തിയ്ക്ക് പകരമായി മതപരമായ പ്രവര്ത്തികളെ കൊണ്ടുവരുവാന് വേണ്ടി നോക്കുന്ന ഒരു ദുരാത്മാവിനെയാണ് ഒരു മതപരമായ ആത്മാവ് എന്ന് പറയുന്നത്.
ഇത് ഓര്ക്കുക: മതപരമായ വെറും ചടങ്ങുകള് മനസ്സിനെ മാത്രം തൃപ്തിപ്പെടുത്തുന്നതും ഒരു വ്യക്തിയുടെ ജീവിതത്തില് പ്രകടമായ യാതൊരു മാറ്റവും കൊണ്ടുവരാത്തതും ആകുന്നു. നമുക്ക് ചുറ്റുപാടുമുള്ള ആളുകളിലും ഇതു ഒരു മാറ്റവും കൊണ്ടുവരികയില്ല.
മറുഭാഗത്ത്, നമുക്ക് ചുറ്റുമുള്ള ആളുകള്ക്ക് വ്യക്തമായി മനസ്സിലാകുന്ന തരത്തിലുള്ള മാറ്റങ്ങള് ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മില് കൊണ്ടുവരുവാന് ഇടയാകും.അവരിലും പരിശുദ്ധാത്മാവ് മാറ്റങ്ങളെ കൊണ്ടുവരും.
മതപരമായ ആത്മാവിന്റെ പ്രഥമമായ ലക്ഷ്യം സഭ "ഭക്തിയുടെ വേഷം ധരിക്കുവാന് വേണ്ടിയാണ്, അതിന്റെ ശക്തിയെ അവര് ത്യജിച്ചു കളഞ്ഞെങ്കില്പോലും". (2 തിമോഥെയോസ് 3:5).
ഈ മതപരമായ ആത്മാവ് കര്ത്താവ് തന്റെ ശിഷ്യന്മാരോടു സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്കിയ "പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവാണ്" (മത്തായി 16:6).
മതപരമായ ഒരു ആത്മാവ് നിങ്ങളെ സ്വാധീനിക്കുന്നുണ്ടോ എന്ന് നിങ്ങള്ക്ക് എങ്ങനെ അറിയാം:
1. വേദപുസ്തകത്തിലെ അനേകം അദ്ധ്യായങ്ങള് വായിക്കുന്നുവെന്ന് അഹങ്കരിക്കയും എന്നാല് വായിച്ച കാര്യങ്ങള് ഒന്നും പ്രാവര്ത്തീകമാക്കാതിരിക്കയും ചെയ്യുക. സത്യത്തില് അങ്ങനെയുള്ള ഒരു വ്യക്തി അല്പസമയം കഴിയുമ്പോള് അവനോ അഥവാ അവളോ വായിച്ചത് എന്താണെന്ന് ഓര്ത്തിരിക്കുക പോലും ചെയ്യുന്നില്ല.
2. അനേകരും പല ദൈവദാസന്മാരില് നിന്നും സന്ദേശങ്ങള് കേള്ക്കാറുണ്ട് (അതില് തെറ്റൊന്നുമില്ല) എന്നാല് എന്താണ് കേട്ടത് എന്നതിനോട് ഒരു പ്രതികരണമോ അതിന്റെ അടിസ്ഥാനത്തില് ഒരു പ്രവൃത്തിയോ ഉണ്ടാകുന്നില്ല.
3. നിരവധി ദൈവ ദാസിദാസന്മാര് എഴുതിയ പുസ്തകങ്ങള് വായിക്കുക, നിരന്തരമായി പലവിധ കോണ്ഫറന്സുകളിലും യോഗങ്ങളിലും പങ്കെടുക്കുക. ഇതിലൊന്നും ഒരു തെറ്റും പറയാനില്ല. എന്നാല് പഠിച്ചതായ കാര്യങ്ങള് നടപ്പിലാക്കുന്നത് എവിടെയാണ്.
4. (ഏറ്റവും നല്ലത്) മതപരമായ ആത്മാവിനാല് സ്വാധീനിക്കപ്പെട്ട വ്യക്തി എല്ലാ ശാസനകളും, പ്രബോധനങ്ങളും, തിരുത്തുവാനുള്ള ഉപദേശങ്ങളും കേള്ക്കും എന്നിട്ട് പറയും, "ഞാന് അങ്ങനെ ആഗ്രഹിക്കുന്നു അതുകൊണ്ടാണ് ഞാന് ഇവിടെ ആയിരിക്കുന്നത്. ഈ സന്ദേശം അവനു വേണ്ടി (അവള്ക്കു വേണ്ടി) ഉള്ളതാകുന്നു".
മതപരമായ ആത്മാവ് അപ്പത്തിലെ പുളിപ്പുപോലെയാണ് പ്രവര്ത്തിക്കുന്നത്. ഇത് അപ്പത്തോട് എന്തെങ്കിലും പദാര്ത്ഥങ്ങളോ പോഷകപരമായ മൂല്യമോ കൂട്ടുന്നില്ല, മറിച്ച് ഇത് അതിനെ വര്ദ്ധിപ്പിക്കുക മാത്രം ചെയ്യുന്നു. അത് തന്നെയാണ് മതപരമായ ആത്മാവിന്റെ ഉപോത്പന്നം.
ഇത് സഭയുടെ ജീവനോ ശക്തിയോ കൂട്ടുകയില്ല, മറിച്ച് ഏദെന് തോട്ടത്തില് മനുഷ്യന്റെ വീഴ്ചയ്ക്ക് കാരണമായ മനുഷ്യന്റെ നിഗളത്തെ പരിപോഷിപ്പിക്കുക മാത്രമാണ് ഇത് ചെയ്യുന്നത്.
Bible Reading: Ezra 3-5
പ്രാര്ത്ഥന
യേശുവിന്റെ നാമത്തില്, കര്ത്താവിന്റെ വഴികളില് ഞാന് വളരുന്നുവെന്ന് ഞാന് പ്രഖ്യാപിക്കുന്നു. എനിക്ക് വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല.
Join our WhatsApp Channel

Most Read
● ദൈവത്തിന്റെ 7 ആത്മാക്കള്: ബലത്തിന്റെ ആത്മാവ്● സമയോചിതമായ അനുസരണം
● അപകീര്ത്തിപ്പെടുത്തുന്ന പാപത്തിനു ആശ്ചര്യകരമായ കൃപ ആവശ്യമാകുന്നു
● ഒരു മണിയും ഒരു മാതളപ്പഴവും
● ശപഥാർപ്പിത വസ്തുക്കള എടുത്തുകൊണ്ട് പോകുക
● മാനുഷീക ഹൃദയം
● ദിവസം 17: 40 ദിവസത്തെ ഉപവാസവും പ്രാര്ത്ഥനയും
അഭിപ്രായങ്ങള്