english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. പെന്തക്കൊസ്തിനു വേണ്ടിയുള്ള കാത്തിരിപ്പ്
അനുദിന മന്ന

പെന്തക്കൊസ്തിനു വേണ്ടിയുള്ള കാത്തിരിപ്പ്

Saturday, 7th of June 2025
1 0 325
Categories : പെന്തക്കോസ്ത് (Pentecost)
എക്കാലത്തേയും മികച്ച ഗുരുവിനാല്‍ പരിശീലനം പ്രാപിച്ചവരായിരുന്നു ശിഷ്യന്മാര്‍. അവന്‍ ക്രൂശിക്കപ്പെട്ടത്‌ അവര്‍ കാണുവാന്‍ ഇടയായി, എന്നാല്‍ ഇപ്പോള്‍ അവന്‍ അവരുടെ മദ്ധ്യത്തില്‍ ജീവനോടെ ആയിരിക്കുന്നു. അവര്‍ എത്രമാത്രം സന്തോഷമുള്ളവര്‍ ആയിരുന്നിരിക്കണം? യേശുക്രിസ്തു സത്യമായും കര്‍ത്താവും രക്ഷിതാവും ആകുന്നുവെന്നു അവര്‍ക്കറിയാവുന്ന സകലരോടും പോയി പറയണമെന്ന് അവര്‍ക്ക് തോന്നിക്കാണും. എന്നാല്‍ കര്‍ത്താവു അവരോടു ഇപ്രകാരം പറഞ്ഞു, "എന്‍റെ പിതാവ് വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയയ്ക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ എന്നും അവരോടു പറഞ്ഞു". (ലൂക്കോസ് 24:49).

ഉയര്‍ത്തപ്പെട്ട കര്‍ത്താവിനെക്കുറിച്ച് ലോകം മുഴുവനും പോയി പറയുവാന്‍ അവര്‍ ഉത്സാഹത്തോടെയും തീഷ്ണതയുള്ളവരും ആയിരിക്കുമ്പോള്‍, ആ ദൌത്യം ചെയ്തെടുക്കുവാന്‍ തങ്ങളുടെ സ്വന്തം ബുദ്ധിയിലും ശക്തിയിലും ആശ്രയിക്കരുതെന്ന് യേശു അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും മറിച്ച് പരിശുദ്ധാത്മാവിന്‍റെ ശക്തി തങ്ങളുടെ മേല്‍ വരുന്നതുവരെ യെരുശലേമില്‍ കാത്തിരിക്കുവാന്‍ വേണ്ടി അവരെ ഉത്സാഹിപ്പിക്കയും ചെയ്തു. 

കാത്തിരിക്കുവാന്‍ ആര്‍ക്കും താല്പര്യമില്ല, ഇന്നത്തെ സമൂഹത്തില്‍, കാത്തിരിക്കുന്നത് സമയം പാഴാക്കുന്ന, ഫലമില്ലാത്ത - നിങ്ങള്‍ക്ക് ഏതു പേരും കൊടുക്കാം, ഒരു പ്രക്രിയയായി കണക്കാക്കുന്നു. മനുഷ്യ മനസ്സിലെ സ്വാഭാവീകമായ ചിന്ത എന്നത് പെട്ടെന്ന് അനേകം കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയുമ്പോള്‍ എന്തിനാണ് കാത്തിരിക്കുന്നത് എന്നാണ്. എന്നാല്‍, ദൈവത്തിന്‍റെ അഗാധമായ ജ്ഞാനത്താല്‍, കാത്തിരിക്കുന്നത് ശക്തിയുള്ള കാര്യമാണെന്ന് പറഞ്ഞിരിക്കുന്നു.

പ്രാര്‍ത്ഥനയിലും ആരാധനയിലും കര്‍ത്താവിനായി കാത്തിരിക്കുന്നത് അനുസരണത്തില്‍ നിന്നും ഉളവാകുന്ന സമര്‍പ്പണത്തിന്‍റെ ഒരു പ്രവര്‍ത്തിയാകുന്നു. കര്‍ത്താവിനായി കാത്തിരിക്കുന്നതും പ്രാര്‍ത്ഥനയിലും ആരാധനയിലും ദൈവവചനം ധ്യാനിക്കുന്നതും ജഡത്തിന്‍റെ ഇച്ഛകളെ ഇല്ലാതാക്കുവാന്‍ സഹായിക്കും. പെന്തക്കോസ്തില്‍ ശിഷ്യന്മാര്‍ അനുഭവിച്ച നിര്‍ണ്ണായകമായ ഒരു ഘടകമായിരുന്നിത്, അത് ഇന്നും സത്യമായിരിക്കുന്ന ഒരു വസ്തുതയാണ്.

യെശയ്യാവ് 40:30-31 വരെ ദൈവവചനം പറയുന്നു, "ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൗവനക്കാരും ഇടറിവീഴും. എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും". 

കാത്തിരിക്കുക എന്നതിന്‍റെ എബ്രായ പദം 'കവാഹ്' എന്നാണ് - ഇതിന്‍റെ അക്ഷരീക അര്‍ത്ഥം ദൈവത്തോടുകൂടെ നിങ്ങളെത്തന്നെ ഒരുമിച്ചു പൊതിഞ്ഞുകൊണ്ട് അവന്‍റെ സന്നിധിയില്‍ സമയം എടുക്കുക അല്ലെങ്കില്‍ താമസിക്കുക എന്നാകുന്നു. അത് സന്തോഷം നല്‍കുന്ന കാര്യമല്ലേ? സങ്കീര്‍ത്തനം 25:5 പറയുന്നു, 'നിന്‍റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്‍റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവയ്ക്കുന്നു'.

കാത്തിരിക്കുന്ന പ്രക്രിയയില്‍ തീര്‍ച്ചയായും ഒരു വില കൊടുക്കേണ്ടതായിട്ടുണ്ട്, അതുകൊണ്ടാണ് അനേകരും ആ വില കൊടുക്കുവാന്‍ പ്രയാസം അനുഭവിക്കുന്നത്. എന്നാല്‍ ഒരു മഹാനായ ദൈവമനുഷ്യന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു, "ദൈവത്തോടുള്ള അനുസരണത്തോടെയുള്ള സമര്‍പ്പണം വിലമതിക്കുവാന്‍ കഴിയാത്തതാണ്".

Bible Reading: Ezra 8-10
പ്രാര്‍ത്ഥന
ഞാന്‍ യഹോവയിലും അവന്‍റെ വചനത്തിലും കാത്തിരിക്കും, ഞാന്‍ എന്‍റെ പ്രത്യാശ അവനില്‍ വെക്കും.
ഞാന്‍ കര്‍ത്താവിങ്കല്‍ കാത്തിരിക്കയും അവന്‍റെ വഴികളെ പ്രമാണിക്കയും ചെയ്യും. ദേശം അവകാശമാക്കുവാന്‍ വേണ്ടി അവന്‍ എന്നെ ഉയര്‍ത്തും.


Join our WhatsApp Channel


Most Read
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #14
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #12
● ദിവസം 30: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ആത്മീക വാതിലുകളുടെ മര്‍മ്മങ്ങള്‍
● കുടുംബത്തോടൊപ്പം പ്രയോജനമുള്ള സമയം
● നല്ല ധനവിനിയോഗം
● എന്താണ് പ്രാവചനീക ഇടപെടല്‍?
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2026 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ