"അബ്രാഹാം ആ സ്ഥലത്തിനു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പർവതത്തിൽ അവൻ പ്രത്യക്ഷനാകും എന്ന് ഇന്നുവരെയും പറഞ്ഞുവരുന്നു". (ഉല്പത്തി 22:14)
ഞാന്‍ കര്‍ത്താവിനെ കൈകൊണ്ട നാളുകളില്‍ "യെഹോവ യിരെ, എനിക്കായി കരുതുന്നവന്‍" എന്ന ഗാനം പാടിയത് ഓര്‍ക്കുന്നു. കഴിഞ്ഞുപോയ വര്‍ഷങ്ങളിലെല്ലാം 'യെഹോവ യിരെ' എന്ന ദൈവത്തിന്‍റെ നാമത്തിനു എന്‍റെ ജീവിതത്തില്‍ ഒരു പ്രത്യേക അര്‍ത്ഥമുണ്ട്.
വേദപുസ്തകത്തിലെ ആദ്യ പുസ്തകമായ ഉല്‍പത്തിയില്‍, ദൈവത്തിന്‍റെ കല്പന അനുസരിക്കുന്നതിനായി അബ്രഹാം തന്‍റെ ഏകജാതനായ മകന്‍ യിസഹാക്കിനെ മോറിയ ദേശത്തുള്ള ഒരു മലയില്‍ ഒരുക്കിയ ഒരു യാഗപീഠത്തില്‍ യാഗം അര്‍പ്പിക്കുവാന്‍ തയ്യാറാകുന്നത് നമുക്ക് കാണുവാന്‍ സാധിക്കും.
യിസഹാക്ക് തന്‍റെ പിതാവായ അബ്രാഹാമിനോടു ചോദിക്കുന്നു, "ഇതാ തീയും വിറകും ഉണ്ട്; എന്നാൽ ഹോമയാഗത്തിന് ആട്ടിൻകുട്ടി എവിടെ എന്ന് അവൻ ചോദിച്ചു. ദൈവം തനിക്കു ഹോമയാഗത്തിന് ഒരു ആട്ടിൻകുട്ടിയെ നോക്കിക്കൊള്ളും, മകനെ, എന്ന് അബ്രാഹാം പറഞ്ഞു". (ഉല്പത്തി 22:8).
അബ്രഹാം തന്‍റെ മകനേ യാഗം അര്‍പ്പിക്കുവാന്‍ വേണ്ടി കരം ഉയര്‍ത്തിയപ്പോള്‍, ദൈവം അവനെ തടയുകയും കൊമ്പ് കാട്ടില്‍ കുരുങ്ങിയ ഒരു ആട്ടുകൊറ്റനെ അവനു കാണിച്ചുകൊടുക്കയും മകനു പകരമായി അതിനെ യാഗം കഴിക്കുവാന്‍ അവനോടു ആവശ്യപ്പെടുകയും ചെയ്തു. ദൈവം മുന്‍കൂട്ടി തന്നെ ആ ആട്ടുകൊറ്റനെ അവിടെ ഒരുക്കിയിരുന്നു, കാരണം യിസഹാക്കിനു പകരമായി അതിനെ ആവശ്യമുണ്ടെന്നു ദൈവം അറിഞ്ഞിരുന്നു.
അബ്രഹാം ആ സ്ഥലത്തിനു "യഹോവ കരുതിക്കൊള്ളും" എന്ന് പേര്‍ വിളിച്ചു. ആവശ്യം അറിയുന്നതിനു മുന്‍പ് തന്നെ അഥവാ മുന്‍കൂട്ടി അതിനെ കാണുക എന്നാണര്‍ത്ഥം.
വളരെ അനിശ്ചിതത്വം നിറഞ്ഞതായ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. സകലവും ഒഴുകിപോകുന്ന മണലിന്മേല്‍ പണിതിരിക്കുന്നതുപോലെ നമുക്ക് തോന്നും. ഈ ലോകത്തില്‍ നമുക്ക് സ്ഥിരമായിട്ടുള്ളത് ദൈവവും അവന്‍റെ വചനവും മാത്രമാകുന്നു. നിങ്ങള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ മുന്‍പുതന്നെ ദൈവം നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി ഒരു മറുപടി ഒരുക്കുന്നത് ഞാന്‍ കാണുന്നു. മക്കള്‍ക്കുവേണ്ടി ഒരു പിതാവും മാതാവും നേരത്തെത്തന്നെ കാര്യങ്ങള്‍ ഒരുക്കുന്നതുപോലെ, ദൈവം നിങ്ങള്‍ക്കായി അത്ഭുതകരമായ ചില കാര്യങ്ങള്‍ ചെയ്യുന്നു. ഈ വചനം സ്വീകരിക്കുക.
ഇപ്പോള്‍ ഈ വചനം നിങ്ങളുടെ ജീവിതത്തിലും നിങ്ങളുടെ കുടുംബത്തിലും നിങ്ങള്‍ക്ക് എങ്ങനെ വെളിപ്പെടുത്തുവാന്‍ കഴിയുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരട്ടെ. എന്നോടുകൂടെ യെശയ്യാവ് 58:11 ശ്രദ്ധിക്കുക.
"യഹോവ നിന്നെ എല്ലായ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്‍റെ വിശപ്പ് അടക്കി, നിന്‍റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും".(യെശയ്യാവ് 58:11).
നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ കാര്യങ്ങളെ നടത്തുവാന്‍ ദൈവത്തെ അനുവദിക്കുക, അപ്പോള്‍ ദൈവത്തിന്‍റെ അത്ഭുതകരമായ കരുതല്‍ ദിനംതോറും നിങ്ങളുടെ ജീവിതത്തില്‍ കാണുവാന്‍ ഇടയായിത്തീരും. ഓര്‍ക്കുക, അവന്‍ യഹോവ യിരെ ആകുന്നു!
Bible Reading: Psalms 70-76
ഏറ്റുപറച്ചില്‍
കര്‍ത്താവ് എന്‍റെ കാലടികളെ നിയന്ത്രിക്കുന്ന ഇടയനാകുന്നു. എനിക്ക് മുട്ടുണ്ടാകയില്ല. യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel

Most Read
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉള്‍ക്കാഴ്ചകള്‍ - 1● സ്നേഹത്തിന്റെ ശരിയായ സ്വഭാവം
● ആരാധനയാകുന്ന സുഗന്ധം
● യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള് - 1
● പ്രാവചനീക ഗീതം
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #9
● ദിവസം 10 : 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍