അനുദിന മന്ന
1
0
108
നിങ്ങളുടെ മുന്നേറ്റത്തെ തടയുവാന്‍ സാദ്ധ്യമല്ല
Saturday, 5th of July 2025
Categories :
മുന്നേറ്റം (Breakthrough
വളരെ ദൂരെയായിരിക്കുന്നു എന്ന് തോന്നുമ്പോള്‍, തകര്‍ന്നുപോകുവാനും സ്വയ സഹതാപത്തില്‍ കിടന്നുരുളുവാനും സൌകര്യപ്രദമായ മറ്റു കാര്യങ്ങളില്‍ ആയിരിപ്പാനും എളുപ്പമാണ്.
അനേക വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു കാര്യം ഞാന്‍ സ്പഷ്ടമായി ഓര്‍ക്കുന്നുണ്ട്, എന്‍റെ പിതാവ് എന്നെ മംഗലാപുരത്തുള്ള ഒരു പാറമടയിലേക്ക് കൂട്ടിക്കൊണ്ടുപോയി, അത് ഞങ്ങളുടെ വീടിന്‍റെ ഏകദേശം അടുത്തായിരുന്നു. ഞങ്ങള്‍ അവിടെ ആയിരുന്നപ്പോള്‍, ഒരു പാറക്കല്ല് കൈകൊണ്ടു പൊട്ടിക്കുന്ന പ്രക്രിയ വളരെയധികം സമയം എടുക്കുന്നതായി ഞാന്‍ കാണുവാന്‍ ഇടയായി. ഒരു ചുറ്റിക ഉപയോഗിച്ചുകൊണ്ട് ഒരു പാറയെ പല കഷണങ്ങളാക്കി പൊട്ടിക്കുന്ന കാര്യം ഒന്ന് സങ്കല്‍പ്പിക്കുക.
ആ പാറക്കല്ലിനെ വീണ്ടും വീണ്ടും വീണ്ടും അടിക്കുന്നു, എന്നാല്‍ ഒന്നും സംഭവിക്കുന്നില്ല. എന്തെങ്കിലും മാറ്റം ഉണ്ടാകുന്നതായി നമ്മുടെ ശാരീരിക കണ്ണുകൊണ്ട് നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കില്ല, എന്നാല്‍ ആ മനുഷ്യന്‍ ചുറ്റികകൊണ്ട് അതിനെ അടിക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കും അങ്ങനെ അവസാനം അത് തകരും.
പുറമേ ഒന്നുംതന്നെ സംഭവിക്കുന്നില്ല എന്ന് തോന്നിയാലും, ചുറ്റികകൊണ്ടുള്ള ഓരോ പ്രഹരവും ചിലതെല്ലാം നേടിയെടുക്കുന്നു. പാറയുടെ അകം ബലമില്ലാത്തതായി മാറുന്നു. നമുക്ക് മുന്നേറ്റങ്ങള്‍ കാണണമെങ്കില്‍, നമ്മെ മുന്നേറ്റങ്ങളിലേക്ക് നയിക്കുമെന്ന് നമുക്ക് അറിയാവുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ നാം സ്ഥിരതയുള്ളവര്‍ ആയിരിക്കേണ്ടത് ആവശ്യമാകുന്നുവെന്ന് ഇത് നമ്മോടു പറയുന്നു. "പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. .. . " (യാക്കോബ് 1:12).
ഒരു പോരാട്ടം കൂടാതെ മുന്നേറ്റം അപൂര്‍വ്വമായി മാത്രമേ സംഭവിക്കുന്നുള്ളൂ എന്നതാണ് മറ്റൊരു സത്യം. മുന്നേറ്റങ്ങള്‍ നല്‍കുന്ന ദൈവമായി വേദപുസ്തകത്തില്‍ ഒരു സൈനീക പശ്ചാത്തലത്തില്‍ കര്‍ത്താവിനെ വെളിപ്പെടുത്തിയിരിക്കുന്നതായി കാണുന്നു. "മുന്നേറ്റങ്ങള്‍ നല്‍കുന്ന ദൈവം" അഥവാ ശത്രുവിനെ "തകര്‍ക്കുന്ന ദൈവം" എന്ന നിലയില്‍ ദൈവത്തെ വേദപുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു. (1 ദിനവൃത്താന്തം 14:10-11).
ഫെലിസ്ത്യർ വന്നു രെഫായീംതാഴ്വരയിൽ അക്രമത്തിനായി അണിനിരന്നിരിക്കുന്ന സമയമായിരുന്നത്, അതിന്‍റെ അര്‍ത്ഥം "മല്ലന്മാരുടെ താഴ്വര" അഥവാ "പ്രശ്നങ്ങളുടെ താഴ്വര" എന്നാകുന്നു. (1 ദിനവൃത്താന്തം 14:14-17).
ദാവീദ് ആത്മാര്‍ത്ഥതയോടെ ദൈവത്തെ അന്വേഷിച്ചു, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു, മാത്രമല്ല ആ നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നുകൊണ്ടുപോയി. മുന്നേറ്റങ്ങള്‍ നല്‍കുന്ന ദൈവത്തെ നിങ്ങള്‍ അന്വേഷിക്കയും അവന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കയും ചെയ്യുമ്പോള്‍, നിങ്ങളുടെ "പ്രശ്നങ്ങളുടെ താഴ്വര" നിങ്ങളെ "എല്ലായിപ്പോഴും വിജയകരമായി നടത്തുന്ന ദൈവവുമായുള്ള" ഒരു നവീനമായ കൂടിക്കാഴ്ചയുടെ സ്ഥലമായി മാറും. (2 ദിനവൃത്താന്തം 2:14). അവന്‍ നിങ്ങള്‍ക്ക് പുതിയ പദ്ധതികള്‍ നല്‍കുക മാത്രമല്ല, മറിച്ച് ആ പദ്ധതികളെ മുന്‍പോട്ടു കൊണ്ടുപോകുവാനുള്ള പുതുക്കപ്പെട്ട ശക്തിയും അവന്‍ നിങ്ങള്‍ക്ക് തരുവാന്‍ ഇടയാകും. (യെശയ്യാവ് 40:31).
നിങ്ങള്‍ വളരെയധികം അര്‍ഹിക്കുന്ന അത്ഭുതങ്ങള്‍ നിങ്ങള്‍ക്ക് തരുവാന്‍ വേണ്ടി കര്‍ത്താവ് കടന്നുവരേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. വളരെ വേഗത്തില്‍ നിങ്ങളത് സാക്ഷ്യം പറയും.
Bible Reading: Psalms 81-88
ഏറ്റുപറച്ചില്‍
കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേലുണ്ട്. ഞാന്‍ ചെയ്യുവാന്‍ വേണ്ടി ദൈവം എന്നെ വിളിച്ചിരിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഞാന്‍ ക്ഷീണിച്ചുപോകയില്ല. ഞാന്‍ ഇപ്പോള്‍ എന്‍റെ മുന്നേറ്റങ്ങളിലേക്ക് പ്രവേശിക്കുകയാണ്. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel

Most Read
● ശീര്‍ഷകം: പുരാണ യിസ്രായേല്യ ഭവനങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍● നിങ്ങള്‍ ഒരു സത്യാരാധനക്കാരന്‍ ആകുന്നുവോ?
● ദിവസം 09 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്‍ത്തുക - 1
● പ്രിയപ്പെട്ടതല്ല പ്രത്യുത ദൃഢമായ ബന്ധം
● ദിവസം 30: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദുഷ്ട ചിന്തകളിന്മേലുള്ള പോരാട്ടം ജയിക്കുക
അഭിപ്രായങ്ങള്‍