അനുദിന മന്ന
1
0
94
സാധാരണമായ പാത്രത്തില്‍ കൂടിയുള്ള ശ്രേഷ്ഠമായ പ്രവര്‍ത്തി
Tuesday, 15th of July 2025
Categories :
അനുസരണം (Obedience)
ന്യായാധിപന്മാരുടെ പുസ്തകത്തില്‍ ഉടനീളം, അപ്രധാനവും ബലഹീനവുമെന്നു തോന്നുന്ന ആളുകള്‍ ദൈവത്തെ അനുസരിച്ചതുനിമിത്തം സമയാസമയങ്ങളില്‍ വളരെ ശക്തന്മാരായ ഭരണാധികാരികളെ താഴെ ഇറക്കിയിട്ടുള്ള സംഭവങ്ങള്‍ നാം കാണുന്നുണ്ട്. ചില ശ്രേദ്ധേയമായ ഉദാഹരണങ്ങള്‍ ഇടംകൈയ്യനായ എഹുദ്, ഗിദയോന്‍, അതുപോലെ കൂടാരത്തിന്‍റെ കുറ്റിയുള്ള സാധാരണ ഗൃഹനാഥയായ യായേല്‍.
ന്യായാധിപന്മാരുടെ പുസ്തകത്തില്‍ കൂടി ദൈവം നമ്മോടു സംസാരിക്കുകയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവത്തിനു നമ്മുടെ കഴിവ് ആവശ്യമില്ല; നമ്മുടെ ലഭ്യത മാത്രമാണ് ദൈവത്തിനാവശ്യം.
കഴിവും ലഭ്യതയും തമ്മില്‍ ഒരു വലിയ വ്യത്യാസമുണ്ട്. ഒരുവന് ചിലത് ചെയ്യുവാനുള്ള കഴിവുണ്ടാകാം എന്നാല്‍ ഒരു പ്രത്യേക അവസരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ വേണ്ടി അവന്‍റെ കഴിവുകളും താലന്തുകളും നല്‍കുവാന്‍ അവര്‍ ലഭ്യരല്ല.
ചില കാര്യങ്ങള്‍ ചെയ്യുവാന്‍ വേണ്ടി ദൈവം നിങ്ങളെ വിളിച്ചിട്ടുണ്ടാകാം, എന്നാല്‍ ആ ദൌത്യത്തിനായി നിങ്ങള്‍ പൂര്‍ണ്ണമായി അപര്യാപ്തരാണെന്ന് നിങ്ങള്‍ക്ക് തോന്നും, അപ്പോള്‍ നിങ്ങള്‍ ഒരുപക്ഷേ ഇങ്ങനെ പ്രതികരിക്കുമായിരിക്കും:
"എനിക്ക് മതിയായ വിദ്യാഭ്യാസ യോഗ്യതയില്ല"
"എനിക്ക് വേണ്ടതായ കഴിവില്ല"
"എനിക്ക് ശരിയായ പരിശീലനം ലഭിച്ചിട്ടില്ല".
"ഞാന്‍ അത്ര സമര്‍ത്ഥനല്ല - എന്നെ കാണുവാന്‍ കൊള്ളത്തില്ല".
"ആളുകളുടെ മുമ്പാകെ നില്‍ക്കുവാന്‍ എനിക്ക് ധൈര്യമുണ്ട് എന്ന് തോന്നുന്നില്ല".
"എനിക്ക് നന്നായി സംസാരിക്കുവാനുള്ള കഴിവില്ല".
വേദപുസ്തകം എന്ത് പറയുന്നുവെന്ന് ശ്രദ്ധിക്കുക:
സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല. ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്തമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു. ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു.(1 കൊരിന്ത്യര്‍ 1:26-28).
അന്ന് ദൈവം ഇത് ചെയ്തു, ഇന്ന് ഇത് നിങ്ങളില്‍ കൂടിയും ദൈവം ചെയ്യും.
നമുക്ക് നേടുവാന്‍ കഴിയുന്നതിലും അധികം നമ്മുടെ അനുസരണത്തില്‍ കൂടി നഷ്ടമാകും എന്ന നിലപാടില്‍ നാം നില്‍ക്കുന്നു എന്ന് തോന്നുന്നതായി വിശ്വസിക്കുവാന്‍ നാം പരീക്ഷിക്കപ്പെടുമ്പോള്‍ അനുസരണം ശരിക്കും പ്രയാസകരമായി മാറും.
എന്നാല്‍, കര്‍ത്താവുമായുള്ള കൂട്ടായ്മയില്‍ നാം നടക്കണമെങ്കില്‍, അനുസരണം അനിവാര്യമാകുന്നു - കേവലം പരീക്ഷകളുടെ സമയങ്ങളില്‍ മാത്രമല്ല മറിച്ച് എല്ലാ സമയങ്ങളിലും. (ആമോസ് 3:3 നോക്കുക). ദൈവത്തിനു അറിയാവുന്നതിലും കൂടുതല്‍ നമുക്ക് അറിയാം എന്ന സന്ദേശമാണ് നമ്മുടെ അനുസരണക്കേട് ദൈവത്തിനു അയച്ചുകൊടുക്കുന്നത്.
പ്രിയ ദൈവ പൈതലേ, ദൈവം നിങ്ങളുടെ യോഗ്യതയായിരിക്കും. അവന്‍ നിങ്ങള്‍ക്ക് എല്ലാമായിരിക്കും. മുമ്പോട്ടു പോകുക, ദൈവത്തെ അനുസരിക്കുക. നിങ്ങള്‍ ഒരിക്കലും ദുഃഖിക്കേണ്ടതായി വരികയില്ല.
Bible Reading: Proverbs 7-11
ഏറ്റുപറച്ചില്‍
എനിക്ക് ഉള്ളതെല്ലാം ഉപയോഗിച്ചു കര്‍ത്താവിനെ സേവിക്കണം എന്നതാണ് എന്‍റെ ജീവിതത്തിന്‍റെ അഭിലാഷം, അതുകൊണ്ട് ഇന്ന്, ഞാന്‍ എന്നെത്തന്നെ കര്‍ത്താവിനായി ലഭ്യമാക്കിത്തീര്‍ക്കുന്നു. ഞാന്‍ എന്താണെന്ന് വചനം പറയുന്നുവോ അതാകുന്നു ഞാന്‍, അതുപോലെ ദൈവ വചനം എന്ത് പറയുന്നുവോ അത് എന്‍റെ ജീവിതത്തില്‍ യാഥാര്‍ഥ്യമായി മാറും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel

Most Read
● വിശ്വാസത്താലുള്ള നടപ്പ്● ദൈവം എങ്ങനെയാണ് കരുതുന്നത് #3
● നിര്‍ണ്ണായകമായ മൂന്ന് പരിശോധനകള്‍
● അപകീര്‍ത്തിപ്പെടുത്തുന്ന പാപത്തിനു ആശ്ചര്യകരമായ കൃപ ആവശ്യമാകുന്നു
● ആത്മീക അഹങ്കാരത്തിന്‍റെ കെണി
● ആത്മീക നിയമങ്ങള്‍: സംസര്‍ഗ്ഗത്തിന്‍റെ നിയമം
● ആളുകള്‍ ഒഴിവുകഴിവുകള്‍ പറയുവാനുള്ള കാരണങ്ങള്‍ - ഭാഗം 2
അഭിപ്രായങ്ങള്‍