അവൻ (യിസഹാക്ക്) വർധിച്ചു വർധിച്ചു മഹാധനവാനായിത്തീർന്നു. അവന് ആട്ടിൻകൂട്ടങ്ങളും മാട്ടിൻകൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ടു ഫെലിസ്ത്യർക്ക് അവനോട് അസൂയ തോന്നി. (ഉല്പത്തി 26:13-14).
പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ ഫെലിസ്ത്യര്‍ യിസഹാക്കിനോട് വിചിത്രമായ നിലയില്‍ പെരുമാറുവാന്‍ തുടങ്ങി. ഒരിക്കല്‍, അവര്‍ സൌഹൃദത്തിലും അടുപ്പത്തിലും ആയിരുന്നു, എന്നാല്‍ ഇപ്പോള്‍, പെട്ടെന്ന്, അവനോടുള്ള അവരുടെ മനോഭാവത്തില്‍ മാറ്റം വന്നു. യിസഹാക്കിന്‍റെ ജീവിതത്തിന്മേലുള്ള ദൈവത്തിന്‍റെ അനുഗ്രഹം നിമിത്തം അവര്‍ ഭയപ്പെടുകയും അവനോടു അസൂയയുള്ളവരായി മാറുകയും ചെയ്തു.
ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വെളിപ്പെടുവാന്‍ തുടങ്ങുമ്പോള്‍, അത് നിങ്ങള്‍ക്ക് മറയ്ക്കുവാന്‍ കഴിയുകയില്ല. അതുകൊണ്ട് യാതൊരു പ്രത്യേക കാരണം കൂടാതെ ആളുകള്‍ നിങ്ങളോടു അസൂയാലുക്കള്‍ ആകുന്നതിനായി നിങ്ങള്‍ ഒരുങ്ങിയിരിക്കണം. അനേകരും എനിക്ക് ഇപ്രകാരം പറഞ്ഞുകൊണ്ട് എഴുതാറുണ്ട്, "ഞാന്‍ ആര്‍ക്കും ഒരു തെറ്റും ചെയ്തിട്ടില്ല, പിന്നെ എന്തുകൊണ്ടാണ് ആളുകള്‍ ഈ രീതിയില്‍ പെരുമാറുന്നത്". പ്രിയ സ്നേഹിതരേ, അവര്‍ നിങ്ങളുടെമേലുള്ള ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ നിമിത്തം അസൂയാലുക്കള്‍ ആകുന്നുവന്നതാണ് അതിന്‍റെ ലളിതമായ ഉത്തരം.
ഉല്പത്തി 37-ാ അദ്ധ്യായത്തില്‍, യോസേഫിന്‍റെ മേല്‍ ദൈവത്തിന്‍റെ അനുഗ്രഹം ഉണ്ടായിരുന്നുവെന്ന് നാം കാണുന്നു, ആകയാല്‍ പ്രാവചനീകമായ സ്വപ്നങ്ങളില്‍ കൂടി അവന്‍റെ ഭാവിയെക്കുറിച്ച് ദൈവം അവനെ കാണിക്കുവാന്‍ ആരംഭിച്ചു; താന്‍ ഒരു ഭരണാധികാരി ആകുന്നതും തന്‍റെ സഹോദരന്മാര്‍ തന്നെ വണങ്ങുന്നതുമായ സ്വപ്‌നങ്ങള്‍ അവന്‍ കാണുവാന്‍ ആരംഭിച്ചു.
യോസേഫ് തന്‍റെ പ്രിയപ്പെട്ട സ്വപ്‌നങ്ങള്‍ തന്‍റെ സഹോദരന്മാരുമായി പങ്കിടുവാന്‍ ആരംഭിച്ചു എന്നതായിരുന്നു അവന്‍റെ ഏറ്റവും വലിയ തെറ്റ്, ഈ കാരണത്താല്‍ അവര്‍ അവനോടു അസൂയയുള്ളവര്‍ ആകുകയും അവനെ കൊന്നുക്കളയുവാന്‍ അവര്‍ ആഗ്രഹിക്കയും ചെയ്തു. (ഉല്പത്തി 37:8). ഒടുവില്‍, അവര്‍ അവനെ ഒരു അടിമയായി മിസ്രയിമിലേക്ക് വിറ്റുക്കളഞ്ഞു.
ദൈവത്തിന്‍റെ ഹൃദയപ്രകാരമുള്ള മനുഷ്യനായിരുന്ന ദാവീദിനുപോലും അസൂയയെ അതിജീവിക്കേണ്ടതായി വന്നു.
ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളിൽ നിന്നൊക്കെയും സ്ത്രീകൾ പാടിയും നൃത്തം ചെയ്തുംകൊണ്ടു തപ്പും തംബുരുവുമായി സന്തോഷത്തോടെ ശൗൽരാജാവിനെ എതിരേറ്റുചെന്നു. സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി:
"ശൗൽ ആയിരത്തെ കൊന്നു
ദാവീദോ പതിനായിരത്തെ", എന്നു പാടി.
അപ്പോൾ ശൗൽ ഏറ്റവും കോപിച്ചു; ഈ വാക്ക് അവന് അനിഷ്ടമായി: അവർ ദാവീദിനു പതിനായിരം കൊടുത്തു എനിക്ക് ആയിരം മാത്രമേ തന്നുള്ളൂ; ഇനി രാജത്വമല്ലാതെ അവനു കിട്ടുവാൻ എന്തുള്ളൂ എന്ന് അവൻ പറഞ്ഞു. (1 ശമുവേല്‍ 18:6-8).
ദാവീദ് ശൌലിനേക്കാള്‍ കൂടുതല്‍ വിജയിയായി മാറിയതുകൊണ്ടും തന്നെക്കാള്‍ കൂടുതല്‍ പുകഴ്ച ആളുകളില്‍ നിന്നും അവനു ലഭിച്ചതുകൊണ്ടും ശൌല്‍ ദാവീദിനോടു അസൂയയുള്ളവനായി മാറി. നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളേക്കാള്‍ അധികമായി ദൈവത്താല്‍ നിങ്ങള്‍ ഉപയോഗിക്കപ്പെടുമ്പോള്‍, അസൂയ നിങ്ങള്‍ക്കെതിരായി വരുമെന്നതിനായി ഒരുങ്ങിയിരിക്കുക. ദൈവം നിങ്ങളെ വിളിച്ചിരിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത് നിര്‍ത്തിക്കളയരുത്. അത് കൂടുതലായി ചെയ്യുക. വീണ്ടും ഏറ്റവും നന്നായി അത് ചെയ്യുക.
നമ്മുടെ കര്‍ത്താവായ യേശുവിനു പോലും തനിക്കെതിരായി കടന്നുവന്ന അസൂയയെ അതിജീവിക്കേണ്ടതായി വന്നു.
യേശുവിനെ വിട്ടുകൊടുക്കുവാന്‍ പൊന്തിയൊസ് പീലാത്തോസ് തന്‍റെ പരമാവധി പരിശ്രമിക്കുമ്പോള്‍, മത്തായി 27:18ല്‍ വചനം ഇങ്ങനെ പറയുന്നു, "അവർ അസൂയ കൊണ്ടാകുന്നു അവനെ ഏല്പിച്ചത് എന്ന് അവൻ ഗ്രഹിച്ചിരുന്നു".
പരീശന്മാരും സദൂക്യരും അസൂയ നിമിത്തമാണ് യേശുവിനു വിരോധമായി കള്ള ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് പൊന്തിയൊസ് പീലാത്തോസിനെ പോലെ അവിശ്വാസിയായ ഒരു മനുഷ്യനുപോലും മനസ്സിലാകുവാന്‍ ഇടയായിത്തീര്‍ന്നു.
അവന്‍ ഔപചാരികമായി വിദ്യാഭ്യാസമുള്ളവന്‍ അല്ലാതിരിന്നിട്ടുകൂടി ജനക്കൂട്ടങ്ങള്‍ അവന്‍റെ അടുക്കലേക്ക് വരുന്നു എന്ന സത്യത്തെ കൈകാര്യം ചെയ്യുവാന്‍ പരീശന്മാര്‍ക്കും സദൂക്യര്‍ക്കും കഴിഞ്ഞിരുന്നില്ല. ആളുകള്‍ അവനെ സ്നേഹിച്ചതും വളരെയധികം അവനെ ബഹുമാനിച്ചതും കണ്ടത് അവര്‍ക്ക് സഹിക്കുവാന്‍ കഴിഞ്ഞില്ല.
നിങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്തോളം നിങ്ങളിത് ഓര്‍ക്കുക. നിങ്ങള്‍ അസൂയയുമായി പോരാടുകയാണെങ്കില്‍, നിങ്ങളുടെ ജീവിതത്തിന്മേലുള്ള വിജയത്തിന്‍റെ അളവിന്‍റെയും നിങ്ങളുടെമേല്‍ വരുന്ന ദൈവപ്രസാദത്തിന്‍റെയും സൂചനയാണത്.
Bible Reading: Proverbs 16-19
പ്രാര്‍ത്ഥന
പിതാവാം ദൈവമേ, ഞാന്‍ അസൂയയുമായി പ്രയാസപ്പെടുകയാണെന്ന് ഞാന്‍ അംഗീകരിക്കുന്നു. ആമേന്‍.
Join our WhatsApp Channel

Most Read
● അലഞ്ഞുതിരിയുന്നത് അവസാനിപ്പിക്കുക● യജമാനന്‍റെ ആഗ്രഹം
● നടപടി എടുക്കുക
● നിങ്ങളുടെ പ്രതികാരം ദൈവത്തിനു കൊടുക്കുക
● നഷ്ടമായ രഹസ്യം
● വഞ്ചനയുടെ ലോകത്ത് സത്യത്തെ വിവേചിക്കുക
● ശക്തി കൈമാറ്റം ചെയ്യുവാനുള്ള സമയമാണിത്
അഭിപ്രായങ്ങള്‍