english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിങ്ങള്‍ അസൂയയെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്
അനുദിന മന്ന

നിങ്ങള്‍ അസൂയയെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്

Friday, 18th of July 2025
1 0 71
Categories : ആത്മീക പോരാട്ടങ്ങള്‍ (Spiritual Warfare)
അസൂയയുടെ നടുവിലും യോസേഫ് വിജയിച്ചതിന്‍റെ രഹസ്യം ദൈവവചനം വെളിപ്പെടുത്തുന്നു. "യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ കൃതാർഥനായി. . " (ഉല്പത്തി 39:2).

എത്ര ആളുകള്‍ നിങ്ങളോടു അസൂയയുള്ളവര്‍ ആയാലും കുഴപ്പമില്ല, അവര്‍ നിങ്ങള്‍ക്കെതിരായി എന്തെല്ലാം പറഞ്ഞാലും ചെയ്താലും കാര്യമാക്കേണ്ട, നിങ്ങള്‍ ദൈവത്തിന്‍റെ സന്നിധിയില്‍ നിരന്തരമായി വസിക്കുന്നുവെന്നു മാത്രം ഉറപ്പുവരുത്തുക. എന്ത് വില കൊടുത്തും, കര്‍ത്താവുമായുള്ള നിങ്ങളുടെ ബന്ധം നിലനിര്‍ത്തുക. അസൂയയുടെ നിഷേധാത്മകത ദൈവത്തിന്‍റെ സന്നിധിയില്‍ നിന്നും നിങ്ങളെ അകറ്റുവാന്‍ അനുവദിക്കരുത്. അസൂയയുടെ തീയമ്പുകള്‍ നിങ്ങളെ ദൈവത്തിന്‍റെ ഭവനത്തില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ അനുവദിക്കരുത്. പകരം, നിങ്ങള്‍ കൂടുതല്‍ അധികമായി കര്‍ത്താവിനോടു അടുക്കുകയാണ് വേണ്ടത്.
യോസേഫിനെ ഒരു അടിമയായി വാങ്ങിയ മനുഷ്യന്‍ പോലും കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു എന്ന് കണ്ടുകൊണ്ട്‌ അവനെ തന്‍റെ ഭവനത്തിന്‍റെ ചുമതലക്കാരനാക്കി മാറ്റുവാന്‍ ഇടയായി. 

അവൻ തന്‍റെ വീട്ടിനും തനിക്കുള്ള സകലത്തിനും അവനെ വിചാരകനാക്കിയതുമുതൽ യഹോവ യോസേഫിന്‍റെ നിമിത്തം മിസ്രയീമ്യന്‍റെ വീടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവനുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി. (ഉല്പത്തി 39:5).

രണ്ടാമതായി, പൊത്തിഫേറിന്‍റെ ഭവനം അനുഗ്രഹിക്കപ്പെട്ടു കാരണം ദൈവത്തിന്‍റെ കൃപയും അഭിഷേകവും തന്‍റെ ജീവിതത്തിന്മേല്‍ വഹിച്ചിരുന്ന ഒരു വ്യക്തിയുമായി അവന്‍ ബന്ധപ്പെട്ടിരുന്നു. ഇത് ശക്തമായ ഒരു തത്വമാകുന്നു; നിങ്ങള്‍ ശരിയായ ആളുകളുമായി ബന്ധപ്പെട്ടിരിക്കേണ്ടത് ആവശ്യമാകുന്നു. നിങ്ങളുടെ വിജയത്തില്‍ അസൂയയുള്ള ആളുകളുമായുള്ള ബന്ധം വിച്ഛേദിക്കുകയോ അല്ലെങ്കില്‍ അവരുമായി ഇടപ്പെടുന്നതിനു പരിധി നിശ്ചയിക്കുകയോ ചെയ്യുക.

ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും. (സദൃശ്യവാക്യങ്ങള്‍ 13:20).

പിശാചിന്‍റെ ഒരു തന്ത്രമെന്നത് ജ്ഞാനികളായ മനുഷ്യരില്‍ നിന്നും നിങ്ങളെ വേര്‍പ്പെടുത്തുക എന്നുള്ളതാണ്, കാരണം തങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ ശക്തിയും കൃപയും വഹിക്കുന്ന ആളുകളുമായി നിങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്ന കാലത്തോളം നിങ്ങള്‍ വളര്‍ച്ച പ്രാപിക്കുമെന്ന് അവന്‍ അറിയുന്നു. 

അവസാനമായി, ചില പ്രായോഗീകമായ ഉപദേശങ്ങള്‍ കൂടി ഞാന്‍ നിങ്ങള്‍ക്ക് നല്‍കട്ടെ.

ഇന്ന്, ആളുകള്‍ക്ക് തങ്ങളുടേതായ തിരശ്ശീലക്കുള്ളില്‍ മറഞ്ഞിരുന്നുകൊണ്ട് അവര്‍ക്ക് ശരിയായി അറിയാത്തതായ ആളുകള്‍ക്ക് നേരെ പോലും പരിഹാസം ചൊരിയുന്നത് സാമൂഹീക മാധ്യമങ്ങള്‍ വളരെ എളുപ്പമാക്കി കൊടുത്തിട്ടുണ്ട്.

നിങ്ങളുടെ വ്യക്തിപരമായ പേജിലോ സമൂഹ മാധ്യമങ്ങളിലോ ആരെങ്കിലും നിങ്ങളെക്കുറിച്ച് തെറ്റായി എന്തെങ്കിലും പറയുകയാണെങ്കില്‍, നിങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ അവിടെനിന്നും നീക്കംചെയ്യുക. എന്നിട്ടും, അവരുടെ ആ പെരുമാറ്റം തുടരുകയാണെങ്കില്‍, അവരുമായുള്ള സൗഹൃദം വിച്ഛേദിക്കുകയോ അഥവാ അവരെ ബ്ലോക്ക് ചെയ്യുകയോ ചെയ്തിട്ട് ആ വ്യക്തിയെ അറിയിക്കുക. ഓണ്‍ലൈന്‍ മുഖാന്തിരമുള്ളതായ പരിഹാസം നിങ്ങള്‍ സഹിക്കേണ്ടതായ കാര്യമില്ല.

Bible Reading: Proverbs 20-24
ഏറ്റുപറച്ചില്‍
സൈന്യങ്ങളുടെ ദൈവമേ. യേശുവിന്‍റെ നാമത്തില്‍ ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. എനിക്ക് വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല എന്ന് ഞാന്‍ ഏറ്റുപറയുന്നു. എനിക്ക് വിരോധമായി തൊടുത്തുവിടുന്ന അസൂയയുടെ ഓരോ അമ്പുകളും പരിശുദ്ധാത്മാവിന്‍റെ അഗ്നിയാല്‍ ചാമ്പലായി മാറട്ടെ. അസൂയയാല്‍ എന്‍റെ വഴികളില്‍ ഉരുവായിട്ടുള്ളതായ സകല തടസ്സങ്ങളും വെല്ലുവിളികളും നീങ്ങിപോകട്ടെ. എന്‍റെ വിശ്വാസ്യതയ്ക്ക് സംഭവിച്ചിരിക്കുന്ന എല്ലാ കോട്ടങ്ങളെയും അങ്ങ് പുനഃസ്ഥാപിക്കേണമേ. തെറ്റായ ആളുകളില്‍ നിന്നും എന്നെ വേര്‍പ്പെടുത്തി ശരിയായ ആളുകളുമായി എന്നെ ബന്ധിപ്പിക്കേണമേ. 
എന്നെ ശപിക്കുവാന്‍ ശ്രമിച്ചവരുടെമേല്‍ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. അവരുടെമേല്‍ അവിടുന്ന് പകര്‍ന്നിരിക്കുന്ന അനുഗ്രഹങ്ങളെ കാണുവാന്‍ അവരെ ഇടയാക്കേണമേ. അവര്‍ക്കായുള്ള അങ്ങയുടെ വഴിയെ അവര്‍ക്ക് കാണിച്ചുകൊടുക്കേണമേ, അങ്ങ് അവര്‍ക്കായി സ്ഥാപിച്ചിരിക്കുന്ന പാതയില്‍ കൂടി മുന്നേറുവാനുള്ള കൃപ അവര്‍ക്ക് നല്‍കേണമേ. എന്‍റെ വാക്കുകള്‍ കൃപയോടുകൂടിയതായിരിക്കുമെന്നും, അങ്ങ് എന്നെ അനുഗ്രഹിച്ച സകലത്തിനും ഞാന്‍ അങ്ങേയ്ക്ക് മഹത്വം കരേറ്റുമ്പോള്‍ അത് നിഗളത്തോടെ ആകരുതെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.

Join our WhatsApp Channel


Most Read
● കൌണ്ട് ഡൌണ്‍ ആരംഭിക്കുന്നു
● ആരാധന: സമാധാനത്തിലേക്കുള്ള താക്കോല്‍
● നിങ്ങള്‍ അവരെ സ്വാധീനിക്കണം
● ആരാധനയുടെ നാലു അത്യന്താപേക്ഷിതങ്ങള്‍
● ശ്രദ്ധയോടെയുള്ള തിരച്ചില്‍
● ദിവസം 01: 40ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● കരുതിക്കൊള്ളും
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ