അനുദിന മന്ന
1
0
70
പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്‍ത്തുക - 2
Thursday, 24th of July 2025
Categories :
Sensitivity to the Holy Spirit
പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്‍ത്തുവാന്‍ വേണ്ടി നാം സമയവും പരിശ്രമവും ചെയ്യുമ്പോള്‍, മറ്റുള്ളവര്‍ക്ക് ഗ്രഹിക്കുവാന്‍ കഴിയാത്ത ആത്മീക മണ്ഡലത്തിലെ കാര്യങ്ങള്‍ നാം കാണുകയും കേള്‍ക്കുകയും ചെയ്യും. നല്ല അവസരങ്ങള്‍ക്കു പകരം "ദൈവത്തിന്‍റെ അവസരങ്ങള്‍" നമ്മിലേക്ക് വരുവാന്‍ തുടങ്ങും, നാം അതില്‍ പ്രവര്‍ത്തി ആരംഭിക്കുമ്പോള്‍, നിങ്ങൾ വളരെ ഫലം കായ്ക്കുന്നതിനാൽ എന്‍റെ പിതാവ് മഹത്ത്വപ്പെടുന്നു; അങ്ങനെ നിങ്ങൾ എന്‍റെ ശിഷ്യന്മാർ ആകും. (യോഹന്നാന്‍ 15:8).
പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്‍ത്തുന്നതിനുള്ള ചില പ്രധാനപ്പെട്ട വസ്തുതകള്‍ താഴെ കൊടുത്തിരിക്കുന്നു.
1. ആത്മാവില്‍ പ്രാര്‍ത്ഥിക്കുക.
1 കൊരിന്ത്യര്‍ 14:14 (ആംപ്ലിഫൈഡ് പരിഭാഷ): ഞാൻ അന്യഭാഷയിൽ പ്രാർഥിക്കുന്നു എങ്കിൽ എന്‍റെ ആത്മാവ് (എന്നിലുള്ള പരിശുദ്ധാത്മാവ്) പ്രാർഥിക്കുന്നു; എന്‍റെ ബുദ്ധിയോ അഫലമായിരിക്കുന്നു; (അത് ഫലം ഒന്നും പുറപ്പെടുവിക്കയോ ആരേയും സഹായിക്കുകയോ ചെയ്യുന്നില്ല).
നിങ്ങള്‍ നോക്കുക, എന്നില്‍ വസിക്കുന്നതായ പരിശുദ്ധാത്മാവ്. എന്‍റെ മാനുഷീക വ്യക്തിത്വവുമായുള്ള അവന്‍റെ ആദ്യത്തെ ബന്ധം എന്‍റെ മനസ്സുമായിട്ടല്ല മറിച്ച് എന്‍റെ ആത്മാവിനോടാണ്. അന്യഭാഷയില്‍ നിരന്തരമായി പ്രാര്‍ത്ഥിക്കുന്നത് എന്‍റെ മാനുഷീക ആത്മാവിനോടുള്ള അവബോധത്തില്‍ നിലനില്‍ക്കുവാന്‍ സഹായിക്കുന്നു. പരിശുദ്ധാത്മാവ് എന്‍റെ ആത്മാവില്‍ വസിക്കുന്നതുകൊണ്ട്, അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നതിനാല്‍ ഞാന്‍ അവനോടും അവബോധമുള്ളവനായി മാറുന്നു.
2. ആ അവബോധം ദൈവത്തിന്‍റെ ഹൃദയത്തില്‍ എത്തേണ്ടതിനു അവനോടു അപേക്ഷിക്കുക.
"യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. യാചിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കും". (മത്തായി 7:7-8).
നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിനു വല്ലാതെ യാചിക്കകൊണ്ട് ഒന്നും ലഭിക്കുന്നില്ല.(യാക്കോബ് 4:3).
3. അവനോടുകൂടെ സമയം ചിലവിടുക
ഏതൊരു ബന്ധവും സമയത്തിന്‍റെ മുതല്‍മുടക്ക് ആവശ്യപ്പെടുന്നുണ്ട്. ദൈവവുമായുള്ള അടുപ്പം മുന്‍ഗണനയുടെ ഒരു കാര്യമാകുന്നു. ജീവിതത്തില്‍ നിങ്ങള്‍ ഏറ്റവും അധികം മൂല്യം കല്‍പ്പിക്കുന്നത് എന്തിനാകുന്നു? നിങ്ങളുടെ ദിവസത്തെ നിങ്ങള്‍ പുനഃക്രമീകരിക്കണം, സമയം പാലിക്കുവാനുള്ള കഴിവുകള്‍ പരിശീലിക്കുക, ചില സമയങ്ങളിലേക്ക് നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ഓഫ് ചെയ്യുക, അതില്‍ ഉറച്ചുനില്‍ക്കുവാന്‍ തീരുമാനിക്കുക. നിങ്ങളുടെ സമയത്തിന്‍റെ ഉത്തരവാദി നിങ്ങള്‍ തന്നെയാണ്, സകല മാറ്റങ്ങളും ആരംഭിക്കുന്നത് ഗുണമുള്ള ഒരു തീരുമാനത്തോടെയാണ്.
4. ദൈവത്തിന്‍റെ സാന്നിധ്യം പ്രായോഗീകമാക്കുക
ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള ഒരു അവബോധം വളര്‍ത്തിയെടുക്കുക. ദിവസം മുഴുവനും അവനോടു സംസാരിക്കുക. മാര്‍ഗ്ഗദര്‍ശനത്തിനായി, കൃപയ്ക്കായി അതുപോലെ നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ദൈവത്തോട് ചോദിക്കുക. നിങ്ങളുടെ ഹൃദയത്തില്‍ ദൈവത്തിനു നന്ദി പറയുക, സ്തുതിയ്ക്കുക, അവനു മഹത്വം കൊടുക്കുക. നിങ്ങള്‍ എന്തെങ്കിലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുന്നതിനു മുമ്പ് പ്രാര്‍ത്ഥിക്കുക.നിങ്ങള്‍ വാഹനം ഓടിക്കുന്നതിനു മുമ്പ് പ്രാര്‍ത്ഥിക്കുക. ഇത് നിങ്ങളുടെ ചിന്തകളേയും ജീവിതത്തേയും രൂപപ്പെടുത്തും.
5. പരിശുദ്ധിയെ പിന്തുടരുക.
മരിച്ചിട്ട് ഉയിർത്തെഴുന്നേല്ക്കയാൽ വിശുദ്ധിയുടെ ആത്മാവ് സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ (റോമര്‍ 1:5).
ശ്രദ്ധിക്കുക, അവനെ "വിശുദ്ധിയുടെ ആത്മാവ്" എന്ന നിലയില്‍ സൂചിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ ജീവിതത്തിലേക്ക് പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്ക് ആകര്‍ഷിക്കണമെങ്കില്‍, നിങ്ങള്‍ അധികമധികമായി നിങ്ങളെത്തന്നെ ശുദ്ധീകരിക്കേണ്ടത് ആവശ്യമാകുന്നു. ദൈവത്തെ പ്രസാദിപ്പിക്കാത്തതും നിങ്ങള്‍ക്ക് ആത്മീക വളര്‍ച്ച നല്‍കാത്തതുമായ പ്രവര്‍ത്തികളെ ഒഴിവാക്കുക. അവനെ ദുഃഖിപ്പിക്കുന്നതായ കാര്യങ്ങള്‍ മനപൂര്‍വ്വമായി ചെയ്യരുത്. നിങ്ങള്‍ യഥാര്‍ത്ഥമായി ആരെയെങ്കിലും സ്നേഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ അപ്രകാരം ചെയ്യുമോ?
". . . ആത്മസ്വഭാവമുള്ളവർ ആത്മാവിനുള്ളതും ചിന്തിക്കുന്നു". (റോമര്‍ 8:5).
ദൈവത്തിന്‍റെ ഒരു പ്രവാചകന്‍ പറഞ്ഞതായ ഒരു കാര്യം ഞാന്‍ ഓര്‍ക്കുന്നു, "പരിശുദ്ധാത്മാവുമായുള്ള നിരന്തരമായ ബന്ധത്തില്‍ നാം ജീവിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നമ്മുടെ ജീവിതശൈലിയും അവനോടു അനുയോജ്യമായത് ആയിരിക്കണം. നാം അവനുമായി ഐക്യതയില്‍ ആയിരിക്കേണ്ടത് ആവശ്യമാണ്".
Bible Reading: Song of Solomon 5-8 ; Isaiah 1
പ്രാര്‍ത്ഥന
പിതാവേ, ഞാനുമായി ബന്ധപ്പെടുന്ന സകലരും എന്നിലൂടെ അങ്ങയുടെ ആത്മാവിന്‍റെ ശക്തി അനുഭവിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍. (ദിവസം മുഴുവനും ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നത് തുടരുക).
Join our WhatsApp Channel

Most Read
● ക്രിസ്തുവിനോടുകൂടെ ഇരുത്തപ്പെട്ടിരിക്കുന്നു● അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്‍: #1
● ദിവസം 01: 40ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● അകലം വിട്ടു പിന്തുടരുക
● റെഡ് അലര്‍ട്ട് (മുന്നറിയിപ്പ്)
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 4
● ദിവസം 11: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍