അനുദിന മന്ന
1
0
50
ദൈവത്തെ അന്വേഷിക്കയും നിങ്ങളുടെ യുദ്ധത്തെ അഭിമുഖീകരിക്കയും ചെയ്യുക
Friday, 25th of July 2025
ലോകം പറയുന്നു, "നിരാശാജനകമായ സമയങ്ങളില്‍ സാഹസീകമായ നടപടികള്‍ അന്വേഷിക്കുക". എന്നാല്‍ ദൈവത്തിന്‍റെ രാജ്യത്തില്‍, നിരാശാജനകമായ സമയങ്ങളില്‍ അസാധാരണമായ നടപടികള്‍ അന്വേഷിക്കുക എന്നാണ്. എന്നാല്‍, നിങ്ങള്‍ ചോദിക്കുമായിരിക്കും, "അസാധാരണമായ നടപടികള്‍ എന്ന് നിങ്ങള്‍ അര്‍ത്ഥമാക്കുന്നത് എന്താണ്?".
യെശയ്യാവ് 59:19 നമ്മോടു പറയുന്നു:
കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവൻ വരും. (യെശയ്യാവ് 59:19)
ശത്രു ചെയ്യുവാന്‍ ശ്രമിക്കുന്നതിനു മുകളിലായി ഒരു ഉന്നതമായ വഴി ദൈവത്തിന്‍റെ ആത്മാവ് എപ്പോഴും ഉയര്‍ത്തുന്നു. നമ്മുടെ നിരാശയ്ക്കുള്ള വേദപുസ്തകപരമായ പ്രതിവിധി ഒരു 'പ്രാവചനീക ഗീതമാകുന്നു'. ദൈവവചനത്തിലെ പ്രാവചനീക ഗീതം മുന്നേറ്റത്തിനുള്ള ഒരു ഹേതുവാകുന്നു.
യെഹോശാഫാത്ത് ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാൻ താൽപര്യപ്പെട്ട് യെഹൂദായിലൊക്കെയും ഒരു ഉപവാസം പ്രസിദ്ധം ചെയ്തു. (2 ദിനവൃത്താന്തം 20:3).
ഒരു 'വലിയ സൈന്യം' തന്‍റെ രാജ്യത്തിനു വിരോധമായി വരുന്നുണ്ടെന്ന വാര്‍ത്ത രാജാവായ യെഹോശാഫാത്തിനു ഒരു ദിവസം ലഭിച്ചുവെന്ന് 2 ദിനവൃത്താന്തം 20 നമ്മോടു പറയുന്നു. അതിനോടുള്ള മറുപടി എന്ന നിലയില്‍ അവന്‍ യഹോവയെ അന്വേഷിക്കുവാന്‍ ആരംഭിച്ചു. വെറുതെ പ്രാര്‍ത്ഥിക്കുന്നതും ദൈവത്തെ അന്വേഷിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് നിങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കേണ്ടത് ആവശ്യമാകുന്നു.
അത് വിശദീകരിക്കുവാന്‍ എന്നെ അനുവദിച്ചാലും: നിങ്ങള്‍ ദൈവത്തെ അന്വേഷിക്കുമ്പോള്‍, നിങ്ങള്‍ പ്രാര്‍ത്ഥിക്കുകയാണ്. എന്നിരുന്നാലും, നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, നിങ്ങള്‍ക്ക് യഥാര്‍ത്ഥമായി ദൈവത്തെ അന്വേഷിക്കയോ അഥവാ അന്വേഷിക്കാതിരിക്കയോ ചെയ്യാം.ഇതെല്ലാം നിങ്ങളുടെ ജീവിതത്തേയും ആവശ്യങ്ങളെയും ആശ്രയിച്ചിരിക്കും. ഞാന്‍ പറയുവാന്‍ ശ്രമിക്കുന്നത് നിങ്ങള്‍ക്ക് കിട്ടുന്നുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
നാം കര്‍ത്താവിനെ അന്വേഷിക്കുമ്പോള്‍, ഇതെല്ലാം അവനെക്കുറിച്ച് മാത്രമായിരിക്കും - ദൈവത്തിന്‍റെ സാന്നിധ്യം, ദൈവത്തിന്‍റെ വചനം തുടങ്ങിയവ. നമ്മുടെ മനസ്സ് പൂര്‍ണ്ണമായും അവനില്‍ മാത്രം കേന്ദ്രീകരിച്ചായിരിക്കും. നമ്മുടെ ആവശ്യങ്ങള്‍ പുറകിലായിരിക്കും. ചില സന്ദര്‍ഭങ്ങളില്‍, പ്രാര്‍ത്ഥനയില്‍, ദൈവത്തെക്കുറിച്ച് എന്നതിനേക്കാള്‍ ഉപരിയായി പലപ്പോഴും സ്വയത്തിനു പ്രാധാന്യം നല്‍കാറുണ്ട്.
ദൈവത്തെ അന്വേഷിക്കുന്ന ആളുകള്‍ക്ക് മറുപടിയായി, അവര്‍ ഒരു പ്രാവചനീകമായ വചനം പ്രാപിക്കുന്നു: 'യുദ്ധം നിങ്ങളുടേതല്ല, മറിച്ച് ദൈവത്തിന്‍റെയത്രേ. നിങ്ങള്‍ ദൈവത്തെ അന്വേഷിക്കുമ്പോള്‍ ഒക്കേയും പ്രാവചനീക വചനങ്ങള്‍ വെളിപ്പെട്ടുവരും. പ്രവചനം എന്നാല്‍ നമ്മുടെ സാഹചര്യത്തോടു ദൈവം തന്‍റെ മനസ്സില്‍ നിന്നും സംസാരിക്കുന്നതല്ലാതെ മറ്റൊന്നുമല്ല.
അനേകര്‍ ഈ വചനവുമായി പരമാവധി പോയിട്ടുണ്ട്. 'യുദ്ധം നിങ്ങളുടേതല്ല മറിച്ച് ദൈവത്തിന്‍റെതത്രേ' എന്നാല്‍ നിങ്ങള്‍ എവിടെയെങ്കിലും ഒളിച്ചിരിക്കുക എന്നല്ല അതിനര്‍ത്ഥം. നിങ്ങള്‍ ആ യുദ്ധത്തെ അഭിമുഖീകരിക്കേണ്ടതായി വരും, എന്നാല്‍ നിങ്ങള്‍ ആ യുദ്ധത്തില്‍ പോരാടേണ്ടതില്ല എന്നതാണ് സദ്വര്‍ത്തമാനം. ദാവീദിന് ഗോല്യാത്തിന്‍റെ മുമ്പാകെ നില്‍ക്കേണ്ടതായി വന്നു, എന്നാല്‍ ദൈവമാണ് ആ യുദ്ധം നടത്തിയത്.
ഇന്ന് നിങ്ങള്‍ ഏതെല്ലാം തരത്തിലുള്ള തടസ്സങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും, ദൈവത്തെ അന്വേഷിക്കുവാന്‍ ആരംഭിക്കുക. നിങ്ങള്‍ ആയിരിക്കുന്ന സാഹചര്യത്തെ സംബന്ധിച്ച് ദൈവം തന്‍റെ മനസ്സിലുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിത്തരുവാന്‍ ഇടയാകും. അതിനെക്കുറിച്ച് ദൈവത്തിന്‍റെ മനസ്സിലുള്ളത് ഇപ്പോള്‍ നിങ്ങള്‍ അറിയുന്നുവെങ്കില്‍, മുമ്പോട്ടു പോയി അതിനെ അഭിമുഖീകരിക്കുക. വിജയം നിങ്ങളുടേതാകുന്നു. നിങ്ങള്‍ ജയാളിയേക്കാളും ജയാളിയാകുന്നു.
Bible Reading: Isaiah 2-5
പ്രാര്‍ത്ഥന
യേശു എന്നെ സ്നേഹിക്കുന്നതു നിമിത്തം, ഞാന്‍ ഒരു ജായാളിയേക്കാള്‍ ജയാളിയായിരിക്കുന്നതുകൊണ്ട്, പിതാവേ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്‍റെ പൂര്‍ണ്ണ ഹൃദയത്തോടെ അങ്ങയെ അന്വേഷിക്കുവാന്‍ ഞാന്‍ തീരുമാനിക്കുന്നു.എന്‍റെ സാഹചര്യത്തെ അങ്ങ് കാണുന്നതുപോലെ ഞാനും കാണേണ്ടതിനു എന്‍റെ സാഹചര്യത്തെക്കുറിച്ചുള്ള അങ്ങയുടെ ഹിതം ദയവായി പറഞ്ഞുതരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel

Most Read
● കുറച്ചു യാത്രചെയ്യുന്നതിനുള്ള പാത● സര്പ്പങ്ങളെ തടയുക
● നിങ്ങളുടെ വിടുതലിനെ ഇനി തടയുവാന് കഴിയുകയില്ല
● കര്‍ത്താവിനെ സേവിക്കുക എന്നതിന്റെ അര്ത്ഥം എന്താണ് - II
● ദാനം നല്കുവാനുള്ള കൃപ - 1
● ദൈവത്തിന്‍റെ വചനം വായിക്കുന്നതിന്റെ 5 പ്രയോജനങ്ങള്
● ശുദ്ധീകരണം വ്യക്തമായി വിശദീകരിക്കുന്നു
അഭിപ്രായങ്ങള്‍