വേണ്ടി മാത്രമായി നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുവാനുള്ള തീരുമാനം നിങ്ങള്‍ എടുത്തിട്ടുണ്ടോ? നല്ലതിനു വേണ്ടി യഥാര്‍ത്ഥമായി മാറുവാന്‍ ആഗ്രഹിച്ച അനേകരില്‍ ധാരാളം നിരാശയ്ക്ക് ഇത് കാരണമായിട്ടുണ്ട്.
പുറമേയുള്ള കാരുങ്ങളുടെ മാറ്റത്തിനായിട്ടാണ് അനേകരും ശ്രദ്ധ കൊടുക്കുന്നത് എന്നതാണ് ഈ നിശ്ചലതയുടെ കാരണങ്ങളിലൊന്ന്. സ്ഥിരമായ ഒരു മാറ്റത്തെ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ ആഴമായി പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ് - നിങ്ങളുടെ ഹൃദയത്തില്‍ പ്രവര്‍ത്തിക്കുക.
അവൻ (യേശു) അവരോടു പലതും ഉപമകളായി പ്രസ്താവിച്ചതെന്തെന്നാൽ: "വിതയ്ക്കുന്നവൻ വിതപ്പാൻ പുറപ്പെട്ടു. വിതയ്ക്കുമ്പോൾ ചിലതു വഴിയരികെ വീണു. . . . ചിലതു പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്ത ഇടത്ത് വീണു. . . . മറ്റുചിലതു മുള്ളിനിടയിൽ വീണു. . . . മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു. ചെവിയുള്ളവൻ കേൾക്കട്ടെ".
മനുഷ്യന്‍റെ ഹൃദയത്തെ മണ്ണിനോട് ഉപമിച്ചുകൊണ്ട് കര്‍ത്താവായ യേശു സംസാരിച്ചിരിക്കുന്നു. മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യങ്ങളില്‍, നാലു തരത്തിലുള്ള നിലങ്ങളെ യേശു പരാമര്‍ശിക്കുന്നു.
1. വഴിയരികില്‍
2. പാറസ്ഥലത്ത്
3. മുള്ളിനിടയില്‍
4. നല്ല നിലത്ത്
ഈ നാലു തരത്തിലുള്ള മണ്ണ് സൂചിപ്പിക്കുന്നത് മനുഷ്യഹൃദയത്തിന്‍റെ നാലു അവസ്ഥകളെയാകുന്നു. നാം ഗ്രഹിക്കേണ്ട ഒന്നാമത്തെ തത്വം എന്തെന്നാല്‍ മണ്ണില്‍ വിതയ്ക്കപ്പെടുന്ന എന്തും ഒരു പ്രത്യേക പരിധിവരെ വളരുവാന്‍ ഇടയാകും. മനുഷ്യന്‍റെ ഹൃദയത്തിന്‍റെ കാര്യവും അങ്ങനെ തന്നെയാകുന്നു - നിങ്ങളുടെ ഹൃദയത്തില്‍ വിതയ്ക്കുന്നത് എന്തും അത് വളര്‍ത്തുന്നു.
നിങ്ങള്‍ അശ്ലീലസാഹിത്യങ്ങളോ അതുപോലെയുള്ള മറ്റു മലിനതകളോ വിതച്ചാല്‍, വളരുന്നത് അങ്ങനെയുള്ള കാര്യങ്ങള്‍ തന്നെയായിരിക്കും. നിങ്ങള്‍ കയ്പ്പും, നിഷേധാത്മകതയുമാണ് വിതയ്ക്കുന്നതെങ്കില്‍, നിങ്ങള്‍ക്ക് ലഭിക്കുവാന്‍ പോകുന്ന കൊയ്ത്ത് അങ്ങനെയുള്ളതായിരിക്കും.
രണ്ടാമതായി, നമ്മുടെ ഹൃദയത്തിന്‍റെ അവസ്ഥയെ നാം നിരന്തരമായി നിരീക്ഷിക്കേണ്ടത് ആവശ്യമാകുന്നു. നാം കര്‍ത്താവിങ്കല്‍ നിന്നും മാറിപോകുന്നതായി തോന്നുമ്പോള്‍, വിതയ്ക്കപ്പെട്ട നല്ല വിത്തുകള്‍ നിഷ്ഫലമായി പോകാതിരിക്കുവാന്‍ വേണ്ടി നമ്മുടെ ഹൃദയത്തിന്‍റെ അവസ്ഥകളെ കൈകാര്യം ചെയ്യുവാനുള്ള അനിവാര്യമായ തീരുമാനങ്ങള്‍ നാം കൈക്കൊള്ളണം.
"ഞാന്‍ ഏതു തരത്തിലുള്ള മണ്ണാകുന്നു?" എന്ന് നിങ്ങളോടുതന്നെ ഇന്ന് ചോദിക്കുക. നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും തന്നെ ആ ചോദ്യത്തിന്‍റെ ഉത്തരം നിങ്ങള്‍ക്കുവേണ്ടി നല്‍കുവാന്‍ സാധിക്കയില്ല.
Bible Reading: Isaiah 10-13
പ്രാര്‍ത്ഥന
1. പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ ആത്മാവില്‍ ശരിയായ കാര്യങ്ങള്‍ വിതയ്ക്കുവാനുള്ള വിവേചനം എനിക്ക് തരേണമേ.
2. പിതാവേ, അങ്ങയുടെ വചനം പറയുന്നു, "ആത്മാവോ ഹൃദയത്തിലെ ആഴങ്ങളെ ആരായുന്നു". എന്‍റെ ഹൃദയത്തെ പരിശോധിക്കുകയും അങ്ങേയ്ക്ക് പ്രസാദമല്ലാത്ത കാര്യങ്ങളെ പിഴുതുമാറ്റുകയും ചെയ്യേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel

Most Read
● 21 ദിവസങ്ങള് ഉപവാസം: ദിവസം #20● ദൂതന്മാരുടെ സഹായം എങ്ങനെ പ്രയോഗക്ഷമമാക്കാം
● ദൈവീക ശിക്ഷണത്തിന്റെ സ്വഭാവം - 1
● നിങ്ങളുടെ നിലവാരം ഉയര്‍ത്തുക
● ശരിയായതില് ദൃഷ്ടികേന്ദ്രീകരിക്കുക
● മുന്നറിയിപ്പ് ശ്രദ്ധിക്കുക
● തിരസ്കരണം അതിജീവിക്കുക
അഭിപ്രായങ്ങള്‍