അനുദിന മന്ന
0
0
26
നിങ്ങളുടെ വിടുതലിനെ ഇനി തടയുവാന്‍ കഴിയുകയില്ല
Monday, 4th of August 2025
Categories :
விடுதலை (Deliverance)
ദിവസം കര്‍ത്താവായ യേശു തന്‍റെ ശിഷ്യന്മാരില്‍ രണ്ടുപേരെ അയച്ചുകൊണ്ട് പറഞ്ഞു, "അവൻ ഒലിവുമലയരികെ ബേത്ത്ഫാഗയ്ക്കും ബേഥാന്യക്കും സമീപിച്ചപ്പോൾ ശിഷ്യന്മാരിൽ രണ്ടു പേരെ അയച്ചു: നിങ്ങൾക്ക് എതിരേയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടക്കുമ്പോൾ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ. അതിനെ അഴിക്കുന്നത് എന്ത് എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ എന്നു പറഞ്ഞു". (ലൂക്കോസ് 19:29-31).
ഞാന്‍ പറയുവാന്‍ ആഗ്രഹിക്കുന്ന ഒന്നാമത്തെ കാര്യം ഇത് പരിജ്ഞാനത്തിന്‍റെ വചനത്തിന്‍റെ ഉത്കൃഷ്ടമായ ഒരു ഉദാഹരണമാകുന്നു എന്നതാണ്. എവിടേക്ക് പോകണം, ദിശ എന്താകുന്നു, അവിടെ എന്ത് ഉണ്ടായിരിക്കും, അവസ്ഥ എന്തായിരിക്കും എന്നതിനെ സംബന്ധിച്ച് യേശു വ്യക്തമായ നിര്‍ദ്ദേശമാണ് നല്‍കിയത് എന്ന കാര്യം ശ്രദ്ധിക്കുക. യേശു വ്യക്തിപരമായി ആ സ്ഥലത്ത് പോകാതെയും അഥവാ ഏതെങ്കിലും മുന്‍ പരിചയം ഇല്ലാതേയുമാണ് ഇതെല്ലാം പറഞ്ഞത്. നമ്മുടെ കര്‍ത്താവിന്‍റെ പ്രാവചനീക കൃത്യതയില്‍ ഞാന്‍ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്.
നിങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന അടുത്തതായ കാര്യം കഴുതക്കുട്ടി "കെട്ടപ്പെട്ടിരുന്നു" എന്നുള്ളതാണ്. ശിഷ്യന്മാരുടെ ദൌത്യം ആ കഴുതക്കുട്ടിയെ കെട്ടഴിച്ചു വിടുവിക്കുക എന്നുള്ളതായിരുന്നു. അങ്ങനെ വിടുവിക്കുന്നതായ പ്രക്രിയയ്ക്ക് എന്തെങ്കിലും എതിര്‍പ്പുണ്ടായാല്‍, വിടുതലിന്‍റെ ഉദ്ദേശം അവര്‍ പറയണമായിരുന്നു -അത് കര്‍ത്താവിനു അതിനെകൊണ്ട് ആവശ്യമുണ്ട് എന്നതായിരുന്നു.
സാത്താന്യ ശക്തിയില്‍ നിന്നും വിടുതല്‍ ആവശ്യമായിരുന്ന ഒരു സ്ത്രീയ്ക്കുവേണ്ടി ഒരു ദിവസം പ്രാര്‍ത്ഥിച്ചത് ഞാന്‍ ഓര്‍ക്കുന്നു. യേശുവിന്‍റെ നാമത്തില്‍ ആ പിശാചിനോട് പുറത്തുപോകുവാന്‍ ഞാന്‍ കല്പിച്ചപ്പോള്‍, ഒരു ശബ്ദം കേള്‍ക്കുവാന്‍ ഇടയായി. അത് ഒരു പുരുഷന്‍ ഇപ്രകാരം പറയുന്ന ശബ്ദംപോലെ തോന്നി, "അവള്‍ എന്‍റെതാകുന്നു. ഞാന്‍ അവളെ വിടുകയില്ല". ആ സമയം ഈ വചനം പെട്ടെന്ന് എന്‍റെ മനസ്സിലേക്ക് വന്നു. കഴുതയെ അഴിക്കുന്നത് തടയുന്നത് ചോദ്യം ചെയ്യുന്ന ആരോടും, "കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട്" എന്നു ശിഷ്യന്മാര്‍ പറയണമായിരുന്നു. ഞാന്‍ മറുപടി പറഞ്ഞു, "കര്‍ത്താവിനു അവളെ ആവശ്യമുണ്ട്, അവളെ വിടുക". പെട്ടെന്ന്, ദുഷ്ട ശക്തി അവളെ വിട്ടുപോകുകയും, അവള്‍ സ്വതന്ത്രയാകുകയും ചെയ്തു.
ആ കഴുതയെപോലെ, നിങ്ങള്‍ക്കും കര്‍ത്താവിനാല്‍ നല്‍കപ്പെട്ട ഒരു ദൌത്യം നിങ്ങളുടെ ജീവിതത്തിലുണ്ട്, അത് കര്‍ത്താവിനെ സേവിക്കുവാനാണ്. നിങ്ങള്‍ ഈ ഭൂമിയിലേക്ക് വന്നത് ഒരു ദൈവീക നിയോഗത്താല്‍ ആകുന്നുവെന്നും അത് പൂര്‍ത്തിയാക്കുവാന്‍ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയുകയില്ല എന്നുമുള്ളതായ സത്യം നിങ്ങളുടെ ആത്മാവില്‍ ആഴത്തില്‍ പതിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍, നിങ്ങള്‍ക്കു വിടുതല്‍ ലഭിക്കുക മാത്രമല്ല മറിച്ച് നിങ്ങളുടെ നിയോഗങ്ങളില്‍ നടക്കുവാനും ഇടയായിത്തീരും.
നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യത്തെയോ അഥവാ ഇപ്പോഴത്തെ സ്ഥലത്തെയോ നോക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഒരു ദൈവീകമായ ദൌത്യം ഉണ്ടെന്ന് അറിയുക മാത്രം ചെയ്യുക. കാര്യങ്ങള്‍ മാറുവാനായി തുടങ്ങും.
കെട്ടു അഴിക്കപ്പെട്ട ഇതേ കഴുതയെ തന്നെയാണ് തന്‍റെ യെരുശലേം പ്രവേശനത്തിനായി കര്‍ത്താവ് ഉപയോഗിക്കുന്നത്. ദൈവത്തിന്‍റെ മഹത്വം പ്രഖ്യാപിക്കുവാന്‍ ദൈവം നിങ്ങളേയും ഉപയോഗിക്കും. (ലൂക്കോസ് 19:37-38).
Bible Reading: Isaiah 42-44
ഏറ്റുപറച്ചില്‍
ദൈവത്തിനു എന്നെ ആവശ്യമുണ്ട്. എന്‍റെ ജീവിതത്തില്‍ എനിക്കൊരു ദൈവീകമായ നിയോഗമുണ്ട്. എന്‍റെമേലുള്ള ദൈവീകമായ ദൌത്യങ്ങളെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പൂര്‍ത്തീകരിക്കും. ഞാന്‍ ദൈവത്തിന്‍റെ മഹത്വത്തെ പ്രസിദ്ധപ്പെടുത്തുന്നവന്‍ ആകുന്നു.
Join our WhatsApp Channel

Most Read
● ആത്മീകമായ ദീര്ഘദൂരയാത്ര● എല്-ഷദ്ദായിയായ ദൈവം
● പുതിയ ഉടമ്പടി, ചലിക്കുന്ന ആലയം
● ദിവസം 12: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ വിടുതല്‍ എങ്ങനെ സൂക്ഷിക്കാം
● ആരാണ് നിങ്ങളെ നയിക്കുന്നത്?
● കര്‍ത്താവായ യേശുവിന്‍റെ പുനരുത്ഥാനത്തിനു സാക്ഷികള്
അഭിപ്രായങ്ങള്‍