അനുദിന മന്ന
1
0
101
മികവിനെ പിന്തുടരുന്നത് എങ്ങനെ
Friday, 8th of August 2025
Categories :
ശ്രേഷ്ഠത (Excellence)
ഇന്നലെ ഓര്‍മ്മിപ്പിച്ചതുപോലെ, മികവു എന്നത് ഒരു സമയത്തെ പ്രത്യേക സംഭവമല്ല മറിച്ച് അനുദിനവും ഉണ്ടാകേണ്ട ഒരു ശീലമാകുന്നു. മികവു എന്നതിനുള്ള എന്‍റെ ലളിതമായ നിര്‍വചനം ഇതാണ്: ആരെങ്കിലും കാണുന്നുണ്ടോ ഇല്ലയോ എന്ന് നോക്കാതെ സാദ്ധ്യമായ ഏറ്റവും നല്ല രീതിയില്‍ സാധാരണമായ കാര്യങ്ങള്‍ അനുദിനവും ചെയ്യുക. ദൈവം നമ്മുടെ പ്രവര്‍ത്തി കാണുകയും നമുക്ക് ചിന്തിക്കുവാന്‍ കഴിയാത്ത രീതിയില്‍ പ്രതിഫലം തരികയും ചെയ്യുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
എന്നിരുന്നാലും, മികവിന്‍റെ ഒരു ജീവിതം നയിക്കണമെങ്കില്‍, മികവിന്‍റെ ഉദ്ദേശം എന്താണെന്ന് നാം മനസ്സിലാക്കണം, അല്ലായെങ്കില്‍ അത് ജീവനു പകരം മരണവും ന്യായവിധിയും കൊണ്ടുവരുന്ന ഒരു കാര്യമായി മാത്രം തീരും.
നമുക്ക് എന്തെങ്കിലും വലിയ നേട്ടം ഉണ്ടാക്കുവാനും അഥവാ അവന്‍റെ അംഗീകാരം നേടുവാനും വേണ്ടി കാര്യങ്ങള്‍ മികവോടെ ചെയ്യുക എന്നല്ല ദൈവം നമ്മോടു ആവശ്യപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍, നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടി യേശു ക്രൂശില്‍ ചെയ്ത കാര്യം നിമിത്തം പിതാവ് നമ്മെ അംഗീകരിച്ചു കഴിഞ്ഞിരിക്കയാകുന്നു.
ക്രിസ്തുവിന്‍റെ പൂര്‍ത്തീകരിക്കപ്പെട്ട പ്രവര്‍ത്തിയോടു ഒന്നുംതന്നെ കൂട്ടുവാന്‍ നമുക്ക് ഒരിക്കലും സാധിക്കുകയില്ല. (എഫെസ്യര്‍ 1:6-7).
നാം മികവില്‍ നടക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നതിന്‍റെ യഥാര്‍ത്ഥമായ ഉദ്ദേശം നമുക്ക് അതിലൂടെ അവനെ പ്രതിഫലിപ്പിക്കുവാന്‍ കഴിയും എന്നതാണ് - പിതാവിനെ പോലെ തന്നെ മകനും. മികവില്‍ നടക്കുന്നതില്‍ കൂടി, നാം കൂടുതലായി അവനെപോലെ ആകുകയാണ് ചെയ്യുന്നത്.
ദൈവം സകലവും മികവോടെ/മഹിമയോടെയാണ് ചെയ്യുന്നത്.
ശാശ്വതപർവതങ്ങളെക്കാൾ നീ തേജസ്സും മഹിമയും ഉള്ളവനാകുന്നു. (സങ്കീര്‍ത്തനം 76:4).
ദൈവം എന്നേയും നിങ്ങളേയും (ക്രിസ്തുവില്‍ ആയിരിക്കുന്നവര്‍) സംബന്ധിച്ച് എങ്ങനെയാണ് സംസാരിച്ചിരിക്കുന്നതെന്ന് ശ്രദ്ധിക്കുക.
ഭൂമിയിലെ വിശുദ്ധന്മാരോ (ദൈവമക്കള്‍) അവർ എനിക്കു പ്രസാദമുള്ള, (മികവുള്ള, മഹത്വകരമായ) ശ്രേഷ്ഠന്മാർ തന്നെ. (സങ്കീര്‍ത്തനം 16:3, ആംപ്ലിഫൈഡ് പരിഭാഷ).
ആകയാല്‍, നാം എങ്ങനെയാണ് മികവിനെ പിന്തുടരേണ്ടത്?
അപ്പോസ്തലനായ പത്രോസ് എഴുതിയിരിക്കുന്നു:
നിങ്ങളോ അന്ധകാരത്തിൽനിന്നു തന്‍റെ അദ്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്‍റെ സൽഗുണങ്ങളെ ഘോഷിപ്പാൻ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു. (1 പത്രോസ് 2:9).
അന്ധകാരത്തിൽനിന്നു തന്‍റെ അദ്ഭുതപ്രകാശത്തിലേക്കു നമ്മെ വിളിച്ചതിന്‍റെ കാരണമെന്തെന്ന് ശ്രദ്ധിക്കുക; അത് അവന്‍റെ സൽഗുണങ്ങളെ ഘോഷിപ്പാൻ വേണ്ടിയാകുന്നു.
അതുകൊണ്ട് മികവു പിന്തുടരുവാനുള്ള പ്രഥമമായ മാര്‍ഗ്ഗം ലളിതമായി ദൈവത്തെ അനുഗമിക്കുക, അവന്‍റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുക, നാമുമായി ബന്ധപ്പെടുന്ന എല്ലാവരോടും അവന്‍റെ സ്വഭാവഗുണങ്ങളെ പറ്റി പ്രഘോഷിക്കുക എന്നതാകുന്നു.
അപ്പോസ്തലനായ പൌലോസ് എഴുതുന്നു: "ആകയാൽ പ്രിയമക്കൾ (പിതാവിനെ പോലെ ആയിരിക്കുന്ന മക്കള്‍) എന്നപോലെ ദൈവത്തെ അനുകരിപ്പിൻ (ദൈവത്തെ അതേപോലെ പകര്‍ത്തുകയും, അവന്‍റെ മാതൃക പിന്‍പറ്റുകയും ചെയ്യുക)". (എഫെസ്യര്‍ 5:1 ആംപ്ലിഫൈഡ് 5:1).
ദൈവം നമ്മെ അവന്‍റെ സ്വരൂപത്തിലും സാദൃശ്യത്തിലുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോള്‍, അവന്‍റെ വീണ്ടെടുക്കപ്പെട്ട മക്കളെന്ന നിലയില്‍, ക്രിസ്തുവിന്‍റെ ആ സാദൃശ്യത്തിലേക്ക് നാം പുനഃസ്ഥാപിക്കപ്പെട്ടിരിക്കയാണ്.
Bible Reading: Isaiah 57-60
ഏറ്റുപറച്ചില്‍
പിതാവേ, അങ്ങയുടെ നാമത്തിനു മഹത്വം കൊണ്ടുവരുന്ന നിലയിലുള്ള ഒരു മികവിന്‍റെ ജീവിതം നയിക്കുവാന്‍ എനിക്ക് ആവശ്യമായിരിക്കുന്നത് സകലതും ക്രിസ്തുയേശുവില്‍ അങ്ങ് എനിക്ക് നല്‍കിയിരിക്കുന്നത് കൊണ്ട് ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel

Most Read
● നിങ്ങളുടെ വിശ്വാസത്തെ വിട്ടുവീഴ്ച ചെയ്യരുത്● ഉൾമുറി
● മാളികയ്ക്ക് പിന്നിലെ മനുഷ്യന്
● മദ്ധ്യസ്ഥ പ്രാര്ത്ഥന ചെയ്യുന്നവര്ക്കുള്ള ഒരു പ്രാവചനീക സന്ദേശം
● വ്യതിചലനത്തിന്റെ അപകടങ്ങള്
● ചിന്തകളുടെ തള്ളിക്കയറ്റത്തെ നിയന്ത്രിക്കുക
● പരിശുദ്ധാത്മാവിന്റെ വെളിപെടുത്തപ്പെട്ട മറ്റു വരങ്ങളും പ്രാപ്യമാക്കുക
അഭിപ്രായങ്ങള്‍