അനുദിന മന്ന
1
0
50
പരിശുദ്ധാത്മാവിനു എതിരായുള്ള ദൂഷണം എന്നാല്‍ എന്താണ്?
Friday, 3rd of October 2025
Categories :
പരിശുദ്ധാത്മാവ് (Holy Spirit)
അനന്തരം ചിലര്‍ കുരുടനും ഊമനുമായൊരു ഭൂതഗ്രസ്തനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; ഊമന്‍ സംസാരിക്കയും കാണ്‍കയും ചെയ്യുവാന്‍ തക്കവണ്ണം അവന്‍ അവനെ സൌഖ്യമാക്കി. പുരുഷാരമൊക്കെയും വിസ്മയിച്ചു: ഇവന്‍ ദാവീദുപുത്രന്‍ തന്നെയോ എന്നു പറഞ്ഞു. (മത്തായി 12:22-23)
എന്നാല്‍ പരീശന്മാര്‍ ഈ അത്ഭുതത്തെ കുറിച്ച് കേട്ടപ്പോള്‍, അവര്‍, "ഇവന്‍ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെ കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു". (മത്തായി 12:24)
മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, സാത്താന്‍റെ ശക്തികൊണ്ടാണ് യേശു ഭൂതങ്ങളെ പുറത്താക്കുന്നത് എന്ന് അവര്‍ കര്‍ത്താവായ യേശുവിനെ കുറിച്ച് കുറ്റാരോപണം നടത്തി. യേശുവിന്‍റെ ശുശ്രൂഷയെ വിലകുറച്ച് കാണിക്കുവാന്‍ വേണ്ടിയാണ് അവര്‍ ഇത് ചെയ്തത്. സാത്താനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ആരെയെങ്കിലും ശരിയായ മനസ്സുള്ളവര്‍ ആരെങ്കിലും അനുഗമിക്കുവാന്‍ തയ്യാറാകുമോ?
യേശു അവര്‍ക്ക് മുന്നറിയിപ്പ് നല്‍കികൊണ്ട് പറഞ്ഞു, "അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നത്: സകല പാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിനു നേരേയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യപുത്രനു നേരേ ഒരു വാക്ക് പറഞ്ഞാല്‍ അത് അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിനു നേരേ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല. (മത്തായി 12:31-32)
ദൈവദൂഷണം എന്നതിനു പൊതുവായി നല്‍കുന്ന നിര്‍വചനം, "ധാര്‍ഷ്ട്യമുള്ള അനാദരവ്" എന്നാണ്. ദൈവത്തെ ശപിക്കുകയോ ദൈവീക വിഷയങ്ങളെ വിലകുറച്ചു കാണുകയും ചെയ്യുന്ന പാപങ്ങളെ കാണിക്കുവാന്‍ ഈ വാക്ക് ഉപയോഗിക്കുന്നു.
ദൈവത്തിനു വിരോധമായി ചില ദോഷങ്ങള്‍ ആരോപിക്കുന്നതും ദൈവത്തിന്‍റെ ഗുണങ്ങളെ നാം നിരാകരിക്കുകയും ചെയ്യുന്നതും ദൈവദൂഷണമാണ്. എന്നിരുന്നാലും, ഈ പ്രെത്യേക ദൈവദൂഷണ വിഷയത്തെ, "പരിശുദ്ധാത്മാവിനു എതിരായുള്ള ദൂഷണം എന്ന് വിളിക്കുന്നു".
പരീശന്മാര്‍ സത്യം അറിയുകയും, അവര്‍ക്ക് മതിയായ തെളിവുകള്‍ ഉണ്ടായിട്ടും അവര്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തികളെ സാത്താനുമായി ബന്ധപ്പെടുത്തുകയുണ്ടായി. അവരുടെ പരിശുദ്ധാത്മാവിനു വിരോധമായുള്ള ദൂഷണം അവരുടെ ദൈവകൃപയുടെ അവസാന തിരസ്കരണം ആയിരുന്നു.
യേശു പുരുഷാരത്തോടു പറഞ്ഞു പരിശുദ്ധാത്മാവിനു വിരോധമായ പരീശന്മാരുടെ ദൂഷണം "ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും അവരോടു ക്ഷമിക്കയില്ല" (മത്തായി 12:32) അവരുടെ പാപങ്ങള്‍ ഒരിക്കലും, ഇപ്പോഴും, എന്നെന്നേക്കും ആയി ക്ഷമിക്കുകയില്ല എന്ന് മറ്റൊരു രീതിയില്‍ പറഞ്ഞിരിക്കുന്നത് ആണിത്.
തുടര്‍മാനമായി അവിശ്വാസത്തില്‍ നിലനില്‍ക്കുന്നത് ദൈവദൂഷണത്തിനു കാരണമാകാം. രക്ഷിക്കപ്പെടാത്ത ലോകത്തെ പരിശുദ്ധാത്മാവ് പാപത്തെ കുറിച്ചും, നീതിയെ കുറിച്ചും, ന്യായവിധിയെ കുറിച്ചും ബോധം വരുത്തും (യോഹന്നാന്‍ 16:8). ആ ബോധ്യത്തോടു എതിര്‍ക്കുന്നതും മനപൂര്‍വ്വമായി മാനസാന്തരപ്പെടാതെ തുടരുന്നതും ആത്മാവിനു വിരോധമായുള്ള "ദൂഷണമാണ്".
Bible Reading: Nahum 2-3; Habakkuk 1-3

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ ആത്മാവിനെ ഞാന്‍ ദുഃഖിപ്പിച്ച കാലങ്ങളെ എന്നോടു ക്ഷമിക്കേണമേ. എല്ലാ പാപങ്ങളില്‍ നിന്നും എന്നെ അകറ്റി അങ്ങയോടു ചേര്‍ത്തു എന്നെ നിറുത്തേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel

Most Read
● നിങ്ങളുടെ പ്രതികരണം എന്താണ്?● ഇതിനായി ഒരുങ്ങിയിരിക്കുക
● എല്ലാം അവനോടു പറയുക
● ദൈവത്തിന്റെ 7 ആത്മാക്കള്
● പാപകരമായ കോപത്തിന്‍റെ പാളികളെ അഴിക്കുക
● ശക്തമായ മുപ്പിരിച്ചരട്
● ചിന്തകളുടെ തള്ളിക്കയറ്റത്തെ നിയന്ത്രിക്കുക
അഭിപ്രായങ്ങള്‍