english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദൈവത്തിന്‍റെ 7 ആത്മാക്കള്‍: കര്‍ത്താവിന്‍റെ ആത്മാവ്
അനുദിന മന്ന

ദൈവത്തിന്‍റെ 7 ആത്മാക്കള്‍: കര്‍ത്താവിന്‍റെ ആത്മാവ്

Monday, 18th of August 2025
1 0 243
Categories : ദൈവത്തിന്റെ ആത്മാവ് (Spirit of God)
പ്രവാചകനായ യെശയ്യാവ് പരാമര്‍ശിച്ചിരിക്കുന്ന ഏഴു ആത്മാക്കളില്‍ ഒന്നാമത്തേത് കര്‍ത്താവിന്‍റെ ആത്മാവാകുന്നു. ഇതിനെ കര്‍തൃത്വത്തിന്‍റെ ആത്മാവെന്നും അഥവാ ആധിപത്യത്തിന്‍റെ ആത്മാവെന്നും അറിയപ്പെടുന്നു. 

ശുശ്രൂഷയ്ക്കായുള്ള ശക്തികൊണ്ട് നമ്മെ അഭിഷേകം ചെയ്യുന്ന ഒരുവന്‍ അവനാകുന്നു. പഴയ നിയമത്തിലും  പുതിയ നിയമത്തിലും അവനെ പരാമര്‍ശിച്ചിരിക്കുന്ന ഓരോ സന്ദര്‍ഭത്തിലും നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കുന്നത്, അവന്‍ എപ്പോഴും "മുകളില്‍ വരുന്നു" എന്നതാണ്.
ന്യായാധിപന്മാര്‍ 6-ാം അദ്ധ്യായത്തില്‍, ശത്രു ദേശം യുദ്ധത്തിനായി യിസ്രായേലിന്‍റെ അതിരില്‍ തങ്ങളുടെ പാളയം അടിച്ചപ്പോള്‍, അവിടെ പറയുന്നു: അപ്പോൾ യഹോവയുടെ ആത്മാവ് ഗിദെയോന്‍റെമേൽ വന്നു, അവൻ കാഹളം ഊതി അബീയേസ്ര്യരെ തന്‍റെ അടുക്കൽ വിളിച്ചുകൂട്ടി. (ന്യായാധിപന്മാര്‍ 6:34).

ശിംശോന്‍ കെട്ടപ്പെട്ടവനായി ഫെലിസ്ത്യരാല്‍ പിടിക്കപ്പെടുവാനായി വിട്ടുകൊടുക്കപ്പെട്ടപ്പോള്‍, വേദപുസ്തകം പറയുന്നു: അവൻ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അവനെ കണ്ടിട്ട് ആർത്തു. അപ്പോൾ യഹോവയുടെ ആത്മാവ് അവന്‍റെമേൽ വന്ന് അവന്‍റെ കൈ കെട്ടിയിരുന്ന കയർ തീകൊണ്ടു കരിഞ്ഞ ചണനൂൽപോലെ ആയി; അവന്‍റെ ബന്ധനങ്ങൾ കൈമേൽനിന്നു ദ്രവിച്ചുപോയി. അവൻ ഒരു കഴുതയുടെ പച്ചത്താടിയെല്ലു കണ്ടു കൈ നീട്ടി എടുത്ത് അതുകൊണ്ട് ആയിരം പേരെ കൊന്നുകളഞ്ഞു. (ന്യായാധിപന്മാര്‍ 15:14-15).

ഒരിക്കല്‍ കര്‍ത്താവിന്‍റെ ആത്മാവ് നിങ്ങളുടെമേല്‍ വന്നുകഴിഞ്ഞാല്‍, നിങ്ങള്‍ ഒരിക്കലും സാധാരണക്കാരല്ല. ദൈവത്തിന്‍റെ ഹിതപ്രകാരമുള്ള എന്തും ചെയ്യുവാന്‍ നിങ്ങള്‍ക്കു ദൈവത്തിന്‍റെ ധീരത ലഭിക്കുന്നു. "ഭീരുത്വത്തിന്‍റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്‍റെയും സുബോധത്തിന്‍റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്" (2 തിമോഥെയോസ് 1:7).

കര്‍ത്താവായ യേശു ദൃഢമായി പ്രസ്താവിക്കുന്നു,
"ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്കയാൽ അവന്‍റെ ആത്മാവ് എന്‍റെമേൽ ഉണ്ട്; ബദ്ധന്മാർക്ക് വിടുതലും കുരുടന്മാർക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും  കർത്താവിന്‍റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു". (ലൂക്കോസ് 4:18-19).
അനേക സന്ദര്‍ഭങ്ങളിലും ഞാന്‍ ശുശ്രൂഷിക്കുന്നതിനു മുമ്പ്, കര്‍ത്താവിന്‍റെ ആത്മാവിന്‍റെ അഭിഷേകം എന്‍റെമേല്‍ വരുവാനായി ഞാന്‍ കാത്തിരിക്കും. പിന്നെ ഞാനല്ല ആ ശുശ്രൂഷ ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കുവാന്‍ സാധിക്കും. ഞാന്‍ പൂര്‍ണ്ണമായും ഒരു വ്യത്യസ്ത മനുഷ്യനായി മാറും.

കര്‍ത്താവായ യേശുവിന്‍റെ മേലുണ്ടായിരുന്ന അതേ കര്‍ത്താവിന്‍റെ ആത്മാവ് തന്നെ നമ്മുടെമേലും ഉണ്ട് എന്നതാണ് സാദ്വാര്‍ത്ത. കര്‍ത്താവായ യേശു ചെയ്‌തതായ ശക്തമായ പ്രവര്‍ത്തികള്‍, അതിലധികവും എനിക്കും നിങ്ങള്‍ക്കും ചെയ്യുവാന്‍ കഴിയും.

Bible Reading: Jeremiah 23-24
ഏറ്റുപറച്ചില്‍
കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേലുണ്ട്. യേശുവിന്‍റെ നാമത്തില്‍ ശക്തമായ പ്രവര്‍ത്തികള്‍ ഞാന്‍ ചെയ്യും.

Join our WhatsApp Channel


Most Read
● മറക്കുന്നതിലെ അപകടങ്ങള്‍
● ദൈവത്തിന്‍റെ സാന്നിദ്ധ്യത്തോടു സുപരിചിതമാകുക
● നിങ്ങളുടെ ബലഹീനത ദൈവത്തിനു കൊടുക്കുക
● വിശ്വാസം: ദൈവത്തെ പ്രസാദിപ്പിക്കുവാനുള്ള ഉറപ്പായ ഒരു വഴി
● ചെറിയ വിത്തുകളില്‍ നിന്നും ഉയരമുള്ള വൃക്ഷങ്ങളിലേക്ക്
● ശപഥാർപ്പിത വസ്തുക്കള എടുത്തുകൊണ്ട് പോകുക         
● നിങ്ങള്‍ ദൈവത്തിന്‍റെ ഉദ്ദേശത്തിനായി നിശ്ചയിക്കപ്പെട്ടവര്‍ ആകുന്നു
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ