യെശയ്യാവ് 11:2 ല്‍ പറഞ്ഞിരിക്കുന്ന ദൈവത്തിന്‍റെ ഏഴു ആത്മാക്കളില്‍ അഞ്ചാമത്തെതാണ് ബലത്തിന്‍റെ ആത്മാവ്. ഈ വേദഭാഗത്ത് "ബലം" എന്ന പദത്തിന്‍റെ അര്‍ത്ഥം ശക്തിയുള്ളത്, ഉറപ്പുള്ളത്, ധീരമായത് എന്നൊക്കെയാകുന്നു. തെളിയിക്കപ്പെട്ടു കഴിഞ്ഞ ഒരു യോദ്ധാവിനെ വര്‍ണ്ണിക്കുവാന്‍ വേണ്ടിയാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്.
"ബലം" എന്ന ഇതേ പദം തന്നെയാണ് യുദ്ധത്തിന്‍റെ അതിശയകരമായ വീര്യപ്രവര്‍ത്തികള്‍ നേടിയെടുത്ത ദാവീദിന്‍റെ ബലവാന്മാരായ പുരുഷന്മാരെയും വിശേഷിപ്പിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്നത്.
ദാവീദിന് ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാവിത്. (2 ശമുവേല്‍ 23:8).
നിങ്ങള്‍ ഓര്‍ക്കേണ്ടതായ ഒരുകാര്യം എന്തെന്നാല്‍ ദാവീദിന്‍റെ വീരന്മാരായ പുരുഷന്മാര്‍ കേവലം മനുഷ്യര്‍ ആയിരുന്നു, അതുകൊണ്ട് അവര്‍ക്ക് തങ്ങളുടെ ശക്തി ലഭിക്കേണ്ടതായ ഒരു സ്രോതസ്സ് ഉണ്ടായിരുന്നു എന്നുള്ളതാണ്. ആ സ്രോതസ്സ് പരിശുദ്ധാത്മാവ് ആയിരുന്നു. ബലത്തിന്‍റെ ആത്മാവ് നിങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍, അവന്‍ നിങ്ങളെ ധൈര്യപ്പെടുത്തുവാന്‍ ഇടയായിത്തീരും.
പ്രവാചകനായ യെശയ്യാവ് കര്‍ത്താവായ യേശുവിനെ സംബന്ധിച്ച് യെശയ്യാവ് 9:6ല്‍ പ്രവചിക്കുകയുണ്ടായി, അവനെ "വീരനാം ദൈവം" എന്ന് പരാമര്‍ശിച്ചിരിക്കുന്നു. ദൈവത്തിന്‍റെ ഈ നാമം അതിജീവിക്കുവാനുള്ള ശക്തിയുടെ സ്വഭാവവിശേഷണത്തെയാകുന്നു സൂചിപ്പിക്കുന്നത്. അതിശക്തമായതിനെയും കീഴടക്കുവാന്‍ കഴിയുന്ന നിലയിലുള്ള ബലത്തിന്‍റെ ഒരു പ്രഖ്യാപനത്തെയും സംബന്ധിച്ചാണ് ഇത് സംസാരിക്കുന്നത്.
ബലത്തിന്‍റെ ആത്മാവ് നമ്മിലുള്ളത് പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ നമ്മെ ശക്തീകരിക്കുന്നു. "ദൈവം ശക്തനാകുന്നു" എന്ന് ഏറ്റുപറയുന്ന പ്രത്യേക അവസ്ഥയില്‍ നിന്നും എന്തും ചെയ്യുവാനുള്ള ഒരു കഴിവ് നമുക്കുണ്ട് എന്ന് അറിയുന്ന ഒരു അവസ്ഥയിലേക്ക് അത് നമ്മെ കൊണ്ടുപോകും.
ബലത്തിന്‍റെ ആത്മാവ് ഇപ്രകാരം പറയുവാനുള്ള കഴിവ് നമുക്ക് തരുന്നു, "എന്‍റെ ദൈവം ശക്തനാകുന്നു, അതുകൊണ്ട് ഞാനും" (ഫിലിപ്പിയര്‍ 4:13). എന്ത് ചെയ്യണമെന്നു അറിയുന്നത് ജ്ഞാനത്തിന്‍റെ ആത്മാവിന്‍റെ ഒരു പ്രവര്‍ത്തിയാകുന്നു; ശരിക്കും ചെയ്യുവാനുള്ള കഴിവ് ബലത്തിന്‍റെ ആത്മാവിന്‍റെ ഒരു പ്രവര്‍ത്തിയാണ്.
ഒടുവിൽ കർത്താവിലും അവന്‍റെ അമിതബലത്തിലും ശക്തിപ്പെടുവിൻ (എഫെസ്യര്‍ 6:10). എങ്ങനെയാണ് നിങ്ങള്‍ക്കത് ചെയ്യുവാന്‍ സാധിക്കുന്നത്? ബലത്തിന്‍റെ ആത്മാവിന്‍റെ സാന്നിധ്യത്തെ സംബന്ധിച്ച് ഒരു അവബോധം ഉണ്ടാകുക മാത്രമല്ല നിങ്ങളുടെ ജീവിതത്തിലും നിങ്ങളിലൂടെയും അവന്‍റെ ഒരു പ്രവര്‍ത്തി ഉണ്ടാകുവാന്‍ അവനെ അനുവദിക്കുക.
സമ്മര്‍ദ്ദങ്ങളുടെയും ആപത്തുകളുടെയും ഈ കാലങ്ങളില്‍, ഓരോ ദൈവ പൈതലും ബലത്തിന്‍റെ ആത്മാവിനാല്‍ നിറയപ്പെടേണ്ടത് ആവശ്യമാകുന്നു, അങ്ങനെ കര്‍ത്താവിനായി വന്‍കാര്യങ്ങള്‍ നേടിയെടുക്കുവാനായി നമുക്ക് കഴിയും. ശുശ്രൂഷയിലോ, ബിസിനസ്സിലോ, ജോലിസ്ഥലത്തോ, അല്ലെങ്കില്‍ കായികരംഗത്തോ പരമാവധി പ്രയോജനപ്പെടണമെങ്കില്‍, നിങ്ങള്‍ ബലത്തിന്‍റെ ആത്മാവിനാല്‍ നിറയപ്പെടേണ്ടത് ആവശ്യമാകുന്നു.
Bible Reading: Jeremiah 32-33
പ്രാര്‍ത്ഥന
അനുഗ്രഹിക്കപ്പെട്ട പരിശുദ്ധാത്മാവേ, എന്നില്‍ വസിക്കുന്ന വലിയവനാണ് അവിടുന്ന്. അങ്ങ് ബലത്തിന്‍റെ ആത്മാവാകുന്നു. അവിടുന്ന് എനിക്ക് അനുകൂലമായിരിക്കുന്നു, ആകയാല്‍ എനിക്ക് പ്രതികൂലം ആര്‍.
Join our WhatsApp Channel

Most Read
● സമയോചിതമായ അനുസരണം● ദെബോരയുടെ ജീവിതത്തില്‍ നിന്നുള്ളതായ പാഠങ്ങള്‍
● കോപത്തെ കൈകാര്യം ചെയ്യുക
● 21 ദിവസങ്ങള് ഉപവാസം: ദിവസം #6
● ദൈവത്തിന്‍റെ വചനം നിങ്ങളുടെ ഹൃദയത്തില് ആഴത്തില് നടുക
● യെഹൂദാ ആദ്യം പുറപ്പെടട്ടെ
● നമുക്ക് ദൂതന്മാരോട് പ്രാര്ത്ഥിക്കുവാന് കഴിയുമോ?
അഭിപ്രായങ്ങള്‍