അനുദിന മന്ന
1
0
8
ദൈവത്തിന്‍റെ 7 ആത്മാക്കള്‍: യഹോവാഭക്തിയുടെ ആത്മാവ്
Sunday, 24th of August 2025
Categories :
ദൈവത്തിന്റെ ആത്മാവ് (Spirit of God)
നിങ്ങള്‍ അറിയുന്നതുപോലെ, യെശയ്യാവ് 11:2 ല്‍ പരാമര്‍ശിച്ചിരിക്കുന്ന കര്‍ത്താവിന്‍റെ ഏഴു ആത്മാക്കളെ പറ്റിയാണ് നാം പഠിച്ചുകൊണ്ടിരിക്കുന്നത്.
അവന്‍റെമേൽ യഹോവയുടെ ആത്മാവ് ആവസിക്കും; ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവ്, ആലോചനയുടെയും ബലത്തിന്‍റെയും ആത്മാവ്, പരിജ്ഞാനത്തിന്‍റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നെ. (യെശയ്യാവ് 11:2).
കര്‍ത്താവിനോടുള്ള ഭയത്തിന്‍റെ ആത്മാവായി പരിശുദ്ധാത്മാവ് സ്വയം വെളിപ്പെടുത്തുന്നത് എങ്ങനെയെന്നാണ് ഇന്ന് നമ്മള്‍ പഠിക്കുവാന്‍ പോകുന്നത്. യെശയ്യാവ് 11ല്‍ രേഖപ്പെടുത്തിയിരിക്കുന്ന "ഭയം" എന്ന പദത്തിന്‍റെ അര്‍ത്ഥം ദൈവത്തോട് വിശുദ്ധമായ ഒരു ഭയവും ബഹുമാനവും ഉണ്ടായിരിക്കുക എന്നതാകുന്നു. യഹോവാ ഭക്തിയുടെ ആത്മാവിനെ ബഹുമാനത്തിന്‍റെ ആത്മാവെന്നും വിളിക്കുന്നു. (സങ്കീര്‍ത്തനം 111:9).
ഞാന്‍ ഒരു കൊച്ചുകുട്ടിയായിരിക്കുമ്പോള്‍, കേള്‍ക്കുവാന്‍ ഹരം തോന്നുന്ന പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്നതും, ലൈറ്റുകള്‍ ഉള്ളതുമായ ഷൂസ് ധരിച്ചത് ഞാന്‍ ഓര്‍ക്കുന്നു. സഭയില്‍ ശുശ്രൂഷകന്‍ പ്രാര്‍ത്ഥന നടത്തികൊണ്ടിരിക്കുമ്പോള്‍ സഭയ്ക്കകത്തുകൂടി മറ്റു കുട്ടികളുമായി ചേര്‍ന്ന് ഓടിനടന്നു ഞാന്‍ സന്തോഷിക്കുകയായിരുന്നു. പെട്ടെന്ന് എന്‍റെ അമ്മ എവിടെനിന്നോ പ്രത്യക്ഷയായി എന്‍റെ പുറകില്‍ മൃദുവായി ഒരു നുള്ള് തന്നു, മാത്രമല്ല എന്‍റെ ശിഷ്ടകാലമുള്ള ജീവിതത്തില്‍ ഞാന്‍ ഒരിക്കലും മറന്നുപോകാത്ത ഒരു കാര്യം അവള്‍ മന്ത്രിച്ചു. അവള്‍ പറഞ്ഞു, "മകനെ, ദൈവത്തോടും അവന്‍റെ സാന്നിദ്ധ്യത്തോടും എപ്പോഴും അഗാധമായ ബഹുമാനം ഉണ്ടായിരിക്കുവാന്‍ ഓര്‍ക്കുക. നീ അപ്രകാരം ചെയ്‌താല്‍, ദൈവം എല്ലായ്പ്പോഴും നിന്നോട് അടുത്തിരിക്കും".
യഹോവാഭക്തിയുടെ ആത്മാവിന്‍റെ പ്രകടനങ്ങളിലൊന്ന്, അവന്‍ ഒരു സ്ഥലത്തോ, ഒരു വ്യക്തിയുടെ മേലോ വരുമ്പോള്‍, ദൈവത്തോടുള്ള ആഴമായ ഭയത്തെ അവന്‍ കൊണ്ടുവരുന്നു എന്നതാണ്. ആളുകള്‍ പെട്ടെന്ന് ഭക്തിയോടെ മുഴങ്കാലില്‍ വീഴുന്നു, ചില സന്ദര്‍ഭങ്ങളില്‍ അവരുടെ മുഖത്തിലൂടെ കണ്ണുനീര്‍ ഒഴുകും.
കഴിഞ്ഞ അനേകം വര്‍ഷങ്ങളില്‍, തങ്ങള്‍ക്കു തോന്നുന്ന സമയത്ത് സഭയില്‍ ആരാധനയ്ക്കായി വരുന്നതായ ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. ആരാധന നടക്കുന്നതായ സമയത്ത്, ചിലര്‍ അവരുടെ സമൂഹ മാധ്യമ അക്കൌണ്ടുകള്‍ പരിശോധിക്കുന്നതിന്‍റെയും മറ്റുചിലര്‍ തങ്ങളുടെ ഇ മെയിലുകള്‍ നോക്കുന്നതിന്‍റെയും തിരക്കിലാണ്. അത്തരത്തിലുള്ള അനാദരവുകളെ ദൈവം ഒരിക്കലും പൊറുക്കില്ല.
യഹോവാ ഭക്തിയുടെ ആത്മാവ് ഒരു വ്യക്തിയില്‍ ആയിരിക്കുമ്പോള്‍, അങ്ങനെയുള്ള വ്യക്തികള്‍ താഴ്മയില്‍ നടക്കുവാന്‍ ഇടയാകും. അപ്പോസ്തലനായ പൌലോസ് പറയുന്നു, "ക്രിസ്തുവിന്‍റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ." (എഫെസ്യര്‍ 5:21). യഹോവാ ഭക്തിയുടെ ആത്മാവിന്‍റെ സാന്നിധ്യമില്ലാതെ പരസ്പരം ശ്രദ്ധാപൂര്‍വ്വം സമര്‍പ്പിക്കുക എന്നത് സംഭവ്യമല്ല. മാനുഷീക പ്രകൃതം അനുസരിച്ച് ആളുകള്‍ ആര്‍ക്കും കീഴടങ്ങുവാന്‍ ആഗ്രഹിക്കുന്നവരല്ല. മത്സരസ്വഭാവം നമ്മില്‍ കൂടുതല്‍ സ്വാഭാവീകമായി വരുന്നതാണ്. ചുരുക്കത്തില്‍, യഹോവാഭക്തിയുടെ ആത്മാവ് നമുക്ക് ദൈവത്തോടുള്ള ബഹുമാനം നല്‍കുന്നു, അത് നമ്മെ നേരായതും ഇടുങ്ങിയതുമായ പാതയില്‍ നിലനിര്‍ത്തും.
യഹോവാഭക്തിയുടെ ആത്മാവായി പരിശുദ്ധാത്മാവ് സ്വയം വെളിപ്പെടുത്തുമ്പോള്‍, നാം അവനെ ബഹുമാനിക്കുന്നു, അവനോടുള്ള ഭക്തിയില്‍ എഴുന്നേറ്റു നില്‍ക്കും, വിശുദ്ധമായ നിലയില്‍ അവനെ ഭയപ്പെടും - അവനില്‍ ആനന്ദിക്കും, ഇതെല്ലാം ഒരേസമയത്ത് സംഭവിക്കും.
Bible Reading: Jeremiah 37-39
പ്രാര്‍ത്ഥന
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, യഹോവാഭക്തിയുടെ ആത്മാവായി ഇന്ന് അങ്ങയെത്തന്നെ എനിക്ക് വെളിപ്പെടുത്തിതരേണമേ. അങ്ങയോടുള്ള പരിശുദ്ധമായ ഭക്തിയാലും ബഹുമാനത്താലും എന്നെ നിറയ്ക്കേണമേ. ഞാന്‍ എന്നെത്തന്നെ പൂര്‍ണ്ണമായും അങ്ങേയ്ക്കായി സമര്‍പ്പിക്കുന്നു. യേശുവിന്‍റെ നാമത്തില്‍ ആമേന്‍.
Join our WhatsApp Channel

Most Read
● നിങ്ങളുടെ അനുഭവങ്ങള് വൃഥാവാക്കരുത്● ദാനം നല്കുവാനുള്ള കൃപ - 1
● കടത്തില് നിന്നും പുറത്തു വരിക : സൂചകം # 2
● ജീവനുള്ളതിനുവേണ്ടി പ്രാര്ത്ഥിക്കുന്ന ഒരു മരണപ്പെട്ട മനുഷ്യന്
● സ്നേഹത്തിനുവേണ്ടിയുള്ള അന്വേഷണം
● ദിവസം 16: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ഭൂമിയുടെ ഉപ്പ്
അഭിപ്രായങ്ങള്‍