അനുദിന മന്ന
1
0
33
ദൈവത്തിങ്കല്‍ നിന്നും അകലെയായി നിങ്ങള്‍ക്ക് തോന്നുമ്പോള്‍ പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെ
Wednesday, 27th of August 2025
Categories :
പ്രാര്‍ത്ഥന (Prayer)
ദൈവം എന്നില്‍ നിന്നും ദൂരത്തില്‍ ആണെന്നോ അഥവാ എന്‍റെ ജീവതത്തില്‍ ദൈവത്തിനു താല്പര്യമില്ലെന്നോ എനിക്ക് തോന്നിയ ഒരു സമയം എന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. ദൈവവുമായി ഒരു ബന്ധം തോന്നാത്തതിനാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും പ്രാര്‍ത്ഥിക്കുവാന്‍ പ്രയാസപ്പെടുന്നുണ്ടോ? നിങ്ങളില്‍ ചിലര്‍ക്കും അങ്ങനെ തോന്നിയേക്കാം, നമുക്ക് എത്തുവാന്‍ കഴിയുന്നതിലും ദൂരത്തിലാണ് ദൈവമെന്നു ചിന്തിച്ചേക്കാം.
നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ദൈവത്തിന്‍റെ സാന്നിധ്യം നിങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ലെങ്കിലും, ദൈവം എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്, കാരണം അത് വര്‍ഷങ്ങളായുള്ള എന്‍റെ അനുഭവത്തിലൂടെ ഞാന്‍ മനസ്സിലാക്കിയ കാര്യമാകുന്നു. നിങ്ങളുടെ കൈകള്‍ നീട്ടപ്പെടാത്ത സമയത്തും ദൈവം നിങ്ങളിലേക്ക് എത്തുവാന്‍ ഇടയാകും.
സത്യം ലളിതമാണ്. നിങ്ങളുടെ ജീവിതത്തില്‍ ദൈവത്തെ കൂടുതലായി അനുഭവിക്കണമെങ്കില്‍, നിങ്ങള്‍ ചോദിക്കുക മാത്രം ചെയ്യുക. നിങ്ങള്‍ വേദപുസ്തകം വായിക്കുമ്പോള്‍ ദൈവം നിങ്ങളോടു പറയുന്നതായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് കേള്‍ക്കണമെങ്കില്‍, വെറുതെ ചോദിക്കുക.
"യാചിപ്പിൻ, എന്നാൽ നിങ്ങൾക്ക് കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, എന്നാൽ നിങ്ങൾക്കു തുറക്കും. യാചിക്കുന്നവന് ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു". (ലൂക്കോസ് 11:9-10).
അതുകൊണ്ട്, ദൈവത്തിങ്കല്‍ നിന്നും അകന്നതായി നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, അവന്‍റെ സാന്നിധ്യത്തെക്കുറിച്ച് കൂടുതല്‍ ബോധാവാന്മാരാകുവാന്‍ നിങ്ങളെ സഹായിക്കേണ്ടതിനു ദൈവത്തോട് ആവശ്യപ്പെടുക. കര്‍ത്താവ് നിങ്ങളെ അവന്‍റെ സ്വന്തം മകനേയും മകളേയും പോലെ സ്നേഹിക്കുന്നുണ്ട്. അവന്‍റെ സന്നിധിയില്‍ കടന്നുചെല്ലുവാനുള്ള അവകാശം നിങ്ങള്‍ സമ്പാദിക്കേണ്ടതില്ല. യേശു അതിനായി വിലകൊടുത്തു എനിക്കും നിങ്ങള്‍ക്കും വേണ്ടി അത് ചെയ്തുകഴിഞ്ഞു.
നിങ്ങള്‍ക്കും ദൈവത്തിനും മദ്ധ്യേയുള്ള വിടവ് നികത്തുവാനുള്ള ഒരു മാര്‍ഗ്ഗം, നിങ്ങള്‍ക്ക് എന്ത് തോന്നുന്നുവെന്ന് അവനോടു പറയുക എന്നതാകുന്നു. അത് നിങ്ങളുടെ ഭാരം നിങ്ങളില്‍ നിന്നും എടുത്തു യേശുവിനു കൈമാറുവാന്‍ ഇടയാകും. നാം നമ്മുടേതായ ബലത്തിലല്ല ദൈവത്തിന്‍റെ ശക്തിയില്‍ ആശ്വാസം കണ്ടെത്തണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. (മത്തായി 11:28-30).
Bible Reading: Jeremiah 46-48
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞാന്‍ എന്‍റെ തകര്‍ച്ചകളേയും വേദനയേയും അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്നിലുള്ള സകലവും അങ്ങയോടു നിലവിളിക്കുന്നു, എന്‍റെ ദൈവമേ. ദയവായി എന്നെ സഹായിക്കേണമേ. അങ്ങേയ്ക്ക് കഴിയുമെന്ന് എനിക്കറിയാം; ആയതിനാല്‍ ഞാന്‍ അങ്ങയുടെ അടുക്കലേക്ക് വരുന്നു. ആമേന്‍.
Join our WhatsApp Channel

Most Read
● നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 2● സന്ദര്ശനത്തിന്റെയും പ്രത്യക്ഷതയുടേയും ഇടയില്
● ജോലിസ്ഥലത്തെ ഒരു പ്രസിദ്ധവ്യക്തി - 1
● വിശ്വാസവും പ്രതീക്ഷയും സ്നേഹവും
● ദിവസം 35: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● ദൈവത്തിന്‍റെ 7 ആത്മാക്കള്: ജ്ഞാനത്തിന്റെ ആത്മാവ്
● നിങ്ങള്‍ ഒറ്റികൊടുക്കപ്പെട്ടതായി തോന്നിയിട്ടുണ്ടോ
അഭിപ്രായങ്ങള്‍