അനുദിന മന്ന
1
0
146
മറക്കുന്നതിലെ അപകടങ്ങള്‍
Wednesday, 3rd of September 2025
Categories :
സ്തോത്രാര്‍പ്പണം (Thanksgiving)
മനമേ, യഹോവയെ വാഴ്ത്തുക; അവന്‍റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്. (സങ്കീര്‍ത്തനം 103:2).
ദൈവം തനിക്കുവേണ്ടി ചെയ്‌തതായ ഉപകാരങ്ങള്‍ ഒരിക്കലും മറക്കാതിരിക്കാനായി ദാവീദ് പ്രാര്‍ത്ഥിക്കുകയും സമര്‍പ്പിക്കുകയും ചെയ്തു. നമ്മുടെ ജീവിതത്തിലും ദൈവത്തിന്‍റെ നന്മകള്‍ ഒരിക്കലും മറക്കാതിരിക്കാന്‍ നാമും പ്രാര്‍ത്ഥിക്കുകയും അതേ രീതിയില്‍ സമര്‍പ്പിക്കുകയും വേണം.
ഞങ്ങൾ മിസ്രയീമിൽവച്ചു വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു. ഇപ്പോഴോ ഞങ്ങളുടെ പ്രാണൻ പൊരിഞ്ഞിരിക്കുന്നു; ഈ മന്ന അല്ലാതെ ഒന്നും കാൺമാനില്ല എന്നു പറഞ്ഞു. (സംഖ്യാപുസ്തകം 11:5-6).
തങ്ങള്‍ കഴിച്ച മത്സ്യം, വെള്ളരിക്കാ, മത്തങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവയുടെ വില എന്താണെന്ന് എത്ര പെട്ടെന്നാണ് യിസ്രായേല്‍ ജനം മറന്നുപോയത്. മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ അടിമകളായി ജീവിക്കുന്നതിനു അവര്‍ക്ക് വലിയ വില നല്‍കേണ്ടതായി വന്നു. അത്രയും വലിയൊരു വില കൊടുക്കുവാന്‍ അവര്‍ക്ക് കഴിയാതിരുന്നതുകൊണ്ട്, അവര്‍ പലപ്പോഴും വിടുതലിനായി യഹോവയോടു നിലവിളിക്കുവാന്‍ ഇടയായി.
യഹോവ അവരെ വിടുവിച്ചുകഴിഞ്ഞപ്പോള്‍, ദൈവം തങ്ങള്‍ക്കുവേണ്ടി ചെയ്ത കാര്യം അവര്‍ സൌകര്യപൂര്‍വ്വം മറക്കുകയും, മിസ്രയിമില്‍ അവര്‍ വിട്ടിട്ടുപോന്ന കാര്യങ്ങളെ 'നന്മകള്‍' എന്ന് പറഞ്ഞുകൊണ്ട് അതിനായി നിലവിളിക്കുകയും ചെയ്തു. അവര്‍ മിസ്രയിമിലെ ആഹാരത്തെക്കുറിച്ച് ഓര്‍ത്തുവെങ്കിലും ദൈവം അവര്‍ക്കായി അവിടെ ചെയ്ത ശക്തമായ വിടുതലിനെ അവര്‍ ഓര്‍ത്തില്ല എന്നത് വിചിത്രമായ കാര്യമല്ലേ?
ദൈവം നമുക്കായി ചെയ്ത നന്മകള്‍ മറക്കുന്നത് പാപമാകുന്നു എന്ന് എനിക്ക് ബോധ്യമുണ്ട്.
1. മറക്കുക എന്നത് അവിശ്വാസത്തിലേക്കും മത്സരത്തിലേക്കും നയിക്കുന്നു.
യിസ്രായേല്‍ മക്കള്‍ നിരവധി അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും, അവര്‍ "അവന്‍റെ അദ്ഭുതങ്ങളെ ഗ്രഹിക്കാതെയും അവന്‍റെ മഹാദയയെ ഓർക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽ വച്ചുതന്നെ മത്സരിച്ചു". (സങ്കീര്‍ത്തനം 106:7).
2.മറവി നമ്മെ വിഡ്ഢിത്തമായി പ്രവര്‍ത്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു.
എങ്കിലും അവർ വേഗത്തിൽ അവന്‍റെ പ്രവൃത്തികളെ മറന്നു; അവന്‍റെ ആലോചനയ്ക്ക് കാത്തിരുന്നതുമില്ല. (സങ്കീര്‍ത്തനം 106:13).
ദൈവം ചെയ്‌തതായ നന്മകളെ മറക്കുന്നത് നമ്മെ അക്ഷമാരാക്കുകയും, ദൈവത്തിന്‍റെ മാര്‍ഗ്ഗദര്‍ശനത്തിനായി കാത്തിരിക്കുവാന്‍ തയ്യാറല്ലാത്തവരുമാക്കി തീര്‍ക്കുകയും ചെയ്യുന്നു.
ക്ഷമയില്ലാത്ത ആളുകള്‍ വിഡ്ഢിത്തരങ്ങള്‍ ചെയ്യുവാനിടയാകും.
3. മറക്കുന്നത് ദൈവകോപം ആളിക്കത്തിക്കുന്നു.
മിസ്രയീമിൽ വലിയ കാര്യങ്ങളും ഹാമിന്‍റെ ദേശത്ത് അദ്ഭുതപ്രവൃത്തികളും ചെങ്കടലിങ്കൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നുകളഞ്ഞു. ആകയാൽ അവരെ നശിപ്പിക്കുമെന്ന് അവൻ അരുളിച്ചെയ്തു; അവന്‍റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാൻ അവന്‍റെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലെങ്കിൽ അവൻ അവരെ നശിപ്പിച്ചുകളയുമായിരുന്നു. (സങ്കീര്‍ത്തനം 106:21-23).
കര്‍ത്താവ് കഴിഞ്ഞകാലങ്ങളില്‍ നിങ്ങള്‍ക്കായി പല നന്മകള്‍ ചെയ്തിട്ടുണ്ട്. അതിനായി ദൈവത്തോട് നന്ദി പറയുവാനായി തീരുമാനിക്കുക.കര്‍ത്താവിന്‍റെ ഉപകാരങ്ങള്‍ ഒരിക്കലും മറക്കുവാന്‍ ഇടയാകരുത്.
Bible Reading: Ezekiel 7-10
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എനിക്കുവേണ്ടിയും എന്‍റെ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും അവിടുന്ന് ചെയ്തിട്ടുള്ള നന്മകള്‍ ഒരിക്കലും മറക്കാതിരിക്കുവാനുള്ള കൃപ എനിക്ക് തരേണമേ.
Join our WhatsApp Channel

Most Read
● ഒരു പൊതുവായ താക്കോല്● ആരാണ് നിങ്ങളെ നയിക്കുന്നത്?
● കടത്തില് നിന്നും പുറത്തു വരിക : സൂചകം # 1
● നിങ്ങളുടെ വിടുതല് എങ്ങനെ സൂക്ഷിക്കാം
● സാമ്പത്തീകമായ മുന്നേറ്റം
● അനുകരണം
● ദൈവത്തിന്‍റെ പ്രകാശത്തില് ബന്ധങ്ങളെ വളര്ത്തുക
അഭിപ്രായങ്ങള്‍