അനുദിന മന്ന
1
0
73
ദൈവത്തിന്‍റെ വചനം വായിക്കുന്നതിന്‍റെ 5 പ്രയോജനങ്ങള്‍
Saturday, 13th of September 2025
Categories :
ദൈവവചനം (Word of God)
കഴിഞ്ഞ അനേക വര്‍ഷങ്ങളില്‍, ദൈവത്തിന്‍റെ വചനം അവഗണിക്കുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. ചിലര്‍ ദൈവവചനം വായിക്കാതെ ദിവസങ്ങളും ആഴ്ചകളും കടന്നുപോകുന്നു. എങ്ങനെയെങ്കിലും, ഞായറാഴ്ച രാവിലെ ഒരു പ്രസംഗം കേട്ടാല്‍ മതിയെന്ന് അവര്‍ ചിന്തിക്കുകയും അതില്‍ ഉറയ്ക്കുകയും ചെയ്യുന്നു.
അനേക വര്‍ഷങ്ങളായി സഭയില്‍ പോകുന്ന വിശ്വാസികള്‍ പോലും ദൈവവചനം ക്രമാനുഗതമായി പഠിക്കുന്നത് വിരളമാണ്. എന്നാല്‍, ദൈവവചനം വായിക്കുന്നതില്‍ അനവധി പ്രയോജനങ്ങളുണ്ട്. അവന്‍റെ വചനത്തിനു വേണ്ടിയുള്ള ഒരു വിശപ്പും ദാഹവും നിങ്ങളില്‍ ഉളവാക്കുവാന്‍ പരിശുദ്ധാത്മാവ് ഇതിനെ ഉപയോഗിക്കട്ടെ.
താഴെ പറഞ്ഞിരിക്കുന്നത് വളരെ ശ്രദ്ധയോടെ വായിക്കുക. ഇത് ഒരു രാജാവിനു വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ ആയിരുന്നു.
"അവൻ തന്‍റെ രാജാസനത്തിൽ ഇരിക്കുമ്പോൾ ലേവ്യരായ പുരോഹിതന്മാരുടെ പക്കൽനിന്ന് ഈ ന്യായപ്രമാണം വാങ്ങി അതിന്‍റെ ഒരു പകർപ്പ് ഒരു പുസ്തകത്തിൽ എഴുതി എടുക്കേണം.
ഈ ന്യായപ്രമാണത്തിലെ സകല വചനങ്ങളും ചട്ടങ്ങളും അവൻ പ്രമാണിച്ചു നടന്ന് തന്‍റെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന് അത് അവന്‍റെ കൈവശം ഇരിക്കയും അവന്‍റെ ഹൃദയം സഹോദരന്മാർക്കു മീതെ അഹങ്കരിച്ചുയരാതെയും അവൻ കല്പന വിട്ട് ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെയും ഇരിക്കേണ്ടതിനും അവനും അവന്‍റെ പുത്രന്മാരും യിസ്രായേലിന്‍റെ ഇടയിൽ ദീർഘകാലം രാജ്യഭാരം ചെയ്യേണ്ടതിനുമായി അവൻ തന്‍റെ ആയുഷ്കാലമൊക്കെയും അതു വായിക്കയും വേണം". (ആവര്‍ത്തനം 17:18-20).
ഒരു രാജാവ് ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം - ദിവസവും അവന്‍ ദൈവത്തിന്‍റെ വചനം വായിക്കുവാന്‍ കടപ്പെട്ടവനാണ്. ഇത് രാജാവിനെ പല വിധത്തില്‍ സജ്ജനാക്കുന്നു.
1. അവന്‍ ദൈവഭയത്തില്‍ നടക്കുവാന്‍ പഠിക്കും.
2. ഇത് അവനെ നിഗളത്തില്‍ നിന്നും അകറ്റും.
3. ദൈവത്തിന്‍റെ പാതകളില്‍ നിന്നും വഴിതെറ്റുന്നതില്‍ നിന്ന് ഇത് അവനെ അകറ്റിനിര്‍ത്തും.
4. ഇത് അവനും അവന്‍റെ പുത്രന്മാര്‍ക്കും ദീര്‍ഘായുസ്സ് ഉറപ്പുനല്‍കി.
5. അവന്‍റെ നേതൃത്വം സ്ഥാപിക്കപ്പെടും.
വേദപുസ്തകം പറയുന്നു തന്‍റെ പൂര്‍ണ്ണമായ യാഗത്താല്‍, കര്‍ത്താവായ യേശു തന്‍റെ പിതാവായ ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തു. (വെളിപ്പാട് 1:6). ആകയാല്‍ ഞാനും നിങ്ങളും രാജാക്കന്മാരും പുരോഹിതന്മാരും ആകുന്നു.
പുരോഹിതന്മാര്‍ എന്ന നിലയില്‍, പിതാവിന്‍റെ മുമ്പാകെ സ്തുതിയുടേയും മധ്യസ്ഥതയുടേയും യാഗങ്ങള്‍ അര്‍പ്പിക്കുവാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. രാജാക്കന്മാര്‍ എന്ന നിലയില്‍, സുവിശേഷത്തിനു വേണ്ടി രോഗികളെ സൌഖ്യമാക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തുകൊണ്ട് നാം നമ്മുടെ അധികാരം പ്രയോഗിക്കണം. ദൈവത്തിന്‍റെ ഈ വിളി ഫലപ്രദമായി പൂര്‍ത്തീകരിക്കുന്നതിന്, ആവര്‍ത്തനപുസ്തകം 17:18-20 വരെയുള്ള ഭാഗത്ത് ദൈവം രാജാക്കന്മാരോട് പറഞ്ഞിരിക്കുന്നതുപോലെ, നാം ദൈവവചനത്താല്‍ നമ്മെത്തന്നെ ഒരുക്കണം.
ദൈവത്തിന്‍റെ വിലയേറിയ വചനത്തെ വായിക്കയും ആദരിക്കയും ചെയ്യുന്നവരെ മാനിക്കുവാനും അനുഗ്രഹിക്കുവാനും ദൈവം പ്രതിജ്ഞാബദ്ധനാണ്. ഉല്പത്തി മുതല്‍ വെളിപ്പാട് വരെ, ദൈവം തന്‍റെ മനസ്സും ഹൃദയവും നമുക്ക് വെളിപ്പെടുത്തുന്നു. മറ്റെല്ലാം മങ്ങിപോകും, "എന്നാല്‍ നമ്മുടെ ദൈവത്തിന്‍റെ വചനമോ എന്നേക്കും നിലനില്ക്കുന്നു" (യെശയ്യാവ് 40:8). നാം അവന്‍റെ വചനം വിശ്വസിക്കയും അനുസരിക്കുകയും ചെയ്യുമ്പോള്‍, നമ്മുടെ ജീവിതം അവന്‍റെ മഹത്വത്താല്‍ പ്രകാശിക്കും.
പാസ്റ്റര്‍ മൈക്കിള്‍ എഴുതിയ ഈ ചെറിയ ഇബുക്കുകള്‍ വായിക്കുക:
1. വേദപുസ്തകം എങ്ങനെ പഠിക്കാംhttps://bit.ly/2ZABBKc
2. അനുഗ്രഹിക്കപ്പെട്ടവന്‍.
https://tinyurl.com/5dma39h5
Bible Reading: Ezekiel 33-35
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ വചനം അവിടുന്ന് എപ്പോഴും നിറവേറ്റുന്നതുകൊണ്ട് ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ വചനം അനുദിനവും വായിക്കുവാനും ധ്യാനിക്കുവാനുമുളള കൃപ എനിക്ക് തരേണമേ. ആമേന്‍.
Join our WhatsApp Channel

Most Read
● ഒരു കൂടിക്കാഴ്ചയുടെ സാധ്യതകള്● ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള് അടയ്ക്കുക - 1
● നിങ്ങള്‍ ഒരു ഉദ്ദേശത്തിനായി ജനിച്ചവരാണ്
● ഭൂമിയിലെ രാജാക്കന്മാര്ക്ക് അധിപതി
● നിങ്ങള്‍ യേശുവിങ്കലേക്ക് എപ്രകാരമാണ് നോക്കുന്നത്?
● യെഹൂദാ ആദ്യം പുറപ്പെടട്ടെ
● ക്ഷമയിലേക്കുള്ള പ്രായോഗീക പടികള്
അഭിപ്രായങ്ങള്‍