അനുദിന മന്ന
0
0
1
ആത്മാവിന്‍റെ ഫലത്തെ വളര്‍ത്തുന്നത് എങ്ങനെ - 1
Sunday, 14th of September 2025
Categories :
ആത്മാവിന്‍റെ ഫലം (Fruit of the Spirit)
പരിശുദ്ധാത്മാവിന്‍റെ വരങ്ങള്‍ "ലഭിക്കുന്നതാണ്" എന്നാല്‍ അവന്‍റെ ഫലങ്ങള്‍ "ഉത്പാദിപ്പിക്കപ്പെടേണ്ടതാണ്". നമ്മുടെ പാപ പ്രകൃതിയുടെ ആഗ്രഹത്തെ നാം അതിജീവിക്കുന്നത് ആത്മാവിന്‍റെ ഫലത്താലാണ്.
ആത്മാവിന്‍റെ ഫലം വളര്‍ത്തുന്നത് കര്‍ത്താവുമായുള്ള ഒരു ബന്ധത്തില്‍ നിന്നാണ് വരുന്നത്. നമ്മുടെ ജീവിതത്തില്‍ ആത്മാവിന്‍റെ ഫലത്തെ അടിച്ചേല്‍പ്പിക്കുന്നത് കേവലം ജഡത്തിന്‍റെ പ്രവൃത്തിയും നിരാശപ്പെടുത്തുന്നതായ ഒരു അനുഭവവും ആയിരിക്കും.
നാം ക്രിസ്തുവില്‍ വസിക്കുമ്പോള്‍ ആത്മാവിനാല്‍ മാത്രമേ ആത്മാവിന്‍റെ ഫലത്തെ ഉത്പാദിപ്പിക്കുവാന്‍ കഴിയുകയുള്ളൂ. താഴെ പറഞ്ഞിരിക്കുന്ന വാക്യങ്ങള്‍ ശ്രദ്ധയോടെ ധ്യാനിക്കുക (നിങ്ങള്‍ക്ക് കഴിയുന്നത്ര തവണ അത് വായിക്കുക).
എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിനു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്ക് ഒന്നും ചെയ്‍വാൻ കഴികയില്ല. എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ട് അവൻ ഉണങ്ങിപ്പോകുന്നു; ആ വക ചേർത്തു തീയിൽ ഇടുന്നു; അത് വെന്തുപോകും. (യോഹന്നാന്‍ 15:4-6).
നാം കര്‍ത്താവിനു കീഴ്പ്പെടുമ്പോള്‍ ആത്മാവിന്‍റെ ഫലം വളര്‍ത്തുന്നത് സ്വാഭാവീകമായ ഒരു പ്രക്രിയയായി മാറുന്നു. അവനോടുകൂടെ സമയം ചിലവഴിക്കുന്നതിലൂടെയും അവനുമായി ഒരു ബന്ധം വളര്‍ത്തിയെടുക്കുന്നതിലൂടെയും, അവന്‍ നമ്മെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അംഗീകരിക്കുന്നതിലൂടെയും, അവന്‍ നമ്മില്‍ ആരായിരിക്കുന്നു എന്നും അവന്‍ നമ്മില്‍ ആരാകുവാന്‍ ആഗ്രഹിക്കുന്നു എന്നും മനസ്സിലാക്കുന്നതിലൂടെയും, നാം യേശുവിനു കീഴ്പ്പെടുവാന്‍ ആരംഭിക്കുന്നു. ആ പ്രക്രിയ അവനുമായി ഐക്യത വളര്‍ത്തിയെടുക്കുവാന്‍ നമ്മെ അനുവദിക്കുന്നുവെന്ന് മാത്രമല്ല നമ്മില്‍ ആത്മാവിന്‍റെ ഫലം ഉത്പാദിപ്പിക്കുന്നതില്‍ കലാശിക്കയും ചെയ്യുന്നു.
ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും. (സദൃശ്യവാക്യങ്ങള്‍ 13:20).
ജ്ഞാനിയോടുകൂടി നടന്നു ജ്ഞാനിയാകുക; ഭോഷന്മാരോടുകൂടി സഹവര്‍ത്തിച്ചുകൊണ്ട് പ്രശ്നങ്ങളില്‍ അകപ്പെടുക. (സദൃശ്യവാക്യങ്ങള്‍ 13:20 മറ്റൊരു പരിഭാഷ).
നാം ആരുടെകൂടെ സമയങ്ങള്‍ ചിലവഴിക്കുന്നുവോ, അവരെപോലെ നാം ആയിത്തീരും എന്നാണ് ഞാന്‍ പറയുവാന്‍ ആഗ്രഹിക്കുന്ന വസ്തുത.
പരിശുദ്ധാത്മാവിന്‍റെ ഫലം പുറപ്പെടുവിക്കുന്നതിന് അനുദിനവും പരിശുദ്ധാത്മാവുമായി കൂട്ടായ്മ ആചരിക്കേണ്ടത് അനിവാര്യമാകുന്നു. യെശയ്യാവ് 37:31 പറയുന്നു, "താഴെ വേരൂന്നി മീതെ ഫലം കായ്ക്കും".
Bible Reading: Ezekiel 36-37
ഏറ്റുപറച്ചില്‍
ഞാന്‍ എന്‍റെ മനസ്സിനെ, ഭൂമിയിലുള്ള കാര്യങ്ങളിലല്ല മറിച്ച് ക്രിസ്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതില്‍ വെച്ചിരിക്കുന്നു. പരിശുദ്ധാത്മാവ് എന്‍റെ ജീവിതത്തില്‍ അവന്‍റെ ഫലം ഉളവാക്കുന്നു. എന്‍റെ ജീവിതം ആയിരങ്ങള്‍ക്ക് ഒരു അനുഗ്രഹമായിരിക്കും.
Join our WhatsApp Channel

Most Read
● ദൈവത്തിന്റെ യഥാര്ത്ഥ സ്വഭാവം● നിങ്ങള്‍ ഇപ്പോഴും കാത്തുനില്ക്കുന്നത് എന്തുകൊണ്ട്?
● യൂദാ ഒറ്റികൊടുക്കുവാനുള്ള യഥാര്ത്ഥ കാരണം
● കര്ത്താവായ യേശുവിന്‍റെ പുനരുത്ഥാനത്തിനു സാക്ഷികള്
● അധര്മ്മത്തിന്റെ ശക്തിയെ തകര്ക്കുക
● സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 2
● ദൈവത്തിങ്കല് നിന്നും അകലെയായി നിങ്ങള്‍ക്ക് തോന്നുമ്പോള് പ്രാര്ത്ഥിക്കേണ്ടത് എങ്ങനെ
അഭിപ്രായങ്ങള്‍