english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ആത്മാവിന്‍റെ ഫലത്തെ വളര്‍ത്തുന്നത് എങ്ങനെ - 2
അനുദിന മന്ന

ആത്മാവിന്‍റെ ഫലത്തെ വളര്‍ത്തുന്നത് എങ്ങനെ - 2

Monday, 15th of September 2025
1 0 87
Categories : ആത്മാവിന്‍റെ ഫലം (Fruit of the Spirit)
നാം നക്ഷത്രങ്ങളും പ്രകാശങ്ങളുമുള്ള ക്രിസ്തുമസ്സ് മരങ്ങളല്ല. ശരിയായതും നിലനില്‍ക്കുന്നതുമായ ഫലം പുറപ്പെടുവിക്കുവാന്‍ വേണ്ടി നാം വിളിക്കപ്പെട്ടിരിക്കുന്നു. വേരിനെ പരിപാലിക്കാതെ ഇത് സാധ്യമല്ല.

ദൃശ്യമായ ഫലത്തെ കൊണ്ടുവരുന്ന അദൃശ്യമായ വേരുകളാണ് നമ്മുടെ ഹൃദയങ്ങള്‍. ഫലം പുറപ്പെടുവിക്കുന്നതില്‍ നിന്നും നമ്മെ തടസ്സപ്പെടുത്തുന്നതായ കാര്യങ്ങള്‍ ഉത്ഭവിക്കുന്നത് ഹൃദയത്തില്‍ നിന്നാകുന്നു. അതുകൊണ്ടാണ് ഹൃദയത്തെ നിരന്തരമായി സൂക്ഷിക്കുവാന്‍ നമുക്ക് ഉപദേശം തന്നിരിക്കുന്നത്.

സകല ജാഗ്രതയോടുംകൂടെ നിന്‍റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്‍റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത്. (സദൃശ്യവാക്യങ്ങള്‍ 4:23). ഞാന്‍ ഇത് പലപ്പോഴും ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്: വേദപുസ്തകം ഹൃദയത്തെ സംബന്ധിച്ച് സംസാരിക്കുമ്പോള്‍, മനുഷ്യന്‍റെ ശാരീരികമായ ഹൃദയത്തെ കുറിച്ചല്ല പറയുന്നത് പ്രത്യുത മനുഷ്യന്‍റെ ആത്മാവിനെക്കുറിച്ചാണ്.

ജീവിതത്തിലെ ഓരോ പരാജയത്തിനും പ്രധാനമായ ഒരു കാരണമുണ്ടാകും. "ആ വേരില്‍ കോടാലി വെച്ചില്ലെങ്കില്‍" രോഗസൌഖ്യവും വിടുതലുകളും സംഭവിക്കുകയില്ല. ഈ പ്രക്രിയ ഒരുപക്ഷേ മന്ദഗതിയിലുള്ളതും വേദനാജനകവുമായിരിക്കാം, എന്നാല്‍ ഇങ്ങനെ മാത്രമേ നമ്മുടെ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും - രഹസ്യമായതും പരസ്യമായതും - നമുക്ക് ഫലം കായ്ക്കുവാന്‍ കഴിയുകയുള്ളൂ.

വളരെ ചുരുക്കംപേര്‍ മാത്രമേ ഈ അനുഗ്രഹീതാവസ്ഥ ഒറ്റരാത്രികൊണ്ട് നേടിയെടുക്കുന്നുള്ളൂ. നമ്മുടെ കണ്ണുകളിലുള്ള ചെതുമ്പലുകള്‍ ഓരോന്നായി താഴെ വീഴുന്നു, അപ്പോള്‍ മാത്രം നാം യാഥാര്‍ത്ഥ ചിത്രം കാണുവാന്‍ ആരംഭിക്കുന്നു.

താഴെ പറഞ്ഞിരിക്കുന്ന വേദഭാഗങ്ങള്‍ വളരെ ശ്രദ്ധയോടെ വായിക്കുക:
ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും
2 യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവന്‍റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.
3 അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായിക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും. (സങ്കീര്‍ത്തനം 1:1-3).

ഭാഗ്യവാനായ ഒരു മനുഷ്യന്‍ ചെയ്യാത്തതായ കാര്യങ്ങളും, അവന്‍ ചെയ്യുന്നതായ കാര്യങ്ങളും അതിന്‍റെ ഫലങ്ങളും താഴെ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക.

1. ഭാഗ്യവാനായ മനുഷ്യന്‍ ചെയ്യാത്തതായ കാര്യങ്ങള്‍.
ദുഷ്ടന്മാരുടെ ആലോചനപ്രകാരം (ഉപദേശം അനുഗമിക്കുന്നില്ല) നടക്കുന്നില്ല . . . . പാപികളുടെ വഴിയിൽ നില്‍ക്കുന്നില്ല . . . . പരിഹാസികളുടെ (നിന്ദിക്കുന്നവരുടെ) ഇരിപ്പിടത്തിൽ (കൂടിചേരുന്നില്ല) ഇരിക്കുന്നില്ല.

2. ഭാഗ്യവാനായ മനുഷ്യന്‍ ചെയ്യുന്നതായ കാര്യങ്ങള്‍.. . . . യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിക്കുന്നു. . . . .  അവന്‍റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നു (ചിന്തിക്കുന്നു, പ്രതിഫലിപ്പിക്കുന്നു).

3. അതിന്‍റെ ഫലങ്ങള്‍.  . . . . ആറ്റരികത്തു (വെള്ളത്തിനരികെ) നട്ടിരിക്കുന്നതും (ഉറപ്പോടെ) . . . . .  തക്കകാലത്തു (വീഴ്ച വരുത്താതെ) ഫലം കായിക്കുന്നതും . . . .  ഇല വാടാത്തതുമായ വൃക്ഷം.

അവൻ ചെയ്യുന്നതൊക്കെയും സാധിക്കുന്നു (വിജയിക്കുന്നു) - വിജയം എന്നത് ഒരു അനിശ്ചിതത്വമോ അല്ലെങ്കില്‍ ഒരുപക്ഷേ സംഭവിച്ചേക്കാവുന്ന കാര്യമോ അല്ല മറിച്ച് ദൈവീകമായ തത്വങ്ങള്‍ പിന്തുടരുമ്പോള്‍ അത് ഉറപ്പായ ഒരു വസ്തുതയാകുന്നു.

ഇപ്രകാരമാണ് ദൈവത്തിന്‍റെ മഹത്വത്തിനായി നിങ്ങള്‍ക്ക് ഫലം കായ്ക്കുവാന്‍ കഴിയുന്നത്‌.

Bible Reading: Ezekiel 38-39
ഏറ്റുപറച്ചില്‍
1. അനുദിനവും ദൈവത്തിന്‍റെ വചനം ധ്യാനിക്കുന്നതിലൂടെ എന്‍റെ ജീവിതത്തിലെ സമസ്ത മേഖലകളിലും ഞാന്‍ ഫലമുള്ളവനും അഭിവൃദ്ധിയുള്ളവനും ആകുന്നു. 

2. ദൈവത്തിന്‍റെ വചനം ജീവിതത്തില്‍ പ്രാവര്‍ത്തീകമാക്കുവാന്‍ പരിശുദ്ധാത്മാവ് എന്നെ ശക്തീകരിക്കുന്നതുകൊണ്ട് ഞാന്‍ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. എന്‍റെ ആത്മാവിലുള്ള ദൈവത്തിന്‍റെ വചനം എന്‍റെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും ജീവന്‍ നല്‍കുന്നു യേശുവിന്‍റെ നാമത്തില്‍.



Join our WhatsApp Channel


Most Read
● സകലത്തിലും മതിയായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം
● വേദന - കാര്യങ്ങളെ മാറ്റുന്നവന്‍
● ഒടുവിലത്തെ അങ്കതലം വിജയിക്കുക
● സ്വയം പുകഴ്ത്തുന്നതിലെ കെണി         
● കഴിഞ്ഞകാലങ്ങളിലെ കല്ലറകളില്‍ അടക്കംചെയ്തു കിടക്കരുത്
● കര്‍ത്താവിനോടുകൂടെ നടക്കുക
● ദിവസം  19:  40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ