അനുദിന മന്ന
1
0
37
ഇടര്‍ച്ച ആത്മീക വളര്‍ച്ചയേയും ദൈവീക നിര്‍ണ്ണയത്തേയും തടസ്സപ്പെടുത്തുന്നു.
Thursday, 8th of January 2026
Categories :
ഇടര്‍ച്ച (Offence)
പുരോഗമനത്തിനായാണ് ദൈവം ആത്മീക വളര്‍ച്ചയെ രൂപ്കല്പന ചെയ്തത്. വിശ്വാസികളുടെ ജീവിതത്തെ ഒരു യാത്രയായി തിരുവെഴുത്ത് ആവര്‍ത്തിച്ച് വിശദീകരിക്കുന്നു - മഹത്വത്തില്‍ നിന്നും മഹത്വത്തിലേക്ക്, ശക്തിയില്‍ നിന്നും ശക്തിയിലേക്ക്, വിശ്വാസത്തില്‍ നിന്നും വിശ്വാസത്തിലേക്ക് ഉള്ളതായ ഒരു യാത്ര (2 കൊരിന്ത്യര്‍ 3:18, റോമര്‍ 1:17). എന്നാലും സത്യസന്ധരായ പല വിശ്വാസികളും സ്തംഭനാവസ്ഥ അനുഭവിക്കുന്നു. അവര്‍ ദൈവത്തെ സ്നേഹിക്കുന്നു, സഭയില്‍ പോകുന്നു, കൂടുതല്‍ കാര്യങ്ങള്‍ ആഗ്രഹിക്കുന്നു, എന്നാല്‍ ഉള്ളിലുള്ള എന്തോ ഒന്ന് മുമ്പോട്ടുള്ള ചലനത്തെ ചെറുക്കുന്നു. പലപ്പോഴും, കാണാനാകാത്ത ഭാരം ഇടര്‍ച്ചയാകുന്നു.
അപ്പോസ്തലനായ പൌലോസ് എഴുതുന്നു,
"നിങ്ങൾ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാൻ
നിങ്ങളെ ആർ തടുത്തുകളഞ്ഞു?" (ഗലാത്യർ 5:7).
ശ്രദ്ധിക്കുക, നിങ്ങളെ തടസ്സപ്പെടുത്തിയത് എന്താണ് എന്നല്ല, മറിച്ച് ആരാണ് എന്നതാണ് ചോദ്യം. വളര്‍ച്ച പലപ്പോഴും ഉപദേശപരമായല്ല, ബന്ധപരമായാണ് തടസ്സപ്പെടുന്നത്. ഇടര്‍ച്ച, അനുസരണത്തെ മന്ദഗതിയിലാക്കുന്ന, ആത്മീക വിശപ്പിനെ മങ്ങിയതാക്കുന്ന, ദൈവത്തിന്‍റെ ശബ്ദത്തോടുള്ള പ്രതികരണശേഷിയെ ദുര്‍ബലപ്പെടുത്തുന്ന ഒരു ആന്തരീക പ്രതിരോധം സൃഷ്ടിക്കുന്നു.
വളര്‍ച്ചയ്ക്ക് പഠിപ്പിക്കാവുന്ന ഒരു ഹൃദയം ആവശ്യമാണ്.
ആത്മീക പക്വതയ്ക്ക് താഴ്മ അനിവാര്യമാണ്. എന്നാല്‍, ഇടര്‍ച്ച സമര്‍ത്ഥമായി ഹൃദയത്തെ കഠിനമാക്കുന്നു, അങ്ങനെ തിരുത്തല്‍ ആക്രമണമായി തോന്നുകയും, മാര്‍ഗ്ഗനിര്‍ദ്ദേശം നിയന്ത്രണമെന്നപോലെ അനുഭവപ്പെടുകയും ചെയ്യുന്നു.
തിരുവചനം ഇപ്രകാരം മുന്നറിയിപ്പ് നല്‍കുന്നു,
"നാശത്തിനു മുമ്പേ മനുഷ്യന്‍റെ ഹൃദയം നിഗളിക്കുന്നു; മാനത്തിനു മുമ്പേ താഴ്മ". (സദൃശവാക്യങ്ങൾ 18:12).
മുറിവേറ്റ ഒരു ഹൃദയം പഠിക്കാന്‍ കഴിയുന്നതായി തുടരാന്‍ പാടുപെടുന്നു. അത് സ്വീകരണശീലമുള്ളത് ആകുന്നതിനു പകരം പ്രതിരോധ സ്വഭാവമുള്ളതായി മാറുന്നു. പഠിപ്പിക്കപ്പെടുന്ന മനോഭാവം നഷ്ടപ്പെടുമ്പോള്‍, വളര്‍ച്ച സ്തംഭിച്ചു പോകുന്നു - ദൈവം സംസാരിക്കുന്നത് നിര്‍ത്തിയതുകൊണ്ടല്ല, മറിച്ച് ഹൃദയം കീഴടങ്ങുന്നത് നിര്‍ത്തിയതുകൊണ്ടാണ്.
ബന്ധങ്ങളിലൂടെ വിധി വെളിപ്പെടുന്നു.
ദൈവം പലപ്പോഴും തന്‍റെ നിര്‍ണ്ണയം മുമ്പോട്ടു കൊണ്ടുപോകുന്നത് ജനങ്ങളിലൂടെയാണ് - നേതാക്കള്‍, ഉപദേഷ്ടാക്കള്‍, കുടുംബം, മാത്രമല്ല പ്രയാസമുള്ള ബന്ധങ്ങള്‍ എന്നിവയിലൂടെ പോലും. എന്നാല്‍ ഇടര്‍ച്ച കടന്നുവരുമ്പോള്‍ അത് പിന്മാറ്റവും, അവിശ്വാസവും, അല്ലെങ്കില്‍ ഏകാന്തതയും സൃഷ്ടിക്കുന്നു, അങ്ങനെ ദൈവം ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിരുന്ന വഴികള്‍ വിച്ഛേദിക്കപ്പെടുന്നു.
വേദപുസ്തകം പറയുന്നു,
"ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്. . . . . . വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും" (സഭാപ്രസംഗി 4:9-10).
ഇടര്‍ച്ച ഒറ്റയ്ക്ക് നടക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു, പക്ഷേ ഏകാന്തത അപൂര്‍വ്വമായി മാത്രമാണ് നിറവേറ്റപ്പെടുന്നുള്ളൂ. ഇടര്‍ച്ചയില്‍ നാം തള്ളിക്കളയുന്നത് ഒരുപക്ഷേ ദൈവം നമ്മുടെ ഉയര്‍ച്ചയ്ക്കായി ഉപയോഗിക്കാന്‍ ഉദ്ദേശിച്ചതായിരിക്കാം.
വൈകീയ വളര്‍ച്ച ആവര്‍ത്തിക്കുന്ന വിവിധ കാലങ്ങളെ ഉളവാക്കുന്നു.
പതിനൊന്ന് ദിവസം കൊണ്ട് തീരേണ്ട ഒരു യാത്ര യിസ്രായേലിനു നാല്പതു വര്‍ഷങ്ങള്‍ അലഞ്ഞുതിരിഞ്ഞു യാത്രചെയ്യേണ്ടിവന്നു (ആവര്‍ത്തനം 1:2). അവരുടെ കാലതാമസം വാഗ്ദത്തങ്ങളുടെ അഭാവം കൊണ്ടല്ല, മറിച്ച് ആന്തരീക പ്രതിരോധം കൊണ്ടായിരുന്നു - പരാതികള്‍, അവിശ്വാസം, കഠിനപ്പെട്ട ഹൃദയം എന്നിവ കൊണ്ടായിരുന്നു.
പൌലോസ് പിന്നീട് വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു,
"അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം
വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക". (എബ്രായർ 6:1).
ഇടര്‍ച്ച ആളുകളെ ആത്മീക ആവര്‍ത്തനത്തില്‍ കുടുക്കിയിടുന്നു - ഇതിനകം തന്നെ പക്വത പ്രാപിക്കേണ്ടതായ പാഠങ്ങളെ വീണ്ടുംവീണ്ടും നേരിടേണ്ടതായ അവസ്ഥയുണ്ടാക്കുന്നു.
സന്തോഷവാര്‍ത്ത ഇതാണ്: ഇടര്‍ച്ച കീഴടങ്ങുന്ന അതേ നിമിഷം തന്നെ വളര്‍ച്ച പുനരാരംഭിക്കാം. സ്തംഭിച്ചുപോയ വിശ്വാസികളെ ദൈവം ലജ്ജിപ്പിക്കുന്നില്ല; അവര്‍ മുമ്പോട്ടു വരാനായി ദൈവം ക്ഷണിക്കുന്നു.
പ്രവാചകനായ യെശയ്യാവ് പ്രഖ്യാപിക്കുന്നു,
"എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും" (യെശയ്യാവ് 40:31).
മുറിവുകളെ പ്രതിരോധിക്കുന്നതിലല്ല, മറിച്ച് അവയെ ഒഴിവാക്കുന്നതിലാണ് പുതുക്കല്‍ കാണപ്പെടുന്നത്.
Bible Reading: Genesis 25-26
പ്രാര്‍ത്ഥന
കര്‍ത്താവേ, എന്‍റെ വളര്‍ച്ചയെ മന്ദഗതിയില്‍ ആക്കുന്നതായ ഏതൊരു കുറ്റവും വെളിപ്പെടുത്തേണമേ. എന്‍റെ ഹൃദയത്തെ സുഖപ്പെടുത്തേണമേ, താഴ്മയെ പുനഃസ്ഥാപിക്കേണമേ, അങ്ങയുടെ ഉദ്ദേശ്യങ്ങളോട് എന്നെ വീണ്ടും ഒത്തുചേരുമാറാക്കേണമേ. നീരസത്തിനു പകരം പക്വതയെ ഞാന്‍ തിരഞ്ഞെടുക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങള് എളുപ്പത്തില് മുറിവേല്ക്കുന്നവരാണോ?● വിശ്വാസത്തില്‍ അല്ലെങ്കില്‍ ഭയത്തില്
● സുഹൃത്ത് ആകാനുള്ള അപേക്ഷ: പ്രാര്ത്ഥനയോടെ തിരഞ്ഞെടുക്കുക.
● അവരെ ചെറുപ്പത്തിലെ ശ്രദ്ധിക്കുക
● ദിവസം 18: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #5
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 3
അഭിപ്രായങ്ങള്‍
