"ഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ". (1 കൊരിന്ത്യർ 4:2)
വളരെ ഫലപ്രദരായ ആളുകൾ വരുകയും പോകുകയും ചെയ്യുന്ന താൽക്കാലിക ആവേശങ്ങളാൽ അറിയപ്പെടുന്നവരല്ല. അവർ കാലക്രമേണ വെളിപ്പെടുത്തുന്ന സ്ഥിരതയുള്ള വിശ്വസ്തത കൊണ്ടാണ് അറിയപ്പെടുന്നത്. ഇന്നത്തെ സംസ്കാരത്തിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു കാര്യമാണ് വേദപുസ്തകം പഠിപ്പിക്കുന്നത്: പ്രതിഭയെക്കാള്‍ സ്ഥിരതയിലാണ് ദൈവത്തിന് കൂടുതൽ സന്തോഷം, ഉന്മേഷത്തേക്കാൾ സഹനത്തെയാണ് അവൻ കൂടുതൽ വിലമതിക്കുന്നത്.
പലരും അവരുടെ യാത്ര ആരംഭിക്കുന്നത് വലിയ ഉത്സാഹത്തോടെയും ഊർജ്ജത്തോടെയും ആണ്. അവർ പ്രേരിതരും പ്രചോദിതരും, വലിയ കാര്യങ്ങൾ ചെയ്യാൻ തയ്യാറാകുന്നവരുമാണ്. എന്നാൽ സമയം കടന്നുപോകുമ്പോൾ ആ ആവേശം മങ്ങിപ്പോകുന്നു. കാര്യങ്ങൾ മന്ദഗതിയിലായാലും സാധാരണയായി തോന്നിയാലും, അച്ചടക്കത്തോടെ മുന്നോട്ട് പോകുന്നവർ വളരെ കുറച്ചുപേര്‍ മാത്രമാണ്.
യഥാർത്ഥ ഫലപ്രാപ്തി ശക്തമായ ഒരു നിമിഷത്തിൽ നിർമ്മിക്കപ്പെടുന്നതല്ല. ദിവസേനയുള്ള ശീലങ്ങളാൽ, ആവർത്തിക്കുന്ന അനുസരണയാൽ, കാലക്രമേണയുള്ള വിശ്വസ്തതയാൽ അതിന് രൂപം ലഭിക്കുന്നു. നിങ്ങൾ സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളാണ് അവസാനം നിങ്ങൾ ആരാകുമെന്ന് നിർണ്ണയിക്കുന്നത്.
1. ദൈവം പ്രതിഫലം നല്‍കുന്നത് വിശ്വസ്തതയ്ക്കാണ്, ക്ഷണിക പ്രകടനങ്ങൾക്കല്ല
ദൈവരാജ്യത്തിൽ വിശ്വസ്തതയാണ് മൂല്യം. ഏറ്റവും കഠിനമായി അദ്ധ്വാനിച്ച ദാസനെ കർത്താവായ യേശു പ്രശംസിച്ചില്ല; പകരം, കാലക്രമേണ വിശ്വസ്തനായി നിന്നവനെയാണ് യേശു പ്രശംസിച്ചത്:
"നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ" (മത്തായി 25:21).
‘നന്ന്' എന്ന വാക്ക് ‘വിശ്വസ്തൻ’ എന്നതിനോടാണ് ചേർക്കപ്പെട്ടിരിക്കുന്നത്; ‘പ്രതിഭാധനൻ’ അല്ലെങ്കിൽ ‘പ്രശസ്തൻ’ എന്നതിനോടല്ല. മനുഷ്യരുടെ മുമ്പിലെ ദൃശ്യതയെക്കാൾ ദൈവത്തോടൊപ്പം ദീർഘകാലം നിലനിൽക്കുന്നതിന് കൂടുതലാണ് പ്രാധാന്യമെന്ന് തിരുവെഴുത്തുകൾ സ്ഥിരമായി പഠിപ്പിക്കുന്നു.
ദാവീദ് ഒരു ദിവസം പെട്ടെന്ന് എഴുന്നേറ്റ് ഗൊലിയാത്തിനെ തോൽപ്പിച്ചതല്ല. ആടുകളെ മേയിച്ചുകൊണ്ട്, സിംഹങ്ങളെയും കരടികളെയും കൊന്നുകൊണ്ട്, ഏകനായി ആരാധിച്ചുകൊണ്ട്—അവൻ ഇതിനകം തന്നെ രഹസ്യമായി സ്ഥിരത വളർത്തിയിരുന്നു.
34ദാവീദ് ശൗലിനോടു പറഞ്ഞത്: "അടിയൻ അപ്പന്‍റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും ഒരിക്കൽ ഒരു കരടിയും വന്നു കൂട്ടത്തിൽനിന്ന് ആട്ടിൻകുട്ടിയെ പിടിച്ചു. 35ഞാൻ പിന്തുടർന്ന് അതിനെ അടിച്ച് അതിന്‍റെ വായിൽനിന്ന് ആട്ടിൻകുട്ടിയെ വിടുവിച്ചു, അത് എന്‍റെ നേരേ വന്നപ്പോൾ ഞാൻ അതിനെ താടിക്കു പിടിച്ച് അടിച്ചുകൊന്നു. 36ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചർമിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്‍റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ട് അവനും അവയിൽ ഒന്നിനെപ്പോലെ ആകും. 37ദാവീദ് പിന്നെയും: സിംഹത്തിന്‍റെ കൈയിൽനിന്നും കരടിയുടെ കൈയിൽനിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്‍റെ കൈയിൽനിന്നും എന്നെ രക്ഷിക്കും എന്നു പറഞ്ഞു. ശൗൽ ദാവീദിനോട്: ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും എന്നു പറഞ്ഞു". (1ശമൂവേൽ 17:34–37). പരസ്യമായ വിജയം രഹസ്യമായ വിശ്വസ്തതയുടെ പ്രതിഫലനമായിരുന്നു.
2. ചെറിയ ശിക്ഷണങ്ങള്‍ മഹത്തായ ലക്ഷ്യങ്ങളെ സൃഷ്ടിക്കുന്നു.
സെഖര്യാവ് 4:10 ചോദിക്കുന്നു:
“അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു?"
വളരെ ഫലപ്രദരായ ആളുകൾ ചെറിയ തുടക്കങ്ങളെ മാനിക്കുന്നു. സാധാരണയായി തോന്നുമ്പോഴും അവർ പ്രാർത്ഥിക്കുന്നു. വരണ്ടതായി തോന്നുമ്പോഴും അവർ തിരുവെഴുത്ത് വായിക്കുന്നു. കൈയ്യടികൾ ഒന്നുമില്ലാത്തപ്പോഴും അവർ അനുസരിക്കുന്നു. ദൈവം പ്രവർത്തിക്കുന്നത് കുറുക്കുവഴികളിലൂടെയല്ല, ക്രമേണമായി ചേർന്നുവരുന്ന സമാഹാരത്തിലൂടെയാണെന്ന് അവർ മനസ്സിലാക്കുന്നു.
ദൈവരാജ്യം ഒരു വിത്തുപോലെ വളരുന്നു എന്ന ഈ തത്വം കർത്താവായ യേശു പഠിപ്പിച്ചു—മന്ദഗതിയിലുള്ളതും, കാഴ്ചയിൽപ്പെടാത്തതും ആണെങ്കിലും, തടയാനാവാത്തത്.
30പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടൂ? ഏത് ഉപമയാൽ അതിനെ വർണിക്കേണ്ടൂ? 31അതു കടുകുമണിയോടു സദൃശം; അതിനെ മണ്ണിൽ വിതയ്ക്കുമ്പോൾ ഭൂമിയിലെ എല്ലാ വിത്തിലും ചെറിയത്. 32എങ്കിലും വിതച്ചശേഷം വളർന്ന്, സകല സസ്യങ്ങളിലും വലുതായിത്തീർന്ന്, ആകാശത്തിലെ പക്ഷികൾ അതിന്‍റെ നിഴലിൽ വസിപ്പാൻ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു. (മര്‍ക്കോസ് 4:30-32).
സ്ഥിരത ആത്മീയ വേഗത സൃഷ്ടിക്കുന്നു. നിങ്ങൾ ദിവസേന ചെയ്യുന്ന കാര്യങ്ങളാണ് അവസാനം നിങ്ങൾ ആരാകുമെന്ന് നിർണ്ണയിക്കുന്നത്.
3. സ്ഥിരത ആത്മീയ അധികാരത്തെ മെനയുന്നു
തിരുവെഴുത്തുകളിൽ അധികാരം യാദൃശ്ചികമായി നൽകപ്പെടുന്നതല്ല; അത് വിശ്വസ്തതയിലൂടെ നേടിയെടുക്കുന്നതാണ്. യേശു പറഞ്ഞു:
“അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ". (ലൂക്കാ 16:10).
പലർക്കും ശിക്ഷണമില്ലാതെ സ്വാധീനം വേണം, പ്രക്രിയയില്ലാതെ ഫലങ്ങൾ വേണം. എന്നാൽ ദൈവം ഭാരം ഏൽപ്പിക്കുന്നത് അത് വഹിക്കാൻ കഴിവുള്ളവർക്കു മാത്രമാണ്.
അപ്പൊസ്തലനായ പൗലോസ് ഇതു മനസ്സിലാക്കി ഇങ്ങനെ പറഞ്ഞു:
“പിന്നിലുള്ളവ മറന്ന് മുന്നിലുള്ളവയിലേക്കു ഞാൻ ഓടുന്നു…” (ഫിലിപ്പിയർ 3:13–14).
ഇത് വികാരപരമായ പ്രചോദനം അല്ലായിരുന്നു—അച്ചടക്കത്തോടെയുള്ള പിന്തുടർച്ചയായിരുന്നു.
വളരെ ഫലപ്രദരായ ആളുകൾ വികാരങ്ങൾ മാറിമറിയുമ്പോഴും സ്ഥിരമായി മുന്നോട്ടുവരുന്നു. അവർ നിയന്ത്രിക്കപ്പെടുന്നത് സൗകര്യത്താൽ അല്ല, ദൃഢവിശ്വാസത്താലാണ്.
4. അസ്ഥിരത ദൈവീകനിര്‍ണ്ണയത്തെ ഇല്ലാതാക്കുന്ന ഒരു നിശബ്ദ കൊലയാളിയാണ്.
യാക്കോബ് മുന്നറിയിപ്പ് നൽകുന്നു,
"ഇരുമനസ്സുള്ള മനുഷ്യൻ തന്‍റെ വഴികളില്‍ അസ്ഥിരനാണ്" (യാക്കോബ് 1:8).
അസ്ഥിരത എല്ലായ്‌പ്പോഴും ഒരു മത്സരമായി കാണപ്പെടണമെന്നില്ല; ചിലപ്പോൾ അത് ഒരു പൊരുത്തക്കേടായി കാണപ്പെടുന്നു - ആരംഭിക്കുകയും നിർത്തുകയും ചെയ്യുക, സമര്‍പ്പിക്കയും പിൻവാങ്ങുകയും ചെയ്യുക, മുന്നേറുകയും പിൻവാങ്ങുകയും ചെയ്യുക. ഈ ആവര്‍ത്തി ആത്മീയ ശക്തിയെ ചോർത്തിക്കളയുന്നു.
ഒരു ദിവസം ഏലിയാവ് കുതിരകളെക്കാൾ വേഗത്തിൽ ഓടി, അടുത്ത ദിവസം ഒരു മരത്തിന്‍ കീഴില്‍ തളര്‍ന്നിരുന്നു (1 രാജാക്കന്മാർ 18-19). അദ്ദേഹത്തിന്‍റെ പ്രശ്നം വിളിയല്ലായിരുന്നു - അത് സുസ്ഥിരതയായിരുന്നു.
വളരെ ഫലപ്രദരായ ആളുകൾ ദീര്‍ഘകാലം സംരക്ഷിക്കപ്പെടുന്ന ദിനചര്യകൾ കെട്ടിപ്പടുക്കുന്നു: പ്രാർത്ഥന, വിശ്രമം, അച്ചടക്കം, ഉത്തരവാദിത്തം. സ്വാധീനമുള്ള ഒരു വ്യക്തിയാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളും അതാണ് ചെയ്യേണ്ടത്.
ഇത് ശീലം നമ്പർ 5 ആണ്.
ഇടയ്ക്കിടെയുള്ള തീവ്രത പ്രചോദനം നൽകിയേക്കാം, എന്നാൽ സ്ഥിരമായ വിശ്വസ്തത ജീവിതങ്ങളെ പരിവർത്തനം ചെയ്യുകയും ദൈവീക നിര്‍ണ്ണയത്തെ നിലനിർത്തുകയും ചെയ്യുന്നു.
Bible Reading: Genesis 40-41
പ്രാര്‍ത്ഥന
പിതാവേ, സ്ഥിരത പുലർത്താൻ എനിക്ക് കൃപ നൽകണമേ. എന്‍റെ ജീവിതത്തിൽ നിന്ന് എല്ലാത്തരം അസ്ഥിരതകളും നീക്കം ചെയ്യണമേ.
എന്‍റെ അച്ചടക്കത്തെ ശക്തിപ്പെടുത്തണമേ, ആരും കാണാത്തപ്പോഴും, ഫലങ്ങൾ ദൃശ്യമാകുന്ന ശരിയായ സമയം വരെ, വിശ്വസ്തത പുലർത്താൻ എന്നെ സഹായിക്കണമേ.
Join our WhatsApp Channel
Most Read
● സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 1● കര്ത്താവിനെ അന്വേഷിക്കുക
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: കര്ത്താവിന്റെ ആത്മാവ്
● ജീവനുള്ളതിനുവേണ്ടി പ്രാര്ത്ഥിക്കുന്ന ഒരു മരണപ്പെട്ട മനുഷ്യന്
● പ്രാര്ത്ഥനയില്ലായ്മ ദിവ്യമായ പ്രവര്ത്തികളെ തടസ്സപ്പെടുത്തുന്നു
● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #3
● വില കൊടുക്കുക
അഭിപ്രായങ്ങള്‍
