"കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അത് തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും". (യോഹന്നാൻ 12:24)
വളരെ ഫലപ്രദരായ ആളുകൾ മനസ്സിലാക്കുന്നത് ഇതാണ്: നിങ്ങൾ സ്വയം സംരക്ഷിച്ച് സൂക്ഷിക്കുന്നതു ഒടുവിൽ കുറയുന്നു; എന്നാല്‍ നിങ്ങൾ ദൈവത്തിന് സമർപ്പിക്കുന്നതു വർദ്ധിക്കുന്നു. ആശ്വാസങ്ങളില്‍ നിന്നല്ല,മറിച്ച് വിശുദ്ധീകരണത്തിലൂടെയാണ് ദീർഘകാല സ്വാധീനം ജനിക്കുന്നതെന്ന്തി രുവെഴുത്ത് വെളിപ്പെടുത്തുന്നു.
സ്വയം സംരക്ഷിക്കുന്നിടത്ത് ദൈവീക നിര്‍ണ്ണയം വളരുന്നില്ല— സ്വയത്തെ താഴ്ത്തുന്നിടത്താണ് അത് വളരുന്നത്.
ത്യാഗം ഒരിക്കലും ഒരു നഷ്ടമല്ല; അത് ഒരു നിക്ഷേപമാണ്.
1. സമർപ്പണത്തിലൂടെയാണ് ദൈവരാജ്യം മുന്നേറുന്നത്
ഉല്പത്തി മുതൽ വെളിപ്പാട് വരെ നോക്കിയാല്‍, എന്തെങ്കിലും ഒന്നിനെ വിട്ടുക്കളയാന്‍ തയ്യാറായിരുന്ന ആളുകളിലൂടെ ദൈവം തന്‍റെ ഉദ്ദേശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു. അബ്രാഹാം യിസ്ഹാക്കിനെ യാഗപീഠത്തിൽ വെച്ചു (ഉല്പത്തി 22). ഹന്നാ ശമുവേലിനെ വിട്ടുകൊടുത്തു (1 ശമുവേൽ 1).
കർത്താവായ യേശു തന്നെത്താന്‍ ഏല്‍പ്പിച്ചുകൊടുത്തു. (ഫിലിപ്പിയർ 2:5–8).
ഈ ഭരണതത്വം റോമർ 12:1 ല്‍ ഇങ്ങനെ വ്യക്തമാക്കുന്നു:
“നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ".
ശ്രദ്ധിക്കുക—ദൈവം സൗകര്യം ചോദിക്കുന്നില്ല; അവൻ സമർപ്പണം ചോദിക്കുന്നു. വളരെ ഫലപ്രദരായ ആളുകൾ ചോദിക്കുന്നത് “എനിക്ക് എന്ത് സൂക്ഷിക്കാം?” എന്നല്ല, “ദൈവത്തിന്‍റെ ഇഷ്ടം നിറവേറാൻ ഞാൻ എന്ത് വിട്ടുകൊടുക്കണം?” എന്നതാണ്.
2. ത്യാഗം വിളിയെ ആള്ക്കൂട്ടങ്ങളിൽ നിന്ന് വേർതിരിക്കുന്നു.
അനേകർ യേശുവിനെ ആരാധിച്ചു, പക്ഷേ കുറച്ചുപേർ മാത്രമാണ് അവനെ ക്രൂശ് വരെ അനുഗമിച്ചത്. സ്വയം ത്യജിക്കുന്നതിനെ പറ്റി അവൻ സംസാരിച്ചപ്പോൾ ജനക്കൂട്ടം ചുരുങ്ങി (യോഹന്നാൻ 6:66). ത്യാഗം എപ്പോഴും വെളിപ്പെടുത്തുന്നത് ദൈവീക നിര്‍ണ്ണയത്തെക്കുറിച്ച് ഗൗരവമുള്ളവർ ആരാണെന്നും വെറും കൗതുകം മാത്രമുള്ളവർ ആരാണെന്നുമാണ്.
കർത്താവായ യേശു വ്യക്തമായി പറഞ്ഞു:
“എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്‍റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ". (ലൂക്കാ 9:23).
യഥാർത്ഥ ശിഷ്യത്വത്തിന് ശരിക്കും ഒരു വിലയുണ്ടെന്ന് വളരെ ഫലപ്രദരായ ആളുകൾ അംഗീകരിക്കുന്നു. ദൈവത്തിൽ ഉണ്ടാകുന്ന ഓരോ ഉയർച്ചയ്ക്കും സ്വയം മരിക്കണമെന്ന അനുബന്ധമായ ത്യാഗം ആവശ്യമാണ് എന്ന് അവർ മനസ്സിലാക്കുന്നു.
3. ത്യാഗം ആത്മീയ അധികാരം ഉല്പാദിപ്പിക്കുന്നു
തിരുവെഴുത്തിൽ അധികാരം പദവിയാൽ നൽകപ്പെടുന്നതല്ല; സമർപ്പണത്തിലൂടെയാണ് അത് രൂപപ്പെടുന്നത്. അപ്പൊസ്തലൻ പൗലോസ് പ്രഖ്യാപിച്ചു:
“ഞാൻ ദിനംപ്രതി മരിക്കുന്നു”. (1 കൊരിന്ത്യർ 15:31).
ഈ ദിവസേനയുള്ള മരണം അസാധാരണമായ അധികാരവും, സഹനശക്തിയും, ഫലഭുയിഷ്ഠതയും ഉല്പാദിപ്പിച്ചു. പലരും “ക്ഷീണിച്ചുപോയി” എന്ന് വിളിക്കുന്നതിനെ തിരുവെഴുത്ത് അപൂർണ്ണമായ സമർപ്പണം എന്നാണ് വിളിക്കുന്നത്. സ്വയം ഇപ്പോഴും സിംഹാസനത്തിലിരിക്കുന്നിടത്ത് സമ്മർദ്ദം ആധിപത്യം പുലർത്തുന്നു. ക്രിസ്തു വാഴുന്നിടത്ത് കൃപ നിലനില്‍ക്കുന്നു.
വളരെ ഫലപ്രദരായ ആളുകൾ ശത്രുവിന് ഭീഷണിയാകുന്നു കാരണം അവർ പ്രശസ്തിയ്ക്കും, സൗകര്യത്തിനും, അഭിനന്ദനത്തിനും ഇതിനകം തന്നെ മരിച്ചവരാണ്.
4. സ്വയം-സംരക്ഷണം നിത്യമായതിന്‍റെ മറഞ്ഞിരിക്കുന്ന ഒരു ശത്രുവാണ്.
യേശുവിനെ കഷ്ടം അനുഭവിക്കുന്നതിൽ നിന്ന് സംരക്ഷിക്കാൻ പത്രോസ് ശ്രമിച്ചു— അതിന് അവൻ കടുത്ത ശാസന ഏറ്റുവാങ്ങി (മത്തായി 16:22–23).
എന്തുകൊണ്ട്? കാരണം സ്വയം-സംരക്ഷണം പലപ്പോഴും ജ്ഞാനമായി തോന്നുമെങ്കിലും, അത് ദൈവത്തിന്‍റെ വീണ്ടെടുപ്പ് പദ്ധതിക്കെതിരെ
നിൽക്കാൻ സാധ്യതയുണ്ട്.
കർത്താവായ യേശു നമുക്ക് മുന്നറിയിപ്പു നൽകികൊണ്ട് ഇങ്ങനെ പറഞ്ഞു,
“തന്‍റെ ജീവനെ നേടുവാൻ നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും". (ലൂക്കൊസ് 17:33).
സംരക്ഷണം അനുസരണക്കേടായി മാറുമ്പോള്‍ വളരെ ഫലപ്രദരായ വിശ്വാസികൾ അത് വിവേചിച്ചറിയുന്നു. അവർ സുരക്ഷയ്ക്കുപകരം അനുസരണം, സൗകര്യത്തിനുപകരം വിളി, മുന്‍ഗണനയ്ക്ക് പകരം ഉദ്ദേശ്യം എന്നിവ തിരഞ്ഞെടുക്കുന്നു.
5. ത്യാഗം വർദ്ധനവിന്‍റെ വാതിൽ തുറക്കുന്നു
കുരിശ് പരാജയം പോലെ തോന്നിയെങ്കിലും - അത് ലോകത്തിനായുള്ള രക്ഷയെ ജനിപ്പിച്ചു. ഇതാണ് ദൈവരാജ്യത്തിന്‍റെ നിയമം: വർദ്ധനവിന് മുമ്പായി ഒരു മരണം സംഭവിക്കുന്നു.
ഈ നിയമത്തെ പൌലോസ് സ്ഥിരീകരിച്ചു:
“യേശുവിന്‍റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിപ്പെടേണ്ടതിനു യേശുവിന്‍റെ മരണം ശരീരത്തിൽ എപ്പോഴും വഹിക്കുന്നു". (2 കൊരിന്ത്യർ 4:10).
വളരെ ഫലപ്രദരായ ആളുകൾ വേദനയ്ക്ക് അപ്പുറത്തേക്ക് വാഗ്ദത്തത്തെ കാണുന്നതിനാൽ ത്യാഗത്തെ ആലിംഗനം ചെയ്യുന്നു. ദൈവം സമർപ്പിക്കപ്പെട്ട ജീവിതങ്ങളെ ഒരിക്കലും പാഴാക്കുന്നില്ലെന്ന് അവർ അറിയുന്നു.
ഇതാണ് ശീലം നമ്പർ 7.
സ്വയം സംരക്ഷിക്കാൻ ജീവിക്കുന്നവർക്ക് ജീവിച്ചിരിക്കാൻ കഴിയുമായിരിക്കാം — എന്നാല്‍ സമർപ്പണത്തോടെ ജീവിക്കുന്നവർ തലമുറകളെ രൂപാന്തരപ്പെടുത്തുവാന്‍ ഇടയാകും.
പ്രാര്‍ത്ഥന
പിതാവേ, എന്‍റെ ജീവിതം ഞാൻ പുതുതായി സമർപ്പിക്കുന്നു. സ്വയം-സംരക്ഷണത്തിന്‍റെ പിടി തകർക്കേണമേ, ദിവസേന സ്വയത്തിനു മരിക്കാൻ എന്നെ ശക്തിപ്പെടുത്തേണമേ, എന്‍റെ ത്യാഗം അങ്ങയുടെ മഹത്വത്തിനായി തലമുറകളെ സ്പർശിക്കുന്ന സ്വാധീനം ഉല്പാദിപ്പിക്കട്ടെ. യേശുവിന്‍റെ നാമത്തിൽ. ആമേന്‍!!
Join our WhatsApp Channel
Most Read
● പര്വ്വതങ്ങളെ ചലിപ്പിക്കുന്ന കാറ്റ്● വിശ്വാസത്താല് കൃപ പ്രാപിക്കുക
● ഇന്നത്തെ സമയങ്ങളില് ഇതു ചെയ്യുക
● ദിവസം 08: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നമ്മുടെ ആത്മീക വാള് സൂക്ഷിക്കുക
● അഭിഷേകം വന്നതിനുശേഷം എന്ത് സംഭവിക്കുന്നു
● ദൈവത്തോട് അടുത്ത് ചെല്ലുക
അഭിപ്രായങ്ങള്‍
