english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. വളരെ ഫലപ്രദമായ ആളുകളുടെ 9 ശീലങ്ങൾ: ശീലം നമ്പർ 8
അനുദിന മന്ന

വളരെ ഫലപ്രദമായ ആളുകളുടെ 9 ശീലങ്ങൾ: ശീലം നമ്പർ 8

Saturday, 17th of January 2026
1 0 115
Categories : വളരെ ഫലപ്രദമായ ആളുകളുടെ 9 ശീലം(9 Habit of Highly Effective People)
"ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ". (എഫെസ്യർ 5:15-16).

വളരെ ഫലപ്രദരായ ആളുകൾ ഇമെയിലുകൾക്കും പ്രശ്നങ്ങൾക്കും മറ്റ് ആളുകളുടെ ആവശ്യങ്ങൾക്കും പ്രതികരിച്ചുകൊണ്ട് മാത്രം ജീവിതം തള്ളിനീക്കുന്നവരല്ല. അവർ ഉദ്ദേശപൂർവം അവരുടെ ദിവസങ്ങൾ ആസൂത്രണം ചെയ്യുന്നു. ദൈവീക നിര്‍ണ്ണയം യാദൃശ്ചികമായി സംഭവിക്കുന്നതല്ല — നാം ഓരോ ദിവസവും ചെയ്യുന്ന തീരുമാനങ്ങളാൽ അതിന് രൂപം ലഭിക്കുന്നു.

വേദപുസ്തകം ഇത് വളരെ വ്യക്തമായി പറയുന്നു: വിജയവും ഫലപ്രാപ്തിയും യാദൃശ്ചികമല്ല. പലരും സത്യസന്ധരും, പ്രാർത്ഥനാനിരതരും, കഴിവും ഉള്ളവരാണ്, എങ്കിലും അവർ ഫലമില്ലാത്തവരായി തുടരുന്നു — കഴിവില്ലാത്തതിനാലല്ല, വ്യക്തമായ ഉദ്ദേശത്തോടെ ജീവിക്കുന്നതിന് പകരം സാഹചര്യങ്ങളോടു പ്രതികരിക്കുന്നത് അവര്‍ തുടരുന്നതുകൊണ്ടാണ്‌.

ദൈവം ആശയക്കുഴപ്പത്തെ അനുഗ്രഹിക്കുന്നില്ല; അവൻ ക്രമത്തെ അനുഗ്രഹിക്കുന്നു.

1. ഉദ്ദേശബോധം ജ്ഞാനത്തിന്‍റെ ഒരു തെളിവാണ്

വേദപുസ്തകം സ്ഥിരമായി ജ്ഞാനത്തെ ഉദ്ദേശപൂർവമായ ജീവിതവുമായി ബന്ധിപ്പിക്കുന്നു. “ജാഗ്രതയോടെ നടക്കുക” എന്നതിന്‍റെ അർത്ഥം സൂക്ഷ്മതയോടെയും, കൃത്യതയോടെയും, ബോധപൂർവമായും ജീവിക്കുകയെന്നതാണ്. ഇത് ആകസ്മികമായ തീരുമാനങ്ങള്‍ക്കും വികാരങ്ങൾ നയിക്കുന്ന നേതൃത്വത്തിനും പൂർണ്ണ വിരുദ്ധമാണ്.

ശലോമോന്‍ ആത്മീയനായി തോന്നുന്നതിനു വേണ്ടിയല്ല ജ്ഞാനം ദൈവത്തോട് അപേക്ഷിച്ചത് — തനിക്ക് നന്നായി നേതൃത്വം നൽകാനും ഉത്തരവാദിത്വത്തോടെ ഭരിക്കാനും കഴിയുന്നതിനുവേണ്ടിയാണ് അത് അപേക്ഷിച്ചത് (1 രാജാക്കന്മാർ 3:9). ജ്ഞാനം നമ്മെ പ്രധാനപ്പെട്ടതും, ഏറ്റവും അടിയന്തരമായതുമായ കാര്യങ്ങൾ തമ്മിൽ വേർതിരിച്ച് തിരിച്ചറിയാൻ പഠിപ്പിക്കുന്നു.

വളരെ ഫലപ്രദരായ ആളുകൾ അവരുടെ ദിവസം “എനിക്ക് ഇന്ന് എന്ത് ചെയ്യണമെന്നു തോന്നുന്നു?” എന്ന് ചോദിച്ച് ആരംഭിക്കുന്നില്ല.
അവർ ചോദിക്കുന്നത് ഇതാണ്:
“ഉദ്ദേശ്യവും ഉത്തരവാദിത്വവും തമ്മില്‍ യോജിക്കേണ്ടതിനായി ഇന്ന് എന്താണ് ചെയ്യേണ്ടത്?”.

2. സമയം ഒരു വിശ്വാസമാണ് — ശത്രുവല്ല.

തിരുവെഴുത്ത് സമയത്തെ ഒരു ഒരു ആശ്രയമായി കണക്കാക്കുന്നു.
മോശെ ഇങ്ങനെ പ്രാർത്ഥിച്ചു,

"ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ". (സങ്കീർത്തനം 90:12).

ഇത് മരണഭയത്തെക്കുറിച്ചല്ല — ജീവിതത്തോടുള്ള ആദരവിനെക്കുറിച്ചാണ്. ഓരോ ദിവസവും സാധ്യതാപൂർണമായ മൂല്യം വഹിക്കുന്നു. മോശമായി കൈകാര്യം ചെയ്യുന്ന ദിവസങ്ങൾ ഒടുവിൽ മോശമായി കൈകാര്യം ചെയ്യുന്ന വർഷങ്ങളായി മാറുന്നു.

കർത്താവായ യേശു അസാധാരണമായ സമയബോധം പ്രകടിപ്പിച്ചു. എപ്പോൾ കാത്തിരിക്കണം, എപ്പോൾ പ്രവർത്തിക്കണം എന്നത് അവൻ അറിഞ്ഞിരുന്നു. അവൻ പറഞ്ഞു:

“എന്‍റെ നാഴിക ഇതുവരെ വന്നിട്ടില്ല” (യോഹന്നാൻ 7:6).
അതുപോലെ പിന്നീട് പറഞ്ഞു,
“നാഴിക വന്നിരിക്കുന്നു” (യോഹന്നാൻ 12:23).

വളരെ ഫലപ്രദരായ നേതാക്കൾ കാലഘട്ടങ്ങള്‍ (സീസണുകളെ) മനസ്സിലാക്കുന്നവരാണ്. എപ്പോൾ മുന്നോട്ട് പോകണം, എപ്പോൾ നിർത്തിവെക്കണം, എപ്പോൾ സംസാരിക്കണം, എപ്പോൾ നിശബ്ദത ഒരു തന്ത്രമായിരിക്കണം എന്നതെല്ലാം അവർ അറിയുന്നു (സഭാപ്രസംഗി 3:1–8).

3. വേഗതയെക്കാൾ ദിശയാണ് പ്രധാനപ്പെട്ടത്.

തിരക്കിലായിരിക്കുക എന്നത് ഫലപ്രാപ്തിയെപോലെയല്ല. തിരുവെഴുത്ത് ഇപ്രകാരം മുന്നറിയിപ്പ് നൽകുന്നു,

“ചിലപ്പോൾ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നും; അതിന്‍റെ അവസാനമോ മരണവഴികൾ അത്രേ. (സദൃശ്യവാക്യങ്ങൾ 14:12).

ദിശ ശരിയായിരിക്കുമ്പോള്‍ വേഗത മൂല്യം വര്‍ദ്ധിപ്പിക്കുന്നു. പൗലോസ് വ്യക്തമായി പറഞ്ഞു:

“ആകയാൽ ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നത്". (1 കൊരിന്ത്യർ 9:26).

വളരെ ഫലപ്രദരായ ആളുകൾ പ്രാർത്ഥനയോടെ പദ്ധതിയിടുകയും, സൂക്ഷ്മമായി വിലയിരുത്തുകയും, ദൃഢനിശ്ചയത്തോടെ മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. വ്യതിചലനങ്ങള്‍ പാപമാണെന്നതിനാൽ അല്ല — അവയ്ക്ക് വലിയ വില കൊടുക്കേണ്ടിവരുന്നതിനാലാണ് അവർ വ്യതിചലനങ്ങളെ നീക്കം ചെയ്യുന്നത്. ശ്രദ്ധ നേതൃത്വത്തിന്‍റെ ഒരു ശിക്ഷണമാണ്.

4. അച്ചടക്കത്തിലൂടെ ഉദ്ദേശ്യം സംരക്ഷിക്കപ്പെടുന്നു.

ഉദ്ദേശപൂർവമായ ജീവിതം ഘടനയും പരിധികളും ആവശ്യപ്പെടുന്നു. കർത്താവായ യേശു പലപ്പോഴും പ്രാർത്ഥിക്കാൻ ജനക്കൂട്ടങ്ങളിൽ നിന്നും വേറിട്ടു പോയിരുന്നു (ലൂക്കാ 5:16). തന്‍റെ ദൗത്യം സംരക്ഷിക്കുന്നതിനായി യേശു പ്രവേശനത്തെ നിയന്ത്രിച്ചിരുന്നു.

നെഹെമ്യാവും ഇതേ അച്ചടക്കത്തെ പ്രകടിപ്പിച്ചു. അവൻ പറഞ്ഞു:

“ഞാൻ ഒരു വലിയ വേല ചെയ്തുവരുന്നു; എനിക്ക് അങ്ങോട്ടു വരുവാൻ കഴിവില്ല"  (നെഹെമ്യാവ് 6:3).

ഫലപ്രദരായ നേതാക്കൾ, നല്ല അവസരങ്ങളോട് പോലും — ആ അവസരങ്ങൾ ദൗത്യത്തെ ദുർബലപ്പെടുത്തുമ്പോൾ - ‘ഇല്ല’ എന്ന് പറയാൻ പഠിക്കുന്നു. ശ്രദ്ധ നിഗളമല്ല; അത് ഗൃഹവിചാരകത്വം ആകുന്നു.

5. ഉദ്ദേശപൂർവമായ ജീവിതം അളക്കാവുന്ന ഒരു പാരമ്പര്യം അവശേഷിപ്പിക്കുന്നു

അപ്പൊസ്തലൻ പൗലോസ് തന്‍റെ ജീവിതത്തിന്‍റെ അവസാന സമയത്ത് പറഞ്ഞു,

“ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു". (2 തിമൊഥെയൊസ് 4:7).

ശ്രദ്ധിക്കുക — അവൻ പൂർത്തിയാക്കി. പലരും ആരംഭിക്കുന്നു; കുറച്ചുപേർ മാത്രമാണ് പൂർത്തിയാക്കുന്നത്. പൂർത്തീകരണം ഉദ്ദേശബോധം ആവശ്യപ്പെടുന്നു.

യാദൃശ്ചികമായി ജീവിച്ച ജീവിതങ്ങൾ ഓർമ്മകൾ മാത്രം അവശേഷിപ്പിക്കുന്നു. ഉദ്ദേശപൂർവമായി ജീവിച്ച ജീവിതങ്ങൾ നല്ല പൈതൃകം അവശേഷിപ്പിക്കുന്നു.

വളരെ ഫലപ്രദരായ ആളുകൾ ഈ സത്യത്തെ ബോധപൂർവം മനസ്സിലാക്കി ഓരോ ദിവസവും ജീവിക്കുന്നു:വിധി ഒരു നിമിഷത്തിൽ നിറവേറുന്നതല്ല, ആയിരക്കണക്കിന് നിമിഷങ്ങളിലൂടെയാണ് അത് പൂർത്തിയാകുന്നത്.

വളരെ ഫലപ്രദരായ ആളുകൾ ഓരോ ദിവസവും ഈ സത്യം മനസ്സിലാക്കി ജീവിക്കുന്നു: ദൈവീക നിര്‍ണ്ണയം ഒരു നിമിഷം കൊണ്ട് പൂർത്തീകരിക്കപ്പെടുന്നില്ല, മറിച്ച് ദൈവഹിതവുമായി പൊരുത്തപ്പെടുന്ന മനഃപൂര്‍വ്വമായ ആയിരക്കണക്കിന് തിരഞ്ഞെടുപ്പുകളിലാണ് അത് പൂര്‍ത്തിയാകുന്നത്.

ഇത് ശീലം നമ്പർ 8 ആണ്.

മനഃപൂർവ്വം ജീവിക്കുന്നവർ വെറുതെ നിലനിൽക്കുന്നില്ല - അവർ ദൗത്യം നിറവേറ്റുന്നു, സമയത്തെ വീണ്ടെടുക്കുന്നു, നിലനില്‍ക്കുന്ന കാൽപ്പാടുകൾ അവശേഷിപ്പിക്കുന്നു.

Bible Reading: Genesis 47-49
പ്രാര്‍ത്ഥന
പിതാവേ, ശ്രദ്ധ വ്യതിചലനത്തിൽ നിന്നും ഗതിമാറ്റത്തില്‍ നിന്നും എന്നെ വിടുവിക്കേണമേ. സമയം വീണ്ടെടുക്കാൻ ജ്ഞാനവും, ശ്രദ്ധ കേന്ദ്രീകരിക്കാൻ അച്ചടക്കവും, അങ്ങയുടെ ഉദ്ദേശ്യത്തിന് അനുസൃതമായി മനഃപൂർവ്വം ജീവിക്കാൻ വ്യക്തതയും എനിക്ക് നൽകണമേ, യേശുവിന്‍റെ നാമത്തിൽ. ആമേൻ!!


Join our WhatsApp Channel


Most Read
● സുവിശേഷം പ്രചരിപ്പിക്കുക
● ദൈവവചനത്തിനു നിങ്ങളില്‍ ഇടര്‍ച്ച വരുത്തുവാന്‍ കഴിയുമോ?
● ആളുകള്‍ ഒഴിവുകഴിവുകള്‍ പറയുവാനുള്ള കാരണങ്ങള്‍ - ഭാഗം 2
● വിശ്വസ്തനായ സാക്ഷി
● മനുഷ്യന്‍റെ അഭിനന്ദനത്തിനു അപ്പുറമായി ദൈവത്തിന്‍റെ പ്രതിഫലം അന്വേഷിക്കുക
● ഭയപ്പെടേണ്ട
● സഭായോഗം മുടക്കി വീട്ടിലിരുന്നു ഓണ്‍ലൈനില്‍ സഭാ ശുശ്രൂഷകള്‍ കാണുന്നത് ഉചിതമാണോ?
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2026 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ