english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ക്രിസ്തുവില്‍ രാജാക്കന്മാരും പുരോഹിതന്മാരും
അനുദിന മന്ന

ക്രിസ്തുവില്‍ രാജാക്കന്മാരും പുരോഹിതന്മാരും

Monday, 28th of February 2022
1 0 1103
Categories : നമ്മുടെ വ്യക്തിത്വത്തിന്‍റെ ഭാവങ്ങള്‍ ക്രിസ്തുവില്‍ (Our Identity In Christ)
നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്‍റെ രക്തത്താല്‍ വിടുവിക്കുന്നവനും, (വെളിപ്പാട് 1:5)

ആ വാക്കുകളുടെ ക്രമം ശ്രദ്ധിക്കുക: ആദ്യം സ്നേഹിച്ചു അതിനുശേഷം പാപം പോക്കി.

ദൈവം ഒരു ദൌത്യത്തിന്‍റെ ഭാഗമായി നമ്മെ കഴുകിയതിനുശേഷം നാം ശുദ്ധരായി തീര്‍ന്നതുകൊണ്ട് ദൈവം സ്നേഹിച്ചു എന്നല്ല. നാം പാപത്തിന്‍റെ അഴുക്കില്‍ ആയിരിക്കുമ്പോള്‍ തന്നെ ദൈവം നമ്മെ സ്നേഹിച്ചു അതിനുശേഷം അവന്‍ നമ്മുടെ പാപം കഴുകികളഞ്ഞു.

റോമര്‍ 5:8, അതേ കാര്യം ഉറപ്പിക്കുന്നു: "ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍തന്നെ നമുക്കുവേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു".

തന്‍റെ പിതാവായ ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീര്‍ത്തവനും ആയവന് എന്നെന്നേക്കും മഹത്ത്വവും ബലവും; ആമേന്‍. (വെളിപ്പാട് 1:6)

നമ്മുടെ "പാപം കഴുകി ശുദ്ധീകരിച്ചുകൊണ്ട്" കര്‍ത്താവായ യേശു അവസാനിപ്പിച്ചില്ല, എന്നാല്‍ അവന്‍ നമ്മെ രാജാക്കന്മാരും പുരോഹിതന്മാരും ആക്കിത്തീര്‍ത്തു.

നോക്കുക, ന്യായപ്രമാണം നല്കപ്പെടുന്നതിനു മുമ്പ്, രാജാവും പുരോഹിതനും ആയിരുന്ന ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു - മല്‍ക്കിസെദേക് (ഉല്‍പത്തി 14:18). എന്നിരുന്നാലും, പഴയനിയമത്തില്‍ ന്യായപ്രമാണം നല്കപ്പെട്ടതിനുശേഷം, രാജാവിന്‍റെയും പുരോഹിതന്‍റെയും ഔദ്യോഗികപദം ഒന്നിച്ചുചേര്‍ക്കുന്നതിനു വിലക്കുണ്ടായിരുന്നു. നിങ്ങള്‍ക്ക്‌ ഒന്നുകില്‍ ഒരു രാജാവാകാം അല്ലെങ്കില്‍ ഒരു പുരോഹിതന്‍ ആകാം - രണ്ടുംകൂടെ ആകാന്‍ സാധിക്കുകയില്ല.

ഈ രണ്ടു ഔദ്യോഗികപദവികളും ഒന്നിച്ചുചേര്‍ക്കുവാന്‍ പരിശ്രമിച്ചത് നിമിത്തം കുഷ്ഠരോഗം എന്ന വലിയ ഒരുവില കൊടുക്കേണ്ടി വന്ന ഒരു വ്യക്തിക്ക് ഉദാഹരണമാണ് യെഹൂദാരാജാവായ ഉസ്സിയാവ്. 2ദിനവൃത്താന്തം 26:16-21 വരെ വായിക്കുക; അവിടെ ആ സംഭവം മുഴുവനും കാണുവാന്‍ സാധിക്കും.

രാജാവിന്‍റെയും പുരോഹിതന്‍റെയും ഔദ്യോഗികപദം ഒന്നിച്ചുച്ചേര്‍ക്കുവാന്‍ പരിശ്രമിച്ച മറ്റൊരു വ്യക്തി ശൌല്‍ ആണ് - അവന്‍ ദൈവത്താല്‍ തിരസ്കരിക്കപ്പെടുകയും തന്‍റെ രാജ്യം അവനു നഷ്ടമാകുകയും ചെയ്തു. 1ശമുവേല്‍ 13:8-14 വരെ വായിച്ചാല്‍ ആ സംഭവം കാണുവാന്‍ കഴിയും.

ഈ രണ്ടു ഉദാഹരണങ്ങളും വ്യക്തമാക്കുന്നത് പഴയനിയമത്തില്‍ രാജാവിന്‍റെയും പുരോഹിതന്‍റെയും ഔദ്യോഗികപദം ഒന്നിച്ചുചേര്‍ക്കുന്നതിനു വിലക്കുണ്ടായിരുന്നു എന്നാണ്. എന്നിരുന്നാലും, പുതിയ ഉടമ്പടിയ്ക്ക് കീഴില്‍, കര്‍ത്താവായ യേശുക്രിസ്തു രാജാവും മഹാപുരോഹിതനും ആയിരിക്കുന്നതുപോലെ നമുക്കും ആകുവാന്‍ കഴിയും.

ഇപ്പോള്‍ ഇവിടെ ഒരു തത്വം ഉണ്ട്, കര്‍ത്താവായ യേശു രാജാവും പുരോഹിതനും ആയിരുന്നതുകൊണ്ട്, നമ്മെയും ദൈവത്തിനു രാജാവും പുരോഹിതരും ആക്കുവാന്‍ യേശുവിനു കഴിഞ്ഞു. നിങ്ങള്‍ക്ക്‌ മറ്റൊരാളെ നിങ്ങളല്ലാതിരിക്കുന്നത് ആക്കിതീര്‍ക്കുവാന്‍ സാധിക്കുകയില്ല.

ഇപ്പോള്‍ 1 പത്രോസ് 2:9 ലേക്ക് പോകുക: "നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്‍റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്‍റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തെരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു".

രാജകീയ പുരോഹിതവര്‍ഗ്ഗം എന്ന ആ വാക്കുകളുടെ കൂട്ടിച്ചേര്‍ക്കല്‍ ശ്രദ്ധിക്കുക. അതുകൊണ്ട്, കര്‍ത്താവില്‍ യഥാര്‍ത്ഥമായി വിശ്വസിക്കുന്ന ഓരോ വ്യക്തികളേയും രാജാവും പുരോഹിതരും ആക്കിയിരിക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.

ക്രിസ്തുവിനെപ്പോലെ, നാമും ഈ രണ്ടു രീതികളിലും ശുശ്രൂഷിക്കണം; പുരോഹിതര്‍ എന്ന നിലയില്‍, പിതാവിന്‍റെ മുമ്പില്‍ മധ്യസ്ഥതയുടേയും സ്തോത്രത്തിന്‍റെയും യാഗം അര്‍പ്പിക്കുവാന്‍ നാം വിളിക്കപ്പെട്ടവരാണ്. രാജാവ് എന്ന നിലയില്‍, സുവിശേഷം നിമിത്തം രോഗികളെ സൌഖ്യമാക്കിയും ഭൂതങ്ങളെ പുറത്താക്കിയും കൊണ്ട് നമ്മുടെ അധികാരം നാം ഉപയോഗിക്കണം.

ഏറ്റുപറച്ചില്‍
ഞാന്‍ ക്രിസ്തുവില്‍ ആകുന്നു, അതുകൊണ്ട് എന്നെ അന്ധകാരത്തില്‍നിന്നു തന്‍റെ അത്ഭുതപ്രകാശത്തിലേക്കു വിളിച്ചവന്‍റെ സല്‍ഗുണങ്ങളെ അതിന്‍റെ പൂര്‍ണ്ണതയില്‍ പ്രദര്‍ശിപ്പിക്കുവാനും, അത്ഭുതകരമായ പ്രവര്‍ത്തികളെ പ്രതിപാദിക്കുന്നതിന് വേണ്ടിയും തെരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും, രാജകീയ പുരോഹിതവര്‍ഗ്ഗവും, സമര്‍പ്പിക്കപ്പെട്ട ദേശവും, വിശുദ്ധവംശവും, ദൈവം വിലയ്ക്കു വാങ്ങിയവനും, പ്രെത്യേക ജനവും, സ്വന്തജനവും ആകുന്നു ഞാന്‍.

Join our WhatsApp Channel


Most Read
● സാമ്പത്തീകമായി താറുമാറായ ഒരവസ്ഥയില്‍ നിന്നും എങ്ങനെ പുറത്തുവരാം #2
● വിവേചനവും വിധിയും
● ഹന്നയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #16
● ദിവസം 15: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● പ്രവചനത്തിന്‍റെ ആത്മാവ്
● മഹത്വത്തിന്‍റെ വിത്ത്‌
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ