അനുദിന മന്ന
സാമ്പത്തീകമായി താറുമാറായ ഒരവസ്ഥയില്‍ നിന്നും എങ്ങനെ പുറത്തുവരാം #2
Saturday, 17th of June 2023
1
0
974
Categories :
Financial Deliverance
അപ്പോൾ സഭയൊക്കെയും ഉറക്കെ നിലവിളിച്ചു, ജനം ആ രാത്രി മുഴുവനും കരഞ്ഞു. യിസ്രായേൽമക്കൾ എല്ലാവരും മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു; സഭയൊക്കെയും അവരോട്: മിസ്രയീംദേശത്തുവച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. അല്ലെങ്കിൽ ഈ മരുഭൂമിയിൽവച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. വാളാൽ വീഴേണ്ടതിനു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നത് എന്തിന്? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ ഞങ്ങൾക്കു നല്ലത്? എന്നു പറഞ്ഞു. (സംഖ്യാപുസ്തകം 14:1-3).
അത്ഭുതങ്ങളാലും അടയാളങ്ങളാലും വീര്യപ്രവൃത്തികളാലുംദൈവം യിസ്രായേല്‍ മക്കളെ വിശ്വസ്തതയോടെ ഇവിടംവരെ കൊണ്ടുവന്നു. തീര്‍ച്ചയായും ദൈവം അവരെ തങ്ങളുടെ ദുരിതത്തില്‍ കൈവിടാതെ അവരെ മുന്‍പോട്ടു നയിക്കും. ഇവിടംവരെ തങ്ങളെ കൊണ്ടുവന്നത് അവരുടെ സ്വാഭാവീകമായ കഴിവുകളല്ല, മറിച്ച് അത് കര്‍ത്താവ് നിമിത്തം മാത്രമാണെന്ന് അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍, അവര്‍ കഴിഞ്ഞകാലങ്ങളിലേക്ക് നോക്കുന്നത് നിര്‍ത്തിയിട്ട് അതിനു പകരം കര്‍ത്താവിങ്കലേക്ക് നോക്കുമായിരുന്നു.
അതുപോലെതന്നെ, സാമ്പത്തീകമായ വിടുതലിന്‍റെ തുടക്കം നിങ്ങളെത്തന്നെ പരിതാപകരമായ ഒരു അവസ്ഥയിലേക്ക് എറിയുന്നത് നിര്‍ത്തുകയും യാഥാര്‍ഥ്യം അംഗീകരിക്കുകയും ചെയ്യുന്നതാണ്. കഴിഞ്ഞകാലങ്ങളില്‍ ജീവിക്കുന്നത് മുമ്പോട്ടു പോകുന്നത് പ്രയാസകരമാക്കിത്തീര്‍ക്കും. അതിനെ പോകുവാന്‍ അനുവദിച്ചിട്ടു മുമ്പോട്ടു കുതിക്കുവാനായി സമര്‍പ്പിക്കുക. അത് ചെയ്യുവാന്‍ ശരിയായ കാര്യമായതുകൊണ്ട് മാത്രമല്ല മറിച്ച് നിങ്ങളെ സഹായിക്കുന്നതിനുള്ള ഏറ്റവും നല്ല ഒരു മാര്‍ഗ്ഗം കൂടിയാണിത്.
നിങ്ങളുടെ സാമ്പത്തീക കാര്യങ്ങളെ സംബന്ധിച്ച് ഒരു സാമ്പത്തീക മുന്നേറ്റത്തിലേക്ക് നിങ്ങള്‍ക്ക് പ്രവേശിക്കണമെങ്കില്‍, നിങ്ങളുടെ കഴിഞ്ഞ കാലങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പഠിക്കാം, എന്നാല്‍ നിങ്ങളുടെ കഴിഞ്ഞകാലങ്ങളിലെ ചിന്തകളില്‍ ജീവിക്കുന്നത് നിങ്ങള്‍ക്ക് പ്രയാസകരമായി മാറും. നിങ്ങളുടെ ദുരിതത്തില്‍ തന്നെ ചിന്തിച്ചുകൊണ്ട് ആയിരിക്കുന്നതിനായി നിങ്ങളുടെ സമയവും ഊര്‍ജ്ജവും വൃഥാവാക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ മുമ്പോട്ടു പോകുന്നതിനു നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന യഥാര്‍ത്ഥമായ വെല്ലുവിളികള്‍ പരിഹരിക്കേണ്ടതിനു സമര്‍പ്പിക്കുവാന്‍ നിങ്ങളില്‍ ശക്തിയില്ലാതാക്കുവാന്‍ ഇടയായിത്തീരും.
കഴിഞ്ഞകാലങ്ങളില്‍ നിന്നും പഠിക്കുക എന്നതില്‍, നിങ്ങളെ ഇപ്പോഴത്തെ കുടുക്കില്‍ അകപ്പെടുത്തുവാന്‍ കാരണമായിത്തീര്‍ന്ന സാമ്പത്തീക മണ്ടത്തരങ്ങള്‍ നിങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതും ഉള്‍പ്പെടുന്നു. ആവേശഭരിതമായി വാങ്ങിച്ചുകൂട്ടുന്നത് അവസാനിപ്പിക്കുക, ആധുനീകമായ ഉപകരണങ്ങളോടുള്ള ആര്‍ത്തി ഒഴിവാക്കുക, നിരന്തരമായി ഭക്ഷണശാലകളില്‍ സന്ദര്‍ശനം നടത്തി ഭക്ഷണം കഴിക്കുക ആദിയായ ജീവിതശൈലികളില്‍ ചില പ്രധാനപ്പെട്ട പരിഷ്കരണങ്ങള്‍ കൊണ്ടുവരിക എന്നതാകുന്നു ഇതിനര്‍ത്ഥം. (ദയവായി ശ്രദ്ധിക്കുക ഇത് കേവലം ആലങ്കാരികമായ ഒരു പട്ടികയാണ് നിങ്ങള്‍ക്ക് ഒരുപക്ഷേ ഇത് ബാധകമല്ലായിരിക്കാം).
അവസാനമായി, ഒരുവന്‍ ഇങ്ങനെ പറയുകയുണ്ടായി, "ഏറ്റവും നല്ല പ്രതിരോധം നല്ലൊരു പ്രതിരോധം ആകുന്നു". ആകയാല്‍ പ്രതിരോധ രീതികളില്‍ നിന്നും പുറത്തുവന്നിട്ട് പ്രത്യാക്രമണത്തിനുള്ള വ്യക്തമായ പദ്ധതിയോടെ വിടുതലിനായുള്ള പാതയിലേക്ക് പോകുവാന്‍ ആരംഭിക്കുക. ഒരു പദ്ധതി ഉണ്ടായിരിക്കുന്നത് നിര്‍ണ്ണായകമായ കാര്യമാകുന്നു.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
സമ്പത്തു ഉണ്ടാക്കുവാനുള്ള ശക്തി ഇപ്പോള്‍ യേശുവിന്‍റെ നാമത്തില്‍ എന്‍റെമേല്‍ വരുമാറാകട്ടെ. എനിക്ക് വേണ്ടിയും എന്‍റെ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും അവസരത്തിന്‍റെ ദൈവീകമായ വാതിലുകള്‍ യേശുവിന്‍റെ നാമത്തില്‍ തുറന്നുവരട്ടെ. (ഈ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കുന്നതില്‍ നിങ്ങളുടെ മുഴുവന്‍ കുടുംബത്തേയും ഉള്‍പ്പെടുത്തുക. നിങ്ങള്‍ക്ക് കഴിയുന്നിടത്തോളം തവണ ഈ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കുക).
കുടുംബത്തിന്‍റെ രക്ഷ
യേശുവിന്‍റെ നാമത്തില്‍ പരിശുദ്ധാത്മാവിന്‍റെ അഗ്നി എന്‍റെമേലും എന്‍റെ കുടുംബാംഗങ്ങളുടെ മേലും പുതുതായി പകരപ്പെടട്ടെ. എന്‍റെ ജീവിതത്തിലും, എന്‍റെ കുടുംബത്തിലും വിശുദ്ധമല്ലാത്ത സകലത്തേയും അങ്ങയുടെ അഗ്നി ദഹിപ്പിക്കട്ടെ കര്‍ത്താവേ, യേശുവിന്‍റെ നാമത്തില്‍.
സാമ്പത്തീകമായ മുന്നേറ്റം
സഹായത്തിനായി എന്‍റെ അടുക്കല്‍ വരുന്നവര്‍ ആരുംതന്നെ നിരാശിതരായി മാറുകയില്ല. എന്‍റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാനും ആവശ്യത്തില്‍ ഇരിക്കുന്നവര്‍ക്ക് ധാരാളമായി കൊടുക്കുവാനും വേണ്ടുന്നത് എല്ലാം എനിക്കുണ്ടായിരിക്കും. ഞാന്‍ വായ്പ വാങ്ങുകയില്ല പകരം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നവനായിരിക്കും. യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ
പിതാവേ, പാസ്റ്റര്‍ മൈക്കിളും, അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും, ജോലിക്കാരും, ടീമിലെ അംഗങ്ങളും ദൈവീകമായ ജ്ഞാനത്തിലും, വിവേകത്തിലും, ആലോചനയിലും, ബലത്തിലും, പരിജ്ഞാനത്തിലും, യഹോവാഭക്തിയിലും നടക്കേണ്ടതിനായി ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. (യെശയ്യാവ് 11:2-3).
രാജ്യം
പിതാവേ, അങ്ങയുടെ നീതി ഞങ്ങളുടെ രാജ്യത്തെ നിറയ്ക്കുവാന്‍ ഇടയാകട്ടെ. ഞങ്ങളുടെ രാജ്യത്തിനു വിരോധമായുള്ള അന്ധകാരത്തിന്‍റെയും നശീകരണത്തിന്‍റെയും സകല ശക്തികളും നാമാവശേഷമായി തീരട്ടെ. ഞങ്ങളുടെ രാജ്യത്തിന്‍റെ ഓരോ സംസ്ഥാനത്തിലും പട്ടണത്തിലും സമാധാനവും സമൃദ്ധിയും ഉണ്ടായിരിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● ദിവസം 12 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും● ദിവസം 31: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● കുറ്റപ്പെടുത്തല് മാറ്റികൊണ്ടിരിക്കുക
● ഭൂമിയിലെ രാജാക്കന്മാര്ക്ക് അധിപതി
● ആത്മീയ വാതിലുകള്‍ അടയ്ക്കുന്നു
● ദിവസം 07 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● യാഗപീഠവും പൂമുഖവും
അഭിപ്രായങ്ങള്‍