അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോട്: "മകനേ, ധൈര്യമായിരിക്ക; നിന്‍റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു". (മത്തായി 9:2).
വിശ്വാസത്തിന്‍റെ അദൃശ്യമായ ശക്തി കാറ്റ് പോലെയാണ്. അത് അദൃശ്യമാണെങ്കിലും, ദൃശ്യമായ പ്രത്യാഘാതങ്ങള്‍ അത് പ്രതിഫലിപ്പിക്കുന്നു. കാറ്റിന്‍റെ ഈ ചലിക്കുന്ന ശക്തിയാണ് ഇലകളെ ഉയര്‍ത്തുന്നതും, മരങ്ങള്‍ക്കിടയിലൂടെ പാഞ്ഞുപോകുന്നതും, പട്ടങ്ങളെ ആകാശത്തേക്ക് ഉയര്‍ത്തുന്നതും. കാറ്റിനെപ്പോലെ തന്നെ വിശ്വാസത്തേയും അതിന്‍റെ ഫലങ്ങളില്‍ കൂടിയാണ് മനസ്സിലാക്കുന്നത്. അത് ദൈവത്തിന്‍റെ വാഗ്ദത്തങ്ങളിലുള്ള ശക്തമായ ഉറപ്പാണ്, മാത്രമല്ല അവന്‍റെ വചനത്തിനകത്തെ സമ്പൂര്‍ണ്ണ വിശ്വാസത്തില്‍ വേരൂന്നിയതാണ്. "വിശ്വാസം എന്നതോ, ആശിക്കുന്നതിന്‍റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു". (എബ്രായര്‍ 11:1).
മത്തായി 9:2 ലെ പുരുഷന്മാരുടെ വിശ്വാസം നിഷ്ക്രിയമായിരുന്നില്ല. അത് ധൈര്യമായിരുന്നു. ജനക്കൂട്ടത്തില്‍ നിന്നുള്ള നിന്ദയോടെയുള്ള നോട്ടമോ, ആ വീടിന്‍റെ ഉടമസ്ഥനില്‍ നിന്നും ഉണ്ടായേക്കാവുന്ന എതിര്‍പ്പുകളോ ഭയപ്പെടാതെ, അവര്‍ വീടിന്‍റെ മേല്‍ക്കൂരയിലേക്ക് കയറി, ഓട് നീക്കി, യേശുവിന്‍റെ അടുക്കലേക്ക് തങ്ങളുടെ സ്നേഹിതനെ ഇറക്കിവെച്ചു. മേല്‍ക്കൂരയെ പൊളിക്കാനുള്ള സമൂലമായ ഈ പ്രവൃത്തി സൌഖ്യമാക്കുവാനുള്ള യേശുവിന്‍റെ ശക്തിയേയും, പ്രതിബന്ധങ്ങളെ തകര്‍ക്കാനുള്ള ശക്തമായ ബോധ്യത്തെയും സാദൃശീകരിക്കുന്നു.പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ച അവരുടെ നിശ്ചയദാര്‍ഢ്യമുള്ള പ്രവര്‍ത്തികള്‍ അവരുടെ അദൃശ്യമായ വിശ്വാസത്തിന്‍റെ ദൃശ്യമായ പ്രകടനങ്ങളായിരുന്നു, അവരുടെ വിശ്വാസം യാഥാര്‍ത്ഥ്യമാകുന്നു എന്ന് കാണുവാന്‍ യേശുവിനെ അനുവദിക്കുന്നതായിരുന്നു.
കേവലമായ വിശ്വാസം പര്യാപ്തമല്ല എന്ന് ഈ പുരുഷന്മാര്‍ മനസ്സിലാക്കി; അതില്‍ പ്രവൃത്തിയും ഉള്‍പ്പെടേണ്ടതായിരുന്നു. തങ്ങളുടെ സ്നേഹിതനെ യേശു സൌഖ്യമാക്കുമെന്ന പ്രതീക്ഷ മുറുകെപ്പിടിച്ചുകൊണ്ട്, അതിനുവേണ്ടി ഒന്നുംതന്നെ ചെയ്യാതെ, ജനക്കൂട്ടത്തിന്‍റെ ഇടയില്‍ അവര്‍ക്കും മാറി നില്‍ക്കാമായിരുന്നു. എന്നാല്‍ വിശ്വാസത്തിനു ചലനം ആവശ്യമാണെന്ന് അവര്‍ അറിഞ്ഞിരുന്നു. യാക്കോബ് ഇതിനെക്കുറിച്ച് ഉറപ്പിച്ചു പറയുന്നു, "അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവേ നിർജീവമാകുന്നു" (യാക്കോബ് 2:17). ധീരമായ പ്രവര്‍ത്തിയോടുകൂടിയുള്ള, യേശുവിലും അവന്‍റെ പ്രവൃത്തിയിലുമുള്ള അവരുടെ അചഞ്ചലമായ വിശ്വാസം, ദൈവീക രോഗസൌഖ്യം വെളിപ്പെടുന്നതില്‍ കലാശിക്കുവാന്‍ ഇടയായി. ഇതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഒരു ചോദ്യം ചോദിക്കുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു - യാഥാര്‍ത്ഥമായ വേദപുസ്തക വിശ്വാസം നമ്മുടെ സാഹചര്യങ്ങളില്‍ കാണപ്പെടുന്നത് എങ്ങനെയായിരിക്കും?
ദൈവത്തില്‍ ആശ്രയിക്കുവാനും നമ്മുടെ പ്രവൃത്തികളെ ഈ ആശ്രയവുമായി യോജിപ്പിക്കാനുമുള്ള ഒരു പ്രതിബദ്ധതയാകുന്നിത്. സചീവമായി ദൈവത്തെ അന്വേഷിക്കുക, സ്ഥിരോത്സാഹത്തോടെ സ്വര്‍ഗ്ഗീയ കവാടത്തില്‍ മുട്ടുക, കൊടുങ്കാറ്റിനു നടുവിലും വെള്ളത്തിന്‍റെ മുകളിലൂടെ യേശുവിന്‍റെ അടുക്കലേക്ക് നടക്കുക എന്നൊക്കെയാണ് ഇത് പറയുന്നത്. സാഹചര്യങ്ങള്‍ വേറെ വിധമായി നിര്‍ദ്ദേശിക്കുന്നു എന്ന് തോന്നുമ്പോഴും ഇത് ദൈവത്തിന്‍റെ വാഗ്ദത്തങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഇത് ദൈവത്തിന്‍റെ വാഗ്ദത്തങ്ങളില്‍ വിശ്വസിച്ചുകൊണ്ട് യിസഹാക്കിനെ യാഗം കഴിക്കുവാന്‍ അബ്രഹാം തയ്യാറായതുപോലെയാണ് (ഉല്പത്തി 22:1-18). ഇത് കണ്ണുകള്‍ യേശുവിങ്കല്‍ ഉറപ്പിച്ചുകൊണ്ട് പത്രോസ് പടകില്‍ നിന്നും ഇറങ്ങിയതുപോലെയാണ്. (മത്തായി 14:29).
ഇന്ന്, നിങ്ങളെത്തന്നെ പരിശോധിച്ചുകൊണ്ട് ചോദിക്കുക: എന്‍റെ പ്രവൃത്തികള്‍ എന്‍റെ വിശ്വാസത്തിന്‍റെ ഏറ്റുപറച്ചിലുമായി പൊരുത്തപ്പെടുന്നവയാണോ? ദൈവത്തിന്‍റെ വാഗ്ദത്തങ്ങളില്‍ ഞാന്‍ ആശ്രയിക്കുന്നതിനു ദൃശ്യമായ എന്തെങ്കിലും അടയാളങ്ങള്‍ (ബാഹ്യമായ അടയാളങ്ങള്‍) ഉണ്ടോ?.
നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ വിശ്വാസവുമായി കൂടുതല്‍ അടുത്തു യോജിപ്പിക്കുവാനായി ആരംഭിക്കുവാന്‍ കഴിയുന്ന നിങ്ങളുടെ ജീവിതത്തിലെ ഒരു മേഖല തിരിച്ചറിയുവാന്‍ വേണ്ടി ഞാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങള്‍ അത് ചെയ്തുകഴിയുമ്പോള്‍, നിങ്ങളുടെ ജീവിതത്തിലെ മറ്റു മേഖലകളില്‍ അതേ കാര്യം ചെയ്യുവാന്‍ തുടങ്ങുക.
പ്രാര്‍ത്ഥന
പിതാവേ, പ്രതിബന്ധങ്ങളെ നീക്കം ചെയ്യുന്ന അചഞ്ചലമായ വിശ്വാസം ഞങ്ങളില്‍ ജ്വലിപ്പിക്കേണമേ. ഞങ്ങളുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുവാന്‍ ഞങ്ങളുടെ ചുവടുകളെ ബലപ്പെടുത്തേണമേ, അങ്ങയുടെ വാഗ്ദത്തങ്ങള്‍ നിറവേറിയതിന്‍റെ ഒരു സ്വരമാധുരിയായി ഞങ്ങളുടെ ജീവിതം പ്രതിധ്വനിക്കട്ടെ. അനുദിനവും അങ്ങയുമായുള്ള അടുത്തബന്ധം വളര്‍ത്തിയെടുക്കുവാന്‍ ഞങ്ങളെ നയിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ഒരു പ്രാവചനീക വചനം ലഭിച്ചതിനുശേഷം ചെയ്യേണ്ടത് എന്ത്?● നിങ്ങള്‍ ആത്മീകമായി ആരോഗ്യമുള്ളവരാണോ?
● ഒരു മണിയും ഒരു മാതളപ്പഴവും
● നിങ്ങളുടെ പ്രതികരണം എന്താണ്?
● എങ്ങനെയാണ് ഉപവസിക്കേണ്ടത്?
● സന്ദര്‍ശനത്തിന്റെയും പ്രത്യക്ഷതയുടേയും ഇടയില്‍
● വചനത്താൽ പ്രകാശം വരുന്നു
അഭിപ്രായങ്ങള്‍