english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നരകം ഒരു യഥാര്‍ത്ഥ സ്ഥലമാണ്
അനുദിന മന്ന

നരകം ഒരു യഥാര്‍ത്ഥ സ്ഥലമാണ്

Thursday, 3rd of March 2022
2 1 1538
Categories : നരകം (Hell)
അനേക ക്രിസ്ത്യാനികളും പ്രഭാഷകരും ഒരുപോലെ പലപ്പോഴും നരകത്തെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കാറുണ്ട്. "തിരിക്കുക അഥവാ കത്തിക്കുക" എന്ന സമീപനത്തില്‍ നിന്നും നാം അകന്നു നില്‍ക്കണം എന്നത് ഞാന്‍ അംഗീകരിക്കുന്നു, എന്നാല്‍ നാം അങ്ങേയറ്റം വരെ പോയി മറുഭാഗത്തുള്ള വലിയ കിടങ്ങുകളില്‍ വീഴരുത്.

ഇന്ന്, ഇങ്ങനെ പലരും പറയാറുണ്ട്‌ നിങ്ങള്‍ എന്ത് ചെയ്താലും എന്ത് വിശ്വസിച്ചാലും കുഴപ്പമില്ല നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പോകും - അത് ഒരു ഭോഷ്കും ആളുകളെ വഴിതെറ്റിക്കുന്നതും ആകുന്നു.

സ്വര്‍ഗ്ഗവും നരകവും യാഥാര്‍ത്ഥ്യങ്ങളാണ്. ഒരുങ്ങിയിരിക്കുന്ന ജനങ്ങള്‍ക്ക്‌ വേണ്ടി ഒരുക്കപ്പെട്ട ഒരു സ്ഥലമാണ് സ്വര്‍ഗ്ഗം (യോഹന്നാന്‍ 14:1-6), യേശുവിനെ കര്‍ത്താവായി നിങ്ങള്‍ക്ക്‌ ആവശ്യമാണെന്ന് നിങ്ങളുടെ വായ്കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു എന്നു നിങ്ങളുടെ ഹൃദയംകൊണ്ട് വിശ്വസിക്കയും ചെയ്യുന്നതില്‍ എത്തണം നിങ്ങളുടെ ഒരുക്കം. അപ്പോള്‍ നിങ്ങളുടെ പാപത്തിന്‍റെ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുകയും, ദൈവവുമായി ശരിയായ ബന്ധത്തില്‍ വരികയും, നിങ്ങളുടെ മുഴു ആത്മാവിനും, ദേഹത്തിനും, ദേഹിക്കും വേണ്ടി അവന്‍റെ രക്ഷ നിങ്ങള്‍ പ്രാപിക്കയും ചെയ്യും (റോമര്‍ 10:9-10).

രണ്ടാമതായി, ഈ തീരുമാനം നിങ്ങളെ ദൈവത്തിന്‍റെ കുടുംബത്തില്‍ ആക്കിത്തീര്‍ക്കുവാന്‍ ഇടയാക്കും (യോഹന്നാന്‍ 1:12). നിങ്ങള്‍ ഇപ്പോള്‍ ദൈവവുമായി ശരിയായ ബന്ധത്തില്‍ ആണെന്ന് ദൈവം പ്രഖ്യാപിക്കുന്നു. നാം മരിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ പോകുമെന്ന് ഉറപ്പു തരുന്നത് ഇതാണ്. നിങ്ങള്‍ക്ക്‌ സ്വര്‍ഗ്ഗം "സമ്പാദിക്കുവാന്‍" സാധിക്കുകയില്ല! ദൈവത്തിന്‍റെ കുടുംബത്തില്‍ ഉള്ളവര്‍ക്കുള്ള ഭവനമാണ് സ്വര്‍ഗ്ഗം, പിതാവിനോടുകൂടെ തന്‍റെ വീട്ടില്‍ ആയിരിപ്പാന്‍ നാം അവിടേക്കു പോകുവാന്‍ ഇടയാകും (2 കൊരിന്ത്യര്‍ 5:8, സങ്കീര്‍ത്തനങ്ങള്‍ 16:11).

ഓരോ വ്യക്തിയെയും കുറിച്ച് ദൈവം ആഗ്രഹിക്കുന്നത് അവനോടുകൂടെ അവര്‍ നിത്യത ചിലവിടണം എന്നുള്ളതാണ്. നരകം ഒരുക്കപ്പെട്ടത്‌ മനുഷ്യനുവേണ്ടി അല്ലായിരുന്നു, പ്രത്യുത പിശാചിനും വീണുപോയ ദൂതന്മാര്‍ക്കും വേണ്ടിയായിരുന്നു (മത്തായി 25:41). ദൈവം സ്നേഹമാകുന്നു, ആര്‍ക്കും സ്വര്‍ഗ്ഗം നഷ്ടമാകരുത് എന്ന് അവന്‍ ആഗ്രഹിക്കുന്നു (2 പത്രോസ് 3:9), എന്നാല്‍ തന്നെ സ്വീകരിക്കുവാന്‍ അവന്‍ നമ്മെ ഒരിക്കലും നിര്‍ബന്ധിക്കുകയില്ല.

പിതാവ് നമ്മെ എല്ലാവരേയും വളരെയധികം സ്നേഹിക്കുന്നു, എന്നാല്‍ ഓരോ വ്യക്തികളും അവരവരുടെ തീരുമാനങ്ങള്‍ എടുക്കണം, മാത്രമല്ല നമുക്ക് ചുറ്റുപാടും ഉള്ളവരിലേക്കും ദൈവസ്നേഹം നാം എത്തിക്കണം അങ്ങനെ നമ്മളാല്‍ കഴിയുന്നേടത്തോളം ആളുകളെ പിതാവിന്‍റെ സ്നേഹത്തിലേക്ക്‌ അടുപ്പിക്കുവാന്‍ നമുക്ക് സാധിക്കും.
പ്രാര്‍ത്ഥന
പിതാവേ, എന്‍റെ ശിക്ഷയ്ക്ക് വേണ്ടി വിലകൊടുത്ത അങ്ങയുടെ പുത്രനായ യേശുവില്‍ ഞാന്‍ എന്‍റെ ആശ്രയം അര്‍പ്പിക്കുന്നു. യേശുക്രിസ്തു എന്‍റെ കര്‍ത്താവും രക്ഷിതാവും ആകുന്നു. സ്വര്‍ഗ്ഗമാണ് എന്‍റെ നിത്യമായ ഭവനം. ആമേന്‍.

Join our WhatsApp Channel


Most Read
● മഹോപദ്രവകാലത്തേക്കുള്ള ഒരു വീക്ഷണം
● ആ വചനം പ്രാപിക്കുക
● പഴയ പാതകളെ ചോദിക്കുക
● നിങ്ങള്‍ ഒരു സത്യാരാധനക്കാരന്‍ ആകുന്നുവോ?
● ദൈവത്തോട് അടുത്ത് ചെല്ലുക
● ഉപവാസത്തില്‍ കൂടെ ദൂതന്മാരെ ചലിപ്പിച്ച് നിര്‍ത്തുക
● ദൈവത്തെ മഹത്വപ്പെടുത്തുകയും നിങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയ്യുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ