അനുദിന മന്ന
മഹോപദ്രവകാലത്തേക്കുള്ള ഒരു വീക്ഷണം
Monday, 1st of May 2023
1
0
720
Categories :
End time
വരുവാനുള്ള കോപത്തിൽനിന്ന് നമ്മെ വിടുവിക്കുന്നവനുമായ യേശു സ്വർഗത്തിൽനിന്നു വരുന്നത് കാത്തിരിപ്പാനും നിങ്ങൾ വിഗ്രഹങ്ങളെ വിട്ട് ദൈവത്തിങ്കലേക്ക് എങ്ങനെ തിരിഞ്ഞുവന്നു എന്നും അവർ തന്നെ പറയുന്നു. (1 തെസ്സലൊനീക്യര്‍ 1:10).
'വരുവാനുള്ള കോപത്തിൽനിന്ന്' എന്നുള്ള പ്രയോഗം ശ്രദ്ധിക്കുക. ആഴമായ ദൈവീക കോപത്തിന്‍റെ സമാനതകളില്ലാത്ത ഒരു കാലത്തെ സംബന്ധിച്ച് വേദപുസ്തകം മുന്നറിയിപ്പ് നല്‍കുന്നു, കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിട്ടുള്ള ദൈവത്തിന്‍റെ കോപങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ നിലയില്‍ നില്‍ക്കുന്ന കഠിനമായ കാര്യങ്ങളാല്‍ അതുല്യമായിരിക്കുന്ന ഒരു കാലം. ഈ മഹാവിപത്തിന്‍റെ കാലത്തെ 'മഹോപദ്രവകാലം' എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. 1 തെസ്സലൊനീക്യര്‍ 1:10 ല്‍, നമ്മെ ഓര്‍മ്മിപ്പിച്ചിരിക്കുന്നത്, മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ യേശു, വരുവാനുള്ള കോപത്തില്‍ നിന്നും നമ്മെ വിടുവിക്കും എന്നാകുന്നു.
കര്‍ത്താവായ യേശു ശക്തിയുടെ മഹത്തായ ഒരു പ്രവര്‍ത്തിയാല്‍ (ഉല്‍പ്രാപണം), ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ അവന്‍ നമുക്ക് നല്കിതന്നിട്ടുള്ള, നമുക്കുവേണ്ടി തരുന്ന വിടുതല്‍ വീണ്ടും വെളിപ്പെടുത്തുകയും ഈ ഭൂമിയില്‍ ഭാവികാലത്ത് സംഭവിക്കുന്ന കര്‍ത്താവിന്‍റെ കോപത്തില്‍ നിന്നും നമ്മെ വിടുവിക്കയും ചെയ്യുമെന്നാണ് അപ്പോസ്തലനായ പൌലോസ് ഇവിടെ പറയുന്നത്.
കര്‍ത്താവിന്‍റെ കോപത്തിന്‍റെ ഈ കാലത്തെ 'മഹോപദ്രവകാലം' എന്നും അറിയപ്പെടുന്നു. ദാനിയേല്‍ 12:1ല്‍ 'ഇതിനു മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു കാലം' എന്ന് സൂചിപ്പിക്കുന്നു. ഈ കര്‍ത്താവിന്‍റെ കോപം എന്ന കാലം അക്ഷരീകമായി ഏഴു വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുവാന്‍ പോകയാണ്.
മഹോപദ്രവകാലം ഏഴു വര്‍ഷം മാത്രമായിരിക്കുന്നത് എന്തുകൊണ്ട്?
കര്‍ത്താവായ യേശു മഹോപദ്രവത്തെ സംബന്ധിച്ച് പ്രവചനപരമായി സംസാരിക്കയാണ്, "ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും". (മത്തായി 24:22).
എല്ലാ വിശുദ്ധന്മാരെയും സ്വര്‍ഗ്ഗത്തിലേക്ക് എടുക്കുന്ന ഉല്‍പ്രാപണത്തിനു ശേഷമായി സംഭവിക്കുന്ന, ഏഴു വര്‍ഷത്തെ മഹോപദ്രവകാലയളവില്‍, മാനസാന്തരപ്പെടാത്ത പാപികളുടെ മേല്‍ ദൈവത്തിന്‍റെ കോപം ചൊരിയപ്പെടുമെന്ന് ദൈവവചനം മുന്നറിയിപ്പ് നല്‍കുന്നു. വെളിപ്പാടില്‍ വിവരിച്ചിരിക്കുന്ന ഈ ന്യായവിധിയില്‍ ലോകമഹാ യുദ്ധം (പരമ്പരാഗതവും ആണവയുദ്ധവും), ക്ഷാമം, വ്യാധികള്‍, മനുഷ്യരുടെ നേരെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം, ഉല്‍ക്കകളുടെ സ്വാധീനം, ആഗോളത്തലത്തിലുള്ള മഹാ ഭൂകമ്പങ്ങള്‍, അങ്ങനെ പലതും ഉള്‍പ്പെടുന്നു.
ഈ ഭയാനകമായ ന്യായവിധികളുടെ തുടക്കം ഏഴു വര്‍ഷത്തെ മഹോപദ്രവകാലത്തിന്‍റെ ആരംഭത്തില്‍ ആയിരിക്കും, അപ്പോള്‍ എതിര്‍ക്രിസ്തുവും യിസ്രായേലും തമ്മില്‍ ഒരു ഏഴു വര്‍ഷത്തെ സമാധാന കരാറില്‍ ഒപ്പുവെക്കുവാന്‍ ഇടയാകും.
ഈ മഹോപദ്രവകാലം രണ്ടു ഭാഗങ്ങളായി തിരിക്കാവുന്നതാണ്, മൂന്നര വര്‍ഷങ്ങള്‍ വീതമുള്ള രണ്ടു ഭാഗങ്ങള്‍. ആദ്യത്തെ മൂന്നര വര്‍ഷത്തേക്കാള്‍ അധികമായി മഹോപദ്രവ കാലത്തെ രണ്ടാമത്തെ മൂന്നര വര്‍ഷം വളരെ പരിതാപകരമായിരിക്കും. ആ കാലഘട്ടത്തെ മഹോപദ്രവകാലം എന്നായിരിക്കും അറിയപ്പെടുന്നത്.
അവസാനത്തെ മൂന്നര വര്‍ഷം ആരംഭിക്കുന്നത് എതിര്‍ക്രിസ്തു യിസ്രായേലുമായി ഒപ്പുവെച്ച കരാര്‍ ലംഘിച്ചുകൊണ്ടായിരിക്കും. യെരുശലെമില്‍ പുതുക്കി പണിത ആലയത്തില്‍ യാഗം കഴിക്കുന്നത് നിര്‍ത്തലാക്കികൊണ്ടും അവിടുത്തെ അതിപരിശുദ്ധ സ്ഥലത്തെ മലിനമാക്കികൊണ്ടും അവന്‍ ആ ഉടമ്പടി തകര്‍ക്കുവാന്‍ ഇടയായിത്തീരും. ഇതാണ് പ്രവചിക്കപ്പെട്ട "ശൂന്യമാക്കുന്ന മ്ലേച്ഛത". (ദാനിയേല്‍ 9:26-27; മത്തായി 24:15 നോക്കുക), അങ്ങനെ ഏഴു വര്‍ഷത്തെ മഹോപദ്രവ കാലത്തിലെ അവസാനത്തെ മൂന്നര വര്‍ഷം ആരംഭിക്കുന്നതിനുള്ള അടയാളം ഇതായിരിക്കും.
അര്‍മഗദ്ദോന്‍ യുദ്ധത്തിലെ യേശുവിന്‍റെ വിജയത്തോടെ ഈ മഹോപദ്രവകാലത്തിനു അവസാനമാകും. നിങ്ങളെത്തന്നെ ദയവായി ആത്മീകമായി ഒരുക്കുക. കുടുംബമായി നിങ്ങള്‍ക്ക് പ്രാര്‍ത്ഥനയുണ്ടെന്നു ഉറപ്പുവരുത്തുക. ഇത് നിങ്ങളുടെ കുടുംബത്തേയും ഒരുക്കുവാന്‍ ഇടയാകും. കര്‍ത്താവ് വേഗം വരുന്നു.
പ്രാര്‍ത്ഥന
പ്രിയ പിതാവേ, എന്നേയും എന്‍റെ കുടുംബാംഗങ്ങളെയും അങ്ങയുടെ വരവിനായി അവിടുത്തെ ആത്മാവിനാലും വചനത്താലും ഒരുക്കേണമേ. എന്നേയും എന്‍റെ കുടുംബാംഗങ്ങളെയും അങ്ങയുടെ വചനത്താലും ആത്മാവിനാലും നടത്തേണമേ, യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ശരിയായ ആളുകളുമായി സഹവര്‍ത്തിക്കുക● വിശ്വാസ ജീവിതം
● യുദ്ധത്തിനായുള്ള പരിശീലനം - II
● ഒരു പോരാട്ടം കാഴ്ചവെയ്ക്കുക
● ദിവസം 40: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● യേശുവിങ്കലേക്ക് നോക്കുക
● അന്വേഷണത്തിന്റെയും കണ്ടെത്തലിന്റെയും കഥ
അഭിപ്രായങ്ങള്‍