english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദൈവത്തിന്‍റെ കൃപയെ സമീപിക്കുക
അനുദിന മന്ന

ദൈവത്തിന്‍റെ കൃപയെ സമീപിക്കുക

Monday, 30th of May 2022
2 0 1678
Categories : കൃപ (Grace)
നിങ്ങള്‍ക്കു ദൈവത്തിന്‍റെ കൃപ ലഭിച്ചത് വ്യര്‍ത്ഥമായിത്തീരരുത് എന്ന് ഞങ്ങള്‍ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു. (2 കൊരിന്ത്യര്‍ 6:1).

നമ്മുടെ ജീവിതത്തിന്‍റെ അടിത്തറ ഇളകുന്നതായി തോന്നുന്ന സമയങ്ങള്‍ ഉണ്ടാകും. ചോദ്യങ്ങളും, ചിന്താകുഴപ്പങ്ങളും, നിരാശകളും അല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല എന്ന് തോന്നുന്ന സമയങ്ങള്‍. അങ്ങനെയുള്ള സമയങ്ങളില്‍ നാം എബ്രായര്‍ 4:16 നമ്മോടു പറയുന്നത് പ്രാവര്‍ത്തികമാക്കണം. അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിനു അടുത്തു ചെല്ലുക. (എബ്രായര്‍ 4:16).

'ലഭിപ്പാനും' 'പ്രാപിപ്പാനും' എന്ന പദങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുക. ആദിമ സഭ എങ്ങനെയുള്ള കാലത്തിലായിരുന്നു എന്ന് അപ്പോസ്തല പ്രവൃത്തികളില്‍ കാണുവാന്‍ കഴിയും, വേദപുസ്തകം പറയുന്നു, "ആ കാലത്തു ഹെരോദാരാജാവ് സഭയില്‍ ചിലരെ പീഡിപ്പിക്കേണ്ടതിനു കൈ നീട്ടി". ഹെരോദാവു വലിയ രീതിയിലുള്ള ഉപദ്രവം ആരംഭിച്ചു. യാക്കോബ് കൊല്ലപ്പെട്ടു, വിചാരണ ചെയ്യപ്പെടുവാനായി പത്രോസ് കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടു. അവരുടെ നിരാശയുടേയും, ഭയത്തിന്‍റെയും, ചിന്താകുഴപ്പത്തിന്‍റെയും മദ്ധ്യത്തില്‍: അപ്പൊ.പ്രവൃ 12 ല്‍ വേദപുസ്തകം പറയുന്നു സഭ ഒരുമിച്ചുകൂടി ശ്രദ്ധയോടെ പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു.

ദൈവത്തിന്‍റെ കൃപയെ സമീപിക്കുവാനുള്ള പ്രക്രിയ പ്രാര്‍ത്ഥന മാത്രമാണ്.  

അവര്‍ ശക്തി പ്രാപിച്ചു അമാനുഷികമായ ഒരു അത്ഭുതം നടക്കുന്നതു വരേയും പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു; പത്രോസിനെ വിടുവിക്കുവാന്‍ ദൈവത്തിങ്കല്‍ നിന്നും ഒരു ദൂതന്‍ അയയ്ക്കപ്പെട്ടു. നാം ദൈവത്തിന്‍റെ കൃപ പ്രാപിക്കുമ്പോള്‍ അത് അമാനുഷീകമായതിനെ ഉത്തേജിപ്പിക്കുന്നു! അതേ ശൈലിയില്‍, ദൈവത്തോടുകൂടെ അധ്വാനിക്കുവാന്‍ വേണ്ടി ക്രിസ്ത്യാനികള്‍ വിളിക്കപ്പെട്ടിരിക്കുന്നു. ദൈവം ഒരിക്കലും അവിശ്വസ്തനല്ല; ആകയാല്‍ അവന്‍ നമുക്കുവേണ്ടി കൃപ ചുമത്തിയിരിക്കുന്നു.

കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന സകല ആളുകളുടേയും ജീവിതത്തില്‍ കൃപയുടെ ഒരു അളവ് അഥവാ നില ഉണ്ട്. ഈ കൃപ നിഷ്ക്രിയമായി വിടേണ്ട ഒരു അനുബന്ധമല്ല, പ്രത്യുത നമ്മുടെ ജീവിതത്തിനും ശുശ്രൂഷയ്ക്കും ആവശ്യമായത് മുഴുവന്‍ പ്രാപിക്കുവാന്‍ നാം അതില്‍ ആശ്രയിക്കണം.

പഴയനിയമത്തില്‍ ഉടനീളം, ദൈവത്തോടു സമാധാനത്തില്‍ ആയിരിപ്പാന്‍ വേണ്ടി പിന്തുടരേണ്ടതായ നിയമങ്ങളും മതപരമായ ആചാരങ്ങളും ഉണ്ടായിരുന്നു. പാലിക്കാന്‍ ബുദ്ധിമുട്ടുള്ള എണ്ണമറ്റ നിയമങ്ങളേയും മതപരമായ ആചാരങ്ങളെയും സംതൃപ്തിപ്പെടുത്തി നാം ഒരിക്കലും ജീവിക്കാതിരിക്കുവാനും അമാനുഷീകമായ ശക്തീകരണത്തില്‍ കൂടെ നാം ദൈവീകമായ ജീവിതം നയിക്കേണ്ടതിനും വേണ്ടി ക്രിസ്തു എല്ലാവര്‍ക്കും വേണ്ടി ഒരിക്കലായി മരിക്കേണ്ടതിനായി വന്നു.

ദൈവീകമായ ജീവിതം നയിക്കുവാന്‍ വേണ്ടിയാണ് ക്രിസ്തുവില്‍ കൂടി നമുക്ക് കൃപ നല്‍കിയിരിക്കുന്നത്. ഈ ജീവിതമാണ് വേദപുസ്തകം വിളിക്കുന്ന 'ആത്മാവിന്‍റെ ജീവിതം'. നമ്മിലുള്ള ദൈവത്തിന്‍റെ ആത്മാവിനാല്‍ നിയന്ത്രിക്കപ്പെടുന്ന ശുദ്ധമായ ആത്മീക ജീവിതമാണിത്. എന്നാല്‍, ദൈവത്തിന്‍റെ പര്യാപ്തതയില്‍ എപ്പോഴും വസിക്കേണ്ടതിനുള്ള ഉറപ്പായ ഒരു മാര്‍ഗം എന്ന നിലയില്‍ നിങ്ങള്‍ ദൈവകൃപയില്‍ നിന്നും പ്രാപിക്കേണ്ടത്‌ ആവശ്യമാണ്‌. 

വേദപുസ്തകം പറയുന്നു, 'സ്വശക്തിയാല്‍ ഒരുത്തനും ജയിക്കയില്ല' (1 ശമുവേല്‍ 2:9) അതുപോലെ 'അവന്‍ താഴ്മയുള്ളവര്‍ക്ക് കൃപ നല്‍കുന്നു' (യാക്കോബ് 4:6). ദൈവത്തിന്‍റെ കല്പനകള്‍ നിവര്‍ത്തിക്കുവാന്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടോ? അത് ഒരുപക്ഷേ നിങ്ങള്‍ മാനുഷീക ജ്ഞാനത്താല്‍ ആത്മീക ജീവിതം നയിക്കുവാന്‍ ശ്രമിക്കുന്നതു കൊണ്ടായിരിക്കാം.

നിങ്ങള്‍ പൂര്‍ണ്ണമായി ദൈവത്തിന്‍റെ കൃപയില്‍ ആശ്രയിക്കയും അവങ്കലേക്ക്‌ ഓടിചെല്ലുകയും ചെയ്‌താല്‍, അവന്‍ നിങ്ങളെ സഹായിക്കാന്‍ 'വിശ്വസ്തനും നീതിമാനും' ആകുന്നു (1 യോഹന്നാന്‍ 1:9) . നിങ്ങളെ നിലനിര്‍ത്തുന്ന ദൈവത്തിന്‍റെ കൃപയെ ഇന്ന് നിങ്ങളുടെ ഇന്ധനമാക്കി മാറ്റുവാന്‍ നിങ്ങള്‍ ശ്രദ്ധയുള്ളവര്‍ ആയിരിക്കണം. കൃപയാകുന്ന കിണറ്റില്‍ നിന്നും കോരിയെടുക്കുവാന്‍ ഇന്ന് നിങ്ങള്‍ തയ്യാറാണോ?

പ്രാര്‍ത്ഥന
കര്‍ത്താവേ, എപ്പോഴും എന്‍റെ ബലം അങ്ങയില്‍ നിന്നും പ്രാപിക്കുവാന്‍ എന്നെ സഹായിക്കേണമേ. ഞാന്‍ ഇന്ന് പുറത്തുപോകുമ്പോള്‍, കൃപയ്ക്കും സഹായത്തിനുമായി പൂര്‍ണ്ണമായി അങ്ങയിലേക്ക് നോക്കുവാനുള്ള കൃപ ഞാന്‍ പ്രാപിക്കുന്നു. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.

Join our WhatsApp Channel


Most Read
● ഒരു പ്രാവചനീക വചനം ലഭിച്ചതിനുശേഷം ചെയ്യേണ്ടത് എന്ത്?
● ദിവസം 20:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● നീതിയുടെ വസ്ത്രം
● ദിവസം  19:  40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● മൂന്നു മണ്ഡലങ്ങള്‍
● നിങ്ങളുടെ ദൈവീക സന്ദര്‍ശനങ്ങളുടെ നിമിഷങ്ങളെ തിരിച്ചറിയുക
● നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുവാനുള്ള ശക്തി പ്രാപിക്കുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2026 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ