അനുദിന മന്ന
ഒരു സ്വപ്നം ദൈവത്തിങ്കല്‍ നിന്നാണോ എന്ന് എങ്ങനെ അറിയാം
Friday, 2nd of September 2022
1
0
869
Categories :
സ്വപ്‌നങ്ങള്‍ (Dreams)
രാജാവ് പ്രധാനപൂജാഗിരിയായ ഗിബെയോനിൽ യാഗം കഴിക്കുവാൻ പോയി; അവിടെയുള്ള യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അർപ്പിച്ചു. ഗിബെയോനിൽവെച്ച് യഹോവ രാത്രിയിൽ ശലോമോന് സ്വപ്നത്തിൽ പ്രത്യക്ഷനായി; “നിനക്ക് എന്ത് വേണമെന്ന് ചോദിച്ചു കൊൾക” എന്ന് ദൈവം അരുളിച്ചെയ്തു. (1 രാജാക്കന്മാര്‍ 3:4-5).
ദൈവം നമ്മോടു സംസാരിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്ന് സ്വപ്നങ്ങള്‍ ആകുന്നു. യിസ്രായേലിന്‍റെ രാജാക്കന്മാരില്‍ മഹാനായിരുന്ന ശലോമോന്, വളരെ പ്രധാനപ്പെട്ട ഒരു സ്വപ്നം ഉണ്ടാവുകയും അതിലൂടെ ദൈവം തന്നോടു അക്ഷരീകമായി സംസാരിക്കയും ചെയ്തു. ഈ സ്വപ്നം തന്‍റെ ജീവിതത്തേയും യിസ്രായേല്‍ രാജ്യത്തേയും വളരെയധികം സ്വാധീനിച്ചു.
സ്വപ്‌നങ്ങള്‍ പ്രധാനപ്പെട്ടവയാണ് കാരണം സ്വപ്നത്തില്‍ കൂടിയാണ് ആത്മീക കൈമാറ്റങ്ങള്‍ നടക്കുന്നത്. സ്വപ്നങ്ങളില്‍ കൂടി ആത്മീക വരങ്ങളും നല്കപ്പെടുവാന്‍ ഇടയുണ്ട്, ഇങ്ങനെ ശലോമോന്‍ ജ്ഞാനത്തിന്‍റെ വചനവും, വിവേചന വരവും വലിയ അളവില്‍ പ്രാപിക്കുവാന്‍ ഇടയായി.
ഞാന്‍ പലപ്പോഴും ചോദിക്കുന്ന ചോദ്യങ്ങളില്‍ ഒന്ന്, "ദൈവം നിങ്ങളോടു സംസാരിക്കുമ്പോള്‍ അത് ദൈവമാണെന്ന് നിങ്ങള്‍ക്ക് പറയുവാന്‍ കഴിയുന്നത് എങ്ങനെയാണ്? ചില സമയങ്ങളില്‍ ഇത് വളരെ വ്യക്തമായിരിക്കും, മറ്റുള്ള സമയങ്ങളില്‍ അത് അങ്ങനെയാകണമെന്നില്ല".
ഒരു സ്വപ്നം ദൈവത്തിങ്കല്‍ നിന്നുള്ളതാണോ എന്നറിയുവാനുള്ള ഒരുവഴി നിങ്ങള്‍ ഉണര്‍ന്നശേഷവും ആ സ്വപ്നം വിശദമായിത്തന്നെ നിങ്ങള്‍ ഓര്‍ത്തിരിക്കും എന്നുള്ളതാണ്. ദൈവം ഒരു സ്വപ്നത്തില്‍ കൂടി നമ്മോടു സംസാരിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍, തീര്‍ച്ചയായിട്ടും, നാം അത് വ്യക്തമായി ഓര്‍ത്തിരിക്കും. പലസമയങ്ങളിലും, ഒരു സ്വപ്നത്തിന്‍റെ കുറച്ചുമാത്രം അഥവാ അതിന്‍റെ ഒരുഭാഗം മാത്രം ഞാന്‍ ഓര്‍ത്തിരിക്കും, എന്നാല്‍ ആ സ്വപ്നം മുഴുവനും വിശദമായി ഞാന്‍ ഓര്‍ത്തിരിക്കുമ്പോള്‍, ഞാന്‍ അധികം ശ്രദ്ധ കൊടുക്കും കാരണം അതിലൂടെ ദൈവം എന്നോടു സംസാരിക്കുക ആയിരിക്കാം.
മറ്റു സമയങ്ങളില്‍, നിങ്ങള്‍ക്ക് ഒരേ സ്വപ്നം വീണ്ടും വീണ്ടും ലഭിച്ചേക്കാം. നിങ്ങളുടെ ശ്രദ്ധ കിട്ടുവാന്‍ ദൈവം പരിശ്രമിക്കുമ്പോള്‍, നിങ്ങളുടെ ശ്രദ്ധ എങ്ങനെയാണ് കിട്ടുകയെന്നു അവനു തീര്‍ച്ചയായും അറിയാം.
ഉല്‍പത്തി 41:1-15ല്‍, ഫറവോനു ഒരു സ്വപ്നം ഉണ്ടായി, ആ സ്വപ്നത്തില്‍, അവന്‍ വീണ്ടും ഉറക്കത്തിലേക്ക് പോകുകയും മറ്റൊരു സ്വപ്നം കാണുകയും ചെയ്തു. സ്വപ്നം കഴിഞ്ഞശേഷം ഫറവോന്‍ ഉറക്കമുണര്‍ന്നു." ദൈവം ഫറവോന്‍റെ ശ്രദ്ധ നേടിയെടുക്കുവാന്‍ പരിശ്രമിക്കുന്ന, വേദപുസ്തകത്തില്‍ പറഞ്ഞിട്ടുള്ള ആവര്‍ത്തിച്ചുള്ള സ്വപ്നങ്ങള്‍ക്ക് ഒരു ഉദാഹരണമണിത്.
ഫറവോന്‍ ഒരു നീതിമാനായ മനുഷ്യന്‍ അല്ലായിരുന്നു, എന്നിട്ടും ദൈവം ഒരു സ്വപ്നത്തില്‍കൂടി അവനോടു സംസാരിച്ചു. ഇത് ഒരു സാധാരണ സ്വപ്നം അല്ലായിരുന്നു എന്ന് അവന്‍ അറിഞ്ഞിരുന്നു അതുകൊണ്ട് അതിന്‍റെ ഉത്തരത്തിനായി അവന്‍ അന്വേഷിച്ചു. ദൈവത്തിനു മാത്രം അറിയാവുന്ന ആ കാര്യം വ്യാഖ്യാനിച്ചുകൊടുക്കുവാന്‍ യോസേഫ് എന്നൊരു ദൈവമനുഷ്യനെ അവന്‍ കണ്ടെത്തുന്നു.
"അവർ അവനോട്: “ഞങ്ങൾ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാൻ ആരുമില്ല” എന്നു പറഞ്ഞു. യോസേഫ് അവരോട്: “സ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അത് എന്നോട് പറയുവിൻ” എന്നു പറഞ്ഞു". (ഉല്‍പത്തി 40:8).
ചില സമയങ്ങളില്‍ സ്വപ്‌നങ്ങള്‍ ആശയകുഴപ്പം ഉണ്ടാക്കുന്നതാണ്. അങ്ങനെയുള്ള സമയങ്ങളില്‍, ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം ദൈവം പറയുന്ന കാര്യം കാണിച്ചുത്തരുവാന്‍ ദൈവത്തോടു അപേക്ഷിക്കുക എന്നുള്ളതാണ്; സ്വപ്നം ദൈവത്തിങ്കല്‍ നിന്നുള്ളതാണെങ്കില്‍, ആ സ്വപ്നം ഉറപ്പിക്കുവാന്‍ നിങ്ങള്‍ക്ക് ഒരു വചനമോ അഥവാ ഒരു ഗാനമോ ലഭിക്കുന്നതാണ്.
സ്വപ്നങ്ങളുടെ ആത്മീക അര്‍ത്ഥങ്ങളെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ വേണ്ടി:
നിങ്ങളുടെ സ്വപ്നങ്ങളെ മനസ്സിലാക്കുക (നോഹ ആപ്പിലെ ഇ ബുക്ക്)
നോഹ ആപ്പിലെ സ്വപ്ന നിഘണ്ടു എന്നിവ കാണുക.

പ്രാര്‍ത്ഥന
ദൈവവചന വായനാഭാഗം
ആവര്‍ത്തനപുസ്തകം 1:6-8
യോവേല്‍ 2:25-27
1 യോഹന്നാന്‍ 2:15
യെശയ്യാവ് 60:1-2
പ്രാര്‍ത്ഥനാ
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ ആത്മാവിനെ എന്‍റെമേല്‍ പകരുകയും ദൈവീകമായ സ്വപ്‌നങ്ങള്‍ കാണുവാന്‍ എന്നെ സഹായിക്കുകയും ചെയ്യേണമേ. അങ്ങ് എന്നെ കാണിക്കുന്ന സ്വപ്നങ്ങളെ സംബന്ധിച്ചുള്ള അറിവ് എനിക്ക് തരേണമേ. ആമേന്‍.
പ്രാര്‍ത്ഥനാ മിസൈലുകള്‍
1. ഒരേ അവസ്ഥയില്‍ തന്നെ അനേകവര്‍ഷങ്ങളായി ഞാനും എന്‍റെ കുടുംബവും നില്‍ക്കുവാന്‍ കാരണമാകുന്ന എല്ലാ സാത്താന്യ ശക്തികളോടും, അഗ്നിയാല്‍ വേരോടെ പറിഞ്ഞുപോകുവാനായി ഞാന്‍ കല്‍പ്പിക്കുന്നു, യേശുക്രിസ്തുവിന്‍റെ ശക്തിയേറിയ നാമത്തില്‍.
2. മുമ്പോട്ടു പോകുന്നതില്‍ നിന്നും എന്‍റെ ഭാവിയെ പിടിച്ചുവെക്കുന്ന സാത്താന്യ ബന്ധനങ്ങള്‍, അഗ്നിയാല്‍ അത് തുറക്കുവാനും എന്നെ വിടുവാനും ഇപ്പോള്‍ ഞാന്‍ നിന്നോടു കല്‍പ്പിക്കുന്നു, യേശുക്രിസ്തുവിന്‍റെ ശക്തിയേറിയ നാമത്തില്‍.
3. ആഹാബിന്‍റെ രഥങ്ങള്‍ക്കു മുമ്പിലായി ഓടുവാന്‍ ഏലിയാവിനെ പ്രാപ്തമാക്കേണ്ടതിനു അവന്‍റെമേല്‍ വന്ന കരം, യേശുവിന്‍റെ നാമത്തില്‍ ഇപ്പോള്‍ എന്‍റെമേല്‍ വരുമാറാകട്ടെ. ഞാന്‍ ഇപ്പോള്‍ ആയിരിക്കുന്ന സ്ഥലത്തുനിന്നും മുമ്പോട്ടു പോകേണ്ടതിനു വേഗതയുടെ അഭിഷേകം ഞാന്‍ പ്രാപിക്കുന്നു, യേശുവിന്‍റെ നാമത്തില്‍.
4. പൈശാചീക പ്രവര്‍ത്തി കാരണം എനിക്ക് നഷ്ടമായത് എല്ലാംതന്നെ വളരെ വേഗത്തില്‍ യേശുവിന്‍റെ നാമത്തില്‍ മടക്കി കിട്ടണം എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു, യേശുക്രിസ്തുവിന്‍റെ ശക്തിയേറിയ നാമത്തില്‍.
5. എന്‍റെ ജീവിതത്തിന്‍റെയും എന്‍റെ കുടുംബത്തിന്‍റെയും സമസ്ത മേഖലയില്‍ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ മുന്നേറ്റം പ്രാപിക്കുന്നു.
6. സൃഷ്ടിപ്പില്‍ ഉണ്ടായിരുന്ന സകലവും എന്‍റെ മുന്നേറ്റത്തിനു അനുകൂലമായ നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ കല്‍പ്പിക്കുന്നു.
7. പിതാവേ, ഈ ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും അസാധാരണമായ മുന്നേറ്റങ്ങളും അത്ഭുതങ്ങളും പ്രാപിക്കട്ടെ എന്ന് ഞാന്‍ യേശുവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു. അവരുടെ സാക്ഷ്യങ്ങള്‍ അനേകരെ കര്‍ത്താവിങ്കലേക്കു തിരിക്കുവാന്‍ കാരണമാകട്ടെ.
ആരാധനയ്ക്കായി സമയം ചിലവഴിക്കുക.
Join our WhatsApp Channel
Most Read
● നിങ്ങളുടെ രൂപാന്തരത്തെ തടയുന്നത് എന്തെന്ന് മനസ്സിലാക്കുക● മനുഷ്യരുടെ സമ്പ്രദായങ്ങള്‍
● മാറ്റമില്ലാത്ത സത്യം
● ശക്തി കൈമാറ്റം ചെയ്യുവാനുള്ള സമയമാണിത്
● ദിവസം 06 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● നമ്മുടെ പിന്നിലുള്ള പാലങ്ങളെ ചാമ്പലാക്കുക
● ഇതിനായി ഒരുങ്ങിയിരിക്കുക
അഭിപ്രായങ്ങള്‍