english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നമ്മുടെ പിന്നിലുള്ള പാലങ്ങളെ ചാമ്പലാക്കുക
അനുദിന മന്ന

നമ്മുടെ പിന്നിലുള്ള പാലങ്ങളെ ചാമ്പലാക്കുക

Wednesday, 5th of October 2022
1 0 692
Categories : വിടുതല്‍ (Deliverance) ശിഷ്യത്വം (Discipleship)
ദൈവേഷ്ടത്താൽ യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭയ്ക്ക്, ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കുതന്നെ, എഴുതുന്നത്: (1 കൊരിന്ത്യര്‍ 1:1-2).

മൂലഭാഷയായ ഗ്രീക്കില്‍, സഭ എന്ന പദം അര്‍ത്ഥമാക്കുന്നത്, "വിളിച്ചു വേര്‍തിരിക്കപ്പെട്ട ജനം" എന്നാണ്. ഓരോ സഭക്കും രണ്ടു മേല്‍വിലാസങ്ങള്‍ ഉണ്ടാകും;

1. ഭൂമിശാസ്ത്രപരമായ മേല്‍വിലാസം ("കൊരിന്തിലുള്ള")
2. ആത്മീകപരമായ ഒരു മേല്‍വിലാസം ("ക്രിസ്തുയേശുവിൽ").

വിശുദ്ധന്മാരെകൊണ്ടാണ് സഭ പണിയപ്പെട്ടിരിക്കുന്നത്, അതായത്, "വിശുദ്ധീകരിക്കപ്പെട്ട" അഥവാ ദൈവത്താല്‍ "വേര്‍തിരിക്കപ്പെട്ട" ജനങ്ങള്‍. ഒരു വിശുദ്ധന്‍ എന്നാല്‍ തങ്ങളുടെ വിശുദ്ധ ജീവിതം നിമിത്തം മനുഷ്യരാല്‍ മരണശേഷം ആദരിക്കപ്പെടുന്നവരല്ല. ഒരിക്കലുമല്ല, പൌലോസ് ജീവനുള്ള വിശുദ്ധര്‍ക്കാണ് എഴുതിയത്, ക്രിസ്തുയേശുവില്‍ ഉള്ള വിശ്വാസം മുഖാന്തരം ദൈവത്തിന്‍റെ പ്രെത്യേക പ്രവര്‍ത്തിക്കായി വേര്‍തിരിക്കപ്പെട്ടവര്‍ക്ക്. 

ഈ പ്രഭാതത്തില്‍ വാട്ട്സാപ്പില്‍ എനിക്കൊരു സന്ദേശം ലഭിച്ചു.
ഞാന്‍ ആ സന്ദേശം കുറിക്കുന്നു: "പ്രിയ പാസ്റ്റര്‍, എന്‍റെ കാര്യങ്ങള്‍ ഒന്നുംതന്നെ നല്ല രീതിയില്‍ പോകുന്നില്ല അതുകൊണ്ട് എന്‍റെ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകുവാനായി എനിക്ക് തോന്നുന്നു. ദയവായി ഒരു ഉപദേശം നല്‍കുക".

കഴിഞ്ഞകാലത്തെ നല്ല ദിവസങ്ങള്‍ (അവര്‍ പറയുന്നതുപോലെ), വേദപുസ്തകം അനുസരിച്ച്, ഒരു പുരുഷനും സ്ത്രീയും തങ്ങളുടെ സ്നേഹം പങ്കുവെയ്ക്കുവാന്‍ ഉടമ്പടി ചെയ്‌താല്‍, അവര്‍ തങ്ങള്‍ക്കുവേണ്ടി മാത്രമായി പരസ്പരം വേര്‍തിരിക്കപ്പെട്ടവര്‍ ആകുന്നു, വിവാഹത്തിനു പുറമേയുള്ള ഏതൊരു ബന്ധവും അധാര്‍മ്മികമയി കരുതിയിരുന്നു (ഇപ്പോഴും കരുതുന്നു).

അതേ രീതിയില്‍, പൂര്‍ണ്ണമായി ക്രിസ്തുയേശുവിനോട് ബന്ധപ്പെട്ടിരിക്കുന്ന ഒരു ക്രിസ്ത്യാനി; അവന്‍ യേശുവിനായി, യേശുവിനായി മാത്രം വേര്‍തിരിക്കപ്പെട്ടവന്‍ ആകുന്നു. പിന്മാറി പോകുവാന്‍ ആവശ്യമില്ല.

തന്‍റെ ഏറ്റവും വലിയതും ശക്തമായതുമായ ശത്രുവിനെ അഭിമുഖീകരിക്കുവാന്‍ പോയ ഒരു സൈന്യത്തിന്‍റെ അധിപനെ കുറിച്ചുള്ള ഒരു കഥയുണ്ട്, തന്‍റെ സൈന്യത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നു. അവന്‍ തന്‍റെ പടയാളികളെ ബോട്ടില്‍ കയറ്റി, ശത്രുവിന്‍റെ സ്ഥലത്തേക്ക് യാത്രയായി, അവിടെ പടയാളികളെയും ആയുധങ്ങളെയും ഇറക്കി, അതിനുശേഷം അവര്‍ യാത്ര ചെയ്തുവന്ന കപ്പല്‍ നശിപ്പിക്കുവാനായി കല്പന പുറപ്പെടുവിച്ചു. ആദ്യ പോരാട്ടത്തിനു മുമ്പ്, അവന്‍ തന്‍റെ ആളുകളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു, "നമ്മുടെ കപ്പല്‍ കത്തികൊണ്ടിരിക്കുന്നത് നിങ്ങള്‍ക്ക്‌ കാണാം. അതിന്‍റെ അര്‍ത്ഥം നാം വിജയിക്കാതെ ഈ കരയില്‍ നിന്നും ജീവനോടെ രക്ഷപ്പെടുവാന്‍ ഒരു മാര്‍ഗ്ഗവുമില്ല! വിജയിക്കുക അല്ലെങ്കില്‍ നശിക്കുക അതല്ലാതെ നമുക്ക് വേറെ ഒരു വഴിയുമില്ല!".

സദ്വര്‍ത്തമാനം എന്തെന്നാല്‍ ക്രിസ്തുവില്‍, നമുക്ക് വിജയം വന്നു കഴിഞ്ഞിരിക്കയാണ്. നാം മുമ്പോട്ടു പോയാല്‍ മാത്രം മതി.

കഴിഞ്ഞയാഴ്ചയില്‍ എനിക്ക് ഈ സാക്ഷ്യം ലഭിക്കുകയുണ്ടായി:
ഹായ് പാസ്റ്റര്‍ മൈക്കിള്‍, എന്‍റെ പേര് സന്ദീപ്‌ (വേറെ പേരാണ് കൊടുത്തിരിക്കുന്നത്) എന്നാണ്. താങ്കള്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍, പുകവലി എന്ന ദുശീലം നിമിത്തം ഞാന്‍ എന്‍റെ ശരീരത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന പാപത്തെ കുറിച്ച് ദൈവം എനിക്ക് ബോധ്യം വരുത്തുവാനായി തുടങ്ങി. (1 കൊരിന്ത്യര്‍ 3:16-17). എന്നിരുന്നാലും, പുകവലി ഉപേക്ഷിക്കുവാന്‍ എന്നെ സംബന്ധിച്ചു വളരെ പ്രയാസമുള്ള കാര്യമായിരുന്നു.

വീണ്ടും, എന്‍റെ സാക്ഷ്യം പങ്കുവെക്കുന്നതില്‍ കൂടി ശത്രുവിനെ ജയിക്കുന്നതിന്‍റെ പ്രാധാന്യത്തെ സംബന്ധിച്ചു വെളിപ്പാട് 12:11 ല്‍ കൂടി ദൈവം എന്നോടു സംസാരിച്ചു. ഞാന്‍ പുകവലി നിര്‍ത്തിയെന്നു എന്‍റെ സ്നേഹിതരോട് ഞാന്‍ പറഞ്ഞാല്‍, എന്‍റെ വാക്കിലേക്ക് തിരിച്ചുപോകുന്നത് ഒരുതരത്തില്‍ ലജ്ജാകരമായ കാര്യമാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു. തിരിച്ചുവരവില്ലാത്ത ഒരു സ്ഥാനത്തെപോലെ ആയിരുന്നു. (പാലങ്ങളെ ചാമ്പലാക്കുക) അതാണ്‌ ഞാന്‍ ചെയ്തത്, അത് സഹായകരമാകുകയും ചെയ്തു.
പ്രാര്‍ത്ഥന
പിതാവേ,യേശുക്രിസ്തു പൂര്‍ത്തിയാക്കുവാന്‍ വേണ്ടി എന്നെ വിളിച്ചിരിക്കുന്നതും ഞാന്‍ കണ്ടെത്തണം എന്നാഗ്രഹിക്കുന്നതുമായ ഉദ്ദേശത്തിലേക്ക് ഞാന്‍ എത്തേണ്ടതിനു അങ്ങയുടെ സമൃദ്ധിയിലേക്ക്‌ ആശയോടെ ഓടുവാന്‍ എന്നെ സഹായിക്കേണമേ.

പിതാവേ, യേശുവിന്‍റെ നാമത്തില്‍, ആരും കാണാതിരിക്കുമ്പോള്‍ പോലും ശരിയായ കാര്യങ്ങള്‍ മാത്രം ചെയ്യുവാന്‍ വേണ്ടി ക്രിസ്തുവിന്‍റെ പ്രകൃതവും സ്വഭാവവും എനിക്ക് നല്‍കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. പിതാവേ, യേശുവിന്‍റെ നാമത്തില്‍, ദൈവീകമല്ലാത്ത സകലത്തില്‍ നിന്നും എന്നെ അകറ്റേണമേ.

Join our WhatsApp Channel


Most Read
● പര്‍വതങ്ങളുടെയും താഴ്വരയുടേയും ദൈവം
● അധര്‍മ്മത്തിന്‍റെ ശക്തിയെ തകര്‍ക്കുക
● പര്‍വ്വതങ്ങളെ ചലിപ്പിക്കുന്ന കാറ്റ്
● വ്യത്യാസം വ്യക്തമാണ്
● നിങ്ങളുടെ മാനസീകാവസ്ഥയെ മെച്ചപ്പെടുത്തുക
● മുന്നറിയിപ്പ് ശ്രദ്ധിക്കുക
● ആത്മീക നിയമങ്ങള്‍: സംസര്‍ഗ്ഗത്തിന്‍റെ നിയമം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ